Monday, 30 June 2014

കമ്പനി നിയമം: ഓഹരിയുടെ സര്‍ട്ടിഫിക്കറ്റ്


ഓഹരിയുടെ സര്‍ട്ടിഫിക്കറ്റ്

ഏതെങ്കിലും ഒരാള്‍ കൈക്കൊള്ളുന്ന ഓഹരികള്‍ക്ക് ഉണ്ടെങ്കില്‍, കമ്പനിയുടെ മുദ്ര, അഥവാ രണ്ടു ഡയറക്ടര്‍മാരോ കമ്പനി ഒരു കമ്പനി സെക്രട്ടറിയെ നിയമിച്ചിട്ടുള്ളപ്പോ ള്‍ ഒരു ഡയറക്ടറും കമ്പനി സെക്രട്ടറിയും ചേര്‍ന്നോ ഒപ്പ് വെച്ചു, പതിച്ചു നല്‍കിയ ഒരു സര്‍ട്ടിഫിക്കറ്റ്, അയാള്‍ക്ക്‌ ഓഹരിയി ല്‍ ഉള്ള ആധാരത്തിനു പ്രഥമ ദൃഷ്ട്യാ ഉള്ള തെളിവ് ആകും.

[വ. 46 (1) ]
 
കമ്പനി (ഭേദഗതി) നിയമം 2015 (21/2015) ചേര്‍ത്തത്


  അത്തരം സര്‍ട്ടിഫിക്കറ്റ്,

(a)   നഷ്ടപ്പെടുകയോ, നശിച്ചുപോവുകയോ ചെയ്തതായി തെളിഞ്ഞാല്‍, അല്ലെങ്കില്‍

(b)  വിക്രുതമാക്കപ്പെടുകയോ, വികലമാക്കപ്പെടുകയോ, കീറുകയോ, ചെയ്യപ്പെട്ടു കമ്പനിക്ക്‌ സറണ്ടര്‍ ചെയ്‌താല്‍,

ഓഹരിയുടെ ഡ്യുപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്.

[വ. 46 (2) ]

കമ്പനിയുടെ ആര്‍ട്ടിക്കി ള്‍സ് ഉ ള്‍ക്കൊളളുന്നത് എന്തുതന്നെയായാലും, ഓഹരിയുടെ സര്‍ട്ടിഫിക്കറ്റോ, ഡ്യുപ്ലിക്കേറ്റോ നല്‍കുന്ന വിധം, അത്തരം സര്‍ട്ടിഫിക്കറ്റിന്റെ ഫോം, അംഗങ്ങളുടെ രേജിസ്റ്റെറി ല്‍ ചേര്‍ക്കേണ്ട കാര്യങ്ങള്‍, മറ്റു വിവരങ്ങള്‍ എന്നിവ നിര്‍ദ്ദേശിച്ച പോലെ ആയിരിക്കും.

[വ. 46 (3) ]

ഡിപ്പോസിറ്ററി രൂപത്തി ല്‍ ഓഹരി കൈവശം വച്ചാല്‍, ഡിപ്പോസിറ്ററിയുടെ രേഖ ആയിരിക്കും ഉപകാരഉടമയുടെ താത്പര്യത്തിന്റെ പ്രഥമ ദൃഷ്ട്യാ ഉള്ള തെളിവ്.

[വ. 46 (4) ]

ഒരു കമ്പനി വഞ്ചനോേദ്ദശത്തോടെ, ഓഹരികളുടെ ഡ്യുപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ഇറക്കിയാ ല്‍, ഡ്യുപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ഇറക്കിയ ഓഹരികളുടെ മുഖവിലയുടെ അഞ്ചിരട്ടി തുകയി ല്‍ കുറയാതെയും, ഓഹരികളുടെ മുഖവിലയുടെ പത്തിരട്ടി വരെയും, അല്ലെങ്കി ല്‍ പത്തു കോടി രൂപയും, ഇതി ല്‍ ഏതാണോ കൂടുത ല്‍ അത്രയും കമ്പനിക്ക്‌ പിഴ ശിക്ഷയ്ക്കും, കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും വകുപ്പ് 447 പ്രകാരം ഉള്ള നടപടിക്കും ബാദ്ധ്യസ്ഥമായിരിക്കും.

[വ. 46 (5) ]
#CompaniesAct

കമ്പനി നിയമം: ഓഹരികളുടെ നമ്പര്‍ ചേര്‍ക്കുന്നത്


ഓഹരികളുടെ നമ്പര്‍ ചേര്‍ക്കുന്നത്

ഓഹരി മൂലധനം ഉള്ള ഒരു കമ്പനിയിലെ ഓരോ ഓഹരിയും, അതിന്റെ സവിശേഷമായ ഒരു നമ്പറിന്റെ വൈശിഷ്ട്യം ഉള്ളതാവണം.

ഒരു ഡിപ്പോസിറ്ററിയുടെ രേഖകളി ല്‍ ഓഹരിയുടെ ഉപകാരതാത്പര്യം കൈക്കൊള്ളുന്ന ആളായി പേര്‍ രേഖപ്പെടുത്തിയിരിക്കുന്ന ആളുടെ കൈവശം ഉള്ള അതേ ഓഹരികള്‍ക്ക് ഈ വകുപ്പിലുള്ള ഒന്നും ബാധകം അല്ല.

[വ. 45 ]
#CompaniesAct

കമ്പനി നിയമം: ഓഹരികളുടെ അല്ലെങ്കില്‍ ഡിബെഞ്ചറുകളുടെ സ്വഭാവം


ഓഹരികളുടെ അല്ലെങ്കില്‍ ഡിബെഞ്ചറുകളുടെ സ്വഭാവം

കമ്പനിയുടെ അംഗത്തിന്റെ ഓഹരികളോ, ഡിബെഞ്ചറുകളോ, മറ്റു താത്പര്യങ്ങളോ കമ്പനിയുടെ ആര്‍ട്ടിക്കിള്‍സി ല്‍ വ്യവസ്ഥ ചെയ്ത വിധത്തില്‍ കൈമാറ്റം ചെയ്യാവുന്ന ജംഗമസ്വത്തുക്ക ള്‍ ആയിരിക്കും.

[വ. 44 ]
#CompaniesAct

കമ്പനി നിയമം: ഓഹരി മൂലധനം - ഇനങ്ങള്‍


അദ്ധ്യായം നാല്

ഓഹരി മൂലധനവും ഡിബെഞ്ചറുകളും

ഓഹരി മൂലധനം: ഇനങ്ങ ള്‍

ഓഹരികളാല്‍ ക്ളിപ്തപ്പെടുത്തിയ കമ്പനിക്ക്‌ രണ്ടു തരം ഓഹരി മൂലധനം ഉണ്ടാകാം:

(a)   ഇക്വിറ്റി ഓഹരി മൂലധനം-

(i)                വോട്ടവകാശം ഉള്ളവ; അല്ലെങ്കില്‍

(ii)              നിര്‍ദ്ദേശിച്ച വിധത്തി ല്‍ ചട്ടങ്ങ ള്‍ പ്രകാരം ലാഭവിഹിതത്തിനോ, വോട്ടിനോ, മറ്റോ, ഭിന്ന അവകാശം ഉള്ളവ.

(b)  പ്രിഫറന്‍സ് (മുന്ഗണനാ) ഓഹരി മൂലധനം.

ഈ നിയമം തുടങ്ങുന്നതിന് മുന്‍പ് ഉണ്ടായിരുന്ന പിരിഞ്ഞുപോക ല്‍ നടപടികളി ല്‍ പങ്കെടുക്കാനുള്ള മുന്ഗണനാ ഓഹരി ഉടമകളുടെ അവകാശത്തെ ഈ നിയമത്തിലുള്ള ഒന്നും ബാധിക്കുകയില്ല.

വിശദീകരണം: ഈ വകുപ്പിന്റെ ആവശ്യത്തിന് വേണ്ടി, -

(i)                ഓഹരികളാല്‍ ക്ളിപ്തപ്പെടുത്തിയ ഏതെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ട്, “ഇക്വിറ്റി ഓഹരി മൂലധനം” എന്നാ ല്‍ അര്‍ത്ഥമാക്കുന്നത്, മുന്ഗണനാ ഓഹരി മൂലധനം അല്ലാത്ത എല്ലാ ഓഹരി മൂലധനവും ആണ്.

 

(ii)              ഓഹരികളാല്‍ ക്ളിപ്തപ്പെടുത്തിയ ഏതെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ട്, “മുന്ഗണനാ ഓഹരി മൂലധനം” എന്നാല്‍ അര്‍ത്ഥമാക്കുന്നത്,

 

(a)   നിശ്ചിത തുകയോ കണക്കാക്കിയ നിശ്ചിത നിരക്കി ല്‍ ഉള്ള തുകയോ, ആദായ നികുതി ബാധകമായോ അല്ലാതെയോ, ലാഭവിഹിതം നല്‍കുന്നതി ല്‍,  

(b)  പിരിഞ്ഞുപോകല്‍ സമയത്ത് മടക്കി നല്‍കുകയോ, കമ്പനിയുടെ മെമ്മോറാണ്ടത്തിലോ ആര്‍ട്ടിക്കിളിലോ നിര്‍ദ്ദേശിച്ച നിശ്ചിത പ്രീമിയം അല്ലെങ്കി ല്‍ നിശ്ചിത അളവ് അനുസരിച്ചുള്ള പ്രീമിയം നല്‍കാ ന്‍ മുന്ഗണനാ അവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും, തുക അടക്കുകയോ അങ്ങനെ പരിഗണിക്കപ്പെടുകയോ ചെയ്ത ഓഹരിമൂലധനത്തുകയി ലെ മൂലധനം മടക്കി നല്‍കുന്നതി ല്‍,

 

-   എന്നീ കാര്യങ്ങളില്‍ ഒരു മുന്ഗണനാവകാശം ഉണ്ടാകുകയോ, മേലില്‍ ഉണ്ടാകുകയോ ചെയ്തേക്കാവുന്ന കമ്പനിയുടെ ഇറക്കിയ ഓഹരി മൂലധനത്തിന്റെ ഭാഗം ആണ്.

 

(iii)            താഴെപ്പറയുന്ന അവകാശങ്ങളി ല്‍ ഏതെങ്കിലുമോ അല്ലെങ്കി ല്‍ രണ്ടുമോ ഉണ്ടെന്നോ ഇല്ലെന്നോ ഗൌനിക്കാതെ, മൂലധനം മുന്ഗണനാമൂലധനം ആയി പരിഗണിക്കപ്പെടും*.

 

(a)   ലാഭ വിഹിതം സംബന്ധിച്ച്,  മുന്‍പറഞ്ഞ (ii) (a) അനുസരിച്ചു തുകയ്ക്ക് ഉള്ള മുന്ഗണനാ അവകാശങ്ങള്‍ കൂടാതെ, ഇങ്ങനെ മുന്ഗണനാ അവകാശങ്ങള്‍ ഇല്ലാത്ത മൂലധനത്തോടൊപ്പം, പൂര്‍ണമായോ, പരിമിതമായോ, പങ്കെടുക്കാന്‍

(b)  മൂലധനം സംബന്ധിച്ച്, പിരിഞ്ഞുപോകല്‍ സമയത്തും മൂലധനം മടക്കി നല്‍കുന്നതിലും, മുന്‍പറഞ്ഞ (ii) (b) അനുസരിച്ചു തുകയ്ക്ക് ഉള്ള മുന്ഗണനാവകാശം കൂടാതെ, മൂലധനം മുഴുവന്‍ മടക്കി നല്‍കിക്കഴിഞ്ഞും ബാക്കിയുള്ള മിച്ചത്തില്‍ മേല്പറഞ്ഞ മുന്ഗണനാ അവകാശങ്ങ ള്‍ ഇല്ലാത്ത മൂലധനത്തോടൊപ്പം, പൂര്‍ണമായോ, പരിമിതമായോ, പങ്കെടുക്കാന്‍

 [വ. 43 ]
* Relevance of the given explanation (iii) is not yet clear for this writer. വിശദീകരണം
(
iii)-ന്റെ സാംഗത്യം ഇതെഴുതിയ ആള്‍ക്ക് ഇതുവരെ നിശ്ചയമില്ല


#CompaniesAct

Friday, 27 June 2014

കമ്പനി നിയമം: സ്വകാര്യ സമീകരണം


ഭാഗം രണ്ട് – സ്വകാര്യ സമീകരണം

സ്വകാര്യ സമീകരണം വഴി സെക്യുരിറ്റികളുടെ വരിചേര്‍പ്പിനുള്ള ക്ഷണം അല്ലെങ്കില്‍ നല്‍ക ല്‍

വകുപ്പ് 26 –ലെ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ, ഈ വകുപ്പിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി കമ്പനിക്ക്‌ സ്വകാര്യ സമീകരണം, അതിനുള്ള ക്ഷണപത്രം വഴി നടത്താവുന്നതാണ്.

[വ. 42 (1)]

ഉ.വ.(1) -നു വിധേയമായി, സെക്യുരിറ്റികളുടെ ഓഫര്‍ അല്ലെങ്കില്‍ സെക്യുരിറ്റികളുടെ വരിചേര്‍പ്പിനുള്ള ക്ഷണം, അന്‍പതി ല്‍ കൂടാത്ത ആള്‍ക്കാര്‍ക്കോ, നിര്‍ദ്ദേശിച്ചത്ര കൂടുത ല്‍ പേര്‍ക്കോ [ക്വാളിഫൈഡ് ഇന്‍സ്റ്റിററൃൂഷണ ല്‍ ബയേഴ്സും, വ. 62 (1) (b) -ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി എംപ്ലോയീസ് സ്റ്റോക്ക്‌ ഓപ്ഷ ന്‍ സ്കീം വഴി തൊഴിലാളിക ള്‍ വാങ്ങുന്നതും ഒഴികെ] ഒരു സാമ്പത്തിക വ ര്‍ ഷം, നിര്‍ദ്ദേശിച്ച നിബന്ധനകള്‍ക്ക് വിധേയമായി (സ്വകാര്യ സമീകരണത്തിന്റെ രൂപവും ഭാവവും ഉള്‍പെടെ) നല്‍കണം.

 വിശദീകരണം I – ലിസ്റ്റ് ചെയ്തതോ അല്ലാത്തതോ ആയ ഒരു കമ്പനി, സെക്യുരിറ്റിക ള്‍ നിര്‍ദ്ദേശിച്ചതി ല്‍  കൂടുത ല്‍ ആള്‍ക്കാര്‍ക്ക്, അനുവദിക്കാനുള്ള ഓഫര്‍ നല്‍കുകയോ, അല്ലെങ്കില്‍ വരിചേര്‍പ്പിനുള്ള ക്ഷണം നല്‍കുകയോ, അല്ലെങ്കില്‍ അനുവദിക്കുകയോ, അനുവദിക്കാനുള്ള കരാറി ല്‍ ഏര്‍പ്പെടുകയോ ചെയ്‌താ ല്‍, സെക്യുരിറ്റികള്‍ക്കുള്ള തുക കിട്ടിയാലും ഇല്ലെങ്കിലും അല്ലെങ്കില്‍ കമ്പനി അതിന്റെ സെക്യുരിറ്റിക ള്‍ ഇന്ത്യയിലോ പുറത്തോ അംഗീകൃത സ്റ്റോക്ക്‌ എക്സ്ചേഞ്ചി ല്‍  ലിസ്റ്റ് ചെയ്യാ ന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, പൊതു അവതരണം നടത്തിയതായി കണക്കാക്കുകയും, ഈ അദ്ധ്യായത്തിന്റെ ഭാഗം ഒന്നിന്റെ വ്യവസ്ഥകളുടെ നിയന്ത്രണത്തി ല്‍ വരുകയും ചെയ്യും.  

  വിശദീകരണം II  ഈ വകുപ്പിന്റെ ആവശ്യത്തിന്‌ വേണ്ടി:

(i)                ക്വാളിഫൈഡ് ഇന്‍സ്റ്റിററൃൂഷണ ല്‍ ബയ ര്‍ എന്നാ ല്‍ സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌ ഓഫ് ഇന്ത്യ ( ഇഷ്യൂ ഓഫ് ക്യാപിറ്റല്‍ ആന്‍ഡ്‌ ഡിസ്ക്ലോഷ ര്‍ റിക്വയര്‍മെന്റ്സ്) റെഗുലേഷന്‍സ്, 2009) പ്രകാരവും അതാ തു സമയങ്ങളില്‍ അതിനു മാറ്റം വരുത്തിയ പോലെയും, ക്വാളിഫൈഡ് ഇന്‍സ്റ്റിററൃൂഷണ ല്‍  ബയ ര്‍ ആയി നിര്‍വചിച്ചിട്ടുള്ള ആ ള്‍ എന്നര്‍ത്ഥം.

(ii)              സ്വകാര്യ സമീകരണം എന്നാ ല്‍, സ്വകാര്യ സമീകരണ ക്ഷണപത്രം വഴി, ഈ വകുപ്പില്‍ പ്രത്യേകം പറഞ്ഞിട്ടുള്ള നിബന്ധനകള്‍ അനുസരിച്ചുള്ള, കമ്പനി  തിരഞ്ഞെടുക്കുന്ന ഒരു ഗ്രൂപ്പിന് (പൊതു അവതരണം അല്ലാതെയുള്ള), സെക്യുരിറ്റികളുടെ ഓഫര്‍ അല്ലെങ്കില്‍ സെക്യുരിറ്റികളുടെ വരിചേര്‍പ്പിനുള്ള ക്ഷണം.

 [വ. 42 (2)]

മുന്‍പ് നടത്തിയ ഓഫ ര്‍ അല്ലെങ്കില്‍ ക്ഷണം പ്രകാരം ഉള്ള ഓഹരി അനുവാദം .പൂര്‍ത്തിയാക്കാതെയോ, ആ ഓഫ ര്‍ അല്ലെങ്കില്‍ ക്ഷണം കമ്പനി പി ന്‍വലിക്കാതെയോ, പരിത്യജിക്കാതെയോ, ഈ വകുപ്പിലെ വ്യവസ്ഥകള്‍ അനുസരിച്ചുള്ള ഒരു പുതിയ ഓഫ ര്‍ അല്ലെങ്കി ല്‍ ക്ഷണം നടത്തിക്കൂടാ.

[വ. 42 (3)]

ഈ വകുപ്പിലെ വ്യവസ്ഥകള്‍ അനുസരിച്ചുള്ളതല്ലാത്ത ഓഫ ര്‍ അല്ലെങ്കില്‍ ക്ഷണം പബ്ലിക്‌ ഓഫ ര്‍ ആയി പരിഗണിക്കപ്പെടും. അപ്പോള്‍ ഈ നിയമത്തിലെ എല്ലാ വ്യവസ്ഥകളും, സെക്യുരിറ്റീസ് കോണ്ട്രാക്റ്റ് (റെഗുലേഷന്‍) ആക്ട്‌, 1956,   സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌ ഓഫ് ഇന്ത്യ ആക്ട്‌, 1992 എന്നിവയും അനുസരിക്കേണ്ടി വരും. 

[വ. 42 (4)]

ഈ വകുപ്പില്‍ സെക്യുരിറ്റികളുടെ സബ്സ്ക്രിപ്ഷന്‍ വേണ്ടിയുള്ള എല്ലാ തുകകളും ചെക്കോ, ഡിമാണ്ട് ഡ്രാഫ്റ്റോ, മറ്റു ബാങ്കിംഗ് ചാനലുക ള്‍ വഴിയോ, മാത്രം കൊടുക്കണം, രൊക്കം പണമായിട്ടാവരുത്.

[വ. 42 (5)]

ഈ വകുപ്പ് അനുസരിച്ചു ഓഫ ര്‍ അല്ലെങ്കില്‍ ക്ഷണം നടത്തുന്ന കമ്പനി, അത്തരം സെക്യുരിറ്റികളുടെ അപേക്ഷ തുക കിട്ടിയ ദിവസം മുതല്‍ അറുപതു ദിവസത്തിനുള്ളി ല്‍ സെക്യുരിറ്റിക ള്‍ അനുവദിക്കണം. ആ കാലയളവിനുള്ളില്‍ കമ്പനിക്ക്‌ സെക്യുരിറ്റിക ള്‍ അനുവദിക്കാ ന്‍ ആയില്ലെങ്കി ല്‍ അങ്ങനെ അറുപതു ദിവസം കഴിയുന്ന ദിവസത്തിനു ശേഷം പതിനഞ്ചു ദിവസത്തിനുള്ളില്‍ വരിക്കാര്‍ക്ക് അപേക്ഷാത്തുക മടക്കി നല്‍കണം. അങ്ങനെ അപേക്ഷാത്തുക മടക്കി നല്‍കുന്നതി ല്‍ കമ്പനി വീഴ്ച വരുത്തിയാല്‍ അറുപതു ദിവസം കഴിയുന്ന ദിവസം
മുത ല്‍ വ ര്‍ ഷം പന്ത്രണ്ടു ശതമാനം പലിശ സഹിതം തുക മടക്കി നല്‍കണം.

ഒരു ഷെഡ്യുള്‍ഡ് ബാങ്കിലെ പ്രത്യേക ബാങ്ക് അക്കൗണ്ടി ല്‍ അപേക്ഷാ തുകകള്‍ സൂക്ഷിക്കുകയും,

(a)  സെക്യുരിറ്റികളുടെ അനുവാദത്തിനായി ക്രമീകരണം ചെയ്യാനോ,

(b)  കമ്പനിക്ക്‌ സെക്യുരിറ്റിക ള്‍ അനുവദിക്കാനാവാത്ത അവസ്ഥയി ല്‍ തുകക ള്‍ മടക്കി നല്‍കാനോ

അല്ലാതെ മറ്റൊരു ഉദ്ദേശൃത്തിനും ഉപയോഗിക്കാന്‍ പാടില്ല.

[വ. 42 (6)]

ഈ വകുപ്പ് ഉള്‍കൊള്ളുന്ന എല്ലാ ഓഫറും, വരിചേര്‍ക്കാനുള്ള ക്ഷണത്തിനു മുന്‍പ് കമ്പനി രേഖപ്പെടുത്തിയ പേരുകളി ല്‍ ഉള്ള ആള്‍ക്കാര്‍ക്ക് മാത്രമേ നല്‍കാവൂ. അത്തരം ആള്‍ക്കാ ര്‍ അതേ പേരി ല്‍ ഓഫ ര്‍ സ്വീകരിക്കുകയും, അത്തരം ഓഫറുകളുടെ പൂര്‍ണ റെക്കോര്‍ഡ്‌ കമ്പനി നിര്‍ദ്ദേശിച്ച വിധത്തി ല്‍ സൂക്ഷിക്കുകയും, അത്തരം ഓഫറുകളുടെ പൂര്‍ണ വിവരങ്ങ ള്‍ സംഗതമായ സ്വകാര്യ സമീകരണ ക്ഷണ പത്രം വിതരണം ചെയ്തു മുപ്പതു ദിവസത്തിനുള്ളില്‍ രേജിസ്ട്രാ ര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യുകയും വേണം.

[വ. 42 (7)]

 

  വകുപ്പ് അനുസരിച്ചു സെക്യുരിറ്റികള്‍ ഓഫ ര്‍ ചെയ്യുന്ന ഒരു കമ്പനിയും പൊതു പരസ്യങ്ങള്‍ നല്‍കുകയോ, പൊതുജനത്തെ പൊതുവായി അത്തരം ഓഫ ര്‍ അറിയിക്കാ ന്‍ വേണ്ടി, മാധ്യമങ്ങള്‍ ഉപയോഗിക്കുകയോ, മാര്‍ക്കറ്റിംഗ്, വിതരണ
ചാനലുക ള്‍, ഏജന്റുകള്‍ എന്നിവരെ ഉപയോഗിക്കുകയോ പാടില്ല.

 [വ. 42 (8)]

  വകുപ്പ് അനുസരിച്ചു സെക്യുരിറ്റികള്‍ എപ്പോഴെങ്കിലും കമ്പനി അനുവദിക്കുമ്പോള്‍, രേജിസ്ട്രാര്‍ പക്ക ല്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഒരു അനുവാദ സാക്ഷ്യപത്രം, സെക്യുരിറ്റി ഉടമകളുടെ പൂര്‍ണ ലിസ്റ്റ് , അവരുടെ മുഴുവന്‍ പേര്, വിലാസം, അനുവദിച്ച സെക്യുരിറ്റികളുടെ എണ്ണം, മറ്റു നിര്‍ദ്ദേശിക്കപ്പെട്ട ഉചിതമായ വിവരങ്ങ ള്‍ സഹിതം ഫയല്‍ ചെയ്യണം.

[വ. 42 (9)]

  വകുപ്പിന് വിരുദ്ധമായി ഒരു കമ്പനി ഓഫര്‍ നല്‍കുകയോ, പണം സ്വീകരിക്കുകയോ ചെയ്‌താല്‍, അതിന്റെ പ്രോത്സാഹകരും ഡയറക്ടര്‍മാരും, ഓഫര്‍ അല്ലെങ്കി ല്‍ ക്ഷണപ്രകാരമുള്ള തുകയോ, രണ്ടു കോടി രൂപായോ, ഏതാണോ കൂടുതല്‍ അത്രയും പിഴ നല്‍കേണ്ടിവരും, മാത്രമല്ല, വരിക്കാരുടെ തുകകള്‍, പിഴ അടിച്ചു മുപ്പതു ദിവസത്തിനുള്ളില്‍, കമ്പനി മടക്കി നല്‍കുകയും വേണം.

[വ. 42 (10)]


അദ്ധ്യായം മൂന്ന് സമാപ്തം  
 
 
 


#CompaniesAct
 

Tuesday, 24 June 2014

കമ്പനി നിയമം: ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍


ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍

ഒരു കമ്പനിക്ക് അതിന്റെ പൊതുയോഗത്തില്‍ വിശിഷ്ട പ്രമേയം പാസ്സാക്കി, നിര്‍ദ്ദേശിക്കപ്പെട്ട നിബന്ധനകള്‍ക്ക് വിധേയമായി, വിദേശ രാജ്യത്ത് ഏതെങ്കിലും വിധത്തി ല്‍  ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍ പുറത്തിറക്കാവുന്നതാണ്.  

[വ. 41]
#CompaniesAct

കമ്പനി നിയമം: സെക്യുരിറ്റിക ള്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ചി ല്‍ ഇടപാട് നടത്തണം.


സെക്യുരിറ്റിക ള്‍  സ്റ്റോക്ക്‌ എക്സ്ചേഞ്ചി ല്‍ ഇടപാട് നടത്തണം.

പൊതു വില്പന നടത്തുന്ന ഓരോ കമ്പനിയും അതിനു മുന്പായി, ഒന്നോ അതിലധികമോ അംഗീകൃത സ്റ്റോക്ക്‌ എക്സ്ചേഞ്ചിലോ എക്സ്ചേഞ്ചുകളിലോ അപേക്ഷിച്ചു സെക്യുരിറ്റിക ള്‍ അത്തരം സ്റ്റോക്ക്‌ എക്സ്ചേഞ്ചിലോ എക്സ്ചേഞ്ചുകളിലോ ഇടപാട് നടത്താനുള്ള അനുമതി വാങ്ങിയിരിക്കണം.

[വ. 40 (1)]

ഉ.വ. (1) അനുസരിച്ചു അപേക്ഷ കൊടുത്തതായി പ്രോസ്പെക്‌ടസില്‍ പറയുമ്പോള്‍, ഇടപാട് നടത്താന്‍ പോകുന്ന സ്റ്റോക്ക്‌ എക്സ്ചേഞ്ചിന്റെ പേരോ, പേരുകളോ കൂടി അത്തരം പ്രോസ്പെക്‌ടസി ല്‍ പറയണം.

[വ. 40 (2)]

സെക്യുരിറ്റികളുടെ വരിസംഖ്യയായി പൊതുജനങ്ങളി ല്‍ നിന്നും അപേക്ഷയിലൂടെ സ്വീകരിച്ച എല്ലാ തുകകളും, ഒരു ഷെഡ്യൂള്‍ഡ് ബാങ്കിലെ പ്രത്യേക ബാങ്ക് അക്കൌണ്ടി ല്‍ സൂക്ഷിക്കുകയും,

(a)  പ്രോസ്പെക്‌ടസി ല്‍ പറഞ്ഞിട്ടുള്ള സ്റ്റോക്ക്‌ എക്സ്ചേഞ്ചിലോ എക്സ്ചേഞ്ചുകളിലോ സെക്യുരിറ്റിക ള്‍ ഇടപാട് നടത്താ ന്‍ അനുവദിച്ചിരിക്കെ, സെക്യുരിറ്റികളുടെ അനുവാദത്തിനായി ക്രമീകരണം ചെയ്യാനോ,

(b)  കമ്പനിക്ക് ഏതെങ്കിലും കാരണത്താ ല്‍ സെക്യുരിറ്റിക ള്‍ അനുവദിക്കാന്‍ കഴിയാത്ത അവസ്ഥയി ല്‍ പ്രോസ്പെക്‌ടസ് മുഖാന്തിരം പൊതുജനങ്ങളി ല്‍ നിന്നും സ്വീകരിച്ച തുകക ള്‍ സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌ നിര്‍ദ്ദേശിച്ച  സമയത്തിനുള്ളില്‍ തിരികെ നല്‍കാനോ,

അല്ലാതെ മറ്റൊരു ആവശ്യത്തിനും വിനിയോഗിക്കാ ന്‍ പാടില്ല.

[വ. 40 (3)]

ഈ വകുപ്പിലെ ഏതെങ്കിലും ആവശ്യകത നടപ്പാക്കുന്നത്
നിരാകരിക്കാ ന്‍
സെക്യുരിറ്റികളുടെ ഏതെങ്കിലും അപേക്ഷകരോട് ആവശ്യപ്പെടുന്നതോ, ബാദ്ധ്യസ്ഥമാക്കുന്നതോ ആയ നിബന്ധനക ള്‍ നിഷ്ഫലം ആയിരിക്കും.

[വ. 40 (4)]

ഈ വകുപ്പിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതി ല്‍ വീഴ്ച വരുത്തിയാ ല്‍ കമ്പനി അഞ്ചു ലക്ഷം രൂപയി ല്‍ കുറയാതെ പക്ഷെ, അമ്പതു ലക്ഷം രൂപാവരെ പിഴ ശിക്ഷിക്കപ്പെടും, വീഴ്ച വരുത്തിയ ഓരോ  ഓഫീസറും ഒരു വ ര്‍ ഷം വരെ തടവും, അന്‍പതിനായിരം രൂപയി ല്‍ കുറയാതെ പക്ഷെ മൂന്നു ലക്ഷം രൂപാവരെ പിഴയും, ചിലപ്പോള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും .

[വ. 40 (5)]

നിര്‍ദ്ദേശിക്കപ്പെട്ട നിബന്ധനകള്‍ക്ക് വിധേയമായി, സെക്യുരിറ്റികളുടെ വരി ചേര്‍പ്പുമായി ബന്ധപ്പെട്ട് കമ്പനിക്ക്‌ ഏതെങ്കിലും വ്യക്തിക്ക് കമ്മിഷന്‍ നല്‍കാവുന്നതാണ്.

[വ. 40 (6)]
#CompaniesAct

Monday, 23 June 2014

കമ്പനി നിയമം: കമ്പനിയുടെ സെക്യുരിറ്റികളുടെ അനുവാദം


കമ്പനിയുടെ സെക്യുരിറ്റികളുടെ അനുവാദം

ഏറ്റവും കുറഞ്ഞ വരിസംഖ്യ ആയി പ്രോസ്പെക്‌ടസി ല്‍ കാട്ടിയ തുക വരവ് വയ്ക്കുകയും, അപേക്ഷാനേരത്തെ തുകകളും ചെക്കായോ മറ്റു പ്രമാണങ്ങളായോ കമ്പനിക്ക്‌ കിട്ടുകയും ചെയ്യാതെ പൊതുജനത്തിന്‌ വരിക്കാരാകാ ന്‍ വേണ്ടി നീട്ടിയ കമ്പനിയുടെ ഏതെങ്കിലും സെക്യുരിറ്റികളുടെ അനുവാദം നല്‍കാ ന്‍ പാടില്ല.

[വ. 39 (1)]

ഓരോ സെക്യുരിറ്റിക്കും ഉള്ള അപേക്ഷാത്തുക സെക്യുരിറ്റിയുടെ നാമവിഷയത്തുകയുടെ അഞ്ചുശതമാനത്തി ല്‍ കുറവ്, അല്ലെങ്കി ല്‍ സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌  ഇതിനായി നിര്‍മിച്ച നിയന്ത്രണങ്ങ ള്‍ നിര്‍ദ്ദേശിച്ച വിധത്തിലുള്ള ഒരു തുക അല്ലെങ്കില്‍ ശതമാനം, ഇവയില്‍ കുറയാ ന്‍ പാടില്ല.

[വ. 39 (2)]

പറഞ്ഞ ഏറ്റവും കുറഞ്ഞ തുക പിരിഞ്ഞു കിട്ടിയില്ലെങ്കിലോ, അപേക്ഷയിന്മേല്‍ കിട്ടേണ്ട തുക പ്രോസ്പെക്‌ടസ് ഇറക്കി മുപ്പതു ദിവസത്തിനു ശേഷവും അല്ലെങ്കി ല്‍ സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌  നിര്‍ദ്ദേശിച്ച  സമയത്തിനുള്ളിലും കിട്ടിയില്ലെങ്കിലോ,  ഉ.വ. (1) പ്രകാരം കിട്ടിയ തുക, നിര്‍ദ്ദേശിച്ച സമയത്തിനുള്ളിലും വിധത്തിലും മടക്കി നല്‍കണം.

[വ. 39 (3)]

ഓഹരി മൂലധനം ഉള്ള ഒരു കമ്പനി എപ്പോഴെങ്കിലും സെക്യുരിറ്റികള്‍ അനുവദിക്കുമ്പോള്‍, രേജിസ്ട്രാര്‍ പക്ക ല്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍ അനുവാദസാക്ഷ്യപത്രം ഫയ ല്‍ ചെയ്യണം.

[വ. 39 (4)]

ഉ. വ. (3), അല്ലെങ്കില്‍ (4) നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാ ല്‍ കമ്പനിയും, അതിന്റെ വീഴ്ച വരുത്തിയ ഓഫീസറും ഓരോ വീഴ്ചക്കും, വീഴ്ച തുടരുന്ന ഓരോ ദിവസത്തിനും ആയിരം രൂപാ, അല്ലെങ്കില്‍ ഒരു ലക്ഷം രൂപാ, ഇതില്‍ ഏതാണ് കുറവ്, അതും പിഴ ഒടുക്കണം.

[വ. 39 (5)]
#CompaniesAct

കമ്പനി നിയമം: സെക്യുരിറ്റിക ള്‍ക്കായുള്ള ആള്‍മാറാട്ടത്തിനുള്ള ശിക്ഷ


സെക്യുരിറ്റിക ള്‍ക്കായുള്ള ആള്‍മാറാട്ടത്തിനുള്ള ശിക്ഷ

ആരെങ്കിലും,

 

(a)  ഒരു കമ്പനിക്ക്‌, അതിന്റെ സെക്യുരിറ്റിക ള്‍ വാങ്ങാനോ വരിക്കാരാകാനോ വേണ്ടി അയഥാര്‍ത്ഥമായ പേരി ല്‍ അപേക്ഷ നല്‍കുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്‌താല്‍, അല്ലെങ്കില്‍,

(b)  പല പേരുകളിലോ, അയാളുടെ പേരിന്റെയോ, കുടുംബ പേരിന്റെയോ പല സംയോഗങ്ങളിലോ,  കമ്പനിയുടെ സെക്യുരിറ്റിക ള്‍ വാങ്ങാനോ വരിക്കാരാകാനോ വേണ്ടി ബഹുല അപേക്ഷകള്‍ നല്‍കുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്‌താ ല്‍, അല്ലെങ്കില്‍,

(c)   തനിക്കോ, മറ്റൊരാള്‍ക്കോ, അയഥാര്‍ത്ഥമായ പേരി ല്‍ കമ്പനിയുടെ സെക്യുരിറ്റിക ള്‍ അനുവദിക്കാനോ, ഏതെങ്കിലും കൈമാറ്റം രേജിസ്റ്റേ ര്‍ ചെയ്യാനോ, പ്രത്യക്ഷമായോ പരോക്ഷമായോ കമ്പനിയെ പ്രലോഭിപ്പിച്ചാലോ,

അയാള്‍ വ. 447 അനുസരിച്ചുള്ള നടപടിക ള്‍ നേരിടാ ന്‍ ബാധ്യസ്ഥനാണ്.

[വ. 38 (1)]

സെക്യുരിറ്റിക ള്‍ക്കുള്ള എല്ലാ അപേക്ഷാ ഫോമുകളിലും, കമ്പനി ഇറക്കിയ എല്ലാ പ്രോസ്പെക്‌ടസിലും, ഉ.വ. (1) ലെ വ്യവസ്ഥകള്‍ ശ്രദ്ധേയമായി പുനരാവര്‍ത്തനം ചെയ്യണം. 

[വ. 38 (2)]

ഈ വകുപ്പ് അനുസരിച്ചു ആരെങ്കിലും ശിക്ഷിക്കപ്പെട്ടാ ല്‍, അയാളുടെ കൈവശം ഉള്ള സെക്യുരിറ്റിക ള്‍ പിടിച്ചെടുക്കാനും, തീറെഴുതാനും, അന്യായമായ നേട്ടം വസൂലാക്കാനും കൂടി കോടതി ഉത്തരവിടാം.

[വ. 38 (3)]

ഉ. വ. (3) പ്രകാരം സെക്യുരിറ്റിക ള്‍ തീറെഴുതിയ, അല്ലെങ്കില്‍ അന്യായമായ നേട്ടം വസൂലാക്കിയ തുക നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക്  വരവ് വയ്ക്കണം.

[വ. 38 (4)]
#CompaniesAct