അദ്ധ്യായം അഞ്ച്
കമ്പനികളുടെ നിക്ഷേപ സ്വീകരണം
പൊതുജനങ്ങളില്‍ നിന്നും നിക്ഷേപ സ്വീകരണം
വിലക്കുന്നു
ഈ നിയമം തുടങ്ങുമ്പോഴും അതിനുശേഷവും ഒരു കമ്പനിയും ഈ അധ്യായത്തില്‍
പറഞ്ഞിരിക്കുന്ന വിധത്തി ല്‍
അല്ലാതെ പൊതുജനങ്ങളി ല്‍
നിന്നും നിക്ഷേപങ്ങള്‍ ക്ഷണിക്കുകയോ, സ്വീകരിക്കുകയോ, പുതുക്കുകയോ ചെയ്യാന്‍
പാടില്ല.
എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934, നിര്‍വചിച്ചിരിക്കുന്ന
ബാങ്കിംഗ് കമ്പനിക്കും, നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിക്കും, റിസേര്‍വ് ബാങ്ക്
ഓഫ് ഇന്ത്യയുമായി കേന്ദ്ര ഗവര്‍ന്മേണ്ട് കൂടിയാലോചിച്ചു ഇതിനായി നിര്‍ദ്ദേശിക്കുന്ന
മറ്റു കമ്പനികള്‍ക്കും ഉപവകുപ്പിലുള്ള ഒന്നും ബാധകമല്ല.
. [വ. 73 (1) ]
ഒരു കമ്പനിക്ക്, പൊതുയോഗത്തി ല്‍ പ്രമേയം പാസ്സാക്കുന്നതിന്
വിധേയമായി, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ചു നിര്‍ദ്ദേശിക്കുന്ന
ചട്ടങ്ങള്‍ക്കും വിധേയമായി, അംഗങ്ങളില്‍ നിന്നും നിര്‍ദ്ദിഷ്ട ഉപാധികളിലും
നിബന്ധനകളിലും, നിക്ഷേപങ്ങള്‍ പലിശയും ചേര്‍ത്ത് തിരികെ നല്‍കുന്നതിനു
സെക്യുരിറ്റി നല്‍കുന്നതുള്‍പെടെ, കമ്പനിയും അതിന്റെ അംഗങ്ങളും തമ്മില്‍
സമ്മതിച്ചുറപ്പിച്ചതുപോലെ താഴെപ്പറയുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിക്ഷേപങ്ങ ള്‍ സ്വീകരിക്കാം.
(a)
കമ്പനിയുടെ
സാമ്പത്തിക നില കാണിക്കുന്ന പ്രസ്താവന, നേടിയ ക്രെഡിറ്റ് റേറ്റിംഗ്, ആകെ
നിക്ഷേപകരുടെ എണ്ണം, കമ്പനി മുന്‍പ് സ്വീകരിച്ച നിക്ഷേപങ്ങളി ല്‍ തിരികെ നല്‍കേണ്ട തുക, നിര്‍ദ്ദേശിച്ച
രൂപത്തിലും വിധത്തിലും മറ്റു വിവരങ്ങള്‍, എന്നിവ ഉള്‍പെടുന്ന ഒരു സര്‍കുല ര്‍ അംഗങ്ങള്‍ക്ക് നല്‍കണം.
(b) സര്‍കുല ര്‍ ഇറക്കിയ ദിവസത്തിന് മുന്‍പ്* മുപ്പതു
ദിവസത്തിനുള്ളി ല്‍
രേജിസ്ട്രാ ര്‍
പക്ക ല്‍ സ ര്‍കുലറിന്റെ കോപ്പി പ്രസ്താവനയോടൊപ്പം
ഫയല്‍ ചെയ്യണം.
(c)
ഒരു സാമ്പത്തിക വര്‍ഷവും അടുത്ത സാമ്പത്തിക വര്‍ഷവും
കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങളുടെ ആകെത്തുകയുടെ പതിനഞ്ചു ശതമാനത്തില്‍
കുറയാത്ത തുക ഒരു ഷെഡ്യൂള്‍ഡ് ബാങ്കിലെ ഡിപ്പോസിറ്റ് റീപെയ്മെന്റ് റിസര്‍വ്
അക്കൗണ്ട് എന്ന് വിളിക്കപ്പെടാ ന്‍ പോകുന്ന ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടി ല്‍ സൂക്ഷിക്കണം.
(d) നിര്‍ദ്ദേശിച്ച വ്യാപ്തിയിലും
വിധത്തിലും ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് നല്‍കണം.
(e)
ഈ
നിയമം തുടങ്ങുന്നതിനു മുന്‍പോ ശേഷമോ, സ്വീകരിച്ചിട്ടുള്ള നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നതിലും
ആ നിക്ഷേപങ്ങളുടെ പലിശ നല്‍കുന്നതിലും
കമ്പനി വീഴ്ച വരുത്തിയിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തണം.
(f)
കമ്പനിയുടെ
ആസ്തികളിലും വസ്തുവകകളിലും ഈട് സൃഷ്ടിച്ചുകൊണ്ട് നിക്ഷേപങ്ങളോ അതിന്റെ പലിശയോ
തിരികെ നല്‍കാ ന്‍
സെക്യുരിറ്റി നല്‍കണം.
ഒരു കമ്പനി ഡിപ്പോസിറ്റുകള്‍ സുരക്ഷിതമാക്കുന്നില്ലെങ്കില്‍, അല്ലെങ്കില്‍
ഭാഗികമായി മാത്രം സുരക്ഷിതമാക്കുന്നെങ്കില്‍, നിക്ഷേപങ്ങളെ “സുരക്ഷിതമല്ലാത്ത നിക്ഷേപങ്ങ ള്‍” എന്ന് വിളിക്കുകയും, എല്ലാ
സര്‍കുലറുകളിലും, ഫോമിലും, പരസ്യങ്ങളിലും, നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ
ക്ഷണിക്കാനോ ബന്ധപ്പെട്ട പ്രമാണങ്ങളിലും അങ്ങനെ ഉദ്ധരിക്കുകയും വേണം.
·
* വ്യവസ്ഥ വ്യക്തമല്ല – അനി ല്‍
പി
. [വ. 73 (2) ]
ഉ.വ.(2) അനുസരിച്ച് ഒരു കമ്പനി സ്വീകരിച്ച ഓരോ നിക്ഷേപവും ഉപവകുപ്പി ല്‍ നിര്‍ദ്ദേശിച്ച കരാറിലെ
ഉപാധികളും നിബന്ധനകളും അനുസരിച്ച് പലിശ സഹിതം തിരികെ നല്‍കണം.
[വ. 73 (3) ]
ഉ.വ.മൂന്നിലെ നിക്ഷേപം തിരികെ നല്‍കുന്നതിലോ, അതിന്റെ ഭാഗമോ, പലിശയോ, നല്‍കുന്നതിലോ
കമ്പനി വീഴ്ച വരുത്തിയാ ല്‍,
നല്‍കേണ്ട തുകയോ വീഴ്ച മൂലം അയാ ള്‍ക്ക് വന്നുചേര്‍ന്ന നഷ്ടമോ നാശമോ, കൊടുക്കാനോ ട്രിബ്യുണലിന്
യുക്തമെന്നു തോന്നുന്ന മറ്റു കാര്യങ്ങളോ കമ്പനിയോട് ആവശ്യപ്പെടാന്‍ നിക്ഷേപകന്
ട്രിബ്യുണലിന് അപേക്ഷ നല്‍കി ഉത്തരവ് വാങ്ങാം.
[വ. 73 (4) ]
ഉ.വ.(2) (c) യിലെ ഡിപ്പോസിറ്റ് റീപെയ്മെന്റ് റിസര്‍വ് അക്കൗണ്ട് നിക്ഷേപങ്ങള്‍
തിരികെ നല്‍കാനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് കമ്പനി ഉപയോഗിച്ചുകൂടാ.
[വ. 73 (5) ]
#CompaniesAct
#CompaniesAct
No comments:
Post a Comment