Saturday, 16 August 2014

കമ്പനി നിയമം: ട്രിബ്യുണലിന് വാര്‍ഷിക പൊതുയോഗം വിളിക്കാ ന്‍ അധികാരം


ട്രിബ്യുണലിന് വാര്‍ഷിക പൊതുയോഗം വിളിക്കാ ന്‍ അധികാരം

വകുപ്പ് 96 പ്രകാരം കമ്പനിയുടെ വാര്‍ഷിക പൊതുയോഗം നടത്തുന്നതില്‍ വീഴ്ച വരുത്തിയാല്‍, ഈ നിയമത്തിലോ കമ്പനിയുടെ ആര്‍ട്ടിക്കിള്‍സിലോ ഏന്തെങ്കിലും ഉ ള്‍ക്കൊണ്ടതിനുപരിയായി കമ്പനിയുടെ ഏതെങ്കിലും അംഗത്തിന്റെ അപേക്ഷയിന്മേല്‍ ട്രിബ്യുണലിന് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം വിളിക്കുകയോ വിളിക്കാ ന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്യാം, മാത്രമല്ല അതിനു യുക്തമെന്നു തോന്നുന്ന സഹജവും തത്ഫലവുമായ നിര്‍ദ്ദേശങ്ങ ള്‍ കൊടുക്കാം.

അത്തരം നിര്‍ദ്ദേശങ്ങളി ല്‍ കമ്പനിയുടെ ഒരംഗമോ അയാളുടെ പ്രതിനിധിയോ, നേരിട്ട് ഹാജരായാ ല്‍ യോഗം ചേരുന്നതായി പരിഗണിക്കുമെന്ന ഒരു നിര്‍ദ്ദേശം കൂടി ഉള്‍പെടും.

[വ. 97 (1) ]

ഉ.വ.(1) പ്രകാരം നടത്തപ്പെടുന്ന ഒരു പൊതുയോഗം, ട്രിബ്യുണലിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ഈ നിയമപ്രകാരം ഉള്ള കമ്പനിയുടെ ഒരു വാര്‍ഷിക പൊതുയോഗമായി പരിഗണിക്കപ്പെടും.

[വ. 97 (2) ]
#CompaniesAct

No comments:

Post a Comment