വാര്‍ഷിക പൊതുയോഗം
ഒറ്റയാള്‍
കമ്പനിയല്ലാത്ത ഓരോ കമ്പനിയും ഓരോ വര്‍ഷവും മറ്റു യോഗങ്ങള്‍ക്കുപരിയായി ഒരു
പൊതുയോഗം വാര്‍ഷിക പൊതുയോഗമായി കൂടുകയും അതിനു വിളിക്കുന്ന നോട്ടിസുകളില്‍ യോഗം
അങ്ങനെയെന്നു വ്യക്തമാക്കുകയും ഒരു വാര്‍ഷിക പൊതുയോഗവും അടുത്തതും തമ്മില്‍
പതിനഞ്ചു മാസത്തിലേറെ ഇടവേള ഉണ്ടാവാതിരിക്കുകയും ചെയ്യണം.
ആദ്യത്തെ വാര്‍ഷിക
പൊതുയോഗത്തിന്റെ കാര്യത്തി ല്‍ അത് ആദ്യത്തെ
സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ദിവസത്തിനു ശേഷം ഒന്‍പതു മാസത്തിനുള്ളിലും, മറ്റുള്ളവയി ല്‍ സാമ്പത്തിക വര്‍ഷം അവസാനിച്ചു ആറു മാസത്തിനുള്ളിലും നടത്തണം.
ഒരു കമ്പനി മുന്‍പറഞ്ഞതുപോലെ
ആദ്യ വാര്‍ഷിക പോതുയോഗം നടത്തുന്നെങ്കില്‍ കമ്പനിക്ക് രൂപീകരിച്ച വര്‍ഷം
ഏതെങ്കിലും വാര്‍ഷിക പൊതുയോഗം നടത്തേണ്ടതില്ല.
ആദ്യ വാര്‍ഷിക
പൊതുയോഗമല്ലെങ്കി ല്‍ റെജിസ്ട്രാര്‍ക്ക് ഏതെങ്കിലും പ്രത്യേക
കാരണത്താ ല്‍ ഏതെങ്കിലും വാര്‍ഷിക പൊതുയോഗം മൂന്നു
മാസത്തിലധികമാവാതെയുള്ള കാലയളവിലേക്ക് നീട്ടിക്കൊടുക്കാം.
[വ. 96 (1) ]
എല്ലാ വാര്‍ഷിക
പൊതുയോഗവും വിളിക്കുന്നത് ബിസിനസ്
സമയങ്ങളി ല്‍ അതായത് രാവിലെ ഒന്‍പതു മുത ല്‍ വൈകിട്ട് ആറു വരെയും ദേശീയ അവധിയല്ലാത്ത ഏതെങ്കിലും ദിവസവും നടത്തുന്നത് കമ്പനിയുടെ റെജിസ്റ്റെഡ് ഓഫീസിലോ അത് സ്ഥിതി ചെയ്യുന്ന നഗര, പട്ടണ, ഗ്രാമത്തിനുള്ളിലെ മറ്റേതെങ്കിലും സ്ഥലത്തോ ആയിരിക്കുകയും വേണം.
സമയങ്ങളി ല്‍ അതായത് രാവിലെ ഒന്‍പതു മുത ല്‍ വൈകിട്ട് ആറു വരെയും ദേശീയ അവധിയല്ലാത്ത ഏതെങ്കിലും ദിവസവും നടത്തുന്നത് കമ്പനിയുടെ റെജിസ്റ്റെഡ് ഓഫീസിലോ അത് സ്ഥിതി ചെയ്യുന്ന നഗര, പട്ടണ, ഗ്രാമത്തിനുള്ളിലെ മറ്റേതെങ്കിലും സ്ഥലത്തോ ആയിരിക്കുകയും വേണം.
കേന്ദ്ര ഗവര്‍ന്മേണ്ടിന്
ഈ ഉപവകുപ്പിലെ വ്യവസ്ഥകളി ല്‍ നിന്നും അത് ചുമത്തുന്ന നിബന്ധനകള്‍ക്ക്
വിധേയമായി ഏതെങ്കിലും കമ്പനിയെ ഒഴിവാക്കാം.
വിശദീകരണം: ഈ
ഉപവകുപ്പിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “ദേശീയ അവധിദിവസം” എന്നര്‍ത്ഥമാക്കുന്നതും ഉ ള്‍പെടുന്നതും കേന്ദ്ര ഗവര്‍ന്മേണ്ട് ദേശീയ അവധി ദിവസമായി പ്രഖ്യാപിച്ച ഒരു
ദിവസമാണ്.
[വ. 96 (2) ]
#CompaniesAct
No comments:
Post a Comment