Wednesday, 6 August 2014

കമ്പനി നിയമം: ഈട് റെജിസ്റ്റെ ര്‍ ചെയ്യാനുള്ള കടമ


അദ്ധ്യായം ആറ്

ഈട് റെജിസ്റ്റെ ര്‍ ചെയ്യുന്നത്

 

ഈട് റെജിസ്റ്റെ ര്‍ ചെയ്യാനുള്ള കടമ

ഇന്ത്യയ്ക്കകത്തോ പുറത്തോ സ്ഥിതി ചെയ്യുന്ന അതിന്റെ വസ്തുവകകള്‍, ആസ്തികള്‍, അതിന്റെ ഏതെങ്കിലും ഉദ്യമങ്ങള്‍, അവ പ്രത്യക്ഷമോ പരോക്ഷമോ ആകട്ടെ, ഇവമേല്‍ ഇന്ത്യയ്ക്കകത്തോ പുറത്തോ ഈട് സൃഷ്ടിക്കുന്ന ഓരോ കമ്പനിയ്ക്കും,  

കമ്പനിയും  ഈട് ഉടമയും ഒപ്പ് വെച്ച ഈടിന്റെ വിവരങ്ങ ള്‍, ഈട് സൃഷ്ടിച്ച പ്രമാണങ്ങള്‍ സഹിതം, നിര്‍ദ്ദേശിച്ച ഫോമില്‍, നിര്‍ദ്ദേശിച്ച ഫീസ്‌ അടച്ച്, നിര്‍ദ്ദേശിച്ച വിധത്തി ല്‍ റെജിസ്ട്രാ ര്‍ പക്ക ല്‍ ഈട് സൃഷ്ടിച്ചു മുപ്പതു ദിവസത്തിനകം റെജിസ്റ്റെര്‍ ചെയ്യാ ന്‍ കടമ ഉണ്ട്.

എന്നാല്‍ കമ്പനിയുടെ അപേക്ഷയിന്മേല്‍, നിര്‍ദ്ദേശിച്ച അധികം ഫീസടച്ച്, ഈട് സൃഷ്ടിച്ചു മുന്നൂറു ദിവസത്തിനകം അത്തരം റെജിസ്ട്രേഷ ന്‍ ചെയ്യാന്‍ റെജിസ്ട്രാര്‍ക്ക് അനുവാദം നല്‍കാം.

അത്തരത്തില്‍ ഈട് സൃഷ്ടിച്ചു മുന്നൂറു ദിവസത്തിനകം റെജിസ്ട്രേഷ ന്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍, വകുപ്പ് 87 അനുസരിച്ച് സമയം ദീര്‍ഘിപ്പിച്ചു കിട്ടാന്‍ കമ്പനി പ്രയത്നിക്കണം.

ഈട് യഥാര്‍ഥത്തി ല്‍ റെജിസ്റ്റെ ര്‍ ചെയ്യുന്നതിന് മുന്‍പ് ഏതെങ്കിലും വസ്തുവകകളില്‍ നേടിയ അവകാശത്തിന്‌ പിന്നീടുള്ള ഏതെങ്കിലും ഈടിന്റെ റെജിസ്ട്രേഷ ന്‍ ഹാനികരമാകുന്നില്ല.

. [വ. 77 (1) ]

ഉ.വ.(1) പ്രകാരം ഈട് റെജിസ്ട്രാ ര്‍ പക്കല്‍ റെജിസ്റ്റെര്‍ ചെയ്‌താല്‍, നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും, കമ്പനിക്കും ഈട് സൃഷ്ടിച്ചത് ആര്‍ക്ക് ഹിതകരമായാണോ അവര്‍ക്കും അദ്ദേഹം ഈടിനു സര്‍ട്ടിഫിക്കറ്റ് ഓഫ് റെജിസ്ട്രേഷ ന്‍ നല്‍കും.

[വ. 77 (2) ]

ഈ സമയം പ്രാബല്യത്തില്‍ ഉള്ള മറ്റു നിയമങ്ങളി ല്‍ എന്തുതന്നെ പറഞ്ഞിരുന്നാലും, ഉ.വ. (1) പ്രകാരം യഥാക്രമം റെജിസ്റ്റെ ര്‍ ചെയ്യാതെയും, ഉ.വ. (2) പ്രകാരം സര്‍ട്ടിഫിക്കറ്റ് ഓഫ് റെജിസ്ട്രേഷ ന്‍ റെജിസ്ട്രാ ര്‍ നല്‍കാതെയും ലിക്വിേഡറ്ററോ, മറ്റു ഉത്തമര്‍ണരോ കമ്പനി സൃഷ്ടിച്ച ഒരു ഈടും കണക്കിലെടുക്കില്ല.

[വ. 77 (3) ]

ഈട് സുരക്ഷിതമാക്കിയ പണം തിരികെ നല്‍കുന്നതിനുള്ള കരാറിനും കടപ്പാടിനും ഉ.വ.(3) ഹാനികരമാകുന്നില്ല.

[വ. 77 (4) ]
#CompaniesAct

No comments:

Post a Comment