നോട്ടീസിനോടൊപ്പം ചേര്‍ത്തുവെയ്ക്കേണ്ട
പ്രസ്താവന
ഒരു പൊതുയോഗത്തില്‍
ഇടപാട് നടത്തേണ്ട ഓരോ വിശേഷ വ്യാപാരങ്ങളെയും സംബന്ധിച്ച പ്രധാനപ്പെട്ട കാര്യങ്ങ ള്‍ ഉള്‍പെടുത്തി തയ്യാറാക്കിയ ഒരു പ്രസ്താവന യോഗം വിളിക്കുന്ന
നോട്ടീസിനോടൊപ്പം ചേര്‍ക്കണം; ഇതില്‍ ഉണ്ടായിരിക്കേണ്ടത്:
(a)
ഓരോ ഇനത്തിലും സാമ്പത്തികമായോ
മറ്റോ ഉള്ള താത്പര്യം, സംബന്ധം എന്നിവയുടെ സ്വഭാവം;
(i)
ഓരോ ഡയറക്ടര്‍ക്കും,
ഉണ്ടെങ്കില്‍ മാനേജര്‍ക്കും,
(ii)
മറ്റോരോ താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥര്‍ക്കും, പിന്നെ
(iii)
(i), (ii) എന്നിങ്ങനെ
മുകളില്‍ പറഞ്ഞവരുടെ ബന്ധുക്കള്‍ക്കും,
(b)
തീരുമാനങ്ങള്‍ എടുക്കാ ന്‍ വേണ്ടി വ്യാപാര ഇനങ്ങളുടെ അര്‍ത്ഥം, വ്യാപ്തി, സൂചനകള്‍ എന്നിവ അംഗങ്ങള്‍ക്ക്
മനസ്സിലാക്കാനുതകുന്ന മറ്റു വിവരങ്ങളും കാര്യങ്ങളും.
[വ. 102 (1) ]
ഉപവകുപ്പ് (1) നു
വേണ്ടി, -
(a)
ഒരു വാര്‍ഷിക
പോതുയോഗത്തിന്റെ കാര്യത്തി ല്‍, താഴെപ്പറയുന്നവ ഒഴികെ
ഇടപാട് നടത്തുന്ന എല്ലാ വ്യാപാരങ്ങളും വിശേഷ വ്യാപാരങ്ങ ള്‍ ആയി പരിഗണിക്കപ്പെടും.
(i)
സാമ്പത്തിക നിലയുടെയും ബോര്‍ഡ്
ഓഫ് ഡയറക്ട ര്‍ മാരുടെയും ആഡിറ്ററുടെയും റിപ്പോര്‍ട്ടുക ള്‍ പരിഗണിക്കുന്നത്;
(ii)
ലാഭവിഹിതം
പ്രഖ്യാപിക്കുന്നത്;
(iii)
വിരമിക്കുന്നവര്‍ക്ക് പകരം
ഡയറക്ടര്‍മാരുടെ നിയമനം;
(iv)
ആഡിറ്ററുടെ നിയമനവും വേതന
നിര്‍ണ്ണയവും.
(b)
മറ്റു യോഗങ്ങളുടെ
കാര്യത്തില്‍ എല്ലാ വ്യാപാരങ്ങളും വിശേഷ വ്യാപാരങ്ങ ള്‍ ആയി പരിഗണിക്കപ്പെടും.
കമ്പനിയുടെ
ഏതെങ്കിലും യോഗത്തില്‍ ഇടപാട് നടത്തേണ്ട വിശേഷ വ്യാപാരങ്ങളിലെ ഏതെങ്കിലും ഇനം
മറ്റേതെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ടതോ, ബാധിക്കുന്നതോ ആണെങ്കില്‍, ആദ്യം
പറഞ്ഞ കമ്പനിയുടെ ഓരോ പ്രോത്സാഹകനും, ഡയറക്ടര്‍ക്കും, ഉണ്ടെങ്കില്‍ മാനേജര്‍ക്കും, മറ്റോരോ താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനും പ്രസ്തുത കമ്പനിയി ല്‍ ഉള്ള കമ്പനിയുടെ അടച്ചുതീര്‍ത്ത മൂലധനത്തിന്റെ രണ്ടു ശതമാനത്തി ല്‍ കുറയാതെയുള്ള ഓഹരിയുടമസ്ഥതാത്പര്യം പ്രസ്താവനയി ല്‍ വ്യക്തമാക്കണം.
[വ. 102 (2) ]
വ്യാപാരത്തിലെ
ഏതെങ്കിലും ഇനം യോഗത്തി ല്‍ പരിഗണിക്കേണ്ട ഏതെങ്കിലും പ്രമാണത്തെ സൂചിപ്പിക്കുന്നെങ്കി ല്‍, പ്രമാണം പരിശോധിക്കാവുന്ന സമയവും സ്ഥലവും ഉ.വ.(1) പ്രകാരമുള്ള
പ്രസ്താവനയില്‍ വ്യക്തമാക്കണം.
[വ. 102 (3) ]
ഏതെങ്കിലും ഒരു പ്രോത്സാഹകനോ,
ഡയറക്ടറോ, ഉണ്ടെങ്കില്‍ മാനേജറോ, മറ്റു
താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ അവരുടെ ബന്ധുക്കളോ ഉ.വ.(1) പ്രകാരമുള്ള
പ്രസ്താവനയില്‍ തീരെ വെളിപ്പെടുത്താത്തത് കൊണ്ടോ വേണ്ടവിധം വെളിപ്പെടുത്താത്തത്
കൊണ്ടോ അവര്‍ക്ക് എന്തെങ്കിലും നേട്ടം ഉണ്ടാവുകയാണെങ്കി ല്‍ അത്തരം നേട്ടം പ്രോത്സാഹകനും, ഡയറക്ടറും മാനേജറും മറ്റു താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനും കമ്പനിയുടെ ട്രസ്റ്റിനായി കൈക്കൊള്ളുകയും, ഈ നിയമത്തിലോ,
നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ, അവര്‍ക്കെതിരെ എടുക്കുന്ന നടപടികള്‍ക്ക്
കോട്ടം തട്ടാതെ അവര്‍ക്ക് കിട്ടിയ നേട്ടത്തിന് തുല്യമായ നഷ്ടപരിഹാരം കമ്പനിക്ക് കൊടുക്കാന്‍
ബാധ്യസ്ഥരാണ്.
[വ. 102 (4) ]
ഈ വകുപ്പിന്റെ
വ്യവസ്ഥകള്‍ അനുസരിക്കുന്നതി ല്‍ വീഴ്ച
വരുത്തിയാ ല്‍, വീഴ്ച വരുത്തുന്ന ഓരോ പ്രോത്സാഹകനും, ഡയറക്ടറും, മാനേജറും, മറ്റു താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനും അന്‍പതിനായിരം രൂപാ വരെയോ, പ്രോത്സാഹകനോ, ഡയറക്ടറോ, മാനേജറോ, മറ്റു താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ അവരുടെ ബന്ധുക്കളോ നേടിയതിന്റെ അഞ്ചിരട്ടി തുകയോ, ഏതാണോ കൂടുതല്‍ അത്രയും പിഴ ശിക്ഷിക്കപ്പെടും.
വരുത്തിയാ ല്‍, വീഴ്ച വരുത്തുന്ന ഓരോ പ്രോത്സാഹകനും, ഡയറക്ടറും, മാനേജറും, മറ്റു താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനും അന്‍പതിനായിരം രൂപാ വരെയോ, പ്രോത്സാഹകനോ, ഡയറക്ടറോ, മാനേജറോ, മറ്റു താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ അവരുടെ ബന്ധുക്കളോ നേടിയതിന്റെ അഞ്ചിരട്ടി തുകയോ, ഏതാണോ കൂടുതല്‍ അത്രയും പിഴ ശിക്ഷിക്കപ്പെടും.
[വ. 102 (5) ]
#CompaniesAct
No comments:
Post a Comment