Showing posts with label Chapter V. Show all posts
Showing posts with label Chapter V. Show all posts

Thursday, 28 May 2015

വകുപ്പ് 73, 76 : ലംഘനത്തിന് ശിക്ഷ


വകുപ്പ് 73, 76: ലംഘനത്തിന് ശിക്ഷ

വകുപ്പ് 73 അഥവാ വകുപ്പ് 76 അഥവാ അതുപ്രകാരം നിര്‍മിച്ച
ചട്ടങ്ങ
ള്‍ നിര്‍ദ്ദേശിച്ച വിധത്തിനും ഉപാധികള്‍ക്കും വിരുദ്ധമായി ഒരു കമ്പനി ഏതെങ്കിലും നിക്ഷേപം സ്വീകരിക്കുകയോ ക്ഷണിക്കുകയോ  അഥവാ അതിനുവേണ്ടി മറ്റൊരാ ള്‍ വഴി  സ്വീകരിക്കാനോ ക്ഷണിക്കാനോ അനുവദിക്കുകയോ കാരണമാകുകയോ ചെയ്തിട്ടുണ്ടെങ്കി ല്‍, അഥവാ നിക്ഷേപമോ ഏതെങ്കിലും ഭാഗമോ കൊടുക്കേണ്ട ഏതെങ്കിലും പലിശയോ വകുപ്പ് 73 അഥവാ വകുപ്പ് 76 അഥവാ അതുപ്രകാരം നിര്‍മിച്ച
ചട്ടങ്ങ
ള്‍ നിര്‍ദ്ദേശിച്ച സമയത്തിനുള്ളി ല്‍ അഥവാ വകുപ്പ് 73 പ്രകാരം ട്രിബ്യൂണല്‍ അനുവദിക്കുന്ന അധികം സമയത്തിനുള്ളില്‍ തിരികെ നല്‍കുന്നതില്‍ ഒരു കമ്പനി വീഴ്ച വരുത്തിയാല്‍, -

(a)   കമ്പനി, കൊടുക്കേണ്ട നിക്ഷേപത്തുകയോ അതിന്‍റെ ഭാഗമോ കൂടാതെ കൊടുക്കേണ്ട പലിശയ്ക്കും പുറമേ ഒരു കോടി രൂപായില്‍ കുറയാതെ എന്നാ ല്‍ പത്തു കോടി രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും; കൂടാതെ  

(b)  കമ്പനിയുടെ വീഴ്ച വരുത്തുന്ന  ഓരോ ഓഫീസറും ഏഴു വര്‍ഷം വരെ ജയില്‍വാസത്തിനും അഥവാ ഇരുപത്തഞ്ചു ലക്ഷം
രൂപായി
ല്‍ കുറയാതെ എന്നാ ല്‍ രണ്ടു കോടി രൂപാവരെ പിഴയും അഥവാ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

എന്നാല്‍, കമ്പനിയുടെ വീഴ്ച വരുത്തിയ ഓഫീസര്‍, അറിഞ്ഞുകൊണ്ടോ മനഃപൂര്‍വമോ കമ്പനിയെയോ അഥവാ അതിന്‍റെ ഓഹരിയുടമകളെയോ നിക്ഷേപകരെയോ ഉത്തമര്‍ണരെയോ നികുതി അധികാരികളെയോ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയാണ് അത്തരം വ്യവസ്ഥക ള്‍ ലംഘിച്ചതെന്ന് തെളിയിക്കപ്പെട്ടാല്‍, അയാള്‍ വകുപ്പ് 447 പ്രകാരമുള്ള നടപടികള്‍ക്ക് ബാദ്ധ്യസ്ഥനായിരിക്കും.

[വ. 76A ]

കമ്പനി (ഭേദഗതി) നിയമം 2015 (21/2015) ചേര്‍ത്തത്

അദ്ധ്യായം അഞ്ച് സമാപ്തം

#CompaniesAct


 
 
 

Saturday, 2 August 2014

കമ്പനി നിയമം: ചില കമ്പനികള്‍ പൊതുജനനിക്ഷേപങ്ങ ള്‍ സ്വീകരിക്കുന്നത്


ചില കമ്പനികള്‍ പൊതുജനനിക്ഷേപങ്ങ ള്‍ സ്വീകരിക്കുന്നത്

വകുപ്പ് 73-ല്‍ എന്തുതന്നെ പറഞ്ഞിരുന്നാലും, നിര്‍ദ്ദേശിച്ച അറ്റാദായമൂലധനനീക്കിയിരിപ്പുള്ള അല്ലെങ്കി ല്‍ വിറ്റുവരവുള്ള  ഒരു പൊതുകാര്യ കമ്പനിക്ക്‌, വകുപ്പ് 73 (2) നല്‍കിയിരിക്കുന്ന
ആവശ്യകതക
ള്‍ നടപ്പിലാക്കുന്നതിനു വിധേയമായി, കേന്ദ്ര ഗവര്‍ന്മേണ്ട് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ-യുമായി പര്യാലോചിച്ചു നിര്‍ദ്ദേശിക്കുന്ന ചട്ടങ്ങള്‍ക്കും വിധേയമായി, അതിന്റെ അംഗങ്ങള്‍ അല്ലാത്ത വ്യക്തികളില്‍ നിന്നും നിക്ഷേപങ്ങ ള്‍ സ്വീകരിക്കാവുന്നതാണ്.  

പൊതുജനങ്ങളില്‍ നിന്നും നിക്ഷേപങ്ങ ള്‍ ക്ഷണിക്കുന്ന സമയത്തു കമ്പനിക്ക്‌ നല്‍കിയിരിക്കുന്ന റേറ്റിംഗ് പൊതുജനങ്ങളെ അറിയിക്കാ ന്‍ കമ്പനി ഒരു അംഗീകൃത ക്രെഡിറ്റ്‌ റേറ്റിംഗ് ഏജന്‍സിയി ല്‍ നിന്നും (അതിന്റെ അറ്റാദായമൂലധന നീക്കിയിരുപ്പിനും ദ്രവ്യസ്ഥിതിക്കും നിക്ഷേപങ്ങള്‍ തവ്വുദിവസം തന്നെ തിരികെ നല്‍കാനുള്ള കഴിവിനും ഉള്‍പെടെ) അവശ്യ സുരക്ഷിതത്വം ഉറപ്പാക്കുന്ന റേറ്റിംഗ് കരസ്ഥമാക്കുകയും, നിക്ഷേപങ്ങളുടെ കാലാവധിയ്ക്കുള്ളി ല്‍ എല്ലാവര്‍ഷവും അത് പുതുക്കുകയും  വേണം.

പൊതുജനങ്ങളില്‍ നിന്നും സുരക്ഷിത നിക്ഷേപങ്ങ ള്‍ സ്വീകരിക്കുന്ന ഓരോ കമ്പനിയും  സ്വീകരിച്ചു മുപ്പതു ദിവസത്തിനുള്ളില്‍ സ്വീകരിച്ച നിക്ഷേപങ്ങളുടെ തുകയില്‍ കുറയാത്ത തുകയ്ക്ക് അതിന്റെ ആസ്തികളില്‍ നിക്ഷേപകര്‍ക്ക് നിര്‍ദ്ദേശിച്ച ചട്ടങ്ങ ള്‍ അനുസരിച്ച് ഈട് സൃഷ്ടിക്കണം.

[വ. 76 (1) ]

ഈ വകുപ്പ് അനുസരിച്ച് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപങ്ങ ള്‍ സ്വീകരിക്കുന്നതിന് ഈ അദ്ധ്യായത്തിലെ വ്യവസ്ഥകള്‍ മാറ്റമൊന്നും വരുത്താതെ അതുപോലെതന്നെ ബാധകം ആയിരിക്കും.

[വ. 76 (2) ]

 
#CompaniesAct 

കമ്പനി നിയമം: വഞ്ചനക്ക് നഷ്ടപരിഹാരം


വഞ്ചനക്ക് നഷ്ടപരിഹാരം

വകുപ്പ് 74 ഉ.വ.(1) നിര്‍ദ്ദേശിക്കുന്ന സമയത്തിനുള്ളിലോ, അല്ലെങ്കില്‍ ഉ.വ.(2) പ്രകാരം ട്രിബ്യുണല്‍ അനുവദിച്ച അത്തരം അധികസമയത്തിനുള്ളിലോ, ഒരു കമ്പനി നിക്ഷേപമോ അതിന്റെ ഭാഗമോ അതിന്മേല്‍ പലിശയോ തിരികെ നല്‍കുന്നതി ല്‍ വീഴ്ച വരുത്തുകയും, വഞ്ചനാപരമായ ഉദ്ദേശത്തോടെയോ നിക്ഷേപകരെ കബളിപ്പിക്കാനോ ആയിട്ടാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത് എന്ന് തെളിയിക്കപ്പെടുകയും ചെയ്‌താല്‍, അത്തരം നിക്ഷേപം സ്വീകരിക്കുന്നതിന് ഉത്തരവാദിയായ ഓരോ ഓഫീസറും വകുപ്പ് 447 –ന്റെ ബാദ്ധ്യതക്കും അതിന്റെ ഉ വ.(3) -ലെ  വ്യവസ്ഥകള്‍ക്കും കോട്ടം തട്ടാതെ, ബാദ്ധ്യതക്ക് പരിധി ഇല്ലാതെ നിക്ഷേപകര്‍ക്ക് വന്നു ചേരുന്ന ഏതെങ്കിലും അല്ലെങ്കി ല്‍ എല്ലാ നഷ്ടങ്ങള്‍ക്കും നാശങ്ങള്‍ക്കും സ്വന്തനിലയി ല്‍ ഉത്തരവാദികളായിരിക്കും.

[വ. 75 (1) ]

നിക്ഷേപമോ, അതിന്റെ ഭാഗമോ, അതിന്മേല്‍ പലിശയോ തിരികെ നല്‍കുന്നതി ല്‍ കമ്പനി വീഴ്ച വരുത്തുന്നതിനാ ല്‍ ആര്‍ക്കെങ്കിലും ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കും നാശങ്ങള്‍ക്കും; ഏതെങ്കിലും വ്യക്തിക്കോ, സംഘങ്ങള്‍ക്കോ, വ്യക്തികളുടെ സമിതികള്‍ക്കോ, ഏതെങ്കിലും വ്യവഹാരങ്ങളോ, നടപടികളോ, മറ്റു പ്രവൃത്തികളോ ഏറ്റെടുക്കാവുന്നതാണ്.
 
[വ. 75 (2) ]
#CompaniesAct

കമ്പനി നിയമം: നിക്ഷേപങ്ങ ള്‍ തിരികെ നല്‍കുന്നത്



ഈ നിയമം തുടങ്ങുന്നതിനു മുന്‍പ് സ്വീകരിച്ച നിക്ഷേപങ്ങ ള്‍ തിരികെ നല്‍കുന്നത്

ഈ നിയമം തുടങ്ങുന്നതിനു മുന്‍പ് ഒരു കമ്പനി സ്വീകരിച്ച ഏതെങ്കിലും
നിക്ഷേപത്തിന്റെ കാര്യത്തി
ല്‍, നിക്ഷേപത്തുകയോ, ഏതെങ്കിലും ഭാഗമോ, പലിശയോ, നിയമം തുടങ്ങുമ്പോ ള്‍ കൊടുക്കാതെ നില്‍ക്കുന്നു എങ്കിലോ, ശേഷം എപ്പോഴെങ്കിലും തവ്വ് ആകുന്നു എങ്കിലോ, കമ്പനി-

(a)   ഇപ്പോള്‍ മറ്റേതു നിയമങ്ങളിലും, നിക്ഷേപം സ്വീകരിച്ച ഉപാധികളിലും നിബന്ധനകളിലും, ഏതെങ്കിലും നിയമപ്രകാരം നിര്‍മിച്ച സ്കീമിലും, എന്ത് തന്നെ പറഞ്ഞിരുന്നാലും കമ്പനി സ്വീകരിച്ച എല്ലാ നിക്ഷേപങ്ങളുടെയും, കൊടുക്കാതെ നില്‍ക്കുന്ന തുകകളുടെയും, പലിശയുടെയും, തിരികെ നല്‍കാനുള്ള ക്രമീകരണം ഉള്‍പെടെ ഒരു പ്രസ്താവന, നിയമം തുടങ്ങി അല്ലെങ്കി ല്‍ അത്തരം തവണക ള്‍ തവ്വായ ദിവസം മുത ല്‍ മൂന്നു മാസത്തിനകം രേജിസ്ട്രാര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യണം.

(b)  നിയമം തുടങ്ങി അല്ലെങ്കില്‍ തവണകള്‍ തവ്വായ ദിവസം ഏതാണോ ആദ്യം അതുമുത ല്‍ ഒരു വര്‍ഷത്തിനുള്ളി ല്‍ തിരികെ നല്‍കണം.

[വ. 74 (1) ]

കമ്പനി കൊടുത്ത ഒരു അപേക്ഷയില്‍ ട്രിബ്യുണ ല്‍ കമ്പനിയുടെ സാമ്പത്തിക സ്ഥിതി, നിക്ഷേപത്തുക, അല്ലെങ്കില്‍ അതിന്റെ ഭാഗം, കൊടുക്കുവാനുള്ള പലിശ, അത്തരം മറ്റു കാര്യങ്ങള്‍ എന്നിവ  പരിഗണിച്ച ശേഷം, നിക്ഷേപം തിരികെ നല്‍കാനായി കമ്പനിക്ക്‌ ഉചിതമായി പരിഗണിക്കുന്ന അധികസമയം അനുവദിക്കും.

[വ. 74 (2) ]

ഉ.വ.(1) നിര്‍ദ്ദേശിക്കുന്ന സമയത്തിനുള്ളിലോ, അല്ലെങ്കില്‍ ഉ.വ.(2) പ്രകാരം ട്രിബ്യുണല്‍ അനുവദിച്ച അത്തരം അധികസമയത്തിനുള്ളിലോ  നിക്ഷേപമോ അതിന്റെ ഭാഗമോ അതിന്മേ ല്‍ പലിശയോ തിരികെ
നല്‍കാ
ന്‍ കമ്പനി വീഴ്ച വരുത്തിയാ ല്‍, നിക്ഷേപത്തുകയും അല്ലെങ്കി ല്‍ അതിന്റെ ഭാഗവും തവ്വായ പലിശയും നല്‍കുന്നതു കൂടാതെ കമ്പനി  ഒരു കോടി രൂപയില്‍ കുറയാതെ എന്നാ ല്‍ പത്തു കോടി രൂപാ വരെ പിഴയും, വീഴ്ച വരുത്തിയ ഓരോ ഓഫീസറും ഏഴു വര്‍ഷം വരെ ജയില്‍വാസവും, അല്ലെങ്കില്‍ ഇരുപത്തഞ്ചു ലക്ഷം രൂപയി ല്‍ കുറയാതെ എന്നാല്‍ രണ്ടു കോടി രൂപാ വരെ പിഴയും, ചിലപ്പോള്‍ രണ്ടും കൂടിയും  ശിക്ഷിക്കപ്പെടും.

[വ. 74 (3) ]
#CompaniesAct

കമ്പനി നിയമം: പൊതുജനങ്ങളില്‍ നിന്നും നിക്ഷേപ സ്വീകരണം വിലക്കുന്നു


അദ്ധ്യായം അഞ്ച്

കമ്പനികളുടെ നിക്ഷേപ സ്വീകരണം

 

പൊതുജനങ്ങളില്‍ നിന്നും നിക്ഷേപ സ്വീകരണം വിലക്കുന്നു

ഈ നിയമം തുടങ്ങുമ്പോഴും അതിനുശേഷവും ഒരു കമ്പനിയും ഈ അധ്യായത്തില്‍ പറഞ്ഞിരിക്കുന്ന വിധത്തി ല്‍ അല്ലാതെ പൊതുജനങ്ങളി ല്‍ നിന്നും നിക്ഷേപങ്ങള്‍ ക്ഷണിക്കുകയോ, സ്വീകരിക്കുകയോ, പുതുക്കുകയോ ചെയ്യാന്‍ പാടില്ല.

എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്‌ 1934, നിര്‍വചിച്ചിരിക്കുന്ന ബാങ്കിംഗ് കമ്പനിക്കും, നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിക്കും, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി കേന്ദ്ര ഗവര്‍ന്മേണ്ട് കൂടിയാലോചിച്ചു ഇതിനായി നിര്‍ദ്ദേശിക്കുന്ന മറ്റു കമ്പനികള്‍ക്കും ഉപവകുപ്പിലുള്ള ഒന്നും ബാധകമല്ല.

. [വ. 73 (1) ]

ഒരു കമ്പനിക്ക്, പൊതുയോഗത്തി ല്‍ പ്രമേയം പാസ്സാക്കുന്നതിന് വിധേയമായി, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ചു നിര്‍ദ്ദേശിക്കുന്ന ചട്ടങ്ങള്‍ക്കും വിധേയമായി, അംഗങ്ങളില്‍ നിന്നും നിര്‍ദ്ദിഷ്ട ഉപാധികളിലും നിബന്ധനകളിലും, നിക്ഷേപങ്ങള്‍ പലിശയും ചേര്‍ത്ത് തിരികെ നല്‍കുന്നതിനു സെക്യുരിറ്റി നല്‍കുന്നതുള്‍പെടെ, കമ്പനിയും അതിന്റെ അംഗങ്ങളും തമ്മില്‍ സമ്മതിച്ചുറപ്പിച്ചതുപോലെ താഴെപ്പറയുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ട്‌ നിക്ഷേപങ്ങ ള്‍ സ്വീകരിക്കാം.

(a)   കമ്പനിയുടെ സാമ്പത്തിക നില കാണിക്കുന്ന പ്രസ്താവന, നേടിയ ക്രെഡിറ്റ്‌ റേറ്റിംഗ്, ആകെ നിക്ഷേപകരുടെ എണ്ണം, കമ്പനി മുന്‍പ് സ്വീകരിച്ച നിക്ഷേപങ്ങളി ല്‍ തിരികെ നല്‍കേണ്ട തുക, നിര്‍ദ്ദേശിച്ച രൂപത്തിലും വിധത്തിലും മറ്റു വിവരങ്ങള്‍, എന്നിവ ഉള്‍പെടുന്ന ഒരു സര്‍കുല ര്‍ അംഗങ്ങള്‍ക്ക് നല്‍കണം.

(b)   സര്‍കുല ര്‍ ഇറക്കിയ ദിവസത്തിന് മുന്‍പ്* മുപ്പതു ദിവസത്തിനുള്ളി ല്‍ രേജിസ്ട്രാ ര്‍ പക്ക ല്‍ സ ര്‍കുലറിന്റെ കോപ്പി പ്രസ്താവനയോടൊപ്പം ഫയല്‍ ചെയ്യണം.

(c)    ഒരു സാമ്പത്തിക വര്‍ഷവും അടുത്ത സാമ്പത്തിക വര്‍ഷവും കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങളുടെ ആകെത്തുകയുടെ പതിനഞ്ചു ശതമാനത്തില്‍ കുറയാത്ത തുക ഒരു ഷെഡ്യൂള്‍ഡ് ബാങ്കിലെ ഡിപ്പോസിറ്റ് റീപെയ്മെന്റ് റിസര്‍വ് അക്കൗണ്ട്‌ എന്ന് വിളിക്കപ്പെടാ ന്‍ പോകുന്ന ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടി ല്‍ സൂക്ഷിക്കണം.

(d)  നിര്‍ദ്ദേശിച്ച വ്യാപ്തിയിലും വിധത്തിലും ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് നല്‍കണം.

(e)   ഈ നിയമം തുടങ്ങുന്നതിനു മുന്‍പോ ശേഷമോ, സ്വീകരിച്ചിട്ടുള്ള നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നതിലും ആ നിക്ഷേപങ്ങളുടെ  പലിശ നല്‍കുന്നതിലും കമ്പനി വീഴ്ച വരുത്തിയിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തണം.

(f)    കമ്പനിയുടെ ആസ്തികളിലും വസ്തുവകകളിലും ഈട് സൃഷ്ടിച്ചുകൊണ്ട് നിക്ഷേപങ്ങളോ അതിന്റെ പലിശയോ തിരികെ നല്‍കാ ന്‍ സെക്യുരിറ്റി നല്‍കണം.

ഒരു കമ്പനി ഡിപ്പോസിറ്റുകള്‍ സുരക്ഷിതമാക്കുന്നില്ലെങ്കില്‍, അല്ലെങ്കില്‍ ഭാഗികമായി മാത്രം സുരക്ഷിതമാക്കുന്നെങ്കില്‍, നിക്ഷേപങ്ങളെ “സുരക്ഷിതമല്ലാത്ത നിക്ഷേപങ്ങ ള്‍” എന്ന് വിളിക്കുകയും, എല്ലാ സര്‍കുലറുകളിലും, ഫോമിലും, പരസ്യങ്ങളിലും, നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ ക്ഷണിക്കാനോ ബന്ധപ്പെട്ട പ്രമാണങ്ങളിലും അങ്ങനെ ഉദ്ധരിക്കുകയും വേണം.

·          * വ്യവസ്ഥ വ്യക്തമല്ല – അനി ല്‍ പി

. [വ. 73 (2) ]

ഉ.വ.(2) അനുസരിച്ച് ഒരു കമ്പനി സ്വീകരിച്ച ഓരോ നിക്ഷേപവും ഉപവകുപ്പി ല്‍ നിര്‍ദ്ദേശിച്ച കരാറിലെ ഉപാധികളും നിബന്ധനകളും അനുസരിച്ച് പലിശ സഹിതം തിരികെ നല്‍കണം.

[വ. 73 (3) ]

ഉ.വ.മൂന്നിലെ നിക്ഷേപം തിരികെ നല്‍കുന്നതിലോ, അതിന്റെ ഭാഗമോ, പലിശയോ, നല്‍കുന്നതിലോ കമ്പനി വീഴ്ച വരുത്തിയാ ല്‍, നല്‍കേണ്ട തുകയോ വീഴ്ച മൂലം അയാ ള്‍ക്ക്‌ വന്നുചേര്‍ന്ന നഷ്ടമോ നാശമോ, കൊടുക്കാനോ ട്രിബ്യുണലിന് യുക്തമെന്നു തോന്നുന്ന മറ്റു കാര്യങ്ങളോ കമ്പനിയോട് ആവശ്യപ്പെടാന്‍ നിക്ഷേപകന് ട്രിബ്യുണലിന് അപേക്ഷ നല്‍കി ഉത്തരവ് വാങ്ങാം.

[വ. 73 (4) ]

ഉ.വ.(2) (c) യിലെ ഡിപ്പോസിറ്റ് റീപെയ്മെന്റ് റിസര്‍വ് അക്കൗണ്ട്‌ നിക്ഷേപങ്ങള്‍ തിരികെ നല്‍കാനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് കമ്പനി ഉപയോഗിച്ചുകൂടാ.

[വ. 73 (5) ]

#CompaniesAct