Friday, 29 August 2014

കമ്പനി നിയമം: യോഗങ്ങള്‍ക്ക് നിശ്ചിത ഹാജര്‍നില




യോഗങ്ങള്‍ക്ക് നിശ്ചിത ഹാജര്‍നില

കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് കൂടുത ല്‍ എണ്ണം വേണമെന്ന് വ്യവസ്ഥ ചെയ്യുന്നില്ലെങ്കില്‍; -

(a)   പൊതുകാര്യ കമ്പനിയുടെ കാര്യത്തില്‍,-

(i)                യോഗദിവസം അംഗങ്ങളുടെ എണ്ണം ആയിരത്തില്‍ കൂടുന്നില്ലെങ്കി ല്‍ അഞ്ചു പേര്‍ നേരിട്ട് ഹാജരായാല്‍;

(ii)              യോഗദിവസം അംഗങ്ങളുടെ എണ്ണം ആയിരത്തില്‍ കൂടുത ല്‍ ആവുകയും എന്നാല്‍ അയ്യായിരം വരെയും ആണെങ്കി ല്‍ പതിനഞ്ചു പേര്‍ നേരിട്ട് ഹാജരായാല്‍;

(iii)            യോഗദിവസം അംഗങ്ങളുടെ എണ്ണം അയ്യായിരത്തി ല്‍ കൂടുതല്‍ ആണെങ്കി ല്‍ മുപ്പതു പേ ര്‍ നേരിട്ട് ഹാജരായാ ല്‍

(b)  സ്വകാര്യ കമ്പനിയുടെ കാര്യത്തില്‍ രണ്ടംഗങ്ങ ള്‍ നേരിട്ട് ഹാജരായാല്‍,

കമ്പനിയുടെ ഒരു യോഗത്തിനു നിശ്ചിത ഹാജര്‍നിലയാകും.

[വ. 103 (1) ]

കമ്പനിയുടെ ഒരു യോഗം നടത്താ ന്‍ നിശ്ചയിച്ച സമയത്തിനു അര മണിക്കൂറിനുള്ളില്‍ നിശ്ചിത ഹാജര്‍നിലയായില്ലെങ്കി ല്‍-

(a)   യോഗം അടുത്ത ആഴ്ച അതേ സമയത്തും സ്ഥലത്തും ചേരാനോ അല്ലെങ്കില്‍ ബോര്‍ഡ്‌ നിശ്ചയിച്ച ദിവസവും സ്ഥലത്തും സമയത്തും ചേരാനോ വേണ്ടി മാറ്റി വെയ്ക്കപ്പെടും; അല്ലെങ്കില്‍

(b)  വകുപ്പ് 100 അനുസരിച്ചു വിളിച്ച യോഗകാംക്ഷികളുടെ യോഗം റദ്ദ് ചെയ്യപ്പെടും.

മാറ്റിവെയ്ക്കപ്പെട്ട യോഗത്തിന്റെ കാര്യത്തി ല്‍ അല്ലെങ്കി ല്‍ ഉ.വ. (a) പ്രകാരം യോഗത്തിന്റെ ദിവസത്തിന്റെയോ, സ്ഥലത്തിന്റെയോ സമയത്തിന്റെയോ മാറ്റത്തിന്റെ കാര്യത്തി ല്‍, കമ്പനി മൂന്നു ദിവസത്തില്‍ കുറയാത്ത നോട്ടീസ് അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കുമോ, അല്ലെങ്കില്‍ കമ്പനിയുടെ റെജിസ്റ്റെഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു പ്രചാരമുള്ള വര്‍ത്തമാന പത്രങ്ങളി ല്‍ പരസ്യം പ്രസാധനം ചെയ്തോ (ഒരെണ്ണം ഇംഗ്ലിഷിലും ഒരെണ്ണം നാട്ടുഭാഷയിലും) കൊടുക്കണം.

[വ. 103 (2) ]

മാറ്റിവെയ്ക്കപ്പെട്ട യോഗത്തിലും യോഗം നടത്താന്‍ നിശ്ചയിച്ച സമയത്തിനു അര മണിക്കൂറിനുള്ളില്‍ നിശ്ചിത ഹാജര്‍നിലയായില്ലെങ്കി ല്‍ ഹാജരായ അംഗങ്ങളായിരിക്കും നിശ്ചിത ഹാജര്‍നില.

. [വ. 103 (3) ]
 

#CompaniesAct

No comments:

Post a Comment