Thursday, 14 August 2014

കമ്പനി നിയമം: സംരക്ഷിത സ്ഥലവും റെജിസ്റ്റര്‍, റിട്ടേണ്‍ മുതലായവയുടെ പരിശോധനയും


സംരക്ഷിത സ്ഥലവും റെജിസ്റ്റര്‍, റിട്ടേണ്‍ മുതലായവയുടെ പരിശോധനയും

വകുപ്പ് 88 അനുസരിച്ച് സൂക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യാ ന്‍ ആവശ്യപ്പെടുന്ന റെജിസ്റ്ററുകള്‍, വകുപ്പ് 92 അനുസരിച്ച് ഫയ ല്‍ ചെയ്ത വാര്‍ഷിക റിട്ടേണുകളുടെ പക ര്‍പ്പുക ള്‍ എന്നിവ കമ്പനിയുടെ റെജിസ്റ്റെഡ് ഓഫീസില്‍ സൂക്ഷിക്കണം:

പൊതുയോഗത്തില്‍ പാസ്സാക്കിയ വിശേഷപ്രമേയം അംഗീകരിക്കുകയും നിര്‍ദ്ദേശിക്കുന്ന വിശേഷപ്രമേയത്തിന്റെ പകര്‍പ്പ് നേരത്തെ തന്നെ റെജിസ്ട്രാര്‍ക്ക് നല്‍കുകയും ചെയ്‌താ ല്‍ അംഗങ്ങളുടെ റെജിസ്റ്റെറി ല്‍ ചേര്‍ത്ത ആകെ അംഗങ്ങളുടെ എണ്ണത്തില്‍ പത്തില്‍ ഒരു ഭാഗത്തില്‍ കൂടുതല്‍ താമസിക്കുന്ന ഇന്ത്യയിലെ ഏതെങ്കിലും സ്ഥലത്തു അത്തരം റെജിസ്റ്ററുകള്‍, റിട്ടേണുകളുടെ പക ര്‍പ്പുക ള്‍ എന്നിവ സൂക്ഷിക്കാം.

റെജിസ്റ്ററുകള്‍, റിട്ടേണുകള്‍, രേഖകള്‍ എന്നിവ സൂക്ഷിക്കേണ്ട കാലയളവ്‌ നിര്‍ദ്ദേശിച്ചപോലെയായിരിക്കും.

[വ. 94 (1) ]

റെജിസ്റ്റെറുകളും അവയുടെ സൂചികകളും, ഈ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് അവ അടച്ച സമയത്തല്ലാതെ,  റിട്ടേണ്‍ പകര്‍പ്പുക ള്‍ ഉള്‍പെടെ, ഏതെങ്കിലും അംഗം, ഡിബെഞ്ചറുടമ, മറ്റു സെക്യുരിറ്റി ഉടമ അല്ലെങ്കില്‍ താത്പര്യ ഉടമയ്ക്ക് ബിസിനസ്‌ സമയങ്ങളില്‍ ഫീസ്‌ ഒന്നും അടയ്ക്കാതെയും മറ്റു വ്യക്തികള്‍ക്ക് നിര്‍ദ്ദേശിച്ച ഫീസ്‌ അടച്ചും പരിശോധനക്ക് തുറക്കണം.

 [വ. 94 (2) ]

അത്തരം അംഗം, ഡിബെഞ്ചറുടമ, മറ്റു സെക്യുരിറ്റി ഉടമ അല്ലെങ്കില്‍ താത്പര്യ ഉടമ, മറ്റു വ്യക്തിക്ക്:

(a)   ഫീസ്‌ ഒന്നും അടയ്ക്കാതെ റെജിസ്റ്റെര്‍. സൂചിക, അല്ലെങ്കില്‍ റിട്ടേണ്‍ എന്നിവയില്‍ നിന്നും കുറിപ്പുകള്‍ എടുക്കുകയോ,

(b)  ഏതെങ്കിലും അത്തരം റെജിസ്റ്റെ ര്‍, അവയിലെ ചേര്‍പ്പുക ള്‍ അല്ലെങ്കില്‍ റിട്ടേ ണ്‍ എന്നിവയുടെ പകര്‍പ്പ് നിര്‍ദ്ദേശിച്ച ഫീസ്‌ അടച്ചു ആവശ്യപ്പെടുകയോ

ചെയ്യാം.

[വ. 94 (3) ]

ഈ വകുപ്പ് അനുസരിച്ചു ആവശ്യമുള്ള ഏതെങ്കിലും പരിശോധനയോ, കുറിപ്പോ പകര്‍പ്പുകളോ എടുക്കുന്നതോ, നിരസിച്ചാല്‍ കമ്പനിയും വീഴ്ച വരുത്തിയ കമ്പനിയുടെ ഓരോ ഓഫീസറും ഓരോ വീഴ്ചക്കും ഓരോ ദിവസത്തിനും ആയിരം രൂപാ വച്ചു പരമാവധി ഒരു ലക്ഷം രൂപാ വരെ നിരാസം അല്ലെങ്കില്‍ വീഴ്ച തുടരുന്നത് വരെ പിഴ ഒടുക്കേണ്ടിവരും.

[വ. 94 (4) ]

കേന്ദ്ര ഗവര്‍ന്മേണ്ടിന് ഉത്തരവ് പ്രകാരം പ്രമാണത്തിന്റെ പെട്ടെന്നുള്ള ഒരു പരിശോധനക്കു നിര്‍ദ്ദേശിക്കാം അല്ലെങ്കി ല്‍ ആവശ്യമായ കുറിപ്പ് ആവശ്യപ്പെടുന്ന ആള്‍ക്ക് വേഗത്തി ല്‍ അനുവദിക്കാന്‍ നിര്‍ദ്ദേശിക്കാം.

[വ. 94 (5) ]
#CompaniesAct

No comments:

Post a Comment