Wednesday, 6 August 2014

കമ്പനി നിയമം: കമ്പനിയില്‍ നിന്നും അറിയിപ്പ് ഇല്ലാതെ ത്രിപ്തിയാകലും വിടുതലും രേഖപ്പെടുത്താന്‍ റെജിസ്ട്രാര്‍ക്ക് അധികാരം


കമ്പനിയില്‍ നിന്നും അറിയിപ്പ് ഇല്ലാതെ ത്രിപ്തിയാകലും വിടുതലും രേഖപ്പെടുത്താന്‍ റെജിസ്ട്രാര്‍ക്ക് അധികാരം

ഏതെങ്കിലും റെജിസ്റ്റെ ര്‍ ചെയ്ത ഈടിന്റെ കാര്യത്തി ല്‍ റെജിസ്ട്രാര്‍ക്ക്,

(a)   ഈട് നല്‍കിയ കടം പൂര്‍ണമായോ ഭാഗികമായോ വീട്ടിയെന്നോ, തൃപ്തി വരുത്തിയെന്നോ,

(b)  ഈട് നല്‍കിയ വസ്തുവകകളുടെ അല്ലെങ്കി ല്‍ ഉദ്യമത്തിന്റെ ഭാഗം ഈടില്‍ നിന്നും വിമുക്തമായെന്നോ, കമ്പനിയുടെ വസ്തുവകകളുടെയോ ഉദ്യമത്തിന്റെയോ ഭാഗമല്ലാതായെന്നോ 

ത്രിപ്തിയായ തെളിവ് ലഭിച്ചാല്‍; കമ്പനിയില്‍ നിന്നും അദ്ദേഹത്തിനു അറിയിപ്പൊന്നും ലഭിച്ചില്ലെങ്കില്‍ കൂടി, മുഴുവനായോ ഭാഗികമായോ ഈടുകളുടെ റെജിസ്റ്ററി ല്‍ ത്രിപ്തിയാക ല്‍ മെമ്മോറാണ്ടം ചേര്‍ക്കാം, അല്ലെങ്കില്‍ വസ്തുവകകളുടെ അല്ലെങ്കി ല്‍ ഉദ്യമത്തിന്റെ ഭാഗം ഈടി ല്‍ നിന്നും വിമുക്തമായെന്ന കാര്യമോ, കമ്പനിയുടെ വസ്തുവകകളുടെയോ ഉദ്യമത്തിന്റെയോ ഭാഗമല്ലാതായ കാര്യമോ ചേര്‍ക്കാം.

[വ. 83 (1) ]

വ.81 (1) പ്രകാരം സൂക്ഷിക്കുന്ന ഈടുകളുടെ റെജിസ്റ്റെറി ല്‍ ചേര്‍ക്കുന്നത് മുപ്പതു ദിവസത്തിനുള്ളില്‍ റെജിസ്ട്രാ ര്‍ ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്ക് വിവരം നല്‍കണം.

[വ. 83 (2) ]
#CompaniesAct

No comments:

Post a Comment