നാമനിര്‍ദ്ദേശം ചെയ്യാനുള്ള
അധികാരം
കമ്പനിയുടെ
സെക്യുരിറ്റികളുടെ ഏതു ഉടമക്കും ഏതു സമയത്തും, അയാള്‍ മരിക്കുമ്പോ ള്‍ സെക്യുരിറ്റിക ള്‍ ആര്‍ക്കു നിക്ഷിപ്തമാകും എന്ന് നിര്‍ദ്ദേശിച്ച
വിധത്തി ല്‍, നാമനിര്‍ദ്ദേശം ചെയ്യാം.
. [വ. 72 (1) ]
കമ്പനിയുടെ സെക്യുരിറ്റിക ള്‍, ഒരാളില്‍ കൂടുത ല്‍ പേ ര്‍ സംയുക്തമായി
കൈക്കൊള്ളുന്നെങ്കില്‍, അവര്‍ എല്ലാരും മരിച്ചാ ല്‍ സെക്യുരിറ്റികളുടെ അവകാശം ആര്‍ക്കു നിക്ഷിപ്തമാകും എന്ന് നിര്‍ദ്ദേശിച്ച
വിധത്തി ല്‍, അവര്‍ക്ക് ഒരുമിച്ചു നാമനിര്‍ദ്ദേശം ചെയ്യാം.
. [വ. 72 (2) ]
കമ്പനിയുടെ
സെക്യുരിറ്റികളുടെ കാര്യത്തി ല്‍ നിലവിലുള്ള ഏതെങ്കിലും
നിയമത്തില്‍, അല്ലെങ്കില്‍ ഏതെങ്കിലും ഏര്‍പ്പാടില്‍, മരണപത്രത്തിലോ അല്ലാതെയോ,
എന്ത് തന്നെ പറഞ്ഞിരുന്നാലും, നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഉള്ള ഒരു നാമനിര്‍ദ്ദേശം കമ്പനിയുടെ സെക്യുരിറ്റിക ള്‍ നിക്ഷിപ്തമാക്കുന്ന അവകാശം ആര്‍ക്കെങ്കിലും നല്‍കുന്നെങ്കി ല്‍, ടി നിയുക്തന് സെക്യുരിറ്റികളുടെ ഉടമ മരിച്ചാല്‍, അല്ലെങ്കില്‍ സംയുക്ത
ഉടമകള്‍ മരിച്ചാല്‍, നാമനിര്‍ദ്ദേശം നിര്‍ദ്ദേശിച്ച വിധത്തി ല്‍ വ്യതിയാനം വരുത്തുകയോ റദ്ദാക്കുകയോ ചെയ്തില്ലെങ്കി ല്‍, സെക്യുരിറ്റികളെ സംബന്ധിച്ച് ഉടമകളുടെ അല്ലെങ്കില്‍ സംയുക്ത ഉടമകളുടെ, മറ്റുള്ള
എല്ലാവരെയും ഒഴിവാക്കി, സെക്യുരിറ്റികളിലെ സര്‍വ അവകാശവും ലഭിക്കും.
. [വ. 72 (3) ]
ടി നിയുക്തന്‍ മൈന ര്‍ ആണെങ്കി ല്‍, മൈന ര്‍ ആയിരിക്കുമ്പോ ള്‍ തന്നെ ടി നിയുക്തന്‍ മരിക്കുന്ന സംഭവത്തി ല്‍, നാമനിര്‍ദ്ദേശം ചെയ്യുന്ന സെക്യുരിറ്റികളുടെ ഉടമ കമ്പനിയുടെ
സെക്യുരിറ്റികളുടെ അവകാശിയായി മറ്റാരെയെങ്കിലും നിര്‍ദ്ദേശിച്ച വിധത്തി ല്‍ നിയമിക്കുന്നത് നിയമാനുസൃതം ആയിരിക്കും.
. [വ. 72 (4) ]
അദ്ധ്യായം നാല് സമാപ്തം
No comments:
Post a Comment