യോഗനോട്ടീസ്
സ്പഷ്ടമായ
ഇരുപത്തൊന്നു ദിവസത്തി ല്‍ കുറയാത്ത നോട്ടീസ് എഴുതിയോ ഇലക്ട്രോണിക്
മാദ്ധ്യമത്തിലോ കൊടുത്ത് കമ്പനിയുടെ പൊതുയോഗം നിര്‍ദ്ദേശിച്ച വിധത്തി ല്‍ വിളിക്കാം.
അത്തരം യോഗത്തില്‍
വോട്ടവകാശമുള്ള തൊണ്ണൂറ്റി അഞ്ചു
ശതമാനത്തി ല്‍ കുറയാത്ത അംഗങ്ങളുടെ എഴുതിയോ ഇലക്ട്രോണിക് മാദ്ധ്യമത്തിലോ ഉള്ള സമ്മതപ്രകാരം കുറഞ്ഞ നോട്ടീസ് കാലയളവി ല്‍ പൊതുയോഗം വിളിക്കാം.
ശതമാനത്തി ല്‍ കുറയാത്ത അംഗങ്ങളുടെ എഴുതിയോ ഇലക്ട്രോണിക് മാദ്ധ്യമത്തിലോ ഉള്ള സമ്മതപ്രകാരം കുറഞ്ഞ നോട്ടീസ് കാലയളവി ല്‍ പൊതുയോഗം വിളിക്കാം.
[വ. 101 (1) ]
യോഗത്തിന്റെ എല്ലാ
നോട്ടീസും യോഗത്തിന്റെ സ്ഥലവും, തീയ്യതിയും ദിവസവും, സമയവും വ്യക്തമാക്കുകയും,
യോഗത്തി ല്‍ ഇടപാട് നടത്തേണ്ട ബിസിനസ്സിന്റെ പ്രസ്താവന ഉള്‍പെടുത്തുകയും
വേണം.
[വ. 101 (2) ]
കമ്പനിയുടെ എല്ലാ
യോഗങ്ങളുടെ നോട്ടീസും –
(a)
കമ്പനിയുടെ എല്ലാ അംഗങ്ങള്‍ക്കും,
മരിച്ച അംഗങ്ങളുടെ നിയമാനുസൃതപ്രതിനിധികള്‍ക്കും, പാപ്പരായ അംഗങ്ങളുടെ നിയോഗിതര്‍ക്കും:
(b)
കമ്പനിയുടെ ആഡിറ്റ ര്‍ അല്ലെങ്കില്‍ ആഡിറ്റെഴ്സിനും:
(c)
കമ്പനിയുടെ എല്ലാ ഡയറക്ടര്‍മാര്‍ക്കും:
കൊടുക്കണം.
[വ. 101 (3) ]
ഏതെങ്കിലും യോഗത്തിനായി,
ഏതെങ്കിലും അംഗത്തിനോ നോട്ടീസ് കിട്ടേണ്ട വ്യക്തിക്കോ നോട്ടീസ് നല്‍കുന്നതി ല്‍ ആകസ്മികമായ വിട്ടുപോകലും അല്ലെങ്കില്‍ നോട്ടീസ് കിട്ടാതെ വരുന്നതും യോഗ
നടപടികളെ അസാധുവാക്കുന്നില്ല.
[വ. 101 (4) ]
#CompaniesAct
No comments:
Post a Comment