Wednesday, 6 August 2014

കമ്പനി നിയമം: കമ്പനിയുടെ ഈടുകളുടെ റെജിസ്റ്റെ ര്‍


കമ്പനിയുടെ ഈടുകളുടെ റെജിസ്റ്റെ ര്‍

ഓരോ കമ്പനിയും അതിന്റെ റെജിസ്റ്റെഡ് ഓഫീസി ല്‍ നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും കമ്പനിയുടെ അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും ഉദ്യമങ്ങളുടെ വസ്തുവകകളെയോ ആസ്തികളെയോ ബാധിക്കുന്ന എല്ലാ ഈടുകളും പ്ലവമായ ഈടുകളും ഓരോന്നിനും നിര്‍ദ്ദേശിച്ച വിവരങ്ങ ള്‍ ഉള്‍പെടെയുള്ള ഈടുകളുടെ റെജിസ്റ്റെ ര്‍ സൂക്ഷിക്കണം.

ഈട് സൃഷ്ടിക്കുന്ന പ്രമാണത്തിന്റെ ഒരു പകര്‍പ്പ് ഈടുകളുടെ റെജിസ്റ്റെറിനൊപ്പം കമ്പനിയുടെ റെജിസ്റ്റെഡ് ഓഫീസി ല്‍ സൂക്ഷിക്കണം.

[വ. 85 (1) ]

കമ്പനി അതിന്റെ ആര്‍ട്ടിക്കിള്‍സ് വഴി ചുമത്തുന്ന ഉചിതമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി,

(a) ഏതെങ്കിലും അംഗത്തിനും ഉത്തമര്‍ണനും ഫീസൊന്നും കൊടുക്കാതെ,

(b) മറ്റാര്‍ക്കെങ്കിലും നിര്‍ദ്ദേശിച്ച ഫീസ്‌ അടച്ച്,

ഉ.വ.(1)-പ്രകാരം സൂക്ഷിച്ച ഈടുകളുടെ റെജിസ്റ്റെറും ഈടിന്റെ പ്രമാണവും, ബിസിനസ്‌ സമയങ്ങളി ല്‍ പരിശോധനക്കായി തുറക്കണം;

[വ. 85 (2) ]
#CompaniesAct

No comments:

Post a Comment