Saturday, 16 August 2014

കമ്പനി നിയമം: ട്രിബ്യുണലിന് അംഗങ്ങളുടെ യോഗം വിളിക്കാ ന്‍ അധികാരം


ട്രിബ്യുണലിന് അംഗങ്ങളുടെ യോഗം വിളിക്കാ ന്‍ അധികാരം

ഏതെങ്കിലും കാരണത്താല്‍ ഒരു കമ്പനിയുടെ വാര്‍ഷിക പൊതുയോഗമല്ലാത്ത ഒരു യോഗം വിളിക്കുന്നത് അപ്രായോഗികമാെണങ്കില്‍, കമ്പനിയുടെ യോഗങ്ങ ള്‍ വിളിക്കുന്ന ഏതെങ്കിലും വിധത്തില്‍, അല്ലെങ്കില്‍ ഈ നിയമത്തില്‍ അല്ലെങ്കില്‍ കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് നിര്‍ദ്ദേശിച്ചവിധത്തില്‍ കമ്പനിയുടെ ഒരു യോഗം വിളിക്കുകയും നടത്തുകയും ചെയ്യാന്‍, ട്രിബ്യുണല്‍ തന്നെത്താനെയോ, യോഗത്തില്‍ വോട്ടു ചെയ്യാ ന്‍ അവകാശമുള്ള ഏതെങ്കിലും, ഡയറക്ടര്‍ അല്ലെങ്കി ല്‍ അംഗത്തിന്റെ അപേക്ഷയിന്മേലോ --

(a)   ട്രിബ്യുണലിന് യുക്തമെന്നു തോന്നുന്ന വിധത്തില്‍ കമ്പനിയുടെ യോഗം വിളിക്കാനും നടത്താനും നയിക്കാനും ഉത്തരവിടാം; കൂടാതെ,

(b)  ട്രിബ്യുണലിന് യോഗ്യമെന്ന് തോന്നുന്ന സഹജവും തത്ഫലവുമായ നിര്‍ദ്ദേശങ്ങ ള്‍, യോഗം വിളിക്കുന്നതും നടത്തുന്നതും നയിക്കുന്നതുമായി, അല്ലെങ്കില്‍ ഈ നിയമത്തിലെ അല്ലെങ്കില്‍ കമ്പനിയുടെ ആര്‍ട്ടിക്കിള്‍സിലെ വ്യവസ്ഥകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മാറ്റപ്പെടുത്തുന്നതും പരിശിഷ്ടവുമായ നിര്‍ദ്ദേശങ്ങ ള്‍ ഉള്‍പെടെ നല്‍കാം.

അത്തരം നിര്‍ദ്ദേശങ്ങളി ല്‍ കമ്പനിയുടെ ഒരംഗമോ അയാളുടെ പ്രതിനിധിയോ, നേരിട്ട് ഹാജരായാ ല്‍ യോഗം ചേരുന്നതായി പരിഗണിക്കുമെന്ന ഒരു നിര്‍ദ്ദേശം കൂടി ഉള്‍പെടും.

[വ. 98 (1) ]

ഉ.വ.(1) പ്രകാരം ഉത്തരവിന്മേല്‍ വിളിക്കുകയും നടത്തപ്പെടുകയും നയിക്കുകയും ചെയ്യുന്ന ഒരു യോഗം, വേണ്ടവിധം വിളിക്കുകയും നടത്തുകയും നയിക്കുകയും ചെയ്ത കമ്പനിയുടെ യോഗമായി പരിഗണിക്കപ്പെടും.

[വ. 98 (2) ]
#CompaniesAct

No comments:

Post a Comment