Wednesday, 13 August 2014

കമ്പനി നിയമം: ഏതെങ്കിലും ഓഹരിയിലെ ഉപകാരതാത്പര്യ പ്രഖ്യാപനം


ഏതെങ്കിലും ഓഹരിയിലെ ഉപകാരതാത്പര്യ പ്രഖ്യാപനം

ഒരു കമ്പനിയുടെ അംഗങ്ങളുടെ റെജിസ്റ്ററില്‍ ഒരു വ്യക്തിയുടെ പേര്‍ ആ കമ്പനിയുടെ ഓഹരികളുടെ ഉടമയായി ചേര്‍ത്തിട്ടുണ്ട് എങ്കി ല്‍, അയാള്‍ അത്തരം ഓഹരികളുടെ ഉപകാരതാത്പര്യം കൈക്കൊള്ളുന്നില്ല എങ്കില്‍, നിര്‍ദ്ദേശിച്ച സമയത്തിനുള്ളിലും ഫോമിലും അത്തരം ഓഹരികളി ല്‍ ഉപകാരതാത്പര്യം കൈക്കൊള്ളുന്ന ആളുടെ പേരും വിവരങ്ങളും വ്യക്തമാക്കി അയാള്‍ കമ്പനിക്ക്‌ ഒരു പ്രഖ്യാപനം കൊടുക്കണം.

[വ. 89 (1) ]

ഒരു കമ്പനിയുടെ ഓഹരിയി ല്‍ ഉപകാരതാത്പര്യം കൈക്കൊള്ളുന്ന അല്ലെങ്കില്‍ ആര്‍ജ്ജിക്കുന്ന ഓരോ വ്യക്തിയും താത്പര്യത്തിന്റെ സ്വഭാവവും, കമ്പനിയുടെ ബുക്കുകളില്‍ ആരുടെ പേരിലാണോ ഓഹരി റെജിസ്റ്റര്‍ ചെയ്തു നില്‍ക്കുന്നത് അയാളുടെ വിവരങ്ങളും നിര്‍ദ്ദേശിച്ച മറ്റു വിവരങ്ങളും വ്യക്തമാക്കി കമ്പനിക്ക്‌ ഒരു പ്രഖ്യാപനം കൊടുക്കണം.

[വ. 89 (2) ]

അത്തരം ഓഹരികളില്‍ ഉപകാരതാത്പര്യത്തിന്‌ എന്തെങ്കിലും മാറ്റം സംഭവിക്കുമ്പോള്‍ ഉ.വ.(1) –ല്‍ പറഞ്ഞ വ്യക്തിയോ ഉ.വ.(2) –ല്‍ വിവരിച്ച ഉപകാരഉടമയോ, അത്തരം മാറ്റത്തിന് ശേഷം മുപ്പതു ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും വിവരങ്ങ ള്‍ ഉള്‍പെടുത്തി കമ്പനിക്ക്‌ ഒരു പ്രഖ്യാപനം കൊടുക്കണം.

[വ. 89 (3) ]

ഈ വകുപ്പു പ്രകാരം ഉപകാരതാത്പര്യമോ ഉപകാര ഉടമസ്ഥതയോ കൈക്കൊള്ളുന്നതിനും വെളിപ്പെടുത്തുന്നതിനും കേന്ദ്ര ഗവര്‍ന്മേണ്ടിന് ചട്ടങ്ങള്‍ നിര്‍മ്മിക്കാം.

[വ. 89 (4) ]

മതിയായ കാരണം കൂടാതെ ഉ.വ.(1) അല്ലെങ്കില്‍ ഉ.വ.(2) അല്ലെങ്കില്‍ ഉ.വ.(3) ആവശ്യപ്പെടുന്ന പ്രഖ്യാപനം നല്‍കുന്നതി ല്‍ ഒരു വ്യക്തി വീഴ്ച വരുത്തിയാല്‍ അയാ ള്‍ അന്‍പതിനായിരം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും. വീഴ്ച തുടരുകയാണെങ്കി ല്‍ ആദ്യത്തെതിനു ശേഷം ഓരോ ദിവസവും ആയിരം രൂപാ വരെ വീഴ്ച തുടരുമ്പോള്‍ വീണ്ടും പിഴ ശിക്ഷിക്കപ്പെടും.

[വ. 89 (5) ]

ഒരു കമ്പനിക്ക്‌ ഈ വകുപ്പ് പ്രകാരം പ്രഖ്യാപനം നല്‍കുമ്പോള്‍, കമ്പനി അത്തരം പ്രഖ്യാപനത്തിന്റെ ഒരു കുറിപ്പ് ബന്ധപ്പെട്ട റെജിസ്റ്ററില്‍ ചേര്‍ക്കുകയും അതിനു പ്രഖ്യാപനം കിട്ടിയ ദിവസത്തിനു ശേഷം മുപ്പതു ദിവസത്തിനുള്ളില്‍ അത്തരം പ്രഖ്യാപനത്തിന്റെ റിട്ടേണ് നിര്‍ദ്ദേശിച്ചഫോമില്‍, വകുപ്പ് 403 നിര്‍ദ്ദേശിച്ച സമയത്തിനുള്ളിലും, നിര്‍ദ്ദേശിച്ച ഫീസ്‌ അല്ലെങ്കി ല്‍ അധികം ഫീസ്‌ അടച്ചു, ഫയല്‍ ചെയ്യണം.

[വ. 89 (6) ]

ഉ.വ.(6) പ്രകാരം റിട്ടേണ് ഫയ ല്‍ ചെയ്യേണ്ട ഒരു കമ്പനി, വകുപ്പ് 403 (1) ആദ്യ വ്യവസ്ഥ പ്രകാരം നിര്‍ദ്ദേശിച്ച സമയത്തിനു ശേഷവും അങ്ങനെ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാ ല്‍ കമ്പനിയും വീഴ്ച വരുത്തിയ ഓരോ ഓഫീസറും അഞ്ഞൂറ് രൂപയില്‍ കുറയാതെ എന്നാല്‍ ആയിരം രൂപാ വരെയും പിഴ ശിക്ഷിക്കപ്പെടും. വീഴ്ച തുടരുകയാണെങ്കി ല്‍ വീഴ്ച തുടരുന്ന ഓരോ ദിവസവും ആയിരം രൂപാ വരെയും വീണ്ടും പിഴ ശിക്ഷിക്കപ്പെടും.

[വ. 89 (7) ]

ഈ വകുപ്പ് പ്രകാരം പ്രഖ്യാപനം ആവശ്യപ്പെടുന്ന, ഏതെങ്കിലും ഓഹരി യുമായി ബന്ധപ്പെട്ട ഒരു അവകാശവും ഉപകാര ഉടമ അങ്ങനെ ചെയ്തില്ലെങ്കില്‍ അയാള്‍ക്കോ അയാളിലൂടെ അവകാശം ഉന്നയിക്കുന്ന ഏതെങ്കിലും വ്യക്തിക്കോ പ്രാവര്‍ത്തികമാക്കാനാവില്ല.

 [വ. 89 (8) ]

ഈ നിയമപ്രകാരം കമ്പനിക്ക്‌ അതിന്റെ അംഗങ്ങള്‍ക്ക് ലാഭവിഹിതം കൊടുക്കാന്‍ ഉള്ള ഒരു ബാദ്ധ്യതക്കും ഈ വകുപ്പിലുള്ള ഒന്നും ഹാനികരമായി പരിഗണിക്കപ്പെടില്ല. അത്തരം ബാദ്ധ്യത അത് കൊടുക്കുമ്പോള്‍ വീടുകയും ചെയ്യും.

[വ. 89 (9) ]
#CompaniesAct

No comments:

Post a Comment