അദ്ധ്യായം ഏഴ്
ഭരണവും കാര്യനിര്‍വഹണവും
അംഗങ്ങളുടെ റെജിസ്റ്റെ ര്‍
ഓരോ കമ്പനിയും നിര്‍ദ്ദേശിച്ച
ഫോമിലും വിധത്തിലും താഴെപ്പറയുന്ന റെജിസ്റ്ററുകള്‍ സൂക്ഷിക്കുകയും നിലനിര്‍ത്തുകയും
ചെയ്യണം.
(a)
ഇന്ത്യയിലോ പുറത്തോ
താമസിക്കുന്ന ഓരോ അംഗവും കൈക്കൊള്ളുന്ന ഇക്വിറ്റി, മുന്ഗണനാ ഓഹരികളുടെ ഓരോ
ശ്രേണിയും പ്രത്യേകം സൂചിപ്പിക്കുന്ന അംഗങ്ങളുടെ റെജിസ്റ്റ ര്‍.
(b)
ഡിബെഞ്ചറുടമകളുടെ
റെജിസ്റ്റെര്‍
(c)
മറ്റ് ഏതെങ്കിലും
സെക്യുരിറ്റി ഉടമകളുടെ റെജിസ്റ്റര്‍
[വ. 88 (1) ]
ഉ.വ. (1) പ്രകാരം
നിലനിര്‍ത്തുന്ന ഓരോ റെജിസ്റ്ററും അതി ല്‍ ഉള്‍പെട്ട പേരുകളുടെ
ഒരു സൂചിക ഉള്‍പെടുത്തണം.
[വ. 88 (2) ]
ഡിപ്പോസിറ്ററീസ്
ആക്ട്, 1996, വകുപ്പ് 11 പ്രകാരം ഒരു ഡിപ്പോസിറ്ററി നിലനിര്‍ത്തുന്ന താത്പര്യ
ഉടമകളുടെ റെജിസ്റ്ററും സൂചികയും ഈ നിയമത്തിന്റെ ആവശ്യത്തിന് അനുയോജ്യമായ
റെജിസ്റ്ററും സൂചികയും ആയി പരിഗണിക്കും.
[വ. 88 (3) ]
ഒരു കമ്പനിക്ക്
അതിന്റെ ആര്‍ട്ടിക്കിള്‍സ് അധികാരപ്പെടുത്തുന്നു എങ്കി ല്‍ ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും രാജ്യത്ത് നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഉ.വ.(1) –ല്‍ പറഞ്ഞിരിക്കുന്ന റെജിസ്റ്ററിന്റെ ഒരു ഭാഗം, ഇന്ത്യക്ക്
പുറത്തു താമസിക്കുന്ന അംഗങ്ങളുടെ, ഡിബെഞ്ചറുടമകളുടെ, മറ്റ് സെക്യുരിറ്റി ഉടമകളുടെ,
അല്ലെങ്കില്‍ താത്പര്യ ഉടമകളുടെ പേരും വിവരങ്ങളും ഉള്‍പെടുന്ന “ഫോറിന്‍
റെജിസ്റ്റര്‍” എന്നു വിളിക്കപ്പെടുന്നത്, സൂക്ഷിക്കാം.
[വ. 88 (4) ]
ഒരു കമ്പനി
അംഗങ്ങളുടെ, ഡിബെഞ്ചറുടമകളുടെ, മറ്റ് സെക്യുരിറ്റി ഉടമകളുടെ, റെജിസ്റ്റര്‍ നിലനിര്‍ത്തുന്നില്ലെങ്കില്‍,
അല്ലെങ്കില്‍ ഉ.വ.(1) അല്ലെങ്കില്‍ (2) അനുസരിച്ചു അവ നിലനിര്‍ത്തുന്നതില്‍ വീഴ്ച
വരുത്തിയാല്‍, കമ്പനിയും വീഴ്ച വരുത്തിയ കമ്പനിയുടെ ഓരോ ഓഫീസറും അന്‍പതിനായിരം
രൂപായി ല്‍ കുറയാതെ എന്നാ ല്‍ മൂന്നു ലക്ഷം രൂപാ വരെ
പിഴയും, വീഴ്ച തുടരുന്നെങ്കി ല്‍, ആദ്യത്തേതിന് ശേഷം,
വീഴ്ച തുടരുന്ന ഓരോ ദിവസവും ആയിരം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.
[വ. 88 (5) ]
#CompaniesAct
No comments:
Post a Comment