Saturday, 2 August 2014

കമ്പനി നിയമം: വഞ്ചനക്ക് നഷ്ടപരിഹാരം


വഞ്ചനക്ക് നഷ്ടപരിഹാരം

വകുപ്പ് 74 ഉ.വ.(1) നിര്‍ദ്ദേശിക്കുന്ന സമയത്തിനുള്ളിലോ, അല്ലെങ്കില്‍ ഉ.വ.(2) പ്രകാരം ട്രിബ്യുണല്‍ അനുവദിച്ച അത്തരം അധികസമയത്തിനുള്ളിലോ, ഒരു കമ്പനി നിക്ഷേപമോ അതിന്റെ ഭാഗമോ അതിന്മേല്‍ പലിശയോ തിരികെ നല്‍കുന്നതി ല്‍ വീഴ്ച വരുത്തുകയും, വഞ്ചനാപരമായ ഉദ്ദേശത്തോടെയോ നിക്ഷേപകരെ കബളിപ്പിക്കാനോ ആയിട്ടാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത് എന്ന് തെളിയിക്കപ്പെടുകയും ചെയ്‌താല്‍, അത്തരം നിക്ഷേപം സ്വീകരിക്കുന്നതിന് ഉത്തരവാദിയായ ഓരോ ഓഫീസറും വകുപ്പ് 447 –ന്റെ ബാദ്ധ്യതക്കും അതിന്റെ ഉ വ.(3) -ലെ  വ്യവസ്ഥകള്‍ക്കും കോട്ടം തട്ടാതെ, ബാദ്ധ്യതക്ക് പരിധി ഇല്ലാതെ നിക്ഷേപകര്‍ക്ക് വന്നു ചേരുന്ന ഏതെങ്കിലും അല്ലെങ്കി ല്‍ എല്ലാ നഷ്ടങ്ങള്‍ക്കും നാശങ്ങള്‍ക്കും സ്വന്തനിലയി ല്‍ ഉത്തരവാദികളായിരിക്കും.

[വ. 75 (1) ]

നിക്ഷേപമോ, അതിന്റെ ഭാഗമോ, അതിന്മേല്‍ പലിശയോ തിരികെ നല്‍കുന്നതി ല്‍ കമ്പനി വീഴ്ച വരുത്തുന്നതിനാ ല്‍ ആര്‍ക്കെങ്കിലും ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കും നാശങ്ങള്‍ക്കും; ഏതെങ്കിലും വ്യക്തിക്കോ, സംഘങ്ങള്‍ക്കോ, വ്യക്തികളുടെ സമിതികള്‍ക്കോ, ഏതെങ്കിലും വ്യവഹാരങ്ങളോ, നടപടികളോ, മറ്റു പ്രവൃത്തികളോ ഏറ്റെടുക്കാവുന്നതാണ്.
 
[വ. 75 (2) ]
#CompaniesAct

No comments:

Post a Comment