Showing posts with label Chapter VI. Show all posts
Showing posts with label Chapter VI. Show all posts

Wednesday, 6 August 2014

കമ്പനി നിയമം: ഈടുകളുടെ റെജിസ്റ്റെ ര്‍ കേന്ദ്രഗവര്‍ന്മേണ്ട് തിരുത്തുന്നത്


ഈടുകളുടെ റെജിസ്റ്റെ ര്‍ കേന്ദ്രഗവര്‍ന്മേണ്ട് തിരുത്തുന്നത്

(i) (a) കമ്പനി സൃഷ്ടിച്ച ഈട് അല്ലെങ്കി ല്‍ ഒരു കമ്പനി ഈടിനു വിധേയമായ വസ്തുവകകള്‍ വാങ്ങിയത്, അല്ലെങ്കില്‍ അത്തരം ഈടിന്റെ പരിവര്‍ത്തനം റെജിസ്ട്രാ ര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യാ ന്‍ വിട്ടുപോയത്, അല്ലെങ്കില്‍,

(b) ഈ അദ്ധ്യായ പ്രകാരമുള്ള സമയ പരിധിക്കുള്ളില്‍ ഈട് റെജിസ്റ്റെ ര്‍ ചെയ്യാന്‍ വിട്ടുപോയത് അല്ലെങ്കി ല്‍ ഈട് വീടിയത് അല്ലെങ്കി ല്‍ ത്രിപ്തിയായത് ഈ അദ്ധ്യായ പ്രകാരമുള്ള സമയ പരിധിക്കുള്ളി ല്‍ റെജിസ്ട്രാറെ അറിയിക്കാ ന്‍ വിട്ടുപോയത് അല്ലെങ്കില്‍,

(c) വ.82 അല്ലെങ്കി ല്‍ വ.83 അനുസരിച്ചുള്ള ഏതെങ്കിലും  ഈട്, പരിവര്‍ത്തനം, ത്രിപ്തിയാകല്‍ മെമ്മോറാണ്ടം എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരത്തിന്റെ ഒരു വിട്ടുപോകല്‍ അല്ലെങ്കി ല്‍ തെറ്റായ പ്രസ്താവന,

യാദൃശ്ചികമായി അല്ലെങ്കി ല്‍ അശ്രദ്ധമായി അല്ലെങ്കി ല്‍ മറ്റെന്തെങ്കിലും മതിയായ കാരണത്തോടെ, അല്ലെങ്കില്‍ ഉത്തമര്‍ണരുടെയോ, ഓഹരി ഉടമകളുടെയോ സ്ഥാനത്തിന്‌ ഹാനികരമാകാതെ, അല്ലെങ്കില്‍

(ii) മറ്റെന്തെങ്കിലും കാരണങ്ങളാ ല്‍ ആശ്വാസം നല്‍കാ ന്‍ നീതികരവും ധാര്‍മികവും ആണെന്നു

കേന്ദ്ര ഗവര്‍ന്മേണ്ടിനു ബോധ്യമായാല്‍,

കമ്പനിയുടെ അല്ലെങ്കില്‍ തത്പരനായ ഏതെങ്കിലും ആളുടെ അപേക്ഷയിന്മേല്‍, കേന്ദ്ര ഗവര്‍ന്മേന്റിനു നീതിയുക്തമെന്നു തോന്നുന്ന ഉപാധികളിലും വ്യവസ്ഥകളിലും;

വിവരങ്ങള്‍ ഫയ ല്‍ ചെയ്യാനുള്ള, അല്ലെങ്കില്‍ ഈട് റെജിസ്റ്റെ ര്‍ ചെയ്യാനുള്ള, അല്ലെങ്കില്‍ ഈട് വീടലിന്റെയോ ത്രിപ്തിയാകലിന്റെയോ സമയം നീട്ടി വയ്ക്കാനോ വിട്ടുപോകലോ തെറ്റായ പ്രസ്താവനയോ തിരുത്താനോ,

നിര്‍ദ്ദേശിക്കാം.

[വ. 87 (1) ]

എവിടെയെങ്കിലും കേന്ദ്ര ഗവര്‍ന്മേണ്ട് ഈട് റെജിസ്റ്റെ ര്‍ ചെയ്യാനുള്ള സമയം നീട്ടിക്കൊടുത്താല്‍, ആ ഉത്തരവ് ഈട് യഥാര്‍ത്ഥത്തി ല്‍
റെജിസ്റ്റെ ര്‍ ചെയ്യുന്നതിന് മുന്‍പ് ബന്ധപ്പെട്ട വസ്തു വകകളി ല്‍ നേടിയ ഏതെങ്കിലും അവകാശത്തിന്‌ ഹാനികരമായി ഭവിക്കുന്നില്ല.

[വ. 87 (2) ]

അദ്ധ്യായം ആറ് സമാപ്തം
#CompaniesAct

കമ്പനി നിയമം: ഈട് - അദ്ധ്യായം ആറിനു വിരുദ്ധമായ പ്രവര്‍ത്തനത്തിന് ശിക്ഷ


അദ്ധ്യായം ആറിനു വിരുദ്ധമായ പ്രവര്‍ത്തനത്തിന് ശിക്ഷ

ഏതെങ്കിലും കമ്പനി ഈ അദ്ധ്യായത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാ ല്‍ കമ്പനി  ഒരു ലക്ഷം രൂപയി ല്‍ കുറയാതെ എന്നാ ല്‍ പത്തു ലക്ഷം  രൂപാ വരെ പിഴയും, വീഴ്ച വരുത്തിയ ഓരോ ഓഫീസറും ആറു മാസം വരെ ജയില്‍വാസവും, അല്ലെങ്കില്‍ ഇരുപത്തയ്യായിരം രൂപയി ല്‍ കുറയാതെ എന്നാ ല്‍ ഒരു ലക്ഷം രൂപാ വരെ പിഴയും, ചിലപ്പോള്‍ രണ്ടും കൂടിയും  ശിക്ഷിക്കപ്പെടും.

[വ. 86 ]
#CompaniesAct

കമ്പനി നിയമം: കമ്പനിയുടെ ഈടുകളുടെ റെജിസ്റ്റെ ര്‍


കമ്പനിയുടെ ഈടുകളുടെ റെജിസ്റ്റെ ര്‍

ഓരോ കമ്പനിയും അതിന്റെ റെജിസ്റ്റെഡ് ഓഫീസി ല്‍ നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും കമ്പനിയുടെ അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും ഉദ്യമങ്ങളുടെ വസ്തുവകകളെയോ ആസ്തികളെയോ ബാധിക്കുന്ന എല്ലാ ഈടുകളും പ്ലവമായ ഈടുകളും ഓരോന്നിനും നിര്‍ദ്ദേശിച്ച വിവരങ്ങ ള്‍ ഉള്‍പെടെയുള്ള ഈടുകളുടെ റെജിസ്റ്റെ ര്‍ സൂക്ഷിക്കണം.

ഈട് സൃഷ്ടിക്കുന്ന പ്രമാണത്തിന്റെ ഒരു പകര്‍പ്പ് ഈടുകളുടെ റെജിസ്റ്റെറിനൊപ്പം കമ്പനിയുടെ റെജിസ്റ്റെഡ് ഓഫീസി ല്‍ സൂക്ഷിക്കണം.

[വ. 85 (1) ]

കമ്പനി അതിന്റെ ആര്‍ട്ടിക്കിള്‍സ് വഴി ചുമത്തുന്ന ഉചിതമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി,

(a) ഏതെങ്കിലും അംഗത്തിനും ഉത്തമര്‍ണനും ഫീസൊന്നും കൊടുക്കാതെ,

(b) മറ്റാര്‍ക്കെങ്കിലും നിര്‍ദ്ദേശിച്ച ഫീസ്‌ അടച്ച്,

ഉ.വ.(1)-പ്രകാരം സൂക്ഷിച്ച ഈടുകളുടെ റെജിസ്റ്റെറും ഈടിന്റെ പ്രമാണവും, ബിസിനസ്‌ സമയങ്ങളി ല്‍ പരിശോധനക്കായി തുറക്കണം;

[വ. 85 (2) ]
#CompaniesAct

കമ്പനി നിയമം: ഈട് - റിസീവര്‍ അല്ലെങ്കില്‍ മാനേജ ര്‍ നിയമന അറിയിപ്പ്


റിസീവര്‍ അല്ലെങ്കില്‍ മാനേജ ര്‍ നിയമന അറിയിപ്പ്

ഈട് നല്‍കിയ വസ്തുവകകള്‍ക്ക് ഒരു റിസീവര്‍ അല്ലെങ്കില്‍ മാനേജരായ വ്യക്തി എന്നിവരെ നിയമിക്കാന്‍ ഒരാള്‍ ഉത്തരവ് നേടിയാല്‍, അല്ലെങ്കില്‍ ഏതെങ്കിലും പ്രമാണം നല്‍കിയ അധികാരത്തി ല്‍ ഒരാ ള്‍ റിസീവ ര്‍ അല്ലെങ്കില്‍ വ്യക്തിയെ നിയമിച്ചാ ല്‍ അയാ ള്‍ ഉത്തരവ് ദിവസം മുത ല്‍ അല്ലെങ്കി ല്‍ നിയമിച്ച ദിവസം മുത ല്‍ മുപ്പതു ദിവസത്തിനുള്ളി ല്‍ നിയമനത്തിന്റെ നോട്ടീസ് കമ്പനിക്കും റെജിസ്ട്രാര്‍ക്കും പ്രമാണത്തിന്റെയോ ഉത്തരവിന്റെയോ പകര്‍പ്പ് സഹിതം നല്‍കണം. റെജിസ്ട്രാ ര്‍ റിസീവര്‍, വ്യക്തി അല്ലെങ്കില്‍ പ്രമാണത്തിന്റെ വിവരങ്ങ ള്‍ ഈടുകളുടെ റെജിസ്റ്റെറി ല്‍ നിര്‍ദ്ദിഷ്ട ഫീസ്‌ അടച്ചാ ല്‍ റെജിസ്റ്റെ ര്‍ ചെയ്യും.

[വ. 84 (1) ]

ഉ.വ.(1) പ്രകാരം നിയമിക്കപ്പെട്ട വ്യക്തി അങ്ങനെ നിയമനം ഇല്ലാതാവുമ്പോള്‍, കമ്പനിക്കും റെജിസ്ട്രാര്‍ക്കും അതിനു നോട്ടീസ് നല്‍കുകയും റെജിസ്ട്രാ ര്‍ നോട്ടീസ് റെജിസ്റ്റെ ര്‍ ചെയ്യുകയും വേണം.

[വ. 84 (2) ]
#CompaniesAct

കമ്പനി നിയമം: കമ്പനിയില്‍ നിന്നും അറിയിപ്പ് ഇല്ലാതെ ത്രിപ്തിയാകലും വിടുതലും രേഖപ്പെടുത്താന്‍ റെജിസ്ട്രാര്‍ക്ക് അധികാരം


കമ്പനിയില്‍ നിന്നും അറിയിപ്പ് ഇല്ലാതെ ത്രിപ്തിയാകലും വിടുതലും രേഖപ്പെടുത്താന്‍ റെജിസ്ട്രാര്‍ക്ക് അധികാരം

ഏതെങ്കിലും റെജിസ്റ്റെ ര്‍ ചെയ്ത ഈടിന്റെ കാര്യത്തി ല്‍ റെജിസ്ട്രാര്‍ക്ക്,

(a)   ഈട് നല്‍കിയ കടം പൂര്‍ണമായോ ഭാഗികമായോ വീട്ടിയെന്നോ, തൃപ്തി വരുത്തിയെന്നോ,

(b)  ഈട് നല്‍കിയ വസ്തുവകകളുടെ അല്ലെങ്കി ല്‍ ഉദ്യമത്തിന്റെ ഭാഗം ഈടില്‍ നിന്നും വിമുക്തമായെന്നോ, കമ്പനിയുടെ വസ്തുവകകളുടെയോ ഉദ്യമത്തിന്റെയോ ഭാഗമല്ലാതായെന്നോ 

ത്രിപ്തിയായ തെളിവ് ലഭിച്ചാല്‍; കമ്പനിയില്‍ നിന്നും അദ്ദേഹത്തിനു അറിയിപ്പൊന്നും ലഭിച്ചില്ലെങ്കില്‍ കൂടി, മുഴുവനായോ ഭാഗികമായോ ഈടുകളുടെ റെജിസ്റ്ററി ല്‍ ത്രിപ്തിയാക ല്‍ മെമ്മോറാണ്ടം ചേര്‍ക്കാം, അല്ലെങ്കില്‍ വസ്തുവകകളുടെ അല്ലെങ്കി ല്‍ ഉദ്യമത്തിന്റെ ഭാഗം ഈടി ല്‍ നിന്നും വിമുക്തമായെന്ന കാര്യമോ, കമ്പനിയുടെ വസ്തുവകകളുടെയോ ഉദ്യമത്തിന്റെയോ ഭാഗമല്ലാതായ കാര്യമോ ചേര്‍ക്കാം.

[വ. 83 (1) ]

വ.81 (1) പ്രകാരം സൂക്ഷിക്കുന്ന ഈടുകളുടെ റെജിസ്റ്റെറി ല്‍ ചേര്‍ക്കുന്നത് മുപ്പതു ദിവസത്തിനുള്ളില്‍ റെജിസ്ട്രാ ര്‍ ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്ക് വിവരം നല്‍കണം.

[വ. 83 (2) ]
#CompaniesAct

കമ്പനി നിയമം: ഈടു വീടുന്ന വിവരം കമ്പനി അറിയിക്കണം


ഈടു വീടുന്ന വിവരം കമ്പനി അറിയിക്കണം

ഈ അദ്ധ്യായം അനുസരിച്ച് റെജിസ്റ്റെ ര്‍ ചെയ്ത ഈടിന്റെ പൂര്‍ണമായ തൃപ്തിവരുത്തല്‍ അല്ലെങ്കി ല്‍ വീടല്‍,  റെജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശിച്ച ഫോമില്‍ അത്തരം കൊടുക്ക ല്‍ അല്ലെങ്കി ല്‍ തൃപ്തി വരുത്തലിന്റെ ദിവസത്തിനു ശേഷം മുപ്പതു ദിവസത്തിനുള്ളി ല്‍ കമ്പനി അറിയിപ്പ് നല്‍കണം. ഈ വകുപ്പ് പ്രകാരമുള്ള അറിയിപ്പിന് വകുപ്പ് 77 (1) വേണ്ടത്ര ബാധകമാകും.

[വ. 82 (1) ]

ഉ.വ.(1) പ്രകാരമുള്ള അറിയിപ്പ് കിട്ടിയാല്‍, റെജിസ്ട്രാ ര്‍ ഈട് ഉടമക്ക് നോട്ടീസ് അയച്ച്, പതിന്നാലു ദിവസത്തില്‍ കൂടാതെയുള്ള
സമയത്തിനുള്ളി
ല്‍ നോട്ടീസി ല്‍ പറഞ്ഞിരിക്കുന്ന വിധത്തി ല്‍ റെജിസ്ട്രാര്‍ക്ക് അറിയിപ്പ് കിട്ടിയ പോലെ പണം കൊടുക്ക ല്‍ അല്ലെങ്കി ല്‍ പൂര്‍ണ ത്രിപ്തിയാക ല്‍ രേഖപ്പെടുത്താതിരിക്കാ ന്‍ കാരണം കാണിക്കാ ന്‍ ആവശൃപ്പെടാം.  ഈട് ഉടമ കാരണമൊന്നും കാണിച്ചില്ലെങ്കില്‍, വ.81 പ്രകാരം തന്റെ കൈവശം ഉള്ള ഈടുകളുടെ റെജിസ്റ്റെറി ല്‍ ഒരു ത്രിപ്തിയാകല്‍ മെമ്മോറാണ്ടം ചേര്‍ക്കാ ന്‍ ഉത്തരവിടുകയും, അദ്ദേഹം അങ്ങനെ ചെയ്തെന്നു കമ്പനിയെ അറിയിക്കുകയും വേണം.

റെജിസ്ട്രാര്‍ക്കുള്ള അറിയിപ്പ് നിര്‍ദ്ദേശിച്ച ഫോമിലും ഈട് ഉടമ ഒപ്പ് വെച്ചതും ആണെങ്കില്‍ ഇപ്രകാരം ഉപവകുപ്പി ല്‍ പറഞ്ഞിരിക്കുന്ന നോട്ടീസ് അയയ്ക്കേണ്ട ആവശ്യമില്ല.

[വ. 82 (2) ]

 

എന്തെങ്കിലും കാരണം കാണിച്ചിട്ടുണ്ടെങ്കില്‍ റെജിസ്ട്രാ ര്‍ ഈടുകളുടെ റെജിസ്റ്റെറി ല്‍ അതിനുള്ള കുറിപ്പ് രേഖപ്പെടുത്തുകയും കമ്പനിയെ അറിയിക്കുകയും ചെയ്യും.

[വ. 82 (3) ]

കമ്പനിയില്‍ നിന്നും ഒരു അറിയിപ്പ് കിട്ടിയത് അല്ലാതെ, വകുപ്പ് 83 പ്രകാരം ഈടുകളുടെ റെജിസ്റ്റെറി ല്‍ ഒരു ചേര്‍പ്പിനുള്ള  റെജിസ്ട്രാരുടെ അധികാരങ്ങളെ ഈ വകുപ്പിലുള്ള ഒന്നും ബാധിക്കുകയില്ല.

[വ. 82 (4) ]
#CompaniesAct