Friday, 29 August 2014

കമ്പനി നിയമം: യോഗങ്ങളുടെ അദ്ധ്യക്ഷ ന്‍




യോഗങ്ങളുടെ അദ്ധ്യക്ഷ ന്‍

കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് മറ്റുവിധത്തി ല്‍ വ്യവസ്ഥ ചെയ്യുന്നില്ലെങ്കി ല്‍ യോഗത്തില്‍ നേരിട്ട് ഹാജരായ അംഗങ്ങ ള്‍ അവരി ല്‍ ഒരാളെ കൈക ള്‍ ഉയര്‍ത്തി വോട്ടുചെയ്തു അദ്ധ്യക്ഷനായി തിരഞ്ഞെടുക്കണം.

. [വ. 104 (1) ]

അദ്ധ്യക്ഷന്റെ തെരഞ്ഞെടുപ്പിന് ഒരു വോട്ടെടുപ്പ് ആവശ്യപ്പെട്ടാ ല്‍, ഈ നിയമ വ്യവസ്ഥകള്‍ പ്രകാരം അത് ഉടനടി ചെയ്യണം മാത്രമല്ല ഉ.വ.(1) പ്രകാരം തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷ ന്‍ വോട്ടെടുപ്പ് ഫലം അനുസരിച്ചു മറ്റൊരാള്‍ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ തുടരുകയും അതിനുശേഷം മറ്റെയാ ള്‍ യോഗത്തിന്റെ ശേഷ ഭാഗം അദ്ധ്യക്ഷനാകുകയും ചെയ്യും.

[വ. 104 (2) ]
 

#CompaniesAct

കമ്പനി നിയമം: യോഗങ്ങള്‍ക്ക് നിശ്ചിത ഹാജര്‍നില




യോഗങ്ങള്‍ക്ക് നിശ്ചിത ഹാജര്‍നില

കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് കൂടുത ല്‍ എണ്ണം വേണമെന്ന് വ്യവസ്ഥ ചെയ്യുന്നില്ലെങ്കില്‍; -

(a)   പൊതുകാര്യ കമ്പനിയുടെ കാര്യത്തില്‍,-

(i)                യോഗദിവസം അംഗങ്ങളുടെ എണ്ണം ആയിരത്തില്‍ കൂടുന്നില്ലെങ്കി ല്‍ അഞ്ചു പേര്‍ നേരിട്ട് ഹാജരായാല്‍;

(ii)              യോഗദിവസം അംഗങ്ങളുടെ എണ്ണം ആയിരത്തില്‍ കൂടുത ല്‍ ആവുകയും എന്നാല്‍ അയ്യായിരം വരെയും ആണെങ്കി ല്‍ പതിനഞ്ചു പേര്‍ നേരിട്ട് ഹാജരായാല്‍;

(iii)            യോഗദിവസം അംഗങ്ങളുടെ എണ്ണം അയ്യായിരത്തി ല്‍ കൂടുതല്‍ ആണെങ്കി ല്‍ മുപ്പതു പേ ര്‍ നേരിട്ട് ഹാജരായാ ല്‍

(b)  സ്വകാര്യ കമ്പനിയുടെ കാര്യത്തില്‍ രണ്ടംഗങ്ങ ള്‍ നേരിട്ട് ഹാജരായാല്‍,

കമ്പനിയുടെ ഒരു യോഗത്തിനു നിശ്ചിത ഹാജര്‍നിലയാകും.

[വ. 103 (1) ]

കമ്പനിയുടെ ഒരു യോഗം നടത്താ ന്‍ നിശ്ചയിച്ച സമയത്തിനു അര മണിക്കൂറിനുള്ളില്‍ നിശ്ചിത ഹാജര്‍നിലയായില്ലെങ്കി ല്‍-

(a)   യോഗം അടുത്ത ആഴ്ച അതേ സമയത്തും സ്ഥലത്തും ചേരാനോ അല്ലെങ്കില്‍ ബോര്‍ഡ്‌ നിശ്ചയിച്ച ദിവസവും സ്ഥലത്തും സമയത്തും ചേരാനോ വേണ്ടി മാറ്റി വെയ്ക്കപ്പെടും; അല്ലെങ്കില്‍

(b)  വകുപ്പ് 100 അനുസരിച്ചു വിളിച്ച യോഗകാംക്ഷികളുടെ യോഗം റദ്ദ് ചെയ്യപ്പെടും.

മാറ്റിവെയ്ക്കപ്പെട്ട യോഗത്തിന്റെ കാര്യത്തി ല്‍ അല്ലെങ്കി ല്‍ ഉ.വ. (a) പ്രകാരം യോഗത്തിന്റെ ദിവസത്തിന്റെയോ, സ്ഥലത്തിന്റെയോ സമയത്തിന്റെയോ മാറ്റത്തിന്റെ കാര്യത്തി ല്‍, കമ്പനി മൂന്നു ദിവസത്തില്‍ കുറയാത്ത നോട്ടീസ് അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കുമോ, അല്ലെങ്കില്‍ കമ്പനിയുടെ റെജിസ്റ്റെഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു പ്രചാരമുള്ള വര്‍ത്തമാന പത്രങ്ങളി ല്‍ പരസ്യം പ്രസാധനം ചെയ്തോ (ഒരെണ്ണം ഇംഗ്ലിഷിലും ഒരെണ്ണം നാട്ടുഭാഷയിലും) കൊടുക്കണം.

[വ. 103 (2) ]

മാറ്റിവെയ്ക്കപ്പെട്ട യോഗത്തിലും യോഗം നടത്താന്‍ നിശ്ചയിച്ച സമയത്തിനു അര മണിക്കൂറിനുള്ളില്‍ നിശ്ചിത ഹാജര്‍നിലയായില്ലെങ്കി ല്‍ ഹാജരായ അംഗങ്ങളായിരിക്കും നിശ്ചിത ഹാജര്‍നില.

. [വ. 103 (3) ]
 

#CompaniesAct

കമ്പനി നിയമം: നോട്ടീസിനോടൊപ്പം ചേര്‍ത്തുവെയ്ക്കേണ്ട പ്രസ്താവന


നോട്ടീസിനോടൊപ്പം ചേര്‍ത്തുവെയ്ക്കേണ്ട പ്രസ്താവന

ഒരു പൊതുയോഗത്തില്‍ ഇടപാട് നടത്തേണ്ട ഓരോ വിശേഷ വ്യാപാരങ്ങളെയും സംബന്ധിച്ച പ്രധാനപ്പെട്ട കാര്യങ്ങ ള്‍ ഉള്‍പെടുത്തി തയ്യാറാക്കിയ ഒരു പ്രസ്താവന യോഗം വിളിക്കുന്ന നോട്ടീസിനോടൊപ്പം ചേര്‍ക്കണം; ഇതില്‍ ഉണ്ടായിരിക്കേണ്ടത്:

(a)   ഓരോ ഇനത്തിലും സാമ്പത്തികമായോ മറ്റോ ഉള്ള താത്പര്യം, സംബന്ധം എന്നിവയുടെ സ്വഭാവം;

(i)                ഓരോ ഡയറക്ടര്‍ക്കും, ഉണ്ടെങ്കില്‍ മാനേജര്‍ക്കും,

(ii)              മറ്റോരോ താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥര്‍ക്കും, പിന്നെ

(iii)            (i), (ii) എന്നിങ്ങനെ മുകളില്‍ പറഞ്ഞവരുടെ ബന്ധുക്കള്‍ക്കും,

 

(b)  തീരുമാനങ്ങള്‍ എടുക്കാ ന്‍ വേണ്ടി വ്യാപാര ഇനങ്ങളുടെ അര്‍ത്ഥം, വ്യാപ്തി, സൂചനകള്‍ എന്നിവ അംഗങ്ങള്‍ക്ക് മനസ്സിലാക്കാനുതകുന്ന മറ്റു വിവരങ്ങളും കാര്യങ്ങളും.

[വ. 102 (1) ]

ഉപവകുപ്പ് (1) നു വേണ്ടി, -

(a)   ഒരു വാര്‍ഷിക പോതുയോഗത്തിന്റെ കാര്യത്തി ല്‍, താഴെപ്പറയുന്നവ ഒഴികെ ഇടപാട് നടത്തുന്ന എല്ലാ വ്യാപാരങ്ങളും വിശേഷ വ്യാപാരങ്ങ ള്‍ ആയി പരിഗണിക്കപ്പെടും.

(i)                സാമ്പത്തിക നിലയുടെയും ബോര്‍ഡ്‌ ഓഫ് ഡയറക്ട ര്‍ മാരുടെയും ആഡിറ്ററുടെയും റിപ്പോര്‍ട്ടുക ള്‍ പരിഗണിക്കുന്നത്;

(ii)              ലാഭവിഹിതം പ്രഖ്യാപിക്കുന്നത്;

(iii)            വിരമിക്കുന്നവര്‍ക്ക് പകരം ഡയറക്ടര്‍മാരുടെ നിയമനം;

(iv)            ആഡിറ്ററുടെ നിയമനവും വേതന നിര്‍ണ്ണയവും.

(b)  മറ്റു യോഗങ്ങളുടെ കാര്യത്തില്‍ എല്ലാ വ്യാപാരങ്ങളും വിശേഷ വ്യാപാരങ്ങ ള്‍ ആയി പരിഗണിക്കപ്പെടും.

കമ്പനിയുടെ ഏതെങ്കിലും യോഗത്തില്‍ ഇടപാട് നടത്തേണ്ട വിശേഷ വ്യാപാരങ്ങളിലെ ഏതെങ്കിലും ഇനം മറ്റേതെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ടതോ, ബാധിക്കുന്നതോ ആണെങ്കില്‍, ആദ്യം പറഞ്ഞ കമ്പനിയുടെ ഓരോ പ്രോത്സാഹകനും, ഡയറക്ടര്‍ക്കും, ഉണ്ടെങ്കില്‍ മാനേജര്‍ക്കും,  മറ്റോരോ താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനും പ്രസ്തുത കമ്പനിയി ല്‍ ഉള്ള കമ്പനിയുടെ അടച്ചുതീര്‍ത്ത മൂലധനത്തിന്റെ രണ്ടു ശതമാനത്തി ല്‍ കുറയാതെയുള്ള ഓഹരിയുടമസ്ഥതാത്പര്യം പ്രസ്താവനയി ല്‍ വ്യക്തമാക്കണം.

[വ. 102 (2) ]

വ്യാപാരത്തിലെ ഏതെങ്കിലും ഇനം യോഗത്തി ല്‍ പരിഗണിക്കേണ്ട ഏതെങ്കിലും പ്രമാണത്തെ സൂചിപ്പിക്കുന്നെങ്കി ല്‍, പ്രമാണം പരിശോധിക്കാവുന്ന സമയവും സ്ഥലവും ഉ.വ.(1) പ്രകാരമുള്ള പ്രസ്താവനയില്‍ വ്യക്തമാക്കണം.

[വ. 102 (3) ]

ഏതെങ്കിലും ഒരു പ്രോത്സാഹകനോ, ഡയറക്ടറോ, ഉണ്ടെങ്കില്‍ മാനേജറോ,  മറ്റു താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ അവരുടെ ബന്ധുക്കളോ ഉ.വ.(1) പ്രകാരമുള്ള പ്രസ്താവനയില്‍ തീരെ വെളിപ്പെടുത്താത്തത് കൊണ്ടോ വേണ്ടവിധം വെളിപ്പെടുത്താത്തത് കൊണ്ടോ അവര്‍ക്ക് എന്തെങ്കിലും നേട്ടം ഉണ്ടാവുകയാണെങ്കി ല്‍ അത്തരം നേട്ടം പ്രോത്സാഹകനും, ഡയറക്ടറും മാനേജറും മറ്റു താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനും കമ്പനിയുടെ ട്രസ്റ്റിനായി കൈക്കൊള്ളുകയും, ഈ നിയമത്തിലോ, നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ, അവര്‍ക്കെതിരെ എടുക്കുന്ന നടപടികള്‍ക്ക് കോട്ടം തട്ടാതെ അവര്‍ക്ക് കിട്ടിയ നേട്ടത്തിന്‌ തുല്യമായ നഷ്ടപരിഹാരം കമ്പനിക്ക്‌ കൊടുക്കാന്‍ ബാധ്യസ്ഥരാണ്.

[വ. 102 (4) ]

ഈ വകുപ്പിന്റെ വ്യവസ്ഥകള്‍ അനുസരിക്കുന്നതി ല്‍ വീഴ്ച
വരുത്തിയാ
ല്‍, വീഴ്ച വരുത്തുന്ന ഓരോ പ്രോത്സാഹകനും, ഡയറക്ടറും, മാനേജറും, മറ്റു താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനും അന്‍പതിനായിരം രൂപാ വരെയോ, പ്രോത്സാഹകനോ, ഡയറക്ടറോ, മാനേജറോ,  മറ്റു താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ അവരുടെ ബന്ധുക്കളോ നേടിയതിന്റെ അഞ്ചിരട്ടി തുകയോ, ഏതാണോ കൂടുതല്‍ അത്രയും പിഴ ശിക്ഷിക്കപ്പെടും.

[വ. 102 (5) ]
#CompaniesAct

Saturday, 16 August 2014

കമ്പനി നിയമം: യോഗനോട്ടീസ്


യോഗനോട്ടീസ്

സ്പഷ്ടമായ ഇരുപത്തൊന്നു ദിവസത്തി ല്‍ കുറയാത്ത നോട്ടീസ് എഴുതിയോ ഇലക്ട്രോണിക് മാദ്ധ്യമത്തിലോ കൊടുത്ത് കമ്പനിയുടെ പൊതുയോഗം നിര്‍ദ്ദേശിച്ച വിധത്തി ല്‍ വിളിക്കാം.

അത്തരം യോഗത്തില്‍ വോട്ടവകാശമുള്ള തൊണ്ണൂറ്റി അഞ്ചു
ശതമാനത്തി
ല്‍ കുറയാത്ത അംഗങ്ങളുടെ എഴുതിയോ ഇലക്ട്രോണിക് മാദ്ധ്യമത്തിലോ ഉള്ള സമ്മതപ്രകാരം കുറഞ്ഞ നോട്ടീസ് കാലയളവി ല്‍ പൊതുയോഗം വിളിക്കാം.

 [വ. 101 (1) ]

യോഗത്തിന്റെ എല്ലാ നോട്ടീസും യോഗത്തിന്റെ സ്ഥലവും, തീയ്യതിയും ദിവസവും, സമയവും വ്യക്തമാക്കുകയും, യോഗത്തി ല്‍ ഇടപാട് നടത്തേണ്ട ബിസിനസ്സിന്റെ പ്രസ്താവന ഉള്‍പെടുത്തുകയും വേണം.

[വ. 101 (2) ]

കമ്പനിയുടെ എല്ലാ യോഗങ്ങളുടെ നോട്ടീസും –

(a)   കമ്പനിയുടെ എല്ലാ അംഗങ്ങള്‍ക്കും, മരിച്ച അംഗങ്ങളുടെ നിയമാനുസൃതപ്രതിനിധികള്‍ക്കും, പാപ്പരായ അംഗങ്ങളുടെ നിയോഗിതര്‍ക്കും:

(b)  കമ്പനിയുടെ ആഡിറ്റ ര്‍ അല്ലെങ്കില്‍ ആഡിറ്റെഴ്സിനും:

(c)   കമ്പനിയുടെ എല്ലാ ഡയറക്ടര്‍മാര്‍ക്കും:

കൊടുക്കണം.

[വ. 101 (3) ]

ഏതെങ്കിലും യോഗത്തിനായി, ഏതെങ്കിലും അംഗത്തിനോ നോട്ടീസ് കിട്ടേണ്ട വ്യക്തിക്കോ നോട്ടീസ് നല്‍കുന്നതി ല്‍ ആകസ്മികമായ വിട്ടുപോകലും അല്ലെങ്കില്‍ നോട്ടീസ് കിട്ടാതെ വരുന്നതും യോഗ നടപടികളെ അസാധുവാക്കുന്നില്ല.

[വ. 101 (4) ]
#CompaniesAct

കമ്പനി നിയമം: അസാധാരണ പൊതുയോഗം വിളിക്കുന്നത്‌


അസാധാരണ പൊതുയോഗം വിളിക്കുന്നത്‌

ബോര്‍ഡിന് യുക്തമെന്നു തോന്നുന്ന എപ്പോ ള്‍ വേണമെങ്കിലും കമ്പനിയുടെ അസാധാരണ പൊതുയോഗം വിളിക്കാം.

[വ. 100 (1) ]

(a)   ഓഹരിമൂലധനം ഉള്ള ഒരു കമ്പനിയുടെ കാര്യത്തി ല്‍, അഭ്യര്‍ത്ഥന സ്വീകരിച്ച ദിവസം കമ്പനിയുടെ വോട്ടവകാശം ചുമക്കുന്ന അടച്ചു തീര്‍ത്ത മൂലധനത്തിന്റെ പത്തി ല്‍ ഒന്നി ല്‍ കുറയാതെ കൈക്കൊള്ളുന്ന അംഗസംഖ്യയുടെ;

(b)  ഓഹരിമൂലധനം ഇല്ലാത്ത ഒരു കമ്പനിയുടെ കാര്യത്തി ല്‍, അഭ്യര്‍ത്ഥന സ്വീകരിച്ച ദിവസം കമ്പനിയുടെ വോട്ടവകാശം ഉള്ള അംഗങ്ങളുടെ പത്തി ല്‍ ഒന്നി ല്‍ കുറയാതെ വോട്ടവകാശമുള്ള അംഗസംഖ്യയുടെ;

അഭ്യര്‍ത്ഥനയിന്മേ ല്‍, ബോര്‍ഡ്‌;

ഉ.വ.(4) വ്യക്തമാക്കുന്ന കാലയളവിനുള്ളില്‍ കമ്പനിയുടെ അസാധാരണ പൊതുയോഗം വിളിക്കണം.

[വ. 100 (2) ]

ഉ.വ.(2) പ്രകാരമുള്ള അഭ്യര്‍ത്ഥന, യോഗം വിളിക്കാന്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ ചിട്ടപ്പെടുത്തുകയും, അഭ്യര്‍ത്ഥിക്കുന്നവ ര്‍ ഒപ്പുവെക്കുകയും, കമ്പനിയുടെ  റെജിസ്റ്റെഡ് ഓഫീസിലേക്ക് അയയ്ക്കുകയും വേണം.

[വ. 100 (3) ]

ബോര്‍ഡ്‌, ഏതെങ്കിലും കാര്യത്തിന് സാധുതയുള്ള ഒരു അഭ്യര്‍ത്ഥന കിട്ടിയ ദിവസം മുതല്‍ ഇരുപത്തൊന്നു ദിവസത്തിനുള്ളി ല്‍ ആ കാര്യം പരിഗണിക്കാനായി അഭ്യര്‍ത്ഥന കിട്ടിയ ദിവസം മുത ല്‍ നാല്‍പത്തഞ്ചു ദിവസത്തിനപ്പുറം പോകാത്ത ഒരു ദിവസം യോഗം വിളിക്കാ ന്‍ തുടര്‍നടപടിയെടുത്തില്ലെങ്കില്‍ അഭ്യര്‍ത്ഥിക്കുന്നവ ര്‍ക്ക് തന്നെ അഭ്യര്‍ത്ഥന യുടെ ദിവസം മുത ല്‍ മൂന്നു മാസം കാലയളവിനുള്ളി ല്‍ യോഗം വിളിക്കുകയും കൂടുകയും ചെയ്യാം.  

[വ. 100 (4) ]

ബോര്‍ഡ്‌ വിളിക്കുകയും നടത്തുകയും ചെയ്യുന്ന വിധത്തി ല്‍ തന്നെ ഉ.വ.(4) പ്രകാരമുള്ള അഭ്യര്‍ത്ഥനക്കാരുടെ യോഗം വിളിക്കുകയും നടത്തുകയും ചെയ്യണം.

[വ. 100 (5) ]

ഉ.വ.(4) പ്രകാരമുള്ള യോഗം വിളിക്കാ ന്‍ അഭ്യര്‍ത്ഥനക്കാര്‍ക്ക് വഹിക്കേണ്ടി വരുന്ന സാമാന്യമായ ചിലവുക ള്‍ കമ്പനി അഭ്യര്‍ത്ഥനക്കാര്‍ക്ക് പ്രത്യര്‍പ്പണം ചെയ്യുകയും അങ്ങനെ കൊടുക്കുന്ന തുകകള്‍ യോഗം വിളിക്കുന്നതില്‍ വീഴ്ച വരുത്തിയ ഡയറക്ടര്‍മാര്‍ക്ക് വകുപ്പ് 197 പ്രകാരം കൊടുക്കേണ്ട ഫീസ് അഥവാ മറ്റു വേതനത്തി ല്‍ നിന്നും കുറവ് ചെയ്യുകയും വേണം.

[വ. 100 (6) ]
#CompaniesAct