കമ്പനിക്ക് അതിന്റെ തന്നെ
സെക്യുരിറ്റിക ള്‍ വാങ്ങാനുള്ള
അധികാരം
ഈ നിയമത്തില്‍ എന്തുതന്നെ
പറഞ്ഞിരുന്നാലും, എന്നാല്‍ ഉ.വ.(2)-ലെ
വ്യവസ്ഥകള്‍ക്ക് വിധേയമായി, ഒരു കമ്പനിക്ക് അതിന്റെ തന്നെ ഓഹരികളോ മറ്റു നിര്‍ദ്ദിഷ്ട
സെക്യുരിറ്റികളോ താഴെപ്പറയുന്നവ ഉപയോഗിച്ചു വാങ്ങിക്കാം (തിരികെവാങ്ങല്‍ എന്ന്
ഇനിമേ ല്‍ പറയുന്നത്) :
(a)
അതിന്റെ സ്വതന്ത്ര റിസേര്‍വുകള്‍,
(b)
സെക്യുരിറ്റീസ് പ്രീമിയം
അക്കൗണ്ട്, അല്ലെങ്കി ല്‍
(c)
ഓഹരികളോ മറ്റു നിര്‍ദ്ദിഷ്ട
സെക്യുരിറ്റികളോ ഇറക്കിയ വരുമാനത്തില്‍ നിന്ന്,
ഏതെങ്കിലും തരം ഓഹരികളോ
മറ്റു നിര്‍ദ്ദിഷ്ട സെക്യുരിറ്റികളോ തിരികെ വാങ്ങുന്നത് അതേ തരം ഓഹരികളോ അതേ തരം
മറ്റു നിര്‍ദ്ദിഷ്ട സെക്യുരിറ്റികളോ മുന്‍പ് ഇറക്കിയ വരുമാനത്തി ല്‍ നിന്നും ആയിരിക്കരുത്.
[വ. 68 (1) ]
ഉ.വ.(1) പ്രകാരം ഒരു
കമ്പനിയും അതിന്റെ തന്നെ ഓഹരികളോ മറ്റു നിര്‍ദ്ദിഷ്ട സെക്യുരിറ്റികളോ-
(a) അതിന്റെ ആര്‍ട്ടിക്കിള്‍സ്
തിരികെവാങ്ങല്‍ അധികാരപ്പെടുത്താതെ,
(b) തിരികെവാങ്ങല്‍
അധികാരപ്പെടുത്തി കമ്പനി അതിന്റെ പൊതുയോഗത്തില്‍ ഒരു വിശേഷപ്രമേയം പാസ്സാക്കാതെ:
ഈ ഉപവകുപ്പില്‍ ഉള്‍കൊള്ളുന്ന
ഒന്നും താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് ബാധകം അല്ല;
(i)
കമ്പനിയുടെ ആകെ പണമടച്ച ഇക്വിറ്റിമൂലധനവും സ്വതന്ത്ര
റിസേര്‍വും ചേര്‍ന്നതിന്റെ പത്തു ശതമാനമോ അതില്‍ കുറവോ ഉള്ള തിരികെവാങ്ങല്‍,
(ii)
ബോര്‍ഡിന്‍റെ യോഗത്തി ല്‍ പാസ്സാക്കിയ പ്രമേയം വഴി അത്തരം തിരികെവാങ്ങല്‍ അധികാരപ്പെടുത്തിയാ ല്‍,
(c) കമ്പനിയുടെ
ആകെ പണമടച്ച മൂലധനവും സ്വതന്ത്ര റിസേര്‍വും ചേര്‍ന്നതിന്റെ ഇരുപത്തി അഞ്ചു
ശതമാനമോ അതി ല്‍ കുറവോ ഉള്ള തിരികെവാങ്ങല്‍ അല്ലാതെ,
-വാങ്ങാന്‍ പാടില്ല.
ഏതെങ്കിലും സാമ്പത്തിക വ ര്‍ ഷം ഇക്വിറ്റി ഓഹരികളുടെ തിരികെവാങ്ങലി ല്‍, ഇരുപത്തി അഞ്ചു ശതമാനം എന്നത് ആ
സാമ്പത്തിക വ ര്‍ ഷം അതിനു ആകെയുള്ള പണമടച്ച
ഇക്വിറ്റി മൂലധനത്തിന്റെതെന്നു പരിഗണിക്കും.
(d)
തിരികെവാങ്ങലി നു ശേഷം കമ്പനിക്ക് ബാധ്യതയുള്ള ആകെ ഈടുനല്‍കിയതും ഈടുനല്കാത്തതും ആയ കടത്തിന്റെ
അനുപാതം അതിന്റെ പണമടച്ച മൂലധനവും
സ്വതന്ത്ര റിസര്‍വും ചേര്‍ന്നതിന്റെ ഇരട്ടിയെക്കാള്‍ കൂടുതല്‍ അല്ലെങ്കില്‍,
ഒരു ശ്രേണി അല്ലെങ്കില്‍ ശ്രേണികളിലുള്ള കമ്പനികള്‍ക്ക്
കേന്ദ്ര ഗവര്‍ന്മേണ്ട് ഉത്തരവ് പ്രകാരം ഇതിനേക്കാ ള്‍ ഉയര്‍ന്ന, ഋണത്തോട് മൂലധനവും സ്വതന്ത്രറിസേര്‍വും ചേരുന്ന അനുപാതം വിജ്ഞാപനം
ചെയ്തേക്കാം.
(e)
തിരികെവാങ്ങ ല്‍ നടത്തുന്ന എല്ലാ ഓഹരികളും അല്ലെങ്കി ല്‍ മറ്റു നിര്‍ദ്ദിഷ്ട സെക്യുരിറ്റികളും മുഴുവ ന്‍ പണം അടച്ചതായിരിക്കണം.
(f)
അംഗീകൃത സ്റ്റോക്ക്
എക്സ്ചേഞ്ചി ല്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളും
അല്ലെങ്കില്‍ മറ്റു നിര്‍ദ്ദിഷ്ട സെക്യുരിറ്റികളും സെക്യുരിറ്റീസ് ആന്‍ഡ്
എക്സ്ചേഞ്ച് ബോര്‍ഡ് ഇതിനായി നിര്‍മിച്ച റെഗുലേഷ ന്‍ അനുസരിച്ചാണ്.
(g)
ഉ.വ. (f) പ്രകാരമല്ലാത്ത
ഓഹരികളും അല്ലെങ്കില്‍ മറ്റു നിര്‍ദ്ദിഷ്ട സെക്യുരിറ്റികളും തിരികെവാങ്ങല്‍ നിര്‍ദ്ദേശിച്ച
ചട്ടങ്ങ ള്‍ അനുസരിച്ചാണ്.
മുന്‍പ് തിരികെവാങ്ങലിന് കൊടുത്ത
ഓഫ ര്‍ തീര്‍ന്ന ദിവസം മുത ല്‍ ഒരു വര്‍ഷം കാലയളവ് കഴിയാതെ ഈ ഉ.വ. പ്രകാരം തിരികെവാങ്ങല്‍ ഓഫര്‍ നല്‍കാ ന്‍ പാടില്ല.
[വ. 68 (2) ]
ഉ.വ.(2) (b) പ്രകാരം ഉള്ള
വിശേഷപ്രമേയം പാസ്സാക്കാന്‍ നിര്‍ദ്ദേശിക്കുന്ന യോഗത്തിന്റെ നോട്ടീസിന്റെ കൂടെ
താഴെപ്പറയുന്നവ വിശദമാക്കുന്ന ഒരു വിശദീകരണപ്രസ്താവന ഉണ്ടാവണം:
(a) എല്ലാ സാരവത്തായ
കാര്യങ്ങളും പൂര്‍ണമായും തീര്‍ത്തും വെളിപ്പെടുത്തണം.
(b) തിരികെവാങ്ങലിന്റെ
ആവശ്യകത.
(c) തിരികെ വാങ്ങാനുദ്ദേശിക്കുന്ന
ഓഹരികളുടെ അല്ലെങ്കി ല്‍ സെക്യുരിറ്റികളുടെ ശ്രേണി.
(d) തിരികെ വാങ്ങാനായി
നിക്ഷേപിക്കുന്ന തുക.
(e) തിരികെവാങ്ങ ല്‍ തീര്‍ക്കാനുള്ള സമയ പരിധി.
[വ. 68 (3) ]
വിശേഷപ്രമേയം പാസ്സാക്കുന്ന
ദിവസം, അല്ലാത്ത പക്ഷം ഉ.വ.(2) (b) പ്രകാരം ബോര്‍ഡ് പ്രമേയം പാസ്സാക്കുന്ന ദിവസം
മുത ല്‍ ഒരു വര്‍ഷത്തിനകം എല്ലാ തിരികെ വാങ്ങലും പൂര്‍ത്തിയാക്കണം.
[വ. 68 (4) ]
ഉ.വ.(1) പ്രകാരമുള്ള തിരികെ
വാങ്ങ ല്‍ -
(a) നിലവിലുള്ള ഓഹരിയുടമകളില്‍നിന്നും
അല്ലെങ്കി ല്‍ സെക്യുരിറ്റി ഉടമകളില്‍ നിന്നും ആനുപാതികമായി,
(b) ഓപ്പണ്‍ മാര്‍ക്കറ്റി ല്‍ നിന്ന്,
(c) സ്റ്റോക്ക് ഓപ്ഷ ന്‍ സ്കീം അല്ലെങ്കി ല്‍ സ്വെറ്റ് ഇക്വിറ്റി വഴി കമ്പനിയുടെ
ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള സെക്യുരിറ്റിക ള്‍ വാങ്ങി,
-ആയിരിക്കും.
[വ. 68 (5) ]
ഒരു കമ്പനി ഉ.വ.(2) (b)
യിലെ വിശേഷപ്രമേയം അല്ലെങ്കില്‍ ഉപ വ്യവസ്ഥ (ii) –ലെ പ്രമേയം അനുസരിച്ച് അതിന്റെ
തന്നെ ഓഹരികളുടെ അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട സെക്യുരിറ്റികളുടെ തിരികെവാങ്ങല്‍ ഈ
വകുപ്പനുസരിച്ച് നടത്താന്‍ ഉദ്ദേശിക്കുന്നെങ്കി ല്‍ അത് അത്തരം തിരികെവാങ്ങലിന് മുന്പായി രേജിസ്ട്രാര്‍ക്കും സെക്യുരിറ്റീസ്
ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിനും, ഉണ്ടെങ്കി ല്‍ മാനേജിംഗ് ഡയറക്ട ര്‍ ഉള്‍പെടെ രണ്ടു ഡയറക്ടര്‍മാരെങ്കിലും
ഒപ്പുവെച്ച ഋണനിസ്താരണശേഷി പ്രഖ്യാപനം നിര്‍ദ്ദേശിച്ച ഫോമി ല്‍ ഫയ ല്‍ ചെയ്യണം. കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാ ര്‍ കമ്പനിയുടെ സ്ഥിതിവിവരങ്ങ ള്‍ പൂര്‍ണമായി അന്വേഷിച്ചു
എന്നും അത് ബാദ്ധ്യതക ള്‍ നിറവേറ്റാ ന്‍ പ്രാപ്തമാെണന്നും ബോര്‍ഡ് പ്രഖ്യാപനം ഏറ്റെടുത്ത ദിവസം മുത ല്‍ ഒരു വര്‍ഷത്തിനുള്ളി ല്‍ കമ്പനി പാപ്പരാവില്ലെന്നുമുള്ള
ഒരു അഭിപ്രായത്തി ല്‍ അവര്‍ എത്തിച്ചേര്‍ന്നെന്നും ബോധിച്ച സത്യവാങ്മൂലം
ഇതോടൊപ്പം വയ്ക്കണം.
അംഗീകൃത സ്റ്റോക്ക്
എക്സ്ചേഞ്ചി ല്‍ ലിസ്റ്റ് ചെയ്യാത്ത ഓഹരിക ള്‍ ഉള്ള കമ്പനി ഋണനിസ്താരണശേഷി പ്രഖ്യാപനം സെക്യുരിറ്റീസ് ആന്‍ഡ്
എക്സ്ചേഞ്ച് ബോര്‍ഡിനു ഫയ ല്‍ ചെയ്യേണ്ടതില്ല.
[വ. 68 (6) ]
ഏതെങ്കിലും കമ്പനി അതിന്റെ
തന്നെ ഓഹരികള്‍ അല്ലെങ്കി ല്‍ നിര്‍ദ്ദിഷ്ട സെക്യുരിറ്റികള്‍
തിരികെവാങ്ങുന്നെങ്കി ല്‍ തിരികെ വാങ്ങ ല്‍ പൂര്‍ത്തിയാക്കുന്ന അവസാന ദിവസത്തിനു ശേഷം ഏഴു ദിവസത്തിനുള്ളില്‍ അങ്ങനെ
തിരികെ വാങ്ങിയ ഓഹരിക ള്‍ അല്ലെങ്കി ല്‍ സെക്യുരിറ്റികള്‍ ഭൌതികമായി നശിപ്പിക്കുകയും ഇല്ലാതാക്കുകയും വേണം.
[വ. 68 (7) ]
ഈ വകുപ്പനുസരിച്ച് ഒരു
കമ്പനി അതിന്റെ തന്നെ ഓഹരികള്‍ അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട സെക്യുരിറ്റിക ള്‍ ഒരു തിരികെവാങ്ങ ല്‍ പൂര്‍ണം ആക്കുന്നെങ്കില്‍ അത്,
ലാഭ ഓഹരികളുടെ ഇഷ്യൂ,
അല്ലെങ്കി ല്‍ വാറണ്ടുകളുടെ പരിവര്‍ത്തനം, സ്റ്റോക്ക്
ഓപ്ഷന്‍ സ്കീമുകള്‍, സ്വെറ്റ്ഇക്വിറ്റി അല്ലെങ്കില്‍ മുന്ഗണനാ ഓഹരികളോ
ഡിബെഞ്ചറുകളോ ഇക്വിറ്റി ഓഹരികളായി പരിവര്‍ത്തനം എന്നിവ പോലെയുള്ള നിലവിലുള്ള
കടപ്പാടുകള്‍ നിറവേറ്റാ ന്‍ അല്ലാതെ,
വ.62 (1) (a) പ്രകാരം പുതിയ
ഓഹരികളുടെ അനുവാദം അല്ലെങ്കി ല്‍ നിര്‍ദ്ദിഷ്ട
സെക്യുരിറ്റിക ള്‍ ഉള്‍പെടെ വീണ്ടും അതേതരം ഓഹരികളോ,
സെക്യുരിറ്റികളോ ആറു മാസത്തേക്ക് ഇറക്കാന്‍ പാടില്ല.
[വ. 68 (8) ]
ഈ വകുപ്പനുസരിച്ച് ഒരു
കമ്പനി അതിന്റെ തന്നെ ഓഹരികള്‍ അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട സെക്യുരിറ്റിക ള്‍ തിരികെവാങ്ങുന്നെങ്കി ല്‍ അങ്ങനെ വാങ്ങിയ
ഓഹരികളുടെ അല്ലെങ്കില്‍ സെക്യുരിറ്റികളുടെ വിവരം, ഓഹരികളുടെ അല്ലെങ്കില്‍
സെക്യുരിറ്റികളുടെ തിരികെവാങ്ങലിന് കൊടുത്ത പ്രതിഫലം, ഓഹരിക ള്‍ അല്ലെങ്കി ല്‍ സെക്യുരിറ്റിക ള്‍ റദ്ദാക്കിയ ദിവസം, ഓഹരികള്‍ അല്ലെങ്കി ല്‍ സെക്യുരിറ്റിക ള്‍ ഭൌതികമായി നശിപ്പിക്കുകയും ഇല്ലാതാക്കുകയും
ചെയ്ത ദിവസം, മറ്റു നിര്‍ദ്ദേശിക്കപ്പെട്ട വിവരങ്ങ ള്‍ എന്നിവയുടെ ഒരു രേജിസ്റ്റെ ര്‍ സൂക്ഷിക്കണം.
[വ. 68 (9) ]
ഈ വകുപ്പ് അനുസരിച്ച്
തിരികെ വാങ്ങല്‍ പൂര്‍ത്തിയായ ശേഷം ഒരു കമ്പനി, രേജിസ്ട്രാര്‍ക്കും സെക്യുരിറ്റീസ്
ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിനും പൂര്‍ത്തീകരണത്തിന് മുപ്പതുദിവസത്തിനുള്ളി ല്‍ തിരികെ വാങ്ങലിന്റെ യഥാ വിവരങ്ങ ള്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍ റിട്ടേ ണ്‍ ഫയ ല്‍ ചെയ്യണം.
അംഗീകൃത സ്റ്റോക്ക്
എക്സ്ചേഞ്ചി ല്‍ ലിസ്റ്റ് ചെയ്യാത്ത ഓഹരിക ള്‍ ഉള്ള കമ്പനി സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിനു റിട്ടേ ണ്‍
ഫയ ല്‍ ചെയ്യേണ്ടതില്ല
ഫയ ല്‍ ചെയ്യേണ്ടതില്ല
[വ. 68 (10) ]
ഒരു കമ്പനി ഈ വകുപ്പിന്റെ
വ്യവസ്ഥകള്‍, ഉ.വ.(2) നു വേണ്ടി സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിന്റെ
ഏതെങ്കിലും നിയന്ത്രണം, എന്നിവ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍, കമ്പനി ഒരു
ലക്ഷം രൂപയില്‍ കുറയാതെ എന്നാ ല്‍ മൂന്നു ലക്ഷം രൂപാ വരെ
പിഴയും, കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും മൂന്നു വര്‍ഷം വരെ ജയില്‍വാസവും ഒരു ലക്ഷം രൂപയി ല്‍ കുറയാതെ എന്നാല്‍ മൂന്നു ലക്ഷം രൂപാ വരെ പിഴയും, രണ്ടും കൂടിയും
ശിക്ഷിക്കപ്പെടാം.
വിശദീകരണം I. – ഈ
വകുപ്പിനും വകുപ്പ് 70 നും വേണ്ടി, “നിര്‍ദ്ദിഷ്ട സെക്യുരിറ്റികള്‍”-ല്‍
എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷന്‍, കേന്ദ്ര ഗവര്‍ന്മേണ്ട് അതാതു സമയത്ത് നിര്‍ദ്ദേശിച്ച
മറ്റു സെക്യുരിറ്റിക ള്‍ എന്നിവ ഉള്‍പെടുന്നു.
വിശദീകരണം II. – ഈ
വകുപ്പിനു വേണ്ടി “സ്വതന്ത്ര റിസേര്‍വുക ള്‍”-ല്‍ സെക്യുരിറ്റീസ്
പ്രീമിയം അക്കൗണ്ട് ഉള്‍പെടുന്നു.
[വ. 68 (11) ]
#CompaniesAct
No comments:
Post a Comment