Thursday, 24 July 2014

കമ്പനി നിയമം: കമ്പനിക്ക്‌ അതിന്റെ തന്നെ ഓഹരിക ള്‍ വാങ്ങാനും വാങ്ങാ ന്‍ കടം കൊടുക്കാനും നിയന്ത്രണങ്ങള്‍


കമ്പനിക്ക്‌ അതിന്റെ തന്നെ ഓഹരിക ള്‍ വാങ്ങാനും വാങ്ങാ ന്‍ കടം കൊടുക്കാനും നിയന്ത്രണങ്ങള്‍

ഓഹരിമൂലധനം ഉള്ള, ഓഹരികളാലോ ഉറപ്പിന്മേലോ ക്ളിപ്തപ്പെടുത്തിയ ഒരു കമ്പനിയ്ക്കും തന്റെ തന്നെ ഓഹരികള്‍ വാങ്ങാനുള്ള അധികാരം തത്ഫലമായുള്ള ഓഹരി മൂലധന ലഘൂകരണം ഈ നിയമവ്യവസ്ഥകളാല്‍ നടപ്പാക്കാതെ, ഉണ്ടായിരിക്കുന്നതല്ല.

[വ. 67 (1) ]

ഒരു പൊതുകാര്യ കമ്പനിയും പ്രത്യക്ഷമായോ പരോക്ഷമായോ കടം, ഉറപ്പ്, ഈട് നല്‍കല്‍, എന്നിവ വഴിയോ മറ്റോ കമ്പനിയുടെയോ, അതിന്റെ ഉടമ കമ്പനിയുടെയോ, ഓഹരികള്‍ വാങ്ങാനോ വരിക്കാരനാകാനോ അല്ലെങ്കി ല്‍ അങ്ങനെ ചെയ്യാ ന്‍ വേണ്ടിയോ, ഉദ്ദേശത്തിലോ, ബന്ധപ്പെട്ടോ ഏതെങ്കിലും ആള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ പാടില്ല.

[വ. 67 (2) ]

ഉ.വ.(2) –ല്‍ പറഞ്ഞിരിക്കുന്ന  ഒന്നും-

(a) ഒരു ബാങ്കിംഗ് കമ്പനിക്ക്‌ അതിന്റെ സാധാരണ ബിസിനസ്‌ ഇടപാടുകള്‍ വഴി പണം കടം കൊടുക്കാ ന്‍,

(b) കമ്പനിയുടെ ജോലിക്കാരുടെ കൈവശം ഉള്ള ഓഹരികള്‍ക്ക്, അല്ലെങ്കില്‍ അവരുടെ നന്മയ്ക്ക് വേണ്ടി ഓഹരിക ള്‍ കൈക്കൊള്ളുന്ന ട്രസ്റ്റിനോ വേണ്ടി കമ്പനിയുടെ സമ്മതം ഉള്ള സ്കീം പ്രകാരം, വിശേഷ പ്രമേയം വഴിയും, നിര്‍ദ്ദേശിച്ച ആവശ്യകതക ള്‍ അനുസരിച്ചും, കമ്പനിയുടെയോ, അതിനെ കൈക്കൊള്ളുന്ന കമ്പനിയുടെയോ മുഴുവന്‍ പണമടച്ച ഓഹരികള്‍ വാങ്ങാനോ, വരിക്കാരാകാനോ കമ്പനി പണം കൊടുക്കാന്‍,

(c) കമ്പനി അതിന്റെ ഡയറക്ടര്‍മാര്‍ക്കോ, താക്കോല്‍ ഭരണ ഉദ്യോഗസ്ഥര്‍ക്കോ അല്ലാതെ ആറു മാസത്തെ ശംബളം അല്ലെങ്കി ല്‍ വേതനത്തില്‍ കൂടാതെ ഉള്ള തുകയ്ക്ക് കമ്പനിയുടെയോ, അതിന്റെ ഉടമ കമ്പനിയുടെയോ മുഴുവന്‍ പണമടച്ച ഓഹരിക ള്‍ വാങ്ങാനും അല്ലെങ്കി ല്‍ വരിക്കാരാകാനും അവ ഉപകാര ഉടമകളായി കൈക്കൊള്ളാനും വേണ്ടി, കമ്പനിയുടെ ഉദ്യോഗത്തില്‍ ഉള്ള ആള്‍ക്കാരേ പ്രാപ്തരാക്കാ ന്‍ വേണ്ടി അവര്‍ക്ക് കമ്പനി കടം കൊടുക്കാ ന്‍,

-ബാധകമല്ല.

സ്കീമുമായി ബന്ധപ്പെട്ട ഓഹരികളുടെ വോട്ടവകാശം കമ്പനിയുടെ ഉദ്യോഗസ്ഥര്‍ നേരിട്ട് രേഖപ്പെടുത്താത്തതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുക ള്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടി ല്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍ കൊടുക്കണം.

[വ. 67 (3) ]

ഈ നിയമം അനുസരിച്ചോ മുന്‍ കമ്പനി നിയമം അനുസരിച്ചോ, കമ്പനി ഇറക്കിയ മുന്ഗണനാ ഓഹരികള്‍ പ്രതിദാനം ചെയ്യാനുള്ള കമ്പനിയുടെ അവകാശത്തെ ഈ വകുപ്പിലുള്ള ഒന്നും ബാധിക്കുകയില്ല.

[വ. 67 (4) ]

ഏതെങ്കിലും ഒരു കമ്പനി ഈ വകുപ്പിലെ വ്യവസ്ഥകള്‍ക്ക്  വിരുദ്ധമായി പ്രവര്‍ത്തിച്ചാ ല്‍ അത് ഒരു ലക്ഷം രൂപയി ല്‍ കുറയാതെ എന്നാ ല്‍ ഇരുപത്തി അഞ്ചു ലക്ഷം രൂപ വരെ പിഴയും, വീഴ്ച വരുത്തിയ ഓരോ ഓഫീസറും മൂന്നു വര്‍ഷം വരെ ജയില്‍വാസവും ഒരു ലക്ഷം രൂപയി ല്‍ കുറയാതെ എന്നാ ല്‍ ഇരുപത്തി അഞ്ചു ലക്ഷം രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും.

[വ. 67 (5) ]
#CompaniesAct

No comments:

Post a Comment