Friday, 25 July 2014

കമ്പനി നിയമം: ഡിബെഞ്ചറുകള്‍


ഡിബെഞ്ചറുകള്‍

പ്രതിദാന സമയത്ത് മുഴുവനായോ ഭാഗികമായോ ഡിബെഞ്ചറുക ള്‍ ഓഹരികളാക്കി പരിവര്‍ത്തനം ചെയ്യാനുള്ള ഓപ്ഷനോടെ ഒരു കമ്പനിക്ക്‌ ഡിബെഞ്ചറുക ള്‍ ഇറക്കാം.

പൊതു യോഗത്തില്‍ വിശേഷ പ്രമേയം പാസ്സാക്കി മാത്രമേ
ഡിബെഞ്ചറുക
ള്‍ മുഴുവനായോ ഭാഗികമായോ ഓഹരികളാക്കി
പരിവ
ര്‍ത്തനം ചെയ്യാനുള്ള ഓപ്ഷനോടെ ഡിബെഞ്ചറുക ള്‍ ഇറക്കാ ന്‍ പാടുള്ളൂ.

[വ. 71 (1) ]

വോട്ടവകാശം ഉള്ള ഡിബെഞ്ചറുക ള്‍ ഒരു കമ്പനിയും ഇറക്കാ ന്‍ പാടില്ല.

[വ. 71 (2) ]

നിര്‍ദ്ദേശിച്ച ഉപാധികളിലും വ്യവസ്ഥകളിലും ഒരു കമ്പനിക്ക്‌ സുരക്ഷിത ഡിബെഞ്ചറുക ള്‍ ഇറക്കാം.

[വ. 71 (3) ]

ഈ വകുപ്പനുസരിച്ച് ഒരു കമ്പനി ഡിബെഞ്ചറുക ള്‍ ഇറക്കുമ്പോള്‍, കമ്പനി

അതിന്റെ ലാഭവിഹിതം നല്‍കാ ന്‍ ലഭ്യമായ ലാഭങ്ങളി ല്‍ നിന്നും

ഒരു ഡിബെഞ്ച ര്‍ റിഡംഷ ന്‍ റിസേര്‍വ് അക്കൗണ്ട് സൃഷ്ടിക്കണം. അത്തരം അക്കൗണ്ടില്‍ വരവ് ചെയ്ത തുക ഡിബെഞ്ചറുക ള്‍ പ്രതിദാനം ചെയ്യാനല്ലാതെ കമ്പനി ഉപയോഗിക്കാനും പാടില്ല.

[വ. 71 (4) ]

ഓഫര്‍ അല്ലെങ്കി ല്‍ ക്ഷണം നല്‍കുന്നതിനു മുന്‍പ് ഒന്നോ അതിലധികമോ ഡിബെഞ്ച ര്‍ ട്രസ്റ്റികളെ നിയമിക്കാതെ ഒരു കമ്പനിയും പ്രോസ്പെക്ടസ് ഇറക്കാനോ, പൊതുജനത്തിനോ അഞ്ഞൂറിലേറെ അംഗങ്ങള്‍ക്കോ, അതിന്റെ ഡിബെഞ്ചറുക ള്‍ വരിചേര്‍ക്കാ ന്‍ ഓഫറോ ക്ഷണമോ നല്‍കാനോ പാടില്ല. അങ്ങനെ ട്രസ്റ്റികളെ നിയമിക്കുന്നതിനുള്ള  നിബന്ധനകള്‍ നിര്‍ദ്ദേശിച്ച പോലെ ആയിരിക്കും.

[വ. 71 (5) ]

നിര്‍ദ്ദേശിച്ച ചട്ടങ്ങ ള്‍ അനുസരിച്ച് ഡിബെഞ്ച ര്‍ ട്രസ്റ്റി ഡിബെഞ്ച ര്‍ ഉടമകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും,  അവരുടെ പരാതികള്‍ക്ക് പരിഹാരം കാണുകയും ചെയ്യും.

[വ. 71 (6) ]

ട്രസ്റ്റി എന്ന നിലയി ല്‍ അയാളി ല്‍ നിന്നും ആവശ്യമായ സുശ്രദ്ധ, അവശ്യശുഷ്കാന്തി എന്നിവ കാണിക്കുന്നതി ല്‍ അയാള്‍ പരാജയപ്പെട്ടാല്‍, ട്രസ്റ്റ്‌ ഡീഡിലെ വ്യവസ്ഥക ള്‍ അയാള്‍ക്ക്‌ നല്‍കുന്ന അധികാരം, ആധിപത്യം, അല്ലെങ്കില്‍ വിവേചനം എന്നിവ സംബന്ധിച്ച്, വിശ്വാസലംഘനം നടത്തിയാലുള്ള ബാദ്ധ്യതയി ല്‍ നിന്നും ഒരു ട്രസ്റ്റിയെ വിമുക്തനാക്കുന്ന അല്ലെങ്കി ല്‍ അയാളെ അതിനെതിരെ സുരക്ഷിതനാക്കുന്ന,

ഡിബെഞ്ചറുക ള്‍ ഇറക്കുന്നത്‌ സുരക്ഷിതമാക്കാ ന്‍ ട്രസ്റ്റ്‌ ഡീഡിലെ ഏതെങ്കിലും വ്യവസ്ഥ,

അല്ലെങ്കില്‍  ട്രസ്റ്റ്‌ ഡീഡ് സുരക്ഷിതമാക്കുന്ന ഡിബെഞ്ച ര്‍ ഉടമകളുമായുള്ള കരാ ര്‍, എന്നിവ ഫലശൂന്യം ആയിരിക്കും.

ആകെ ഡിബെഞ്ചറുക ളുടെ മൂല്യത്തില്‍ ഡിബെഞ്ച ര്‍ ഉടമകളുടെ മൂന്നി ല്‍ നാലു ഭാഗത്തി ല്‍ കുറയാത്ത ഭൂരിപക്ഷം പേ ര്‍ ഈ ആവശ്യത്തിനായി ഉള്ള യോഗത്തില്‍ സമ്മതിക്കുന്ന ഒഴിവുക ള്‍ക്ക് ഡിബെഞ്ച ര്‍ ട്രസ്റ്റിയുടെ ബാദ്ധ്യത വിധേയമായിരിക്കും.

[വ. 71 (7) ]

ഡിബെഞ്ചറുക ള്‍ ഇറക്കുമ്പോഴുള്ള ഉപാധികള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി ഒരു കമ്പനി ഡിബെഞ്ചറുക ള്‍ പലിശ നല്‍കി പ്രതിദാനം ചെയ്യും.

. [വ. 71 (8) ]

എപ്പോഴെങ്കിലും മുത ല്‍ തുക കൊടുക്കേണ്ട സമയം അത് വീട്ടാ ന്‍ കമ്പനിയുടെ ആസ്തിക ള്‍ മതിയാവില്ലെന്നോ മതിയാവാന്‍ സാധ്യത ഇല്ലെന്നോ ഡിബെഞ്ച ര്‍ ട്രസ്റ്റി ഒരു തീരുമാനത്തി ല്‍ എത്തിയാ ല്‍,

ഡിബെഞ്ച ര്‍ ട്രസ്റ്റി ട്രിബ്യുണലിന് ഹര്‍ജി നല്‍കുകയും ട്രിബ്യുണ ല്‍ കമ്പനിക്കും ഇക്കാര്യത്തി ല്‍ തത്പരനായ ഏതെങ്കിലും ആള്‍ക്കും പറയാനുള്ളത് കേട്ട ശേഷം ഉത്തരവ് വഴി, കമ്പനി വീണ്ടും ബാധ്യതക ള്‍ ഏറ്റെടുക്കുന്നതിന്, ട്രിബ്യുണലിന് ഡിബെഞ്ച ര്‍ ഉടമകളുടെ താത്പര്യങ്ങള്‍ക്ക് അവശ്യം എന്ന് പരിഗണിക്കാവുന്ന നിയന്ത്രണങ്ങ ള്‍ ഏര്‍പ്പെടുത്തും.

. [വ. 71 (9) ]

കാലാവധി പൂര്‍ത്തിയാകുന്ന ദിവസം ഡിബെഞ്ചറുക ള്‍ പ്രതിദാനം ചെയ്യാന്‍, അല്ലെങ്കില്‍ കൊടുക്കേണ്ടപ്പോ ള്‍ ഡിബെഞ്ചറുക ളുടെ പലിശ കൊടുക്കാന്‍ കമ്പനി പരാജയപ്പെട്ടാല്‍,  ഡിബെഞ്ച ര്‍ ഉടമകളി ല്‍ ആരെങ്കിലുമോ അല്ലെങ്കി ല്‍ എല്ലാരുമോ, ഡിബെഞ്ച ര്‍ ട്രസ്റ്റിയുടെയോ, അപേക്ഷയിന്മേല്‍  ട്രിബ്യുണ ല്‍ കക്ഷികളുടെ കേള്‍വിക്ക് ശേഷം ഉത്തരവു വഴി മുതലും പലിശയും ചേര്‍ത്ത് ഉടനെ ഡിബെഞ്ചറുക ള്‍ പ്രതിദാനം ചെയ്യാന്‍ നിര്‍ദ്ദേശിക്കാം.

. [വ. 71 (10) ]

ഈ വകുപ്പിലെ ട്രിബ്യുണലിന്റെ ഉത്തരവ് നടപ്പാക്കാ ന്‍ വീഴ്ച വരുത്തിയാ ല്‍, വീഴ്ച വരുത്തിയ കമ്പനിയുടെ ഓരോ ഓഫീസറും മൂന്നു വര്‍ഷം വരെ ജയില്‍വാസവും, രണ്ടു ലക്ഷം രൂപയില്‍ കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴയും ചിലപ്പോ ള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

. [വ. 71 (11) ]

കമ്പനിയുടെ ഡിബെഞ്ചറുക ള്‍ എടുക്കാനോ അതിനു പണം നല്‍കാനോ കമ്പനിയുമായി ഉള്ള ഒരു കരാ ര്‍ നിശ്ചിതനിര്‍വഹണത്തിനായുള്ള ഒരു കോടതിവിധി വഴി നടപ്പാക്കാം.

. [വ. 71 (12) ]

ഡിബെഞ്ചറുക ള്‍ ഇറക്കുന്നത്‌ സുരക്ഷിതമാക്കാ ന്‍, ഡിബെഞ്ച ര്‍ ട്രസ്റ്റ്‌ ഡീഡിന്റെ ഫോം, ട്രസ്റ്റ്‌ ഡീഡ് പരിശോധിക്കാ ന്‍ ഡിബെഞ്ച ര്‍ ഉടമകളുടെ നടപടിക്രമം, പകര്‍പ്പുകള്‍ കിട്ടാന്‍, നിര്‍മിക്കേണ്ട ഡിബെഞ്ച ര്‍ റിഡംഷ ന്‍ റിസേര്‍വിന്റെ അളവ്, മറ്റു കാര്യങ്ങള്‍ എന്നിവയ്ക്ക് കേന്ദ്ര ഗവര്‍ന്മേണ്ട് നടപടിക്രമങ്ങ ള്‍ നിര്‍ദ്ദേശിക്കാം.

. [വ. 71 (13) ]
#CompaniesAct

No comments:

Post a Comment