Monday, 14 July 2014

കമ്പനി നിയമം: ക്ലിപ്ത ഓഹരി കമ്പനികള്‍ ഓഹരിമൂലധനം മാറ്റുന്നത്


ക്ലിപ്ത ഓഹരി കമ്പനികള്‍ ഓഹരിമൂലധനം മാറ്റുന്നത്

ക്ലിപ്ത ഓഹരി മൂലധനം ഉള്ള ഒരു കമ്പനി അതിന്റെ
ആര്‍ട്ടിക്കിള്‍സി
ല്‍ അധികാരപ്പെടുത്തിയിട്ടുണ്ടെങ്കി ല്‍ അതിന്റെ പൊതുയോഗത്തി ല്‍ മെമ്മോറാണ്ടം ഭേദഗതി ചെയ്ത്:

(a)   അതിനു യുകതമെന്നു തോന്നുന്ന തുകയ്ക്ക് അധികൃത ഓഹരി മൂലധനം കൂട്ടാം.

(b)  ഇപ്പോള്‍ ഉള്ള ഓഹരികളെക്കാ ള്‍ വലിയ തുകയ്ക്ക് ഉള്ള ഓഹരികളായി അതിന്റെ ഓഹരി മൂലധനം മുഴുവനോ ചിലതോ ഏകീകരിക്കുകയോ  പങ്കുവെയ്ക്കുകയോ ചെയ്യാം.

നിര്‍ദ്ദേശിച്ച വിധത്തി ല്‍ അപേക്ഷയിന്മേ ല്‍ ട്രിബ്യുണ ല്‍ അനുമതി നല്‍കാതെ ഓഹരി ഉടമകളുടെ വോട്ടിംഗ് ശതമാനം വ്യത്യാസപ്പെടുത്തുന്ന ഭാഗം വെയ്ക്കലോ ഏകീകരിക്കലോ നടപ്പി ല്‍ വരുകയില്ല.

(c)   മുഴുവന്‍ പണമടച്ച ഓഹരിക ള്‍ എല്ലാമോ ചിലതോ സ്റ്റോക്ക്‌ ആയും സ്റ്റോക്ക്‌ ഏതു ഡിനോമിനെഷനിലുള്ള മുഴുവ ന്‍ പണം അടച്ച ഓഹരിക ള്‍ ആയും മാറ്റം വരുത്താം.

(d)  മെമ്മോറാണ്ടം നിശ്ചയിച്ചതിനേക്കാ ള്‍ ചെറിയ തുകയി ല്‍ ഉള്ള ഓഹരികളായി അതിന്റെ ഓഹരികള്‍ അല്ലെങ്കി ല്‍ ചിലത് വീണ്ടും ഭാഗിക്കാം. ഇങ്ങനെ വീണ്ടും ഭാഗിക്കുമ്പോള്‍, കുറഞ്ഞ ഓഹരി ഏതു ഓഹരിയില്‍ നിന്നാണോ വന്നത് അതി ല്‍ പണം അടച്ചതും അടയ്ക്കാത്തതും തമ്മിലുള്ള അനുപാതം കുറഞ്ഞ ഓഹരിയിലും അതേപോലെ തന്നെ ആയിരിക്കും.

(e)   റദ്ദാക്കാനുള്ള പ്രമേയം പാസ്സാക്കുന്ന നേരത്ത് ഉള്ള ഒരാളും എടുക്കാത്ത അല്ലെങ്കില്‍ എടുക്കാ ന്‍ സമ്മതിക്കാത്ത ഓഹരിക ള്‍ റദ്ദാക്കാം അങ്ങനെ റദ്ദാക്കിയ ഓഹരിത്തുക വഴി ഓഹരിമൂലധനത്തുക കുറയ്ക്കാം.

[വ. 61 (1) ]

ഉ.വ.(1) പ്രകാരമുള്ള ഓഹരികളുടെ റദ്ദാക്ക ല്‍ ഓഹരിമൂലധനം തന്നെ കുറയ്ക്കുന്നതായി പരിഗണിക്കപ്പെടുകയില്ല.

[വ. 61 (2) ]
#CompaniesAct

No comments:

Post a Comment