Monday, 7 July 2014

കമ്പനി നിയമം: സ്വെറ്റ് ഇക്വിറ്റി ഓഹരികള്‍ ഇറക്കുന്നത്‌


സ്വെറ്റ് ഇക്വിറ്റി ഓഹരികള്‍ ഇറക്കുന്നത്‌

വ.53-ല്‍ എന്തുതന്നെ ഉ ള്‍കൊണ്ടിരുന്നാലും, താഴെപ്പറയുന്ന
നിബന്ധനക ള്‍ പാലിച്ചാ ല്‍ മുന്‍പേ തന്നെ ഇറക്കിയ ഒരു ഓഹരിശ്രേണിയി ല്‍ സ്വെറ്റ് ഇക്വിറ്റി ഓഹരിക ള്‍ ഇറക്കാം.

(a) കമ്പനി പാസ്സാക്കിയ വിശേഷപ്രമേയം ഇത് അധികാരപ്പെടുത്തിയാല്‍,

(b) ഓഹരികളുടെ എണ്ണം, ഇപ്പോഴത്തെ മാര്‍ക്കറ്റ്‌ വില, പ്രതിഫലം ഉണ്ടെങ്കില്‍ അത്, ഇത്തരം ഇക്വിറ്റി ഓഹരികള്‍ നല്‍കാ ന്‍ ഉദ്ദേശിക്കുന്ന തൊഴിലാളികളുടെയോ, ഡയറക്ടര്‍മാരുടെയോ ശ്രേണി അല്ലെങ്കി ല്‍ ശ്രേണികള്‍, എന്നിവ പ്രമേയം വ്യക്തമാക്കിയാ ല്‍,

(c) ഓഹരി ഇറക്കുന്നതായ  ദിവസം, കമ്പനി ബിസിനസ്‌ തുടങ്ങിയ ദിവസം മുത ല്‍ ഒരു വ ര്‍ ഷത്തി ല്‍ കുറയാതെ കഴിഞ്ഞു പോയ ശേഷം മാത്രമെങ്കില്‍,

(d) കമ്പനിയുടെ ഇക്വിറ്റി ഓഹരികള്‍ ഒരു അംഗീകൃത സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതാണെങ്കില്‍, സ്വെറ്റ് ഇക്വിറ്റി ഓഹരിക ള്‍ സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌ ഓഫ് ഇന്ത്യ ഇതിനുവേണ്ടി നിര്‍മിച്ച നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഇറക്കുന്നെങ്കില്‍, ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ സ്വെറ്റ് ഇക്വിറ്റി
ഓഹരിക ള്‍ നിര്‍ദ്ദേശിച്ച  ചട്ടങ്ങ ള്‍ അനുസരിച്ച് ഇറക്കിയതാണ്
എങ്കി ല്‍.

[വ. 54 (1) ]

ഇക്വിറ്റി ഓഹരികള്‍ക്ക് ബാധകം ആയ അവകാശങ്ങ ള്‍, പരിധികള്‍, തടസ്സങ്ങള്‍, വ്യവസ്ഥകള്‍, എന്നിവ ഈ വകുപ്പ് അനുസരിച്ചു ഇറക്കിയ സ്വെറ്റ് ഇക്വിറ്റി ഓഹരിക ള്‍ക്കും ബാധകം ആയിരിക്കും. അത്തരം ഓഹരികള്‍ കൈക്കൊള്ളുന്നവ ര്‍ ഇക്വിറ്റി ഓഹരിക ള്‍ കൈക്കൊള്ളുന്നവരോട് ‘പാരിപാസ്സു’ പദവിയില്‍ വരും.

 [വ. 54 (2) ]
#Companies Act

No comments:

Post a Comment