Monday, 14 July 2014

കമ്പനി നിയമം: അംഗങ്ങളുടെ രെജിസ്റ്റെര്‍ തിരുത്തുന്നത്


അംഗങ്ങളുടെ രെജിസ്റ്റെര്‍ തിരുത്തുന്നത്

ആരുടെയെങ്കിലും പേര്‍ മതിയായ കാരണം കൂടാതെ കമ്പനിയുടെ അംഗങ്ങളുടെ രെജിസ്റ്റെറില്‍ ചേര്‍ത്താല്‍, അല്ലെങ്കില്‍ ചേര്‍ത്ത ശേഷം മതിയായ കാരണം കൂടാതെ നീക്കം ചെയ്‌താ ല്‍ അല്ലെങ്കി ല്‍ ഒരാ ള്‍ അംഗമാവുകയോ അല്ലാതാവുകയോ ചെയ്ത കാര്യം രെജിസ്റ്റെറില്‍ ചേര്‍ക്കാ ന്‍ വീഴ്ച വരുത്തുകയോ, അനാവശ്യ കാലതാമസം വരുത്തുകയോ ചെയ്‌താ ല്‍ പീഡിതനായ ആ ള്‍ അല്ലെങ്കി ല്‍ കമ്പനിയുടെ അംഗം, അല്ലെങ്കില്‍ കമ്പനി, നിര്‍ദ്ദേശിച്ച ഫോമി ല്‍ ട്രിബ്യുണലില്‍
അല്ലെങ്കി
ല്‍ ഇന്ത്യക്ക് പുറത്തു താമസിക്കുന്ന വിദേശ അംഗങ്ങളുടെയോ, ഡിബെഞ്ചറുടമകളുടെയോ കാര്യത്തില്‍, കേന്ദ്ര ഗവര്‍ന്മേണ്ട്
നോട്ടിഫിക്കേഷ
ന്‍ വഴി വിശദമാക്കിയ ഇന്ത്യക്ക് പുറത്തുള്ള യോഗ്യമായ കോടതിയി ല്‍, രെജിസ്റ്റെര്‍ തിരുത്തുന്നതിനു അപ്പീ ല്‍ നല്‍കാം.

[വ. 59 (1) ]

ട്രിബ്യുണല്‍ ഉ.വ.(1) പ്രകാരം ഉള്ള അപ്പീലി ല്‍ കക്ഷികളുടെ ഭാഗം കേട്ട ശേഷം അപ്പീല്‍ തള്ളുകയോ, ഉത്തരവ് പ്രകാരം കൈമാറ്റം അല്ലെങ്കി ല്‍ പ്രസാരണം കമ്പനി ഉത്തരവു കൈപ്പറ്റി പത്തു ദിവസത്തിനകം
രെജിസ്റ്റെ
ര്‍ ചെയ്യാ ന്‍ നിര്‍ദ്ദേശിക്കുകയും, ഡിപ്പോസിറ്ററിയുടെ രേഖകള്‍ അല്ലെങ്കില്‍ രെജിസ്റ്റെര്‍ തിരുത്താ ന്‍ നിര്‍ദ്ദേശിക്കുകയും, രണ്ടാമത്തെ കാര്യത്തില്‍ കമ്പനി പീഡിതനായ കക്ഷിക്ക് നഷ്ടപരിഹാരം നല്‍കാ ന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.

[വ. 59 (2) ]

ഈ വകുപ്പിലെ വ്യവസ്ഥകള്‍ സെക്യുരിറ്റിക ള്‍ കൈമാറ്റം ചെയ്യാ ന്‍ സെക്യുരിറ്റികളുടെ ഉടമക്കുള്ള അവകാശം തടസ്സപ്പെടുത്തുന്നില്ല. അങ്ങനെ സെക്യുരിറ്റികള്‍ കൈവശപ്പെടുത്തുന്ന ആള്‍ക്ക് ട്രിബ്യുണലിന്റെ ഉത്തരവ് പ്രകാരം വോട്ടവകാശം നിര്‍ത്തിവെയ്ക്കപ്പെട്ടില്ലെങ്കി ല്‍,  വോട്ടവകാശം ഉണ്ടായിരിക്കും.

[വ. 59 (3) ]

സെക്യുരിറ്റികളുടെ കൈമാറ്റം സെക്യുരിറ്റീസ് കോണ്ട്രാക്റ്റ്സ് (റെഗുലേഷന്‍) ആക്ട്‌ 1956,  സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌ ഓഫ് ഇന്ത്യ ആക്ട്‌ 1992, അല്ലെങ്കില്‍ ഈ ആക്ട്‌, അല്ലെങ്കില്‍ നിലവിലുള്ള ഏതെങ്കിലും നിയമത്തിനു വിരുദ്ധമാണെങ്കില്‍ ട്രിബ്യുണലിന്, ഡിപ്പോസിറ്ററിയുടെ, കമ്പനിയുടെ, ഡിപ്പോസിറ്ററി പങ്കാളിയുടെ, സെക്യുരിറ്റി കൈക്കൊള്ളുന്നയാളുടെ അല്ലെങ്കില്‍  സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡിന്റെ അപേക്ഷയിന്മേ ല്‍ കമ്പനി അല്ലെങ്കില്‍ ഡിപ്പോസിറ്ററിയോടു വൈരുദ്ധ്യം മാറ്റാനും ബന്ധപ്പെട്ട രെജിസ്റ്റെര്‍ അല്ലെങ്കില്‍ രേഖക ള്‍ തിരുത്താനും നിര്‍ദ്ദേശിക്കാം.

[വ. 59 (4) ]

ഈ വകുപ്പ് പ്രകാരം ഉള്ള ട്രിബ്യുണലിന്റെ ഉത്തരവ്
നടപ്പിലാക്കുന്നതി
ല്‍ വീഴ്ച വരുത്തിയാ ല്‍ കമ്പനി ഒരു ലക്ഷം രൂപയി ല്‍ കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും, വീഴ്ച വരുത്തിയ ഓരോ ഓഫീസറും ഒരു വര്‍ഷം വരെ ജയില്‍വാസവും ഒരു ലക്ഷം രൂപയി ല്‍ കുറയാതെ എന്നാ ല്‍ മൂന്നു ലക്ഷം രൂപാ വരെ പിഴയും അല്ലെങ്കി ല്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 59 (5) ]
#CompaniesAct

No comments:

Post a Comment