വീണ്ടും ഓഹരിമൂലധനം
ഇറക്കുമ്പോള്‍
എപ്പോഴെങ്കിലും ഓഹരി മൂലധനം
ഉള്ള ഒരു കമ്പനി വീണ്ടും ഓഹരികള്‍ ഇറക്കി അതിന്റെ വരിചേര്‍ത്ത മൂലധനം കൂട്ടുമ്പോ ള്‍, അത്തരം ഓഹരികളുടെ ഓഫ ര്‍:
(a)
ഓഫര്‍ നല്‍കുന്ന ദിവസം
കമ്പനിയുടെ ഇക്വിറ്റി ഓഹരി ഉടമക ള്‍ ആയവര്‍ക്ക് സാഹചര്യങ്ങ ള്‍ സമ്മതിക്കുന്നിടത്തോളം ആ ഓഹരികളി ല്‍ അടച്ചു തീര്‍ത്ത മൂലധനം ഉള്ള അതേ
അനുപാതത്തി ല്‍ താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി
ഓഫര്‍ ലെറ്റ ര്‍ അയയ്ക്കണം.
(i)
ഓഫര്‍ ചെയ്യുന്ന ഓഹരികളുടെ
എണ്ണം പറയുന്ന നോട്ടീസ് ഓഫര്‍ നല്‍കുന്ന ദിവസം മുത ല്‍ പതിനഞ്ചു ദിവസത്തി ല്‍ കുറയാതെ എന്നാല്‍
മുപ്പതു ദിവസത്തി ല്‍ കൂടാതെ സമയം ക്ളിപ്തപ്പെടുത്തി അതിനകം സമ്മതം
നല്‍കിയില്ലെങ്കി ല്‍ നിരസിച്ചതായി പരിഗണിക്കുന്ന ഓഫ ര്‍ നല്‍കണം.
(ii)
കമ്പനിയുടെ ആര്‍ട്ടിക്കി ള്‍സ് മറിച്ചു വ്യവസ്ഥ
ചെയ്തില്ലെങ്കി ല്‍ മു ന്‍പറഞ്ഞ ഓഫ ര്‍ ഒരാള്‍ക്ക് അയാള്‍ക്ക് കിട്ടിയ ഓഹരികള്‍ അല്ലെങ്കി ല്‍ അവയി ല്‍ ചിലത് മറ്റൊരാള്‍ക്ക് വേണ്ടി ത്യജിക്കാ ന്‍ പ്രയോഗിക്കാവുന്ന അവകാശം ഉള്ളതായി പരിഗണിക്കപ്പെടും. കൂടാതെ ഉ.വ.(i)ല്‍ പറയുന്ന നോട്ടീസ് ഈ അവകാശം ഉള്‍കൊള്ളുന്ന പ്രസ്താവന ഉ ള്‍പ്പെട്ടതായിരിക്കണം.
ചെയ്തില്ലെങ്കി ല്‍ മു ന്‍പറഞ്ഞ ഓഫ ര്‍ ഒരാള്‍ക്ക് അയാള്‍ക്ക് കിട്ടിയ ഓഹരികള്‍ അല്ലെങ്കി ല്‍ അവയി ല്‍ ചിലത് മറ്റൊരാള്‍ക്ക് വേണ്ടി ത്യജിക്കാ ന്‍ പ്രയോഗിക്കാവുന്ന അവകാശം ഉള്ളതായി പരിഗണിക്കപ്പെടും. കൂടാതെ ഉ.വ.(i)ല്‍ പറയുന്ന നോട്ടീസ് ഈ അവകാശം ഉള്‍കൊള്ളുന്ന പ്രസ്താവന ഉ ള്‍പ്പെട്ടതായിരിക്കണം.
(iii)
മുന്‍പറഞ്ഞ നോട്ടിസി ല്‍ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞ ശേഷം അല്ലെങ്കില്‍ നോട്ടീസ് നല്‍കിയ ആളി ല്‍ നിന്നും
ഓഫ ര്‍ നല്‍കിയ ഓഹരിക ള്‍ സ്വീകരിക്കാ ന്‍ അയാള്‍ക്ക് സമ്മതമില്ലെന്നു നേരത്തെ അറിയിപ്പ് കിട്ടിയ ശേഷം കമ്പനിക്കും ഓഹരി ഉടമകള്‍ക്കും പ്രതികൂലമല്ലാത്ത വിധത്തില്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍സിന് അവ വിറ്റൊഴിയാം.
ഓഫ ര്‍ നല്‍കിയ ഓഹരിക ള്‍ സ്വീകരിക്കാ ന്‍ അയാള്‍ക്ക് സമ്മതമില്ലെന്നു നേരത്തെ അറിയിപ്പ് കിട്ടിയ ശേഷം കമ്പനിക്കും ഓഹരി ഉടമകള്‍ക്കും പ്രതികൂലമല്ലാത്ത വിധത്തില്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍സിന് അവ വിറ്റൊഴിയാം.
(b)
എംപ്ലോയീസ് സ്റ്റോക്ക്
ഓപ്ഷ ന്‍ സ്കീമി ല്‍ ജോലിക്കാര്‍ക്ക്, കമ്പനി
വിശേഷ പ്രമേയം പാസ്സാക്കിയ ശേഷം, നിര്‍ദ്ദേശിച്ച നിബന്ധനകള്‍ക്ക് വിധേയമായി;
അല്ലെങ്കില്‍,
(c)
വിശേഷ പ്രമേയം
അധികാരപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ആര്‍ക്കെങ്കിലും, അവര്‍ (a) അല്ലെങ്കില്‍ (b)
എന്നിവയില്‍ പറഞ്ഞ ആള്‍ക്കാരി ല്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും
ഇല്ലെങ്കിലും പണത്തിനോ, പണം അല്ലാതെയുള്ള പ്രതിഫലത്തിനോ, അത്തരം ഓഹരികളുടെ വില
റെജിസ്റ്റേഡ് വാല്യുവ ര്‍ നല്‍കിയ വാല്യൂവേഷ ന്‍ റിപ്പോര്‍ട്ട് നിശ്ചയിച്ചതാണെങ്കി ല്‍, നിര്‍ദ്ദേശിക്കപ്പെട്ട
നിബന്ധനകള്‍ക്ക് വിധേയമായി.
[വ. 62 (1) ]
ഉ.വ.(1) (a) (i) ലെ നോട്ടീസ് രേജ്സിട്ടെര്‍ഡ് പോസ്റ്റിലോ സ്പീഡ് പോസ്റ്റിലോ
അല്ലെങ്കില്‍ ഇലക്ട്രോണിക് മാധ്യമത്തിലൂടെയോ നിലവിലുള്ള എല്ലാ ഓഹരി ഉടമകള്‍ക്കും
ഇഷ്യൂ തുറക്കുന്നതിനു മൂന്നു ദിവസം മുന്പെങ്കിലും അയയ്ക്കണം.
[വ. 62 (2) ]
കമ്പനി ഉയര്‍ത്തിയ
ഋണത്തിന്മേലോ ഇറക്കിയ ഡിബെഞ്ചറുകളിലോ ചേര്‍ത്ത നിബന്ധന പ്രകാരം അത്തരം ഋണമോ ഡിബെഞ്ചറുകളോ, ഓഹരികളാക്കാനുള്ള ഓപ്ഷന്‍
നടപ്പാക്കുമ്പോ ള്‍ കമ്പനിയുടെ വരിചേര്‍ത്ത മൂലധനം കൂട്ടാ ന്‍ ഈ വകുപ്പിലുള്ള ഒന്നും ബാധകമാവില്ല.
കമ്പനി
പൊതുയോഗത്തില്‍ പാസ്സാക്കിയ വിശേഷ പ്രമേയം വഴി ഡിബെഞ്ചറുകളോ ഋണമോ ഇറക്കിയ
നിബന്ധനകളിലുള്ള അത്തരം ഒരു ഓപ്ഷ ന്‍ ഡിബെഞ്ചറുക ള്‍ ഇറക്കുന്നതിനു അല്ലെങ്കി ല്‍ ഋണം ഉയര്‍ത്തുന്നതിനു മുന്‍പ് അനുമതി
നേടിയിരിക്കണം.
[വ. 62 (3) ]
ഉ.വ.(3) ല്‍
എന്തുതന്നെ പറഞ്ഞിരുന്നാലും ഡിബെഞ്ചറുക ള്‍ ഇറക്കിയാ ല്‍ അല്ലെങ്കി ല്‍ ഗവര്‍ന്മേണ്ടി ല്‍ നിന്നും കമ്പനി കടം വാങ്ങിയാ ല്‍, ആ ഗവര്‍ന്മേണ്ട് പൊതു
താത്പര്യത്തിന് അവശ്യമെന്നു നിരൂപിച്ചാല്‍ അത്തരം ഡിബെഞ്ചറുകളോ ഋണമോ അതിന്റെ
ഏതെങ്കിലും ഭാഗമോ കമ്പനിയില്‍ ഓഹരിക ള്‍ ആക്കി മാറ്റാ ന്‍ അതിന്റെ സാഹചര്യങ്ങള്‍ക്ക് വിധേയമായി ഗവര്‍ന്മേണ്ടിനു യുക്തമായ
ഉപാധികളിലും വ്യവസ്ഥകളിലും അങ്ങനെ ഡിബെഞ്ചറുക ള്‍ ഇറക്കുന്നതിനു അല്ലെങ്കി ല്‍ ഋണം ഉയര്‍ത്തുന്നതിനുള്ള
വ്യവസ്ഥകളി ല്‍ ഇത്തരം മാറ്റത്തിനുള്ള ഓപ്ഷ ന്‍ വ്യവസ്ഥ ചെയ്തിട്ടില്ലെങ്കി ല്‍ കൂടി ഓര്‍ഡ ര്‍ വഴി നിര്‍ദ്ദേശിക്കാം.
അങ്ങനെ മാറ്റം
ചെയ്യുന്നതിനുള്ള ഉപാധികളും വ്യവസ്ഥകളും കമ്പനിക്ക് സ്വീകാര്യം അല്ലെങ്കി ല്‍ അത്തരം ഓര്‍ഡ ര്‍ അറിയിച്ച ദിവസം മുതല്‍ അറുപതു
ദിവസത്തിനുള്ളി ല്‍ ട്രിബ്യുണലിന് അപ്പീ ല്‍ നല്‍കുകയും കമ്പനിയ്ക്കും ഗവര്‍ന്മേണ്ടിനും കേള്‍വി കൊടുത്ത ശേഷം അതിനു
യുക്തമെന്നു തോന്നുന്ന ഓര്‍ഡ ര്‍ പാസ്സാക്കുകയും
ചെയ്യും.
[വ. 62 (4) ]
ഉ.വ.(4) പ്രകാരം
മാറ്റത്തിനുള്ള ഉപാധികളും വ്യവസ്ഥകളും തീരുമാനിക്കാ ന്‍ കമ്പനിയുടെ സാമ്പത്തിക നില, ഡിബെഞ്ചറുകളോ ഋണമോ ഇറക്കിയ വ്യവസ്ഥക ള്‍, ഡിബെഞ്ചറുകള്‍ക്കോ ഋണത്തിനോ
കൊടുക്കേണ്ട പലിശയും അതിനു ആവശ്യമെന്നു
തോന്നുന്ന മറ്റു കാര്യങ്ങളും ഗവര്‍ന്മേണ്ട് പരിഗണിക്കും.
[വ. 62 (5) ]
ഗവര്‍ന്മേണ്ട്
ഉ.വ.(4) അനുസരിച്ചുള്ള ഓര്‍ഡ ര്‍ നല്‍കി ഡിബെഞ്ചറുകളോ
ഋണമോ അതിന്റെ ഏതെങ്കിലും ഭാഗമോ കമ്പനിയുടെ ഓഹരികള്‍ ആക്കി മാറ്റാ ന്‍ നിര്‍ദ്ദേശിച്ചാ ല്‍, ഉ.വ.(4) അനുസരിച്ചുള്ള അപ്പീ ല്‍ ട്രിബ്യുണലിന് നല്‍കിയിട്ടില്ലെങ്കി ല്‍ അല്ലെങ്കില്‍ അത്തരം അപ്പീ ല്‍ തള്ളിയെങ്കി ല്‍, കമ്പനിയുടെ അധികൃത ഓഹരി മൂലധനം അത്തരം ഓര്‍ഡ ര്‍ വഴി കൂടുന്നെങ്കില്‍, കമ്പനിയുടെ
മെമ്മോറാണ്ടം ഭേദഗതി ചെയ്യപ്പെടും.
ഡിബെഞ്ചറുകളോ ഋണമോ അതിന്റെ ഏതെങ്കിലും ഭാഗമോ ഓഹരികളായി പരിവര്‍ത്തനം ചെയ്തതിന്റെ
മൂല്യത്തിന് തുല്യമായ തുക കമ്പനിയുടെ അധികൃത ഓഹരി മൂലധനത്തി ല്‍ കൂടി നില്‍ക്കും.
. [വ. 62 (6) ]
#CompaniesAct
No comments:
Post a Comment