Friday, 4 July 2014

കമ്പനി നിയമം: ഓഹരിയുടമകളുടെ അവകാശങ്ങള്‍ വ്യത്യാസപ്പെടുത്തുന്നത്


ഓഹരിയുടമകളുടെ അവകാശങ്ങള്‍ വ്യത്യാസപ്പെടുത്തുന്നത്

ഏതെങ്കിലും കമ്പനിയുടെ ഓഹരി മൂലധനം പല ശ്രേണികളിലായി തിരിക്കപ്പെട്ട സ്ഥിതിയില്‍, ഏതെങ്കിലും ശ്രേണിയിലുള്ള ഓഹരികളുടെ അവകാശങ്ങള്‍,

ആ ശ്രേണിയില്‍ നല്‍കിയ ഓഹരികളുടെ നാലില്‍ മൂന്നു ഭാഗം ഓഹരിയുടമകളുടെ എഴുതിനല്കിയ അനുവാദത്തോടെയോ,

ആ ശ്രേണിയില്‍ നല്‍കിയ ഓഹരികളുടെ ഉടമകളുടെ പ്രത്യേക യോഗത്തില്‍ പാസ്സാക്കിയ വിശേഷപ്രമേയം വഴിയോ:

(a)   കമ്പനിയുടെ മെമ്മോറാണ്ടത്തിലോ, ആര്‍ട്ടിക്കിളിലോ അങ്ങനെ വ്യത്യാസപ്പെടുത്താ ന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍

(b)  മെമ്മോറാണ്ടത്തിലോ, ആര്‍ട്ടിക്കിളിലോ അങ്ങനെ വ്യത്യാസപ്പെടുത്താന്‍ വ്യവസ്ഥ ചെയ്തിട്ടില്ലെങ്കില്‍, ആ ശ്രേണിയില്‍ ഉള്ള ഓഹരികള്‍ നല്‍കാനുള്ള വ്യവസ്ഥകളില്‍ അത് നിരോധിച്ചിട്ടില്ലെങ്കില്‍,

വ്യത്യാസപ്പെടുത്താവുന്നതാണ്.

ഒരു ശ്രേണിയില്‍ ഉള്ള ഓഹരിഉടമകളുടെ അവകാശങ്ങ ള്‍ മാറുന്നത്, മറ്റു ശ്രേണികളില്‍ ഉള്ള ഓഹരിഉടമകളുടെ അവകാശങ്ങളെ ബാധിക്കുന്നു എങ്കില്‍ അത്തരം ശ്രേണിയി ല്‍ നല്‍കിയ ഓഹരികളുടെ നാലി ല്‍ മൂന്നു ഭാഗം ഓഹരിയുടമകളുടെ അനുവാദം വാങ്ങുകയും വേണം മാത്രമല്ല ഈ വകുപ്പിന്റെ വ്യവസ്ഥക ള്‍ വ്യത്യാസപ്പെടുത്തലിനു ബാധകം ആയിരിക്കുകയും ചെയ്യും.

[വ. 48 (1) ]

ഒരു ശ്രേണിയില്‍ ഉള്ള ഓഹരികളുടെ 10 ശതമാനത്തില്‍ കുറയാത്ത ഓഹരി ഉടമകള്‍ അത്തരം വ്യത്യാസപ്പെടുത്തലിനു സമ്മതം നല്‍കിയില്ലെങ്കില്‍, അല്ലെങ്കില്‍ വ്യത്യാസപ്പെടുത്തലിനുള്ള  വിശിഷ്ടപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തില്ലെങ്കില്‍, ആ ഓഹരി ഉടമകള്‍ക്ക് ട്രിബ്യുണലി ല്‍ വ്യത്യാസം റദ്ദാക്കാ ന്‍ അപേക്ഷ നല്‍കാം. അങ്ങനെ അപേക്ഷ നല്കിയിരിക്കുമ്പോള്‍, ട്രിബ്യുണല്‍ സ്ഥിരീകരിക്കാതെ വ്യത്യാസം നടപ്പില്‍ ആവുന്നില്ല.

സമ്മതം നല്‍കി അല്ലെങ്കി ല്‍ പ്രമേയം പാസ്സാക്കി, ഇരുപത്തൊന്നു ദിവസത്തിനകം ഈ വകുപ്പ് അനുസരിച്ചുള്ള അപേക്ഷ നല്‍കണം, അപേക്ഷ നല്കാന്‍ അവകാശമുള്ള ഓഹരിയുടമകള്‍ക്ക് വേണ്ടി, അവര്‍ എഴുതി നിയമിച്ച ഒന്നോ അതിലധികമോ പേര്‍ക്ക് ഈ അപേക്ഷ നല്‍കാവുന്നതാണ്.

[വ. 48 (2) ]

ഉ.വ.(2) പ്രകാരമുള്ള ഏതെങ്കിലും അപേക്ഷയി ല്‍ ട്രിബ്യുണലിന്റെ തീരുമാനം ഓഹരി ഉടമകള്‍ക്ക് ബാദ്ധ്യസ്ഥം ആയിരിക്കും.

[വ. 48 (3) ]

ട്രിബ്യുണലിന്റെ ഉത്തരവ് വന്ന ദിവസം മുതല്‍ മുപ്പതു ദിവസത്തിനകം കമ്പനി രേജിസ്ട്രാര്‍ക്ക് പകര്‍പ്പ് ഫയ ല്‍ ചെയ്യണം.

[വ. 48 (4) ]

ഈ വകുപ്പ് പ്രകാരം ഉള്ള വ്യവസ്ഥകള്‍ക്ക് എന്തെങ്കിലും വീഴ്ച വരുത്തിയാല്‍, ഇരുപത്തയ്യായിരം രൂപയില്‍ കുറയാതെ അല്ലെങ്കി ല്‍ അഞ്ചു ലക്ഷം രൂപാ വരെ കമ്പനി പിഴ ശിക്ഷിക്കപ്പെടും. വീഴ്ച വരുത്തിയ ഓഫീസര്‍മാ ര്‍ ഓരോരുത്തരും ആറു മാസം വരെ ജയില്‍വാസത്തിനും ഇരുപത്തയ്യായിരം രൂപയി ല്‍ കുറയാതെ
അല്ലെങ്കി ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴയും അല്ലെങ്കി ല്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 48 (5) ]
#CompaniesAct

No comments:

Post a Comment