ഓഹരികളുടെ പ്രീമിയം
ഉപയോഗിക്കുന്നത്
ഒരു കമ്പനി ഓഹരികള്‍
പ്രീമിയത്തോടെ രൊക്കം പണത്തിനോ അല്ലാതെയോ ഇറക്കുന്നെങ്കി ല്‍, ഓഹരികളി ല്‍
പ്രീമിയമായി സ്വീകരിച്ച ആകെ തുകയ്ക്ക് തുല്ല്യമായ തുക “സെക്യുരിറ്റീസ് പ്രീമിയം അക്കൗണ്ട്” –ലേക്ക്
മാറ്റണം. കമ്പനിയുടെ ഓഹരി മൂലധനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഈ നിയമത്തിലെ
വ്യവസ്ഥകള്‍ ഈ വകുപ്പി ല്‍ വ്യവസ്ഥ ചെയ്തത് ഒഴികെ സെക്യുരിറ്റീസ് പ്രീമിയം
അക്കൗണ്ട് കമ്പനിയുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനം ആയി പരിഗണിച്ചു ബാധകമാകും.
[വ. 52 (1) ]
ഉ.വ.(1)-ല്‍ എന്തുതന്നെ ഉ ള്പെട്ടിരുന്നാലും
കമ്പനിക്ക് അതിന്റെ സെക്യുരിറ്റീസ് പ്രീമിയം അക്കൗണ്ട് ഉപയോഗിച്ച്;
(a) കമ്പനിയുടെ ഇറക്കാത്ത
ഓഹരികള്‍ കമ്പനിയുടെ അംഗങ്ങള്‍ക്ക് പൂര്‍ണമായി പണമടച്ച ബോണസ് ഓഹരിക ള്‍ ആയി നല്‍കാം.
(b) കമ്പനിയുടെ പ്രാരംഭ
ചിലവുക ള്‍ എഴുതി തള്ളാം.
(c) കമ്പനിയുടെ ഓഹരികളോ,
ഡിബെഞ്ചറുകളോ ഇറക്കിയ സമയത്ത് വന്ന ചിലവുകള്‍, കൊടുത്ത കമ്മിഷന്, അനുവദിച്ച
ഡിസ്കൌണ്ട്, എന്നിവ എഴുതി തള്ളാം.
(d) കമ്പനിയുടെ
ഡിബെഞ്ചറുകളോ പ്രതിദാന മുന്‍ഗണനാ ഓഹരികളോ തിരികെ നല്കുമ്പോ ള്‍ കൊടുക്കേണ്ട
പ്രീമിയം ആയി നല്‍കാം.
(e) വ. 68 പ്രകാരം
കമ്പനിയുടെ തന്നെ ഓഹരിക ള്‍ അല്ലെങ്കി ല്‍ മറ്റു സെക്യുരിറ്റികള്‍ എന്നിവ
വാങ്ങിക്കാം.
[വ. 52 (2) ]
ഉ.വ.(1), (2) എന്നിവയില്‍
എന്തുതന്നെ ഉ ള്‍കൊണ്ടിരുന്നാലും, നിര്‍ദ്ദേശിച്ച തരം ശ്രേണിയില്‍ ഉള്ള കമ്പനികള്‍ക്ക്
അവയുടെ ഫൈനാന്ഷ്യ ല്‍ സ്റ്റേറ്റ്മെന്റ്സ് വ. 133 പ്രകാരം നിര്‍ദ്ദേശിച്ച
അക്കൗണ്ടിങ് സ്റ്റാന്‍ഡേര്‍ഡ്സ് അനുസരിക്കുന്നുവെങ്കില്‍
സെക്യുരിറ്റീസ് പ്രീമിയം അക്കൗണ്ട്;
(a) കമ്പനിയുടെ ഇറക്കാത്ത
ഇക്വിറ്റി ഓഹരികള്‍ കമ്പനിയുടെ അംഗങ്ങള്‍ക്ക് പൂര്‍ണമായി പണമടച്ച ബോണസ് ഓഹരിക ള്‍
ആയി നല്കാ ന് വേണ്ടി ഉപയോഗിക്കാം. അല്ലെങ്കില്‍,
(b) കമ്പനിയുടെ ഇക്വിറ്റി
ഓഹരിക ള്‍ ഇറക്കിയ സമയത്ത് വന്ന ചിലവുകള്‍, കൊടുത്ത കമ്മിഷന്, അനുവദിച്ച
ഡിസ്കൌണ്ട്, എന്നിവ എഴുതി തള്ളാം. അല്ലെങ്കില്‍,
(c) വ. 68 പ്രകാരം
കമ്പനിയുടെ തന്നെ ഓഹരിക ള്‍ അല്ലെങ്കി ല്‍ മറ്റു സെക്യുരിറ്റികള്‍ എന്നിവ
വാങ്ങിക്കാം.
[വ. 52 (3) ]
#CompaniesAct
No comments:
Post a Comment