സെക്യുരിറ്റികളുടെ
കൈമാറ്റവും പ്രസാരണവും
നിര്‍ദ്ദേശിക്കപ്പെട്ട ഫോമി
ല്‍ നിര്‍ദ്ദിഷ്ട സ്റ്റാമ്പ് സഹിതം കൈമാറ്റം ചെയ്ത ആളുടെയും സ്വീകരിച്ച ആളുടെയും
അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി സ്വീകര്‍ത്താവിന്റെ പേര്‍, വിലാസം, തൊഴില്‍
ഉണ്ടെങ്കി ല്‍ അത് എന്നിവ വിശദമാക്കി, ദിവസം രേഖപ്പെടുത്തി നടപ്പിലാക്കിയ ഉചിതമായ
ഒരു കൈമാറ്റ പ്രമാണം,
കൈമാറ്റക്കാരനോ സ്വീകര്‍ത്താവോ
ഇത് നടപ്പാക്കിയ ദിവസം മുത ല്‍ അറുപതു ദിവസത്തിനുള്ളില്‍ സെക്യുരിറ്റികളുമായി
ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് സഹിതം, അല്ലെങ്കി ല്‍ അത്തരം സര്‍ട്ടിഫിക്കറ്റ്
നിലവി ല്‍ ഇല്ലെങ്കില്‍ സെക്യുരിറ്റിക ള്‍ അനുവദിച്ച എഴുത്തും സഹിതം കമ്പനിക്ക് സമര്‍പ്പിക്കാതെ,
ഒരു കമ്പനിയും കമ്പനിയുടെ
സെക്യുരിറ്റികളുടെ ഒരു കൈമാറ്റം, അല്ലെങ്കില്‍ ഓഹരി മൂലധനം ഇല്ലാത്ത കമ്പനിയുടെ
കാര്യത്തില്‍ കമ്പനിയിലെ അംഗത്തിന്റെ താത്പര്യം,
ഡിപ്പോസിറ്ററിയുടെ രേഖകളില്‍
ഉപകാരതാത്പര്യത്തിന്റെ ഉടമകളായി പേര്‍ ചേര്‍ത്തിരിക്കുന്ന ആള്‍ക്കാ ര്‍ തമ്മിലുള്ള
കൈമാറ്റം അല്ലാതെ,
രേജിസ്റ്റേ ര്‍ ചെയ്യാ ന്‍
പാടില്ല.
കൈമാറ്റപ്രമാണം
നഷ്ടപ്പെട്ടാലോ, നിര്‍ദ്ദേശിച്ച കാലയളവിനുള്ളി ല്‍ കൈമാറ്റപ്രമാണം സമര്‍പ്പിച്ചിട്ടില്ലെങ്കിലോ
ബോര്‍ഡിന് ഉചിതം എന്ന് തോന്നുന്ന സംരക്ഷാ നിബന്ധനകളോടെ കമ്പനിക്ക് കൈമാറ്റം
രെജിസ്റ്റെ ര്‍ ചെയ്യാം.
[വ. 56 (1) ]
നിയമത്തിന്റെ പ്രവര്‍ത്തനം
മൂലം സെക്യുരിറ്റികളുടെ അവകാശം പ്രസാരണം ചെയ്യുന്നതായി ഒരു അറിയിപ്പ് അത്തരം
അവകാശം പ്രസാരണം ചെയ്തു കിട്ടിയ ആളി ല്‍ നിന്നും കൈപ്പറ്റിയാ ല്‍ കമ്പനിക്ക്
രെജിസ്റ്റെര്‍ ചെയ്യാനുള്ള അധികാരത്തെ ഉ.വ. (1) ലുള്ള ഒന്നും വിപരീതമാക്കുന്നില്ല.
[വ. 56 (2) ]
കമ്പനി സ്വീകര്‍ത്താവിന്
നിര്‍ദ്ദേശിച്ച വിധത്തിലുള്ള നോട്ടീസ് അപേക്ഷയിന്മേല്‍ നല്‍കുകയും നോട്ടീസ് കിട്ടി
രണ്ടാഴ്ചക്കുള്ളി ല്‍ കൈമാറ്റത്തിന് എതിര്‍പ്പില്ലെന്ന് ടിയാ ന്‍ അറിയിക്കുകയും ചെയ്യാതെ
ഭാഗികമായി പണമടച്ച ഓഹരികളുമായി ബന്ധപ്പെട്ട് ഒരു അപേക്ഷ കൈമാറ്റക്കാരന്‍ മാത്രം
നല്‍കിയാ ല്‍ കൈമാറ്റം രെജിസ്റ്റെ ര്‍ ചെയ്യില്ല.
[വ. 56 (3) ]
ഏതെങ്കിലും നിയമ വ്യവസ്ഥയോ,
കോടതി, ട്രിബ്യുണല്‍, അല്ലെങ്കില്‍ മറ്റു അതോറിറ്റികളോ നിരോധിച്ചിട്ടില്ലെങ്കി ല്‍
എല്ലാ കമ്പനിയും അനുവദിച്ച, കൈമാറ്റം ചെയ്ത, അല്ലെങ്കില്‍ പ്രസാരണം നടത്തിയ
സെക്യുരിറ്റികളുടെ സര്‍ട്ടിഫിക്കറ്റ്-
(a)
മെമ്മോറാണ്ടം വരിക്കാരുടെ
കാര്യത്തില്‍ രൂപീകരണ ദിവസം മുതല്‍ രണ്ടു മാസ കാലയളവിനുള്ളി ല്‍
(b)
അതിന്റെ ഏതെങ്കിലും ഓഹരികള്‍
അനുവദിച്ചാല്‍, അനുവദിച്ച ദിവസം മുതല്‍ രണ്ടു മാസ കാലയളവിനുള്ളില്‍,
(c)
ഉ.വ.(1) പ്രകാരമുള്ള
കൈമാറ്റപ്രമാണം അല്ലെങ്കി ല്‍ സെക്യുരിറ്റികളുടെ കൈമാറ്റം, പ്രസാരണം എന്നീ
കാര്യങ്ങളി ല്‍ ഉ.വ.(2) പ്രകാരമുള്ള
പ്രസാരണ അറിയിപ്പ് കമ്പനിക്ക് കിട്ടിയ ദിവസം മുതല്‍ ഒരു മാസ കാലയളവിനുള്ളില്‍,
(d)
ഡിബെഞ്ചറുകളുടെ ഏതെങ്കിലും
അനുവാദ കാര്യത്തില്‍, അനുവദിച്ച ദിവസം മുതല്‍ ആറു മാസ കാലയളവിനുള്ളില്‍,
സമര്‍പ്പിക്കാം.
ഒരു ഡിപ്പോസിറ്ററിയി ല്‍
സെക്യുരിറ്റികള്‍ കൈകാര്യം ചെയ്യുന്നെങ്കില്‍, സെക്യുരിറ്റികളുടെ അനുവാദത്തിന്റെ വിശദാംശങ്ങ
ള്‍ ഉടനെ തന്നെ കമ്പനി ഡിപ്പോസിറ്ററിയെ അറിയിക്കണം.
[വ. 56 (4) ]
മരിച്ച ഒരാള്‍ക്ക് ഉള്ള
കമ്പനിയിലെ ഏതെങ്കിലും സെക്യുരിറ്റിയുടെ അല്ലെങ്കില്‍ മറ്റു താത്പര്യത്തിന്റെ കൈമാറ്റം,
അയാളുടെ നിയമാനുസൃത പ്രതിനിധി ചെയ്യുന്നെങ്കില്‍, ആ നിയമാനുസൃത പ്രതിനിധിയുടെ
കൈവശം ഇല്ലെങ്കി ല്‍ കൂടി കൈമാറ്റപ്രമാണം നടപ്പാക്കിയ സമയത്ത് അയാ ള്‍ അത്
കൈക്കൊണ്ടിരുന്ന രീതിയില്‍ പ്രാമാണികം ആവും.
[വ. 56 (5) ]
ഉ.വ.(1) മുതല്‍ (5) വരെ
ഉള്ള വ്യവസ്ഥക ള്‍ നടപ്പിലാക്കുന്നതി ല്‍ വീഴ്ച വരുത്തിയാല്‍ കമ്പനി ഇരുപത്തി
അയ്യായിരം രൂപയി ല്‍ കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും, വീഴ്ച വരുത്തിയ
ഓരോ ഓഫീസറും പതിനായിരം രൂപയില്‍ കുറയാതെ
എന്നാ ല്‍ ഒരു ലക്ഷം രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും.
എന്നാ ല്‍ ഒരു ലക്ഷം രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും.
[വ. 56 (6) ]
ഡിപ്പോസിറ്ററീസ് ആക്റ്റ്,
1996 പ്രകാരം ഉള്ള ബാധ്യതകള്‍ക്ക് കോട്ടം
തട്ടാതെ ഏതെങ്കിലും ഡിപ്പോസിറ്ററി അല്ലെങ്കില്‍ ഡിപ്പോസിറ്ററിയി ല്‍
പങ്കെടുക്കുന്നവന്‍ ഒരാളെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെ ഓഹരി കൈമാറ്റം ചെയ്‌താ ല്‍
അത് വകുപ്പ് 447 പ്രകാരം ബാധ്യസ്ഥമാകും.
[വ. 56 (7) ]
#CompaniesAct
No comments:
Post a Comment