Saturday, 19 July 2014

കമ്പനി നിയമം: ഓഹരിമൂലധനം ലഘൂകരണം


ഓഹരിമൂലധനം ലഘൂകരണം

കമ്പനിയുടെ അപേക്ഷയിന്മേല്‍ ട്രിബ്യുണലിന്റെ സ്ഥിരീകരണത്തോടെ  ഓഹരി മൂലധനം ഉള്ള, ഓഹരികളാല്‍ ക്ളിപ്തപ്പെടുത്തിയ അല്ലെങ്കി ല്‍ ഉറപ്പിന്മേല്‍ ക്ളിപ്തപ്പെടുത്തിയ ഒരു കമ്പനിക്ക് വിശേഷപ്രമേയം വഴി ഓഹരി മൂലധനം ഏതെങ്കിലും വിധത്തി ല്‍ കുറയ്ക്കാം,  പ്രത്യേകിച്ച്,

(a)   അടച്ചു തീരാത്ത ഓഹരിമൂലധനത്തിന്മേല്‍ അതിന്റെ ഏതെങ്കിലും ഓഹരികളുടെ ബാധ്യത കുറച്ചോ ഇല്ലാതാക്കിയോ, അല്ലെങ്കില്‍

(b)  അതിന്റെ ഏതെങ്കിലും ഓഹരികളുടെ ബാധ്യത കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്തോ ചെയ്യാതെയോ;

(i)                ലഭ്യമായ ആസ്തികള്‍ പ്രതിനിധാനം ചെയ്യാത്ത അല്ലെങ്കി ല്‍ നഷ്ടപെട്ട അടച്ചുതീര്‍ത്ത മൂലധനം റദ്ദാക്കി, അല്ലെങ്കില്‍,

(ii)              കമ്പനിക്ക്‌ ആവശ്യങ്ങളി ല്‍ അധികം ഉള്ള അടച്ചുതീര്‍ത്ത മൂലധനം കൊടുത്തുതീര്‍ത്തും,

അതിന്റെ ഓഹരികളുടെയോ, ഓഹരിമൂലധനത്തുകയോ കുറച്ചു മെമ്മോറാണ്ടം ഭേദഗതി ചെയ്യാം.

ഈ നിയമം തുടങ്ങിയതിനു മുന്‍പോ ശേഷമോ അത് സ്വീകരിച്ച ഏതെങ്കിലും നിക്ഷേപങ്ങള്‍ തിരികെ നല്കുന്നതിലോ അതിന്റെ പലിശ നല്കുന്നതിലോ കമ്പനി  ഋണബദ്ധമാണെങ്കില്‍  ഇത്തരം കുറയ്ക്കല്‍ നടത്താന്‍ പാടില്ല.

[വ. 66 (1) ]

ഉ.വ (1) പ്രകാരം ലഭിച്ച എല്ലാ അപേക്ഷകളിലും കേന്ദ്ര ഗവര്‍ന്മേണ്ടിനും രേജിസ്ട്രാര്‍ക്കും, ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡിനും, ഉത്തമര്‍ണര്‍ക്കും ട്രിബ്യുണ ല്‍ നോട്ടീസ് നല്‍കുകയും, നോട്ടീസ് കിട്ടി മൂന്നു മാസത്തിനകം ആ ഗവര്‍ന്മേണ്ട്, രേജിസ്ട്രാര്‍,  സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്, ഉത്തമര്‍ണര്‍, എന്നിവരുടെ നിവേദനങ്ങ ള്‍ പരിഗണിക്കുകയും ചെയ്യണം.

കേന്ദ്ര ഗവര്‍ന്മേണ്ട്, രേജിസ്ട്രാര്‍,  സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്, ഉത്തമര്‍ണര്‍, എന്നിവരുടെ നിവേദനങ്ങള്‍ ആ കാലയളവിനുള്ളില്‍ കിട്ടിയില്ലെങ്കി ല്‍ അവര്‍ക്ക് ഓഹരിമൂലധനം  കുറയ്ക്കുന്നതില്‍ എതിര്‍പ്പൊന്നും ഇല്ലെന്നു അനുമാനിക്കും.

[വ. 66 (2) ]

ഓരോ ഉത്തമര്‍ണനോടും ഉള്ള ബാധ്യത അല്ലെങ്കി ല്‍ ക്ലെയിം നിറവേറ്റിയെന്നോ, നിര്‍ണയിക്കപ്പെട്ടെന്നോ സുരക്ഷിതമാക്കിയെന്നോ, അയ്യാളുടെ സമ്മതം വാങ്ങി എന്നോ, ത്രിപ്തിയായാല്‍ അതിനു യുക്തമായ ഉപാധികളിലും നിബന്ധനകളിലും ട്രിബ്യുണ ല്‍ ഓഹരി മൂലധനം കുറച്ചു എന്നതിന് സ്ഥിരീകരണം നല്‍കി ഒരു  ഉത്തരവിടും.

ലഘൂകരണത്തിനു കമ്പനി നിര്‍ദ്ദേശിക്കുന്ന കണക്കുകളുടെ പ്രതിപാദനം, വ. 133 വ്യക്തമാക്കിയ അക്കൌണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് അല്ലെങ്കി ല്‍ ഈ നിയമത്തിലെ മറ്റേതെങ്കിലും വ്യവസ്ഥകള്‍ ദൃഢപ്പെടുത്തുന്നു എന്നും അതിനായി കമ്പനിയുടെ ഓഡിറ്ററുടെ സര്‍ട്ടിഫിക്കറ്റ് ട്രിബ്യുണലി ല്‍
ഫയ
ല്‍ ചെയ്യാതെയും ഓഹരിമൂലധനം കുറയ്ക്കുന്നതിനുള്ള ഒരു അപേക്ഷയും  ട്രിബ്യുണല്‍ അനുവദിക്കില്ല.

 [വ. 66 (3) ]

ഓഹരിമൂലധനം ലഘൂകരണം സ്ഥിരീകരിച്ചുകൊണ്ടു ഉ.വ.(3) അനുസരിച്ചുള്ള ട്രിബ്യുണലിന്റെ ഉത്തരവ് ട്രിബ്യുണ ല്‍ നിര്‍ദ്ദേശിക്കുന്ന പോലെ കമ്പനി പ്രസിദ്ധീകരിക്കണം.

 [വ. 66 (4) ]

ഉ.വ.(3) അനുസരിച്ചുള്ള ട്രിബ്യുണലിന്റെ ഉത്തരവിന്റെയും ട്രിബ്യുണ ല്‍ അംഗീകരിച്ച താഴെപ്പറയുന്നവ കാണിക്കുന്ന ഒരു മിനിറ്റിന്റെ  സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും,

(a) ഓഹരിമൂലധനത്തുക.

(b) അത് ഭാഗിക്കുമ്പോള്‍ ഉള്ള ഓഹരികളുടെ എണ്ണം.

(c) ഓരോ ഓഹരിയുടെയും തുക.

(d) രെജിസ്ട്രെഷന്‍ ദിവസം ഓരോ ഓഹരിയിലും അടച്ചതായി പരിഗണിക്കുന്ന തുക.

ഉത്തരവിന്റെ പകര്‍പ്പ് കിട്ടി മുപ്പതു ദിവസത്തിനകം രേജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. രേജിസ്ട്രാ ര്‍ രേജിസ്റ്റേ ര്‍ ചെയ്യുകയും അതിനു സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.

[വ. 66 (5) ]

വ.68 പ്രകാരമുള്ള കമ്പനിയുടെ തന്‍റെതന്നെ സെക്യുരിറ്റിക ള്‍ തിരികെ വാങ്ങലിന് ഈ വകുപ്പിലുള്ള ഒന്നും ബാധകമല്ല.

[വ. 66 (6) ]

കമ്പനിയുടെ ഇപ്പോഴോ മുന്‍പോ ഉള്ള ഒരംഗം അയാ ള്‍ കൈവശം വച്ച ഏതെങ്കിലും ഓഹരിക്ക്,

ഓഹരിയില്‍ അടച്ച തുക  അല്ലെങ്കി ല്‍ അടച്ചതായി പരിഗണിക്കപ്പെടുന്ന ഏതെങ്കിലും കുറവാക്കിയ തുക,

ലഘൂകരണ ഉത്തരവ് നിര്‍ണയിച്ച ഓഹരിത്തുക,

ഇവ തമ്മിലുള്ള വ്യത്യാസത്തുകയില്‍ കൂടുത ല്‍ ഏതെങ്കിലും വിളിയിലോ അല്ലെങ്കില്‍ വീതമായോ കൊടുക്കാ ന്‍ ബാധ്യത ഇല്ല.

[വ. 66 (7) ]

ഈ വകുപ്പനുസരിച്ച് ഓഹരി മൂലധനം കുറയ്ക്കുന്നതിനെ എതിര്‍ക്കാ ന്‍ അവകാശമുള്ള ഏതെങ്കിലും ഉത്തമര്‍ണന്റെ പേര്‍,

കുറയ്ക്കുന്നതിനുള്ള നടപടികളെക്കുറിച്ച്, അല്ലെങ്കില്‍ അയാളുടെ കടം, ക്ലെയിം എന്നിവയില്‍ അതിന്റെ സ്വഭാവത്തെക്കുറിച്ചും ഫലത്തെ കുറിച്ചും , അയാളുടെ അറിവില്ലായ്മ കാരണം ഉത്തമര്‍ണരുടെ ലിസ്റ്റില്‍ ചേര്‍ത്തിട്ടില്ലെങ്കില്‍,

കുറയ്ക്കലിനു ശേഷം വ. 271 (2) –ന്റെ അര്‍ത്ഥത്തിനുള്ളി ല്‍ കമ്പനിക്ക്‌ അയാളുടെ കടം, അല്ലെങ്കില്‍ ക്ലെയിം തുക കൊടുക്കാ ന്‍
ആവുന്നില്ലെങ്കില്‍ -

(a)   രേജിസ്ട്രാ ര്‍ ലഘൂകരണ ഉത്തരവ് രേജിസ്ട്രെഷ ന്‍ ചെയ്യുന്ന ദിവസം കമ്പനിയുടെ അംഗമായിട്ടുള്ള എല്ലാവരും ഈ കടം, അല്ലെങ്കില്‍ ക്ലെയിം തുക കൊടുക്കാന്‍, അതിനു തൊട്ടു മുന്‍പുള്ള ദിവസം കമ്പനി പിരിഞ്ഞുപോകല്‍ തുടങ്ങിയാ ല്‍ അയാ ള്‍ സംഭാവന ചെയ്യേണ്ടി വരുമായിരുന്ന തുകയേക്കാ ള്‍ കൂടാതെ, സംഭാവന ചെയ്യാന്‍ ബാദ്ധ്യസ്ഥരായിരിക്കും.

(b)  കമ്പനി പിരിഞ്ഞു പോയാല്‍, ഉത്തമര്‍ണന്റെ, അയാളുടെ അറിവില്ലായ്മയുടെ തെളിവ് സഹിതം ഉള്ള അപേക്ഷയിന്മേ ല്‍, ട്രിബ്യുണല്‍, അതിനു യുക്തമെന്നു തോന്നിയാല്‍, സംഭാവന ചെയ്യാന്‍ ബാധ്യസ്ഥരായ ആള്‍ക്കാരുടെ ഒരു ലിസ്റ്റ് തയ്യാ ര്‍ ചെയ്യുകയും, ലിസ്റ്റില്‍ തയ്യാറാക്കിയ വരിക്കാരി ല്‍ നിന്നും അവ ര്‍ കമ്പനി പിരിഞ്ഞു പോകുമ്പോള്‍ സാധാരണയായ പങ്കാളിയായി പരിഗണിച്ചു  ഉത്തരവും ആഹ്വാനവും ഉണ്ടാക്കി പ്രാവര്‍ത്തികമാക്കുകയും ചെയ്യും.

[വ. 66 (8) ]

ഉ.വ.(8) ലുള്ള ഒന്നും പങ്കാളിക ള്‍ തമ്മി ല്‍ ഉള്ള അവകാശങ്ങളെ ബാധിക്കുകയില്ല.

[വ. 66 (9) ]

കമ്പനിയുടെ ഏതെങ്കിലും ഓഫീസര്‍;

(a)   കുറയ്ക്കുന്നതിനെ എതിര്‍ക്കാന്‍ അവകാശമുള്ള ഏതെങ്കിലും ഉത്തമര്‍ണന്റെ പേര്‍ അറിഞ്ഞുകൊണ്ട് മറച്ചുവെച്ചാല്‍,

(b)  ഏതെങ്കിലും ഉത്തമര്‍ണന്റെ കടം അല്ലെങ്കി ല്‍ ക്ലെയിം തുക അല്ലെങ്കില്‍ അതിന്റെ സ്വഭാവം അറിഞ്ഞുകൊണ്ട്
തെറ്റിദ്ധരിപ്പിച്ചാ
ല്‍, അല്ലെങ്കില്‍

(c)   അത്തരം മറച്ചുവെയ്ക്കല്‍ അല്ലെങ്കി ല്‍ തെറ്റിദ്ധരിപ്പിക്ക ല്‍ ചെയ്യുന്നതിന് പ്രേരിപ്പിച്ചാ ല്‍, രഹസ്യമായി കൂട്ടുനിന്നാ ല്‍

അയാള്‍ വ. 447 പ്രകാരം ബാധ്യസ്തനാകും.

[വ. 66 (10) ]

ഉ.വ. (4) ലെ വ്യവസ്ഥകള്‍ നടപ്പാക്കാ ന്‍ കമ്പനി വീഴ്ച വരുത്തിയാ ല്‍ അത് അഞ്ചു ലക്ഷം രൂപായില്‍ കുറയാതെ എന്നാ ല്‍ ഇരുപത്തഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 66 (11) ]
#CompaniesAct

No comments:

Post a Comment