Monday, 14 July 2014

കമ്പനി നിയമം: റെജിസ്ട്രെഷന്‍ നിരാസവും അപ്പീലും


റെജിസ്ട്രെഷന്‍ നിരാസവും അപ്പീലും

ഒരംഗത്തിന് കമ്പനിയിലുള്ള ഏതെങ്കിലും സെക്യുരിറ്റിയുടെ അല്ലെങ്കി ല്‍ താത്പര്യത്തിന്റെ കൈമാറ്റം അല്ലെങ്കി ല്‍ അവകാശത്തിന്റെ നിയമാനുസൃതമായ പ്രസാരണം, ഓഹരിക ള്‍ ക്ളിപ്തപ്പെടുത്തിയ ഒരു സ്വകാര്യ കമ്പനി അതിന്റെ ആര്‍ട്ടിക്കി ള്‍സിലുള്ള കമ്പനിയുടെ അധികാരം ഉപയോഗിച്ചോ മറ്റോ നിരസിച്ചാ ല്‍, കൈമാറ്റപ്രമാണം അല്ലെങ്കില്‍ പ്രസാരണ അറിയിപ്പ് കമ്പനിക്ക്‌ സമര്‍പ്പിച്ച ദിവസം മുത ല്‍  മുപ്പതു ദിവസം കാലയളവിനുള്ളി ല്‍ കൈമാറ്റക്കാരനും സ്വീകര്‍ത്താവിനും അല്ലെങ്കി ല്‍ അത്തരം പ്രസാരണം അറിയിക്കുന്ന ആളിനും നിരാസകാരണങ്ങള്‍ സഹിതം നോട്ടീസ് അയയ്ക്കണം.

   [വ. 58 (1) ]

ഉ.വ.(1) നു കോട്ടം തട്ടാതെ ഒരു പൊതുകാര്യ കമ്പനിയിലെ അംഗത്തിന്റെ സെക്യുരിറ്റികള്‍ അല്ലെങ്കി ല്‍ മറ്റു താത്പര്യം സ്വതന്ത്രമായി കൈമാറ്റം ചെയ്യാം.

സെക്യുരിറ്റികളുടെ കൈമാറ്റത്തിനുവേണ്ടി രണ്ടോ അതിലധികമോ ആള്‍ക്കാ ര്‍ തമ്മിലുള്ള ഏതെങ്കിലും കരാ ര്‍ അല്ലെങ്കി ല്‍ ക്രമീകരണം കരാര്‍ ആയിത്തന്നെ നടപ്പി ല്‍ വരുത്താം.

   [വ. 58 (2) ]

 നോട്ടീസ് കിട്ടിയ ദിവസം മുത ല്‍  മുപ്പതു ദിവസത്തിനകമോ, കമ്പനി നോട്ടീസ് അയച്ചില്ലെങ്കില്‍ കൈമാറ്റ പ്രമാണമോ പ്രസാരണ അറിയിപ്പോ കമ്പനിക്ക്‌ നല്‍കിയ ദിവസം മുത ല്‍ അറുപതു ദിവസത്തിനകമോ, സ്വീകര്‍ത്താവി ന് നിരാസത്തിനെതിരെ  ട്രിബ്യുണലി ല്‍ അപ്പീ ല്‍ നല്‍കാം.

   [വ. 58 (3) ]

ഒരു പൊതുകാര്യ കമ്പനി മതിയായ കാരണം ഇല്ലാതെ കൈമാറ്റ പ്രമാണമോ പ്രസാരണ അറിയിപ്പോ കമ്പനിക്ക്‌ നല്‍കിയ ദിവസം മുത ല്‍ മുപ്പതു ദിവസത്തിനകം സെക്യുരിറ്റികളുടെ കൈമാറ്റം രെജിസ്റ്റെ ര്‍ ചെയ്യാന്‍ നിരസിക്കുന്നെങ്കില്‍, സ്വീകര്‍ത്താവിന്  നിരാസത്തിനു ശേഷം അറുപതു ദിവസത്തിനകമോ, കമ്പനി അറിയിപ്പൊന്നും നല്‍കിയില്ലെങ്കി ല്‍ കൈമാറ്റ പ്രമാണമോ പ്രസാരണ അറിയിപ്പോ കമ്പനിക്ക്‌ നല്‍കിയ ദിവസം മുതല്‍ തൊണ്ണൂറു ദിവസത്തിനകമോ ട്രിബ്യുണലില്‍ അപ്പീ ല്‍ നല്‍കാം.

   [വ. 58 (4) ]

ട്രിബ്യുണല്‍ ഉ.വ.(3) അല്ലെങ്കില്‍ (4) പ്രകാരം ഉള്ള അപ്പീല്‍ കൈകാര്യം ചെയ്യുമ്പോ ള്‍, കക്ഷികളുടെ ഭാഗം കേട്ട ശേഷം അപ്പീ ല്‍ തള്ളുകയോ, ഉത്തരവ് പ്രകാരം:

(a)   കൈമാറ്റം അല്ലെങ്കില്‍ പ്രസാരണം കമ്പനി രെജിസ്റ്റെ ര്‍ ചെയ്യാ ന്‍ നിര്‍ദ്ദേശിക്കുകയും, കമ്പനി അത്തരം ഉത്തരവു കൈപ്പറ്റി പത്തു ദിവസത്തിനകം ഉത്തരവ് നടപ്പാക്കുകയും വേണം.

(b)  രെജിസ്റ്റെര്‍ തിരുത്താ ന്‍ നിര്‍ദ്ദേശിക്കുകയും, കമ്പനി പീഡിതനായ കക്ഷിക്ക് നഷ്ടപരിഹാരം നല്‍കാ ന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.

   [വ. 58 (5) ]

ഈ വകുപ്പനുസരിച്ചുള്ള ട്രിബ്യുണലിന്റെ ഉത്തരവ് ആരെങ്കിലും നിഷേധിക്കുകയാണെങ്കില്‍ അയാ ള്‍ ഒരു വര്‍ഷത്തി ല്‍ കുറയാതെ പക്ഷേ മൂന്നു വ ര്‍ ഷം വരെ ജയില്‍വാസവും, ഒരു ലക്ഷം രൂപയില്‍ കുറയാതെ പക്ഷെ അഞ്ചു ലക്ഷം രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും.

[വ. 58 (6) ]
#CompaniesAct

No comments:

Post a Comment