Friday, 28 November 2014

കമ്പനി നിയമം: ഡയറക്ടര്‍ നിയമനത്തിന് അയോഗ്യതക ള്‍


ഡയറക്ടര്‍ നിയമനത്തിന് അയോഗ്യതക ള്‍

താഴെപ്പറയുന്ന ഒരു വ്യക്തി ഒരു കമ്പനിയുടെ ഒരു ഡയറക്ട ര്‍ ആയി നിയമിക്കപ്പെടാന്‍ യോഗ്യനല്ല:

(a)   അയാള്‍ ഊനമുള്ള മനസ്സിനുടമയും യോഗ്യമായ കോടതി അങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു;

(b)  അയാള്‍ ഒരു മോചിപ്പിക്കപ്പെടാത്ത പാപ്പ ര്‍ ആണ്;

(c)   അയാള്‍ പാപ്പ ര്‍ ഹര്‍ജി നല്‍കിയിരിക്കുന്നു, അപേക്ഷ പരിഗണനയിലാണ്;

(d)  അയാളെ എന്തെങ്കിലും കുറ്റത്തിന് ഒരു കോടതി ശിക്ഷിച്ചിരിക്കുന്നു, അസാന്മാര്‍ഗിക പ്രവൃത്തിക്കോ അല്ലാതെയോ, അതിനു
ആറുമാസത്തി
ല്‍ കുറയാത്ത ജയില്‍വാസവും വിധിച്ചിരിക്കുന്നു മാത്രമല്ല ശിക്ഷാ കാലാവധി കഴിഞ്ഞു അഞ്ചു വര്‍ഷം കഴിഞ്ഞിട്ടുമില്ല;

 

ഒരു വ്യക്തി എന്തെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാ ല്‍, ഏഴു വര്‍ഷമോ അതിലധികമോ കാലം ജയില്‍വാസം വിധിച്ചിട്ടുണ്ടെങ്കി ല്‍ അയാള്‍ ഒരു കമ്പനിയിലും ഒരു ഡയറക്ട ര്‍ ആയി നിയമിക്കപ്പെടാ ന്‍ യോഗ്യനല്ല;

 

(e)   ഒരു കോടതിയോ ട്രിബ്യുണലോ ഒരു ഡയറക്ട ര്‍ ആയി നിയമിക്കപ്പെടാന്‍ അയാളെ അയോഗ്യനാക്കിക്കൊണ്ട് ഒരു ഉത്തരവ് പാസ്സാക്കുകയും ആ ഉത്തരവ് പ്രാബല്ല്യത്തിലും ഇരിക്കുന്നു;

(f)    അയാള്‍ ഒറ്റക്കോ മറ്റുള്ളവരുമായി കൂട്ടായോ കൈക്കൊണ്ട കമ്പനിയുടെ ഓഹരികളി ല്‍ ഏതെങ്കിലും ആഹ്വാനങ്ങള്‍ക്ക് പണമടച്ചിട്ടില്ല, മാത്രമല്ല, ആഹ്വാനത്തിന് പണമടക്കേണ്ട അവസാന ദിവസത്തിന്‌ ശേഷം ആറു മാസം കഴിഞ്ഞു;

(g)   തൊട്ടുമുന്‍പുള്ള അഞ്ചു വര്‍ഷങ്ങളി ല്‍ എപ്പോഴെങ്കിലും വകുപ്പ് 188 പ്രകാരം ബന്ധുക്കളുമായുള്ള ഇടപാടുകളിലുള്ള കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു; അല്ലെങ്കി ല്‍,

(h)  വകുപ്പ് 152 (3) അയാള്‍ പാലിച്ചില്ല.

[വ. 164 (1)]

താഴെപ്പറയുന്ന ഒരു കമ്പനിയുടെ ഒരു ഡയറക്ട ര്‍ ആകുന്ന അല്ലെങ്കി ല്‍ ആയിരുന്ന ഒരു വ്യക്തിയും, അത്-

(a)   സാമ്പത്തിക വിവരണങ്ങളും വാര്‍ഷിക റിട്ടേണുകളും തുടര്‍ച്ചയായി മൂന്നു സാമ്പത്തിക വര്‍ഷത്തേക്ക് ഫയ ല്‍ ചെയ്തിട്ടില്ല; അഥവാ,

(b)  അത് സ്വീകരിച്ച നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നതിലോ അതിന്മേലുള്ള പലിശ നല്‍കുന്നതിലോ ഡിബെഞ്ചറുക ള്‍ യഥാദിവസം പ്രതിദാനം നല്‍കുന്നതിലോ അതിന്മേലുള്ള പലിശ നല്‍കുന്നതിലോ, പ്രഖ്യാപിച്ച ലാഭ വിഹിതം നല്‍കുന്നതിലോ വീഴ്ച വരുത്തുകയും അത്തരം വീഴ്ച ഒന്നോ അതിലധികമോ വര്‍ഷം തുടരുകയും ചെയ്യുന്നു; എങ്കില്‍-

ആ കമ്പനി വീഴ്ച വരുത്തുന്ന ദിവസം മുത ല്‍ അഞ്ചു വര്‍ഷത്തേക്ക് ആ കമ്പനിയുടെ ഒരു ഡയറക്ട ര്‍ ആയി പുന ര്‍നിയമനത്തിനും മറ്റു കമ്പനികളില്‍ നിയമനത്തിനും യോഗ്യനല്ല.

[വ. 164 (2)]

ഉ.വ.(1), (2) എന്നിവ വ്യക്തമാക്കിയത് കൂടാതെ ഒരു ഡയറക്ട ര്‍ ആയി നിയമിക്കപ്പെടാ ന്‍ എന്തെങ്കിലും അയോഗ്യതക ള്‍ ഒരു സ്വകാര്യ കമ്പനിക്ക്‌ അതിന്‍റെ ആര്‍ട്ടിക്കിള്‍സി ല്‍ വ്യവസ്ഥ ചെയ്യാം.

ഉ.വ.(1)-ലെ (d), (e), (g) എന്നിവ പറയുന്ന അയോഗ്യതകള്‍-

(i)    ശിക്ഷ അഥവാ അയോഗ്യതാ ഉത്തരവ് ദിവസം മുതല്‍ മുപ്പതു ദിവസത്തേക്കും;

(ii)  ശിക്ഷയുടെ വിധി അഥവാ ഉത്തരവിന് എതിരേ മുപ്പതു ദിവസത്തിനുള്ളില്‍ അപ്പീലോ ഹര്‍ജിയോ പരിഗണിച്ചാ ല്‍ അത്തരം അപ്പീലോ ഹര്‍ജിയോ തീര്‍പ്പാകുന്ന ദിവസം മുത ല്‍ ഏഴു ദിവസം കഴിയുന്നത്‌ വരെയും; അല്ലെങ്കി ല്‍,

(iii) ഏഴു ദിവസത്തിനുള്ളില്‍ വിധി അഥവാ ഉത്തരവിന് എതിരേ വീണ്ടും അപ്പീലോ ഹര്‍ജിയോ പരിഗണിച്ചാ ല്‍ അത്തരം അപ്പീലോ ഹര്‍ജിയോ തീര്‍പ്പാകുന്നത് വരേയ്ക്കും;

നടപ്പിലാവില്ല.

[വ. 164 (3)]

#CompaniesAct

No comments:

Post a Comment