Friday, 7 November 2014

കമ്പനി നിയമം: സ്വതന്ത്ര ഡയറക്ടര്‍മാരുടെ തിരഞ്ഞെടുപ്പും ഡാറ്റാബാങ്ക് നിലനിര്‍ത്തുന്നതും


സ്വതന്ത്ര ഡയറക്ടര്‍മാരുടെ തിരഞ്ഞെടുപ്പും ഡാറ്റാബാങ്ക് നിലനിര്‍ത്തുന്നതും

വകുപ്പ് 149 (5)- ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, സ്വതന്ത്ര ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കാ ന്‍ അര്‍ഹതയും സമ്മതവും ഉള്ള  വ്യക്തികളുടെ പേരും വിലാസവും യോഗ്യതകളും ഉള്‍കൊള്ളുന്ന, കേന്ദ്ര ഗവര്‍ന്മേണ്ട് നോട്ടിഫൈ ചെയ്ത, ഡാറ്റാബാങ്ക് സൃഷ്ടിക്കാനും നിലനിര്‍ത്താനും വൈദഗ്ധ്യമുള്ളതും അത് അവരുടെ വെബ്സൈറ്റി ല്‍ അത്തരം ഡയറക്ടര്‍മാരുടെ നിയമനം നടത്തുന്ന കമ്പനിക്ക്‌ ഉപയോഗിക്കാനായി ചേര്‍ത്തിരിക്കുന്നതുമായ ഏതെങ്കിലും ബോഡി, ഇന്‍സ്റ്റിറ്റ്യൂട്ട് അഥവാ അസ്സോസിയേഷ ന്‍ നിലനിര്‍ത്തുന്ന, ഒരു ഡാറ്റാബാങ്കില്‍ നിന്നും സ്വതന്ത്ര ഡയറക്ടറുടെ തിരഞ്ഞെടുപ്പ് നടത്താം.

മുന്‍പറഞ്ഞ ഡാറ്റാബാങ്കില്‍ നിന്നും ഒരു വ്യക്തിയെ ഒരു സ്വതന്ത്ര ഡയറക്ടര്‍ ആയി തിരഞ്ഞെടുക്കുന്നതിന് മുന്‍പ് അവശ്യ ശുഷ്കാന്തി വിനിയോഗിക്കാനുള്ള ചുമതല അത്തരം നിയമനം നടത്തുന്ന കമ്പനിക്കായിരിക്കും.

[വ. 150 (1)]

വകുപ്പ് 152 (2) – ലെ വ്യവസ്ഥകള്‍ അനുസരിച്ച് സ്വതന്ത്ര ഡയറക്ടറുടെ നിയമനം കമ്പനി പൊതുയോഗത്തില്‍ അംഗീകരിക്കണം. അത്തരം നിയമനം പരിഗണിക്കുന്ന പൊതുയോഗം വിളിക്കാനുള്ള നോട്ടീസി ല്‍ ചേര്‍ത്തുവെയ്ക്കുന്ന വിശദീകരണ പ്രസ്താവന, സ്ഥാനാ ര്‍ത്ഥിയെ സ്വതന്ത്ര ഡയറക്ടറായി നിയമിക്കാനുള്ള തിരഞ്ഞെടുപ്പിന്‍റെ ന്യായീകരണങ്ങ ള്‍ കാണിക്കണം.

[വ. 150 (2)]

ഉ.വ.(1) പറയുന്ന ഡാറ്റാബാങ്ക്, സ്വതന്ത്ര ഡയറക്ടര്‍ ആയി
പ്രവര്‍ത്തിക്കാ
ന്‍ സമ്മതമുള്ള വ്യക്തികളുടെ വിവരങ്ങ ള്‍ നിര്‍ദ്ദേശിച്ച ചട്ടങ്ങള്‍ അനുസരിച്ച് സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും വേണം.

[വ. 150 (3)]

വകുപ്പ് 149 വ്യക്തമാക്കുന്ന യോഗ്യതകളും ആവശ്യകതകളും നിറവേറ്റുന്ന സ്വതന്ത്ര ഡയറക്ടര്‍മാരുടെ തിരഞ്ഞെടുപ്പിന്‍റെ നടപടികളും വിധവും കേന്ദ്ര ഗവര്‍ന്മേണ്ടിന് നിര്‍ദ്ദേശിക്കാം.

[വ. 150 (4)]
#CompaniesAct

No comments:

Post a Comment