ആഡിറ്റര്‍ക്ക് വിലക്കപ്പെട്ട ചില സേവനങ്ങ ള്‍
ഈ നിയമപ്രകാരം
നിയമിക്കപ്പെട്ട ഒരു ആഡിറ്റര്‍, ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരോ അല്ലെങ്കി ല്‍ ആഡിറ്റ് കമ്മിറ്റിയോ അംഗീകരിച്ച ഇതര സേവനങ്ങള്‍ മാത്രമേ നല്‍കാ ന്‍ പാടുള്ളൂ. എന്നാല്‍ ഇതില്‍
താഴെപ്പറയുന്ന സേവനങ്ങള്‍ (അത്തരം സേവനങ്ങള്‍ കമ്പനിക്കോ അതിന്‍റെ ഹോള്‍ഡിങ്ങ്
കമ്പനിക്കോ സബ്സിഡിയറി കമ്പനിക്കോ പ്രത്യക്ഷമായോ പരോക്ഷമായോ) ഉ ള്‍ പെടാ ന്‍ പാടില്ല:
(a)
അക്കൗണ്ടിങ്ങ് ആന്‍ഡ്
ബുക്ക് കീപിംഗ് സര്‍വീസസ്;
(b)
ആഭ്യന്തര ആഡിറ്റ്;
(c)
ഏതെങ്കിലും സാമ്പത്തിക വിവര
ക്രമത്തിന്‍റെ രൂപരേഖയും നടപ്പില്‍വരുത്തുന്നതും;
(d)
ആക്ചൂറിയല്‍ സര്‍വീസസ്;
(e)
നിക്ഷേപ ഉപദേശക സേവനങ്ങള്‍;
(f)
നിക്ഷേപ ബാങ്കിംഗ്
സേവനങ്ങള്‍;
(g)
പുറത്തെക്കു നല്‍കിയ
സാമ്പത്തിക സേവനങ്ങ ള്‍ അനുഷ്ഠിക്കുന്നത്;
(h)
മാനേജ്മെന്റ് സേവനങ്ങ ള്‍;
(i)
നിര്‍ദ്ദേശിച്ച തരത്തിലുള്ള
മറ്റു സേവനങ്ങ ള്‍;
ഈ നിയമം
തുടങ്ങുമ്പോഴോ അതിനു മുന്‍പോ ആഡിറ്റല്ലാത്ത സേവനങ്ങള്‍ നിര്‍വഹിച്ചിരുന്ന ഒരു
ആഡിറ്ററോ ഒരു ആഡിറ്റ്ഫേമോ നിയമം തുടങ്ങുന്ന ദിവസത്തിനുശേഷം ആദ്യത്തെ സാമ്പത്തിക വര്‍ഷം
അവസാനിക്കുന്നതിനു മുന്‍പ് ഈ വകുപ്പിലെ വ്യവസ്ഥക ള്‍ പാലിച്ചിരിക്കണം.
വിശദീകരണം: ഈ
ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി,
“പ്രത്യക്ഷമായോ പരോക്ഷമായോ” എന്ന സംജ്ഞയി ല്‍ ആഡിറ്റ ര്‍ ഇങ്ങനെ നിര്‍വഹിക്കുന്ന സേവനങ്ങ ള്‍ ഉള്‍പെടും:
“പ്രത്യക്ഷമായോ പരോക്ഷമായോ” എന്ന സംജ്ഞയി ല്‍ ആഡിറ്റ ര്‍ ഇങ്ങനെ നിര്‍വഹിക്കുന്ന സേവനങ്ങ ള്‍ ഉള്‍പെടും:
(i)
ഒരു വ്യക്തി
ആഡിറ്ററാകുമ്പോള്‍, അയാള്‍ തന്നെയോ, അല്ലെങ്കി ല്‍ അയാളുടെ ബന്ധു വഴിക്കോ, അല്ലെങ്കില്‍ ആ വ്യക്തിയുമായി ബന്ധപ്പെട്ട
അല്ലെങ്കില്‍ സഹവര്‍ത്തിയായ മറ്റൊരാ ള്‍ മുഖേനയോ,
മറ്റേതെങ്കിലും സ്ഥാപനം ആകട്ടെ, അതില്‍ അത്തരം വ്യക്തിക്ക് സ്വാധീന അല്ലെങ്കി ല്‍ നിയന്ത്രണ പ്രാധാന്യമുള്ളതോ അല്ലെങ്കി ല്‍ അതിന്‍റെ പേര്, അഥവാ ട്രേഡ് മാര്‍ക്ക്, അഥവാ ബ്രാന്‍ഡ് ആ വ്യക്തി ഉപയോഗിക്കുമ്പോ ള്‍;
(ii)
ഒരു ഫേം ആഡിറ്ററാകുമ്പോള്‍,
അത് തന്നെയോ, അതിന്‍റെ ഏതെങ്കിലും പങ്കാളി വഴിക്കോ, അല്ലെങ്കി ല്‍ അതിന്‍റെ രക്ഷാധികാരി, സബ്സിഡിയറി, അല്ലെങ്കി ല്‍ സഹവര്‍ത്തി സ്ഥാപനമോ, മറ്റേതെങ്കിലും സ്ഥാപനം ആകട്ടെ അതി ല്‍ ഫേമിനോ ഫേമിന്‍റെ ഏതെങ്കിലും പങ്കാളിക്കോ സ്വാധീന അല്ലെങ്കി ല്‍ നിയന്ത്രണ പ്രാധാന്യമുള്ളതോ അല്ലെങ്കി ല്‍ പേരോ, ട്രേഡ് മാര്‍ക്ക്, അഥവാ ബ്രാന്‍ഡ്, ഫേമോ അതിന്‍റെ ഏതെങ്കിലും പങ്കാളികളോ
ഉപയോഗിക്കുമ്പോള്‍.
[വ. 144 ]
#CompaniesAct
No comments:
Post a Comment