ഡയറക്ടര്‍ നിയമനങ്ങ ള്‍ പ്രത്യേകം
ഒരു കമ്പനിയുടെ ഒരു
പൊതുയോഗത്തില്‍ ഒറ്റ പ്രമേയത്തില്‍ രണ്ടോ അതിലധികമോ വ്യക്തികളെ കമ്പനിയുടെ
ഡയറക്ടര്‍മാരായി നിയമിക്കാനുള്ള ഒരു ഉപക്ഷേപം, അങ്ങനെ ഉപക്ഷേപം അവതരിപ്പിക്കാനുള്ള
ഒരു ഉദ്ദേശം അതിനെതിരേ വോട്ടൊന്നും ചെയ്യപ്പെടാതെ ആ യോഗത്തി ല്‍ ആദ്യം അംഗീകരിക്കാതെ നീക്കിക്കൂടാ.
. [വ. 162 (1)]
ഉ.വ.(1)-നു
വിരുദ്ധമായി നീക്കിയ ഒരു പ്രമേയം അത് നീക്കിയപ്പോള്‍ എന്തെങ്കിലും പ്രതിഷേധം
ഉന്നയിച്ചാലും ഇല്ലെങ്കിലും അസാധുവായിരിക്കും.
. [വ. 162 (2)]
ഒരു വ്യക്തിയുടെ
നിയമനത്തിന് അംഗീകാരത്തിനു വേണ്ടിയുള്ള അഥവാ ഒരു വ്യക്തിയെ ഒരു ഡയറക്ട ര്‍ ആയി നിയമിക്കാ ന്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു ഉപക്ഷേപം
അയാളുടെ നിയമനത്തിനുള്ള ഒരു ഉപക്ഷേപമായി പരിഗണിക്കപ്പെടും.
[വ. 162 (3)]
#CompaniesAct
No comments:
Post a Comment