ഡയറക്ടര്‍ ആകാനുള്ള അവകാശം
വകുപ്പ് 152
പ്രകാരം വിരമിക്കുന്ന ഡയറക്ട ര്‍ അല്ലാത്ത ഒരു വ്യക്തി,
ഈ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി, അയാളോ, അയാളെ ഒരു ഡയറക്ടര്‍ ആയി നിര്‍ദ്ദേശിക്കാ ന്‍ ഉദ്ദേശിക്കുന്ന ഏതെങ്കിലും അംഗമോ യോഗത്തിനു പതിന്നാലു ദിവസത്തി ല്‍ കുറയാതെ മുന്‍പായി കമ്പനിയുടെ റെജിസ്റ്റേഡ് ഓഫീസില്‍, ഒരു ഡയറക്ട ര്‍ ആയുള്ള അയാളുടെ സ്ഥാനാര്‍ഥിത്വം അഥവാ അയാളെ ഒരു സ്ഥാനാര്‍ഥിയായി ആ
ഓഫീസിലേക്ക് നിര്‍ദ്ദേശിക്കാനുള്ള അത്തരം അംഗത്തിന്‍റെ ഉദ്ദേശം വിശേഷപ്പെടുത്തി
അയാളുടെ കൈപ്പടയില്‍ എഴുതിയ ഒരു നോട്ടീസ്, ഒരു ലക്ഷം രൂപാ അല്ലെങ്കി ല്‍ നിര്‍ദ്ദേശിച്ച അധികം തുക നിക്ഷേപം സഹിതം, നിര്‍ദ്ദേശിക്കപ്പെട്ട വ്യക്തി ഒരു
ഡയറക്ട ര്‍ ആയി തിരഞ്ഞെടുക്കപ്പെടുകയോ അത്തരം പ്രമേയത്തി ല്‍ കൈ കാട്ടിയോ വോട്ടെടുപ്പിലോ ആകെ ചെയ്ത സാധുവായ വോട്ടിന്‍റെ ഇരുപത്തഞ്ചു ശതമാനത്തി ല്‍ കൂടുത ല്‍ കിട്ടുകയോ ചെയ്‌താ ല്‍ അത്തരം വ്യക്തിക്ക് അത് തിരികെ നല്‍കുന്ന വിധം, സമര്‍പ്പിച്ചാ ല്‍ ഏതെങ്കിലും പൊതുയോഗത്തി ല്‍ ഒരു ഡയറക്ടറുടെ ഓഫിസിലേക്ക്
നിയമനത്തിന് യോഗ്യനായിരിക്കും.
[വ. 160 (1)]
ഉ.വ.(1) പ്രകാരം ഡയറക്ടറുടെ
ഓഫീസിലേക്കുള്ള ഒരു വ്യക്തിയുടെ സ്ഥാനാര്‍ഥിത്വം കമ്പനി അതിന്‍റെ അംഗങ്ങളെ നിര്‍ദ്ദേശിച്ച
വിധത്തി ല്‍ അറിയിക്കണം.
[വ. 160 (2)]
#CompaniesAct
No comments:
Post a Comment