Monday, 10 November 2014

കമ്പനി നിയമം: ഡയറക്ടര്‍ ഐഡന്റിഫിക്കേഷ ന്‍ നമ്പ ര്‍


ഡയറക്ടര്‍ ഐഡന്റിഫിക്കേഷ ന്‍ നമ്പ ര്‍

ഒരു കമ്പനിയില്‍ ഡയറക്ട ര്‍ ആയി നിയമിക്കപ്പെടാ ന്‍ ഉദ്ദേശിക്കുന്ന ഓരോ വ്യക്തിയും കേന്ദ്ര ഗവര്‍ന്മേണ്ടിന് നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും നിര്‍ദ്ദിഷ്ട ഫീസ്‌ സഹിതം ഡയറക്ട ര്‍ ഐഡന്റിഫിക്കേഷ ന്‍ നമ്പ ര്‍ അനുവദിക്കാ ന്‍ ഒരു അപേക്ഷ നല്‍കണം.

[വ. 153 ]

വകുപ്പ് 153 പ്രകാരമുള്ള അപേക്ഷ സ്വീകരിച്ച് ഒരു മാസത്തിനകം നിര്‍ദ്ദേശിച്ച വിധത്തി ല്‍ കേന്ദ്ര ഗവര്‍ന്മേണ്ട്, ഒരു അപേക്ഷകന് ഒരു ഡയറക്ട ര്‍ ഐഡന്റിഫിക്കേഷ ന്‍ നമ്പ ര്‍ അനുവദിക്കണം.

[വ. 154 ]

വകുപ്പ് 154 പ്രകാരം ഒരു ഡയറക്ട ര്‍ ഐഡന്റിഫിക്കേഷ ന്‍
നമ്പ
ര്‍ അനുവദിക്കപ്പെട്ട ഒരു വ്യക്തിയും മറ്റൊരു ഡയറക്ട ര്‍ ഐഡന്റിഫിക്കേഷ ന്‍ നമ്പ റിന് അപേക്ഷിക്കുകയോ, മേടിക്കുകയോ, കൈവശം വെയ്ക്കുകയോ ചെയ്തുകൂടാ.

[വ. 155 ]

നിലവിലുള്ള ഓരോ ഡയറക്ടറും ഡയറക്ട ര്‍ ഐഡന്റിഫിക്കേഷ ന്‍
നമ്പ
ര്‍ കേന്ദ്ര ഗവര്‍ന്മേണ്ടി ല്‍ നിന്നും സ്വീകരിച്ച് ഒരു മാസത്തിനകം കമ്പനിയെയും അയാ ള്‍ ഡയറക്ട ര്‍ ആയ എല്ലാ കമ്പനികളെയും
ഡയറക്ട
ര്‍ ഐഡന്റിഫിക്കേഷ ന്‍ നമ്പ ര്‍ അറിയിക്കണം.

      [വ. 156 ]

ഓരോ കമ്പനിയും വകുപ്പ് 156 പ്രകാരമുള്ള അറിയിപ്പ് സ്വീകരിച്ച് പതിനഞ്ചു ദിവസത്തിനകം അതിന്‍റെ എല്ലാ ഡയറക്ടര്‍മാരുടെയും ഡയറക്ട ര്‍ ഐഡന്റിഫിക്കേഷ ന്‍ നമ്പ ര്‍, റെജിസ്ട്രാര്‍ക്കോ കേന്ദ്ര ഗവര്‍ന്മേണ്ട് വ്യക്തമാക്കിയ ഏതെങ്കിലും ഓഫീസര്‍ക്കോ അതോറിറ്റിക്കോ നിര്‍ദ്ദിഷ്ട ഫീസ്‌ അഥവാ വകുപ്പ് 403 വ്യക്തമാക്കുന്ന സമയത്തിനുള്ളി ല്‍ നിര്‍ദ്ദേശിച്ച അധികം ഫീസ്‌ അടച്ചു സമര്‍പ്പിക്കണം, കൂടാതെ അത്തരം ഓരോ അറിയിപ്പുകളും നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും സമര്‍പ്പിക്കണം.

[വ. 157 (1)]

ഒരു കമ്പനി ഉ.വ.(1) പ്രകാരം വകുപ്പ് 403 വ്യക്തമാക്കുന്ന കാലാവധി തീരുന്നതിനു മുന്‍പ് അധികം ഫീസ്‌ സഹിതം ഡയറക്ട ര്‍ ഐഡന്റിഫിക്കേഷ ന്‍ നമ്പ ര്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍, കമ്പനിയും വീഴ്ച വരുത്തിയ ഓരോ ഓഫീസറും ഇരുപത്തയ്യായിരം രൂപായില്‍ കുറയാതെ എന്നാ ല്‍ ഒരു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 157 (2)]

ഈ നിയമപ്രകാരം സമര്‍പ്പിക്കേണ്ട റിട്ടേണ്, വിവരങ്ങ ള്‍, വിശദാംശങ്ങ ള്‍ സമര്‍പ്പിക്കുന്ന ഓരോ വ്യക്തിയും അഥവാ കമ്പനിയും അത്തരം റിട്ടേണ്, വിവരങ്ങ ള്‍, വിശദാംശങ്ങ ള്‍ എന്നിവ ഡയറക്ടറുമായി ബന്ധപ്പെടുകയോ അഥവാ ഏതെങ്കിലും ഡയറക്ടറുടെ സൂചന ഉള്‍കൊള്ളുകയോ ചെയ്യുന്നെങ്കില്‍ അത്തരം റിട്ടേണ്, വിവരങ്ങ ള്‍, വിശദാംശങ്ങ ള്‍ എന്നിവയില്‍ ഡയറക്ട ര്‍ ഐഡന്റിഫിക്കേഷ ന്‍ നമ്പറും സൂചിപ്പിക്കണം.

      [വ. 158 ]

ഒരു കമ്പനിയുടെ ഡയറക്ടറോ ഏതെങ്കിലും വ്യക്തിയോ വകുപ്പ് 152, 155, 156, എന്നിവയിലെ ഏതെങ്കിലും വ്യവസ്ഥക ള്‍ ലംഘിക്കുകയാണെങ്കില്‍, അത്തരം വ്യക്തി അഥവാ കമ്പനിയുടെ
ഡയറക്ട
ര്‍ ആറു മാസം വരെ ജയില്‍വാസവും അന്‍പതിനായിരം രൂപാവരെ പിഴയും, കൂടാതെ ലംഘനം തുടരുന്നെങ്കി ല്‍ ആദ്യദിവസം കഴിഞ്ഞും ലംഘനം തുടരുന്ന ഓരോ ദിവസവും അഞ്ഞൂറു രൂപാവരെ വീണ്ടും പിഴയും, ശിക്ഷിക്കപ്പെടും.

[വ. 159 ]

#CompaniesAct

No comments:

Post a Comment