ഡയറക്ടര്‍മാരുടെ നിയമനം
ആദ്യത്തെ
ഡയറക്ടറുടെ നിയമനത്തിന് ഒരു കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് വ്യവസ്ഥ
ചെയ്തിട്ടില്ലെങ്കില്‍, ഈ വകുപ്പിലെ വ്യവസ്ഥകള്‍ പ്രകാരം ഡയറക്ടര്‍മാരെ വേണ്ടപോലെ
നിയമിക്കുന്നതുവരെ വ്യക്തികളായ മെമ്മോറാണ്ടത്തിന്‍റെ വരിക്കാരെ കമ്പനിയുടെ ആദ്യ
ഡയറക്ടര്‍മാരായി പരിഗണിക്കുകയും ഒറ്റയാള്‍ കമ്പനിയുടെ കാര്യത്തി ല്‍ അംഗമായ വ്യക്തിയെ, അതേ അംഗം ഡയറക്ടര്‍ അഥവാ ഡയറക്ടര്‍മാരെ നിയമിക്കുന്നത്
വരെ, അതിന്‍റെ ആദ്യ ഡയറക്ട ര്‍ ആയി പരിഗണിക്കുകയും
ചെയ്യും.
[വ. 152 (1)]
ഈ നിയമത്തില്‍
വ്യക്തമായി മറ്റുവിധത്തി ല്‍ വ്യവസ്ഥ ചെയ്തതൊഴികെ, ഓരോ ഡയറക്ടറെയും
കമ്പനി പൊതുയോഗത്തില്‍ നിയമിക്കും.
[വ. 152 (2)]
വകുപ്പ് 154
അനുസരിച്ച് ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഒരാള്‍ക്ക്
അനുവദിച്ചിട്ടില്ലെങ്കില്‍, അയാളെ ഒരു കമ്പനിയുടെ ഡയറക്ട ര്‍ ആയി നിയമിച്ചുകൂടാ.
[വ. 152 (3)]
കമ്പനി പൊതുയോഗത്തിലോ
മറ്റുവിധമോ ഒരു ഡയറക്ട ര്‍ ആയി നിയമിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഓരോ
വ്യക്തിയും അയാളുടെ ഡയറക്ട ര്‍ ഐഡന്റിഫിക്കേഷന്‍
നമ്പറും ഈ നിയമപ്രകാരം ഒരു ഡയറക്ട ര്‍ ആകാന്‍ അയാള്‍ക്ക്
അയോഗ്യതയില്ലെന്നുള്ള ഒരു പ്രഖ്യാപനവും നല്‍കണം.
[വ. 152 (4)]
ഒരു വ്യക്തി ഡയറക്ടറുടെ
ഓഫിസ് കൈക്കൊള്ളാ ന്‍ അയാളുടെ സമ്മതം നല്‍കുകയും അത്തരം സമ്മതം
അയാളുടെ നിയമനത്തിനു ശേഷം മുപ്പതു ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍ റെജിസ്ട്രാര്‍ക്ക് ഫയ ല്‍ ചെയ്താലുമല്ലാതെ അയാള്‍
ഡയറക്ട ര്‍ ആയി പ്രവര്‍ത്തിച്ചുകൂടാ.
പൊതുയോഗത്തില്‍ ഒരു
സ്വതന്ത്ര ഡയറക്ടറുടെ നിയമനത്തിന്‍റെ കാര്യത്തില്‍, പൊതുയോഗത്തിന്‍റെ
നോട്ടീസിനൊപ്പം ചേര്‍ത്തുവെച്ച അത്തരം നിയമനത്തിന്‍റെ ഒരു വിശദീകരണ പ്രസ്താവന,
ബോര്‍ഡിന്‍റെ അഭിപ്രായത്തില്‍ അയാ ള്‍ അത്തരം ഒരു നിയമനത്തിന്
ഈ
നിയമത്തി ല്‍ വ്യക്തമാക്കിയ ഉപാധിക ള്‍ നിറവേറ്റുന്നു എന്ന ഒരു പ്രസ്താവന കൂടി ഉള്‍കൊള്ളും.
നിയമത്തി ല്‍ വ്യക്തമാക്കിയ ഉപാധിക ള്‍ നിറവേറ്റുന്നു എന്ന ഒരു പ്രസ്താവന കൂടി ഉള്‍കൊള്ളും.
[വ. 152 (5)]
(a)ഓരോ വാര്‍ഷിക പൊതുയോഗത്തിലും എല്ലാ ഡയറക്ടര്‍മാരും വിരമിക്കുമെന്ന് ആര്‍ട്ടിക്കിള്‍സ്
വ്യവസ്ഥ ചെയ്തിട്ടില്ലെങ്കി ല്‍ മാത്രം, ഒരു പൊതുകാര്യകമ്പനിയുടെ
മൊത്തം ഡയറക്ടര്‍മാരുടെ എണ്ണത്തി ല്‍ രണ്ടില്‍ മൂന്നു
ഭാഗത്തി ല്‍ കുറയാത്തവ ര്‍-
(i)
അവരുടെ ഓഫിസ് കാലാവധി നിര്‍ണ്ണയിക്കുന്നത്
ഡയറക്ടര്‍മാരുടെ ആവര്‍ത്തനക്രമത്തി ല്‍ വിരമിക്കുന്നതിനുള്ള ബാദ്ധ്യതയിലൂടെയായിരിക്കും;
കൂടാതെ,
(ii)
ഈ നിയമത്തില്‍ വ്യക്തമായി
മറ്റുവിധത്തി ല്‍ വ്യവസ്ഥ ചെയ്തതൊഴികെ, കമ്പനിയുടെ പൊതുയോഗത്തി ല്‍ നിയമിക്കപ്പെടും.
(b)
അത്തരം കമ്പനിയുടെ ബാക്കി
ഡയറക്ടര്‍മാരേയും കമ്പനിയുടെ ആര്‍ട്ടിക്കിള്‍സിലെ
നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കമ്പനി പൊതുയോഗത്തില്‍ നിയമിക്കും.
(c)
ഉ.വ.(a), (b) എന്നിവ പ്രകാരം
ആദ്യ ഡയറക്ട ര്‍മാരെ നിയമിക്കുന്ന പൊതുയോഗത്തിന്‍റെ
ദിവസത്തിനു ശേഷം ഒരു പൊതുകാര്യ കമ്പനിയുടെ തൊട്ടടുത്ത വാര്‍ഷിക പൊതുയോഗം മുതലും
പിന്നീടുള്ള ഓരോ വാര്‍ഷിക പൊതുയോഗത്തിലും ആവര്‍ത്തനക്രമത്തി ല്‍ വിരമിക്കുന്നതിനു ബാദ്ധ്യതയുള്ള ഡയറക്ടര്‍മാരി ല്‍ മൂന്നിലൊരുഭാഗം അഥവാ അവരുടെ എണ്ണം മൂന്നോ മൂന്നിന്‍റെ ഗുണിതമോ അല്ലെങ്കി ല്‍ മൂന്നിലൊരുഭാഗത്തിന് ഏറ്റവും അടുത്ത എണ്ണം ഓഫീസി ല്‍ നിന്നും വിരമിക്കും.
(d)
ഓരോ വാര്‍ഷിക
പൊതുയോഗത്തിലും ആവര്‍ത്തനക്രമത്തി ല്‍ വിരമിക്കുന്നതിനു
ബാദ്ധ്യതയുള്ള ഡയറക്ടര്‍മാ ര്‍ അവരുടെ അവസാന നിയമന ശേഷം
ഏറ്റവും കൂടുത ല്‍ കാലം ഓഫിസ് കൈക്കൊണ്ടവരായിരിക്കും. ഒരേ
ദിവസം ഡയറക്ടര്‍മാ ര്‍ ആയ വ്യക്തികള്‍ തമ്മില്‍, അവര്‍ തമ്മിലുള്ള
എന്തെങ്കിലും കരാറിന് വിധേയമായി, നറുക്കെടുപ്പിലൂടെ തീരുമാനിക്കും.
(e)
മുന്‍പറഞ്ഞപോലെ വാര്‍ഷിക
പൊതുയോഗത്തി ല്‍ ഒരു ഡയറക്ട ര്‍ വിരമിക്കുമ്പോള്‍, കമ്പനി, വിരമിക്കുന്ന ഡയറക്ടറെയോ മറ്റാരെയെങ്കിലുമോ
നിയമിച്ച് ഒഴിവ് നികത്തും.
വിശദീകരണം: ഈ
ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “മൊത്തം ഡയറക്ടര്‍മാരുടെ എണ്ണത്തി ല്‍”, നിയമനം, ഈ നിയമപ്രകാരമോ നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരമോ ആകട്ടെ,
കമ്പനിയുടെ ബോര്‍ഡി ല്‍ ഉള്ള സ്വതന്ത്ര ഡയറക്ടര്‍മാ ര്‍ ഉ ള്‍പെടില്ല.
[വ. 152 (6)]
(a)വിരമിക്കുന്ന ഡയറക്ടറുടെ ഒഴിവ് നികത്തിയില്ലെങ്കില്‍, എന്നാല്‍ യോഗം ഒഴിവ്
നികത്തേണ്ട എന്ന് വ്യക്തമായി നിശ്ചയിച്ചിട്ടില്ലെങ്കി ല്‍, അടുത്തയാഴ്ച അതേ ദിവസം, അതേ സ്ഥലം, അതേ സമയത്തേക്ക് യോഗം മാറ്റിവെയ്ക്കും,
അഥവാ ആ ദിവസം ദേശീയ അവധി ദിവസം ആണെങ്കില്‍ അവധിയല്ലാത്ത തൊട്ടടുത്ത ദിവസം, അതേ
സ്ഥലം അതേ സമയത്തേക്ക് യോഗം മാറ്റിവെയ്ക്കും.
(b)
മാറ്റിവെച്ച യോഗത്തിലും വിരമിക്കുന്ന
ഡയറക്ടറുടെ ഒഴിവ് നികത്തിയില്ലെങ്കില്‍, എന്നാല്‍ യോഗം ഒഴിവ് നികത്തേണ്ട എന്ന്
വ്യക്തമായി നിശ്ചയിച്ചിട്ടില്ലെങ്കി ല്‍, മാറ്റിവെച്ച യോഗത്തി ല്‍ വിരമിച്ച
ഡയറക്ടറെ പുനര്‍നിയമിച്ചതായി കണക്കാക്കും;
ഇങ്ങനെയല്ലെങ്കില്‍-
ഇങ്ങനെയല്ലെങ്കില്‍-
(i)
ആ യോഗത്തിലോ തൊട്ടുമുന്‍പുള്ള
യോഗത്തിലോ ആ ഡയറക്ടറെ പുനര്‍നിയമിക്കാനുള്ള പ്രമേയം യോഗത്തി ല്‍ വെയ്ക്കുകയും തള്ളപ്പെടുകയും ചെയ്തു;
(ii)
വിരമിക്കുന്ന ഡയറക്ടര്‍
കമ്പനിക്കോ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ക്കോ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിന ല്‍കിയ നോട്ടീസി ല്‍ പുനര്‍നിയമിക്കുന്നതിനുള്ള വിസമ്മതം
വ്യക്തമാക്കി;
(iii)
അയാള്‍ക്ക് യോഗ്യതയില്ല
അഥവാ അയോഗ്യനാക്കപ്പെട്ടു;
(iv)
ഈ നിയമവ്യവസ്ഥകള്‍
അനുസരിച്ച് അയാളുടെ നിയമനത്തിനോ പുനര്‍നിയമനത്തിനോ സാധാരണ അല്ലെങ്കി ല്‍ വിശേഷ പ്രമേയം വേണം; അഥവാ,
(v)
വകുപ്പ് 162 ഇക്കാര്യത്തി ല്‍ ബാധകമായി.
വിശദീകരണം: ഈ
വകുപ്പിനും വകുപ്പ് 160-നും വേണ്ടി “വിരമിക്കുന്ന ഡയറക്ടര്‍” എന്ന ആശയം അര്‍ത്ഥമാക്കുന്നത് ആവര്‍ത്തനക്രമത്തി ല്‍ വിരമിക്കുന്ന ഒരു ഡയറക്ടര്‍ ആണ്.
[വ. 152 (7)]
#CompaniesAct
No comments:
Post a Comment