Sunday, 2 November 2014

കമ്പനി നിയമം: കേന്ദ്ര ഗവര്‍ന്മേണ്ട് ചില കമ്പനികള്‍ക്ക് കോസ്റ്റ് ആഡിറ്റ് നിര്‍ദ്ദേശിക്കും


കേന്ദ്ര ഗവര്‍ന്മേണ്ട് ചില കമ്പനികള്‍ക്ക് കോസ്റ്റ് ആഡിറ്റ് നിര്‍ദ്ദേശിക്കും

ഈ അദ്ധ്യായത്തില്‍ എന്തുതന്നെ ഉ ള്‍കൊണ്ടിരുന്നാലും, കേന്ദ്ര ഗവര്‍ന്മേണ്ട്, ഉത്തരവ് പ്രകാരം, ചരക്കുകളുടെ നിര്‍മാണത്തി ല്‍ ഏര്‍പ്പെട്ടിരിക്കുന്ന അല്ലെങ്കി ല്‍ നിര്‍ദ്ദേശിച്ച സേവനങ്ങ ള്‍ നല്‍കുന്ന പ്രത്യേക ശ്രേണിയിലുള്ള കമ്പനികള്‍ക്ക്, പദാര്‍ത്ഥങ്ങളുടെ അല്ലെങ്കി ല്‍ തൊഴിലാളികളുടെ അല്ലെങ്കില്‍ നിര്‍ദ്ദേശിച്ച ചിലവിന്‍റെ മറ്റിനങ്ങളുടെ ഉപയോഗം സംബന്ധിച്ച വിവരങ്ങ ള്‍ കൂടി അത്തരം ശ്രേണികളിലുള്ള കമ്പനികളുടെ കണക്കുകളി ല്‍ ഉള്‍പെടുത്തണമെന്നു നിര്‍ദ്ദേശിക്കാം:     

കേന്ദ്ര ഗവര്‍ന്മേണ്ട്, ഏതെങ്കിലും വിശിഷ്ട നിയമം നിയന്ത്രിക്കുന്ന ഏതെങ്കിലും കമ്പനികളുടെ ശ്രേണിയില്‍ അത്തരം ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് അത്തരം വിശിഷ്ട നിയമം സ്ഥാപിച്ച അല്ലെങ്കി ല്‍ സംഘടിപ്പിച്ച റെഗുലേറ്ററി ബോഡിയുമായി ചര്‍ച്ച ചെയ്യും.

[വ. 148 (1)]

കേന്ദ്ര ഗവര്‍ന്മേണ്ടിന് അങ്ങനെ ചെയ്യണമെന്ന് അഭിപ്രായമുണ്ടെങ്കില്‍, അത് ഉത്തരവ് പ്രകാരം, ഉ.വ.(1) ബാധകമാവുന്ന,  നിര്‍ദ്ദേശിച്ച തുകയുടെ  ഋണവിമുക്തമൂലധനവും അല്ലെങ്കി ല്‍  നിര്‍ദ്ദേശിച്ച തുകയുടെ വിറ്റുവരവും ഉള്ള കമ്പനി ശ്രേണികളുടെ കോസ്റ്റ് റെക്കോര്‍ഡുക ള്‍ ഉത്തരവില്‍ വ്യക്തമാക്കിയ വിധത്തി ല്‍ ആഡിറ്റ് നടത്താ ന്‍ നിര്‍ദ്ദേശിക്കും.

[വ. 148 (2)]

ഉ.വ.(2)-ലെ ആഡിറ്റ്, നിര്‍ദ്ദേശിച്ച വിധത്തി ല്‍ അംഗങ്ങ ള്‍ തീരുമാനിച്ച വേതനത്തിന് ബോര്‍ഡ്‌ നിയമിച്ച പ്രാക്ടീസിലുള്ള കോസ്റ്റ് അക്കൗണ്ടന്റ് നടത്തും.

വകുപ്പ് 139 പ്രകാരം കമ്പനിയുടെ ആഡിറ്ററായി നിയമിച്ച ഒരു വ്യക്തിയെയും കോസ്റ്റ് റെക്കോര്‍ഡുക ള്‍ ആഡിറ്റ് നടത്താ ന്‍ നിയമിച്ചുകൂടാ.

കോസ്റ്റ് ആഡിറ്റ് നടത്തുന്ന ആഡിറ്റര്‍ കോസ്റ്റ് ആഡിറ്റിങ്ങ്
സ്റ്റാന്‍ഡേര്‍ഡുക
ള്‍ പാലിക്കണം.

വിശദീകരണം: ഈ ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “കോസ്റ്റ് ആഡിറ്റിങ്ങ് സ്റ്റാന്‍ഡേര്‍ഡുക ള്‍” എന്ന ആശയം അര്‍ത്ഥമാക്കുന്നത് കോസ്റ്റ് ആന്‍ഡ്‌ വര്‍ക്ക്‌സ് അക്കൗണ്ടന്റ്സ് ആക്ട്‌, 1959 പ്രകാരം രൂപീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ്‌ വര്‍ക്ക്‌സ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ അംഗീകാരത്തോടെ പുറപ്പെടുവിക്കുന്ന സ്റ്റാന്‍ഡേര്‍ഡുക ള്‍ ആയിരിക്കും.

[വ. 148 (3)]

ഈ വകുപ്പ് അനുസരിച്ചുള്ള ഒരു ആഡിറ്റ് വകുപ്പ് 143 പ്രകാരമുള്ള ആഡിറ്റിന് പുറമേ ആയിരിക്കും.

[വ. 148 (4)]

ഈ അദ്ധ്യായപ്രകാരം ആഡിറ്റര്‍മാര്‍ക്ക് ബാധകമായ യോഗ്യതക ള്‍, അയോഗ്യതകള്‍, അവകാശങ്ങ ള്‍, ചുമതലകള്‍, കടപ്പാടുകള്‍, എന്നിവ ബാധകമാവുന്നത്രയും ഈ വകുപ്പനുസരിച്ച് നിയമിച്ച കോസ്റ്റ് ആഡിറ്റര്‍ക്ക് ബാധകം ആകും. കമ്പനിയുടെ കോസ്റ്റ് റെക്കോര്‍ഡുക ള്‍ ആഡിറ്റ്
ചെയ്യാ
ന്‍ ഈ വകുപ്പ് പ്രകാരം നിയമിച്ച കോസ്റ്റ് ആഡിറ്റര്‍ക്ക് എല്ലാവിധ സഹായവും സാമഗ്രികളും നല്‍കേണ്ടത് കമ്പനിയുടെ ചുമതല ആയിരിക്കും.

കോസ്റ്റ് റെക്കോര്‍ഡുകളുടെ ആഡിറ്റ് റിപ്പോര്‍ട്ട് പ്രാക്ടീസിലുള്ള കോസ്റ്റ് അക്കൗണ്ടന്റ് കമ്പനിയുടെ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കും.

[വ. 148 (5)]

ഉ.വ.(2)-ലെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ കോസ്റ്റ് ആഡിറ്റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കിട്ടിയ ദിവസം മുത ല്‍ മുപ്പതു ദിവസത്തിനകം ഒരു കമ്പനി കേന്ദ്ര ഗവര്‍ന്മേണ്ടിന് അത്തരം റിപ്പോര്‍ട്ടും അതി ല്‍ ഉള്‍പെടുത്തിയ ഓരോ വിശേഷപ്പെടുത്തലുകള്‍ക്കും, കരുതലോടെയുള്ള പ്രസ്താവനകള്‍ക്കും മുഴുവ ന്‍ വിവരങ്ങളും വിശദീകരണങ്ങളും നല്‍കണം.

[വ. 148 (6)]

ഈ വകുപ്പില്‍ പറഞ്ഞിരിക്കുന്ന കോസ്റ്റ് ആഡിറ്റ് റിപ്പോര്‍ട്ടും കമ്പനി ഉ.വ.(6) പ്രകാരം നല്‍കിയ വിവരങ്ങളും വിശദീകരണങ്ങളും പരിഗണിച്ച ശേഷം മറ്റെന്തെങ്കിലും വിവരങ്ങളും വിശദീകരണങ്ങളും വേണമെന്നാണ് കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ അഭിപ്രായമെങ്കി ല്‍ അത് അത്തരം മറ്റു വിവരങ്ങളും വിശദീകരണങ്ങളും ആവശ്യപ്പെടുകയും കമ്പനി ആ ഗവര്‍ന്മേണ്ട് നിര്‍ദ്ദേശിച്ച സമയത്തിനുള്ളി ല്‍ അത് സമര്‍പ്പിക്കുകയും വേണം.

[വ. 148 (7)]

ഈ വകുപ്പിലെ വ്യവസ്ഥകള്‍ പാലിക്കുന്നതി ല്‍ വീഴ്ച വരുത്തിയാ ല്‍-

(a)   കമ്പനിയും വീഴ്ച വരുത്തിയ ഓരോ ഓഫീസറും വകുപ്പ് 147 (1) വ്യവസ്ഥ ചെയ്തിരിക്കുന്ന വിധത്തി ല്‍ ശിക്ഷിക്കപ്പെടും.

(b)  വീഴ്ച വരുത്തിയ കമ്പനിയുടെ കോസ്റ്റ് ആഡിറ്റ ര്‍ വകുപ്പ് 147 (2) മുതല്‍ (4) വരെ വ്യവസ്ഥ ചെയ്തിരിക്കുന്ന വിധത്തി ല്‍ ശിക്ഷിക്കപ്പെടും.

 [വ. 148 (8)]
 

  അദ്ധ്യായം പത്ത് സമാപ്തം
#CompaniesAct

No comments:

Post a Comment