Sunday, 2 November 2014

കമ്പനി നിയമം: ഉല്ലംഘനത്തിന്‌ ശിക്ഷ


ഉല്ലംഘനത്തിന്‌ ശിക്ഷ

വകുപ്പ് 139 മുത ല്‍ 146 വരെ (രണ്ടും ഉള്‍പെടെ) യുള്ള വ്യവസ്ഥകളില്‍ ഏതെങ്കിലും ലംഘിച്ചാല്‍ കമ്പനി ഇരുപത്തയ്യായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാവരെ പിഴ ശിക്ഷിക്കപ്പെടും, വീഴ്ച വരുത്തിയ ഓരോ ഓഫീസറും ഒരു വര്‍ഷം വരെ ജയില്‍വാസത്തിനും പതിനായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ ഒരു ലക്ഷം രൂപാവരെ പിഴയും ചിലപ്പോള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 147 (1)]

ഒരു കമ്പനിയുടെ ഒരു ആഡിറ്റ ര്‍ വകുപ്പുകള്‍, 139, 143, 144, അല്ലെങ്കില്‍ 145, ഇവയിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചാ ല്‍ ആഡിറ്റ ര്‍ ഇരുപത്തയ്യായിരം രൂപായില്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാവരെ പിഴ ശിക്ഷിക്കപ്പെടും:

ഒരു ആഡിറ്റര്‍ അത്തരം വ്യവസ്ഥക ള്‍ അറിഞ്ഞുകൊണ്ടോ മനഃപൂര്‍വമോ കമ്പനിയെയോ, അതിന്‍റെ ഓഹരിയുടമകളെയോ, ഉത്തമര്‍ണരെയോ, നികുതി അധികാരികളെയോ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെ ലംഘിക്കുന്നെങ്കില്‍ ആഡിറ്റ ര്‍ ഒരു വര്‍ഷം വരെ ജയില്‍വാസത്തിനും ഒരു ലക്ഷം രൂപായില്‍ കുറയാതെ എന്നാ ല്‍  ഇരുപത്തഞ്ചു ലക്ഷം രൂപാവരെ പിഴയും ശിക്ഷിക്കപ്പെടും.

 [വ. 147 (2)]

ഉ.വ.(2) പ്രകാരം ഒരു ആഡിറ്റര്‍ ശിക്ഷിക്കപ്പെട്ടാ ല്‍ അയാള്‍:

(i) അയാള്‍ സ്വീകരിച്ച വേതനം തിരികെ കമ്പനിക്ക്‌ നല്‍കാ ന്‍, കൂടാതെ

(ii) കമ്പനി, സ്റ്റാറ്റ്യൂട്ടറി ബോഡിക ള്‍, അധികാരികള്‍, മറ്റേതെങ്കിലും വ്യക്തികള്‍ എന്നിവര്‍ക്ക് അയാളുടെ ആഡിറ്റ് റിപ്പോര്‍ട്ടി ല്‍ നടത്തിയ തെറ്റായ അഥവാ തെറ്റിദ്ധരിപ്പിക്കുന്ന വിശദവിവര പ്രസ്താവനക ള്‍ മൂലം വന്ന നഷ്ടത്തിനു പരിഹാരം കൊടുക്കാ ന്‍,

ബാദ്ധ്യസ്ഥനാണ്.

[വ. 147 (3)]

കേന്ദ്ര ഗവര്‍ന്മേണ്ട്, കമ്പനിക്ക്‌, അല്ലെങ്കില്‍ ഉ.വ.(3) (ii) പ്രകാരമുള്ള ഏതെങ്കിലും വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഉറപ്പാക്കാ ന്‍,

നോട്ടിഫിക്കേഷന്‍ വഴി ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി ബോഡി അഥവാ അധികാരി അഥവാ ഒരു ഓഫീസറെ നിയോഗിക്കുകയും അത്തരം  ബോഡി അഥവാ അധികാരി അഥവാ ഓഫീസ ര്‍, കമ്പനിക്കും അല്ലെങ്കില്‍ വ്യക്തികള്‍ക്കും നഷ്ടപരിഹാരം നല്‍കിയ ശേഷം നഷ്ടപരിഹാരം നല്‍കിയതിന് നോട്ടിഫിക്കേഷനി ല്‍ വ്യക്തമാക്കിയ വിധത്തി ല്‍ ഒരു റിപ്പോര്‍ട്ട് കേന്ദ്ര ഗവര്‍ന്മേണ്ടിന് ഫയ ല്‍ ചെയ്യും.

[വ. 147 (4)]

ഒരു കമ്പനിയുടെ ആഡിറ്റ് ഒരു ആഡിറ്റ്ഫേം ചെയ്യുന്നെങ്കില്‍, ആഡിറ്റ്ഫേമിന്‍റെ പങ്കാളിയോ പങ്കാളികളോ വഞ്ചനാപരമായി പ്രവര്‍ത്തിച്ചെന്നോ, കമ്പനിയോ, അതിന്‍റെ ഡയറക്ടര്‍മാരോ, ഓഫീസര്‍മാരോ അവരോടൊപ്പമോ അവര്‍ക്കോ വഞ്ചനയ്ക്ക് സഹായിച്ചെന്നോ കൂട്ടു നിന്നെന്നോ തെളിയിക്കപ്പെട്ടാ ല്‍, ഈ നിയമത്തില്‍ അല്ലെങ്കില്‍ നിലവിലുള്ള ഏതെങ്കിലും നിയമത്തി ല്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന സിവില്‍ അല്ലെങ്കി ല്‍ ക്രിമിന ല്‍ ബാദ്ധ്യത, അത്തരം പ്രവര്‍ത്തിക്ക്, ആഡിറ്റ്ഫേമിന്‍റെ ബന്ധപ്പെട്ട പങ്കാളിക്കും, അഥവാ പങ്കാളികള്‍ക്കും ഫേമിനും ഒരുമിച്ചും വെവ്വേറെയും ആയിരിക്കും.

[വ. 147 (5)]
#CompaniesAct

No comments:

Post a Comment