Saturday, 29 November 2014

കമ്പനി നിയമം: ഡയറക്ടര്‍മാരെ നീക്കം ചെയ്യുന്നത്


ഡയറക്ടര്‍മാരെ നീക്കം ചെയ്യുന്നത്

വകുപ്പ് 242 അനുസരിച്ച് ട്രിബ്യുണ ല്‍ നിയമിച്ച ഒരു ഡയറക്ട ര്‍ അല്ലാത്ത ഒരു ഡയറക്ടറെ അയാള്‍ക്ക്‌ കേള്‍ക്കാ ന്‍ ന്യായമായ ഒരു അവസരം കൊടുത്തിട്ട് അയാളുടെ ഓഫിസ് കാലാവധി അവസാനിക്കുന്നതിനു മുന്‍പ് ഒരു കമ്പനിക്ക്‌ സാധാരണ പ്രമേയം വഴി നീക്കം ചെയ്യാം:

കമ്പനി, വകുപ്പ് 163 പ്രകാരം ആകെ ഡയറക്ടര്‍മാരുടെ എണ്ണത്തി ല്‍ രണ്ടി ല്‍ മൂന്നു ഭാഗത്തില്‍ കുറയാത്തവരെ ആനുപാതിക പ്രാതിനിധ്യം എന്ന തത്ത്വം അനുസരിച്ച് നിയമിക്കാ ന്‍ അതിനു നല്‍കിയ ഓപ്ഷ ന്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളപ്പോള്‍ ഈ ഉപവകുപ്പിലുള്ള ഒന്നും ബാധകമാവില്ല.

[വ. 169 (1)]

ഈ വകുപ്പനുസരിച്ച് ഒരു ഡയറക്ടറെ നീക്കാനോ അങ്ങനെ നീക്കിയ ഒരു ഡയറക്ടറുടെ സ്ഥാനത്തു മറ്റൊരാളെ നിയമിക്കാനോ ഉള്ള ഏതെങ്കിലും പ്രമേയത്തിന് അയാളെ നീക്കുന്ന യോഗത്തി ല്‍ വിശേഷ നോട്ടീസ് വേണ്ടിവരും.

[വ. 169 (2)]

ഈ വകുപ്പനുസരിച്ച് ഒരു ഡയറക്ടറെ നീക്കാനുള്ള ഒരു പ്രമേയത്തിന്‍റെ നോട്ടീസ് കിട്ടിയാല്‍, കമ്പനി ഉടനെതന്നെ അതിന്‍റെ ഒരു പകര്‍പ്പ് ബന്ധപ്പെട്ട ഡയറക്ടര്‍ക്ക് അയയ്ക്കണം. ഡയറക്ടര്‍ക്ക് , അയാള്‍ കമ്പനിയുടെ ഒരു അംഗമാണെങ്കിലും അല്ലെങ്കിലും പ്രമേയത്തിന്മേല്‍ യോഗത്തില്‍ കേള്‍ക്കപ്പെടാ ന്‍ അവകാശം ഉണ്ടായിരിക്കും.

[വ. 169 (3)]

ഈ വകുപ്പനുസരിച്ച് ഒരു ഡയറക്ടറെ നീക്കാനുള്ള ഒരു പ്രമേയത്തിന്‍റെ നോട്ടീസ് നല്‍കിയിട്ടുള്ളപ്പോ ള്‍ ബന്ധപ്പെട്ട ഡയറക്ട ര്‍ കമ്പനിക്ക്‌ നിവേദനം എഴുതി നല്‍കുകയും കമ്പനിയുടെ അംഗങ്ങള്‍ക്ക് അതിന്‍റെ വിജ്ഞാപനം നല്‍കാന്‍ അഭ്യര്‍ത്ഥന നടത്തുകയും ചെയ്താല്‍, കമ്പനി, അതിനു സമയം അനുവദിക്കുന്നെങ്കില്‍-

(a)   കമ്പനിയുടെ അംഗങ്ങള്‍ക്ക് നല്‍കിയ പ്രമേയത്തിന്‍റെ നോട്ടീസി ല്‍ നിവേദനം നല്‍കിയിട്ടുള്ള കാര്യം പറയണം, മാത്രമല്ല,

(b)  കമ്പനിക്ക്‌ നിവേദനം ലഭിക്കുന്നതിനു മുന്‍പോ അത് കഴിഞ്ഞോ യോഗത്തിന്‍റെ നോട്ടീസ് അയച്ചിട്ടുള്ള കമ്പനിയുടെ ഓരോ അംഗത്തിനും നിവേദനത്തിന്‍റെ ഒരു പകര്‍പ്പ് അയയ്ക്കണം.

സമയക്കുറവു മൂലം അഥവാ കമ്പനിയുടെ വീഴ്ച മൂലം നിവേദനത്തിന്‍റെ ഒരു പകര്‍പ്പ് മുന്‍പറഞ്ഞതുപോലെ അയച്ചില്ലെങ്കി ല്‍ ഡയറക്ടര്‍ക്ക് വാചികമായി കേള്‍ക്കപ്പെടാനുള്ള അവകാശത്തിന്‌ കോട്ടം തട്ടാതെ നിവേദനം യോഗത്തില്‍ വായിക്കാ ന്‍ അവകാശപ്പെടാം.

ഈ ഉപവകുപ്പ് നല്‍കുന്ന അവകാശങ്ങ ള്‍ അപകീര്‍ത്തികരമായ കാര്യത്തിന് അനാവശ്യമായ പ്രചാരം നേടാന്‍ ദുരുപയോഗം ചെയ്യുന്നു എന്ന്, കമ്പനിയുടെയോ, മറ്റു പീഡിതനായ വ്യക്തിയുടെയോ ഒരു അപേക്ഷയിന്മേ ല്‍ ട്രിബ്യുണലിന് ബോദ്ധ്യമായാ ല്‍ നിവേദനത്തിന്‍റെ പകര്‍പ്പ് അയയ്ക്കുകയോ നിവേദനം യോഗത്തി ല്‍ വായിക്കുകയോ ചെയ്യേണ്ടതില്ല. അപേക്ഷയിന്മേ ല്‍ കമ്പനിക്ക്‌ വന്ന ചിലവുകള്‍ മുഴുവനായോ ഭാഗികമായോ ഡയറക്ടര്‍, അയാള്‍ അതി ല്‍ ഒരു കക്ഷി അല്ലെങ്കില്‍ കൂടി, നല്‍കാ ന്‍ ട്രിബ്യുണലിന് ഉത്തരവിടാം.

[വ. 169 (4)]

ഈ വകുപ്പനുസരിച്ച് ഒരു ഡയറക്ടറെ നീക്കിയത് വഴി ഉണ്ടാകുന്ന ഒരു ഒഴിവ് അയാളെ കമ്പനി പോതുയോഗത്തിലോ ബോര്‍ഡോ നിയമിച്ചതാെണങ്കി ല്‍ അയാളെ നീക്കുന്ന യോഗത്തി ല്‍ അയാളുടെ സ്ഥാനത്തു മറ്റൊരു ഡയറക്ടറെ നിയമിച്ചു നികത്തും. ഉ.വ.(2) അനുസരിച്ച് നിയമനോേദ്ദശത്തിന്‌ വിശേഷ നോട്ടീസ് നല്‍കിയിരിക്കണം.

[വ. 169 (5)]

അങ്ങനെ നിയമിക്കപ്പെട്ട ഒരു ഡയറക്ടര്‍ അയാളുടെ മുന്‍ഗാമിയെ നീക്കിയില്ലെങ്കില്‍ ടിയാന്‍ ഓഫിസ് കൈക്കൊള്ളുമായിരുന്ന ദിവസം വരെ ഓഫിസ് കൈക്കൊള്ളും.

[വ. 169 (6)]

ഉ.വ.(5) പ്രകാരം ഒഴിവ് നികത്തിയില്ലെങ്കി ല്‍ അത് ഒരു താത്കാലിക ഒഴിവായി ഈ നിയമത്തിലെ വ്യവസ്ഥക ള്‍ അനുസരിച്ച് നികത്തും:

ഓഫീസില്‍ നിന്നും നീക്കിയ ഡയറക്ടറെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാ ര്‍ ഒരു ഡയറക്ടര്‍ ആയി പുനര്‍നിയമിക്കാ ന്‍ പാടില്ല.

[വ. 169 (7)]

ഈ വകുപ്പിലുള്ള ഒന്നും-

(a)   ഈ വകുപ്പു പ്രകാരം നീക്കിയ ഒരു വ്യക്തിക്ക് അയാളുടെ ഡയറക്ടര്‍ നിയമനം അവസാനിപ്പിക്കുന്നതിന് കരാ ര്‍ വ്യവസ്ഥകളോ ഡയറക്ട ര്‍ ആയി അയാളുടെ നിയമന വ്യവസ്ഥകളോ അനുസരിച്ചോ മറ്റെന്തെങ്കിലും നിയമനം ഡയറക്ടര്‍ ആയി അവസാനിപ്പിക്കുന്നതിനോ എന്തെങ്കിലും പ്രതിഫലം അഥവാ നഷ്ടപരിഹാരം കൊടുക്കുന്നത് ഇല്ലാതാക്കുന്നില്ല.

(b)  ഈ നിയമത്തിലെ മറ്റു വ്യവസ്ഥക ള്‍ പ്രകാരം ഒരു ഡയറക്ടറെ നീക്കാന്‍ ഉള്ള എന്തെങ്കിലും അധികാരം എടുത്തു മാറ്റുന്നതല്ല.

[വ. 169 (8)]

#CompaniesAct

No comments:

Post a Comment