Saturday, 29 November 2014

കമ്പനി നിയമം: ഡയറക്ടറുടെ രാജി


ഡയറക്ടറുടെ രാജി

കമ്പനിക്ക്‌ നോട്ടീസ് എഴുതി നല്‍കി ഒരു ഡയറക്ടര്‍ക്ക് തന്‍റെ ഓഫിസ് രാജി വെയ്ക്കാം. ബോര്‍ഡ്‌, അത്തരം നോട്ടീസ് കിട്ടിയാ ല്‍ അത് രേഖപ്പെടുത്തുകയും കമ്പനി, നിര്‍ദ്ദേശിച്ച സമയത്തിനുള്ളിലും ഫോമിലും വിധത്തിലും റജിസ്ട്രാറെ അറിയിക്കുകയും അത്തരം രാജിയുടെ വിവരം തൊട്ടടുത്ത കമ്പനിയുടെ പൊതുയോഗത്തി ല്‍ വെയ്ക്കുന്ന ഡയറക്ടറുടെ റിപ്പോര്‍ട്ടി ല്‍ ചേര്‍ക്കുകയും വേണം:

ഡയറക്ടറും തന്‍റെ രാജിയുടെ ഒരു പകര്‍പ്പ് രാജിയുടെ വിശദമായ കാരണങ്ങള്‍ സഹിതം മുപ്പതു ദിവസത്തിനുള്ളി ല്‍ നിര്‍ദ്ദേശിച്ച
വിധത്തി
ല്‍ റജിസ്ട്രാര്‍ക്ക് അയച്ചു കൊടുക്കണം.

[വ. 168 (1)]

ഒരു ഡയറക്ടറുടെ രാജി കമ്പനിക്ക്‌ നോട്ടീസ് കിട്ടുന്ന ദിവസം മുതലോ ഡയറക്ടര്‍ നോട്ടീസി ല്‍ വ്യക്തമാക്കുന്ന ദിവസം മുതലോ, ഏതാണോ അവസാനം, അന്നുമുതല്‍ക്ക് നടപ്പിലാകും:

രാജി വെച്ച ഡയറക്ട ര്‍ തന്‍റെ കാലഘട്ടത്തി ല്‍ സംഭവിച്ച കുറ്റങ്ങള്‍ക്ക് അയാളുടെ രാജിക്കു ശേഷവും ബാദ്ധ്യതയുള്ളവനായിരിക്കും.

[വ. 168 (2)]

ഒരു കമ്പനിയുടെ എല്ലാ ഡയറക്ടര്‍മാരും അവരുടെ ഓഫിസ് രാജി വെയ്ക്കുന്നെങ്കില്‍ അല്ലെങ്കി ല്‍ വകുപ്പ് 167 അനുസരിച്ച് അവരുടെ ഓഫിസ് ഒഴിവാകുന്നെങ്കില്‍, പ്രോത്സാഹകന്‍, അഥവാ അയാളുടെ അസാന്നിദ്ധ്യത്തില്‍ കേന്ദ്ര ഗവര്‍ന്മേണ്ട് വേണ്ട എണ്ണം ഡയറക്ടര്‍മാരെ നിയമിക്കുകയും കമ്പനി പൊതുയോഗത്തി ല്‍ ഡയറക്ടര്‍മാരെ നിയമിക്കുന്നതുവരെ അവര്‍ ഓഫിസ് കൈക്കൊള്ളുകയും ചെയ്യും.

[വ. 168 (3)]

#CompaniesAct

No comments:

Post a Comment