Saturday, 29 November 2014

കമ്പനി നിയമം: ഡയറക്ടറുടെ ഓഫിസ് ഒഴിയും


ഡയറക്ടറുടെ ഓഫിസ് ഒഴിയും

താഴെപ്പറയുന്നവയാ ല്‍ ഒരു ഡയറക്ടറുടെ ഓഫിസ് ഒഴിവാകും-

(a)   വകുപ്പ് 164 വ്യക്തമാക്കിയ അയോഗ്യതക ള്‍ ഏതെങ്കിലും അയാ ള്‍  നേരിടുന്നു;

(b)  പന്ത്രണ്ടു മാസക്കാലം നടത്തിയ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ എല്ലാ യോഗങ്ങളി ല്‍ നിന്നും ഹാജരില്ലായ്മയ്ക്ക് ബോര്‍ഡിന്‍റെ ലീവ് വാങ്ങിയോ അല്ലാതെയോ വിട്ടു നില്‍ക്കുന്നു;

(c)   അയാള്‍ക്ക്‌ പ്രത്യക്ഷമായോ പരോക്ഷമായോ താത്പര്യമുള്ള കരാറുകളിലും ക്രമങ്ങളിലും ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് 184-ന്‍റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അയാ ള്‍ പ്രവര്‍ത്തിക്കുന്നു;

(d)  വകുപ്പ് 184-ന്‍റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അയാള്‍ക്ക്‌ പ്രത്യക്ഷമായോ പരോക്ഷമായോ താത്പര്യമുള്ള ഏതെങ്കിലും കരാറുകളിലും ക്രമങ്ങളിലും അയാള്‍ തന്‍റെ താത്പര്യം വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തുന്നു;

(e)   ഒരു കോടതിയുടെയോ ട്രിബ്യുണലിന്റെയോ ഒരു ഉത്തരവിനാല്‍ അയാള്‍ അയോഗ്യനാക്കപ്പെടുന്നു;

(f)    അയാളെ എന്തെങ്കിലും കുറ്റത്തിന് ഒരു കോടതി ശിക്ഷിച്ചിരിക്കുന്നു, അസാന്മാര്‍ഗിക പ്രവൃത്തിക്കോ അല്ലാതെയോ, അതിനു
ആറുമാസത്തി
ല്‍ കുറയാത്ത ജയില്‍വാസവും വിധിച്ചിരിക്കുന്നു:

 

അത്തരം കോടതി ഉത്തരവിനെതിരെ അപ്പീല്‍ ഫയ ല്‍ ചെയ്തിട്ടുണ്ടെങ്കിലും ഡയറക്ടറുടെ ഓഫിസ് ഒഴിവാകും;

 

(g)   ഈ നിയമ വ്യവസ്ഥകള്‍ അനുസരിച്ച് അയാളെ നീക്കം ചെയ്തിരിക്കുന്നു;

(h)  ഹോള്‍ഡിങ്ങ്, സബ്സിഡിയറി അഥവാ സഹവര്‍ത്തി കമ്പനിയിലെ ജോലിയോ ഏതെങ്കിലും ഓഫിസ് കൈക്കൊള്ളുകയോ കാരണം ഒരു ഡയറക്ടര്‍ ആയി നിയമിക്കപ്പെടുകയും ആ കമ്പനിയിലെ അത്തരം ജോലി അഥവാ ഓഫിസ് അവസാനിക്കുകയും ചെയ്തിരിക്കുന്നു.

 [വ. 167 (1)]

ഉ.വ.(1) വ്യക്തമാക്കിയ ഏതെങ്കിലും അയോഗ്യതകള്‍ മൂലം അയാ ള്‍ കൈക്കൊണ്ട ഡയറക്ടറുടെ ഓഫിസ് ഒഴിവായി എന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നിട്ടും ഒരു വ്യക്തി ഒരു ഡയറക്ട ര്‍ ആയി പ്രവര്‍ത്തിക്കുന്നെങ്കി ല്‍ അയാള്‍ ഒരു വര്‍ഷം വരെ ജയില്‍വാസത്തിനും ഒരു ലക്ഷം രൂപയില്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴയും, അഥവാ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 167 (2)]

ഉ.വ.(1) വ്യക്തമാക്കിയ ഏതെങ്കിലും അയോഗ്യതകള്‍ മൂലം ഒരു കമ്പനിയുടെ എല്ലാ ഡയറക്ടര്‍മാരുടെയും ഓഫിസുക ള്‍
ഒഴിവാകുന്നെങ്കി
ല്‍, പ്രോത്സാഹകന്‍, അഥവാ അയാളുടെ അസാന്നിദ്ധ്യത്തില്‍ കേന്ദ്ര ഗവര്‍ന്മേണ്ട് വേണ്ട എണ്ണം ഡയറക്ടര്‍മാരെ നിയമിക്കുകയും കമ്പനി പൊതുയോഗത്തി ല്‍ ഡയറക്ടര്‍മാരെ നിയമിക്കുന്നതുവരെ അവര്‍ ഓഫിസ് കൈക്കൊള്ളുകയും ചെയ്യും.

 [വ. 167 (3)]

ഒരു സ്വകാര്യ കമ്പനിക്ക്‌ അതിന്‍റെ ആര്‍ട്ടിക്കിള്‍സ് വഴി ഒരു ഡയറക്ടറുടെ ഓഫിസ് ഒഴിവാകുന്നതിന് ഉ.വ.(1) വ്യക്തമാക്കിയത് കൂടാതെ മറ്റെന്തെങ്കിലും കാരണം നല്‍കാം.

[വ. 167 (4)]

#CompaniesAct

No comments:

Post a Comment