Saturday, 29 November 2014

കമ്പനി നിയമം: ഡയറക്ടറുടെ ചുമതലക ള്‍


ഡയറക്ടറുടെ ചുമതലക ള്‍

ഈ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു കമ്പനിയുടെ ഒരു ഡയറക്ടര്‍ കമ്പനിയുടെ ആര്‍ട്ടിക്കിള്‍സിന് അനുസൃതമായി പ്രവര്‍ത്തിക്കണം.

[വ. 166 (1)]

ഒരു കമ്പനിയുടെ ഒരു ഡയറക്ടര്‍ അതിന്‍റെ അംഗങ്ങളുടെ ആകെ ക്ഷേമത്തിന് വേണ്ടി, കമ്പനിയുടെ, അതിന്‍റെ ഉദ്യോഗസ്ഥരുടെ, ഓഹരി ഉടമകളുടെ, സമൂഹത്തിന്‍റെ, ഉത്തമ താത്പര്യങ്ങള്‍ക്ക് വേണ്ടിയും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയും കമ്പനിയുടെ ലക്ഷ്യങ്ങ ള്‍ പ്രോത്സാഹിപ്പിക്കാ ന്‍ ഉത്തമ വിശ്വാസത്തോടെ പ്രവര്‍ത്തിക്കണം.

[വ. 166 (2)]

ഒരു കമ്പനിയുടെ ഒരു ഡയറക്ടര്‍ അയാളുടെ ചുമതലക ള്‍ വേണ്ടത്ര, ഉചിതമായ ശ്രദ്ധയോടെയും വൈഭവത്തോടെയും ശുഷ്കാന്തിയോടെയും നിറവേറ്റുകയും അയാളുടെ സ്വതന്ത്രമായ വിവേചന ബുദ്ധി പ്രയോഗിക്കുകയും വേണം.

[വ. 166 (3)]

ഒരു കമ്പനിയുടെ ഒരു ഡയറക്ടര്‍ അയാളുടെ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള താത്പര്യം, കമ്പനിയുടെ താത്പര്യത്തിന്‌ വിരുദ്ധമായ അഥവാ വിരുദ്ധമായേക്കാവുന്ന സാഹചര്യത്തി ല്‍
ഏര്‍പ്പെടാ
ന്‍ പാടില്ല.

[വ. 166 (4)]

ഒരു കമ്പനിയുടെ ഒരു ഡയറക്ടര്‍ തനിക്കോ ബന്ധുക്കള്‍ക്കോ പങ്കാളികള്‍ക്കോ സഹവര്‍ത്തികള്‍ക്കോ അനര്‍ഹമായ നേട്ടമോ മുതലെടുപ്പോ കൈവരിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്തുകൂടാ. ഏതെങ്കിലും ഡയറക്ട ര്‍ എന്തെങ്കിലും അനര്‍ഹമായ നേട്ടം ഉണ്ടാക്കിയെന്ന കുറ്റം കണ്ടെത്തിയാ ല്‍ ആ നേട്ടത്തിന് തുല്യമായ ഒരു തുക കമ്പനിക്ക്‌ കൊടുക്കാ ന്‍ അയാള്‍ക്ക്‌ ബാദ്ധ്യത ഉണ്ട്.

[വ. 166 (5)]

ഒരു കമ്പനിയുടെ ഒരു ഡയറക്ടര്‍ അയാളുടെ ഓഫിസ് ഭാഗം
വെയ്ക്കാ
ന്‍ പാടില്ലാത്തതും അങ്ങനെ ഏതെങ്കിലും നിയോഗം നിഷ്ഫലവുമായിരിക്കും.

[വ. 166 (6)]

കമ്പനിയുടെ ഒരു ഡയറക്ടര്‍ ഈ വകുപ്പിന്‍റെ വ്യവസ്ഥക ള്‍ ലംഘിക്കുന്നെങ്കില്‍ അത്തരം ഡയറക്ട ര്‍ ഒരു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 166 (7)]

#CompaniesAct

No comments:

Post a Comment