ആഡിറ്ററുടെ അധികാരവും ചുമതലകളും ആഡിറ്റിങ്ങ് സ്റ്റാന്‍ഡേര്‍ഡ്സും
ഒരു കമ്പനിയുടെ ഓരോ
ആഡിറ്റര്‍ക്കും കമ്പനിയുടെ കണക്കുകള്‍ക്കും വൌച്ചറുകള്‍ക്കും റെജിസ്റ്റേഡ് ഓഫിസിലോ
മറ്റേതെങ്കിലും സ്ഥലത്തോ സൂക്ഷിച്ചാലും എല്ലാ സമയവും അഭിഗമ്യതയ്ക്ക് അവകാശമുണ്ടായിരിക്കും.
കമ്പനിയുടെ ഓഫീസര്‍മാരി ല്‍ നിന്നും അയാള്‍ക്ക് ആഡിറ്ററുടെ ചുമതല നിര്‍വഹിക്കാ ന്‍ ആവശ്യമെന്നു പരിഗണിക്കുന്ന വിവരങ്ങളും വിശദീകരണങ്ങളും ആവശ്യപ്പെടാം.
കൂടാതെ മറ്റു കാര്യങ്ങള്‍ക്കൊപ്പം താഴെപ്പറയുന്ന കാര്യങ്ങളും അന്വേഷിക്കാം:-
(a)
സെക്യുരിറ്റി
അടിസ്ഥാനത്തില്‍ കമ്പനി നല്കിയ കടങ്ങളും
മുന്‍കൂ ര്‍ തുകകളും വേണ്ടവിധം സുരക്ഷിതമെന്നും, അവ നല്‍കപ്പെട്ട വ്യവസ്ഥക ള്‍ കമ്പനിയുടെയോ അതിന്‍റെ അംഗങ്ങളുടെയോ താത്പര്യങ്ങള്‍ക്ക് കോട്ടം വരുത്തുന്നതാണോ എന്നും;
മുന്‍കൂ ര്‍ തുകകളും വേണ്ടവിധം സുരക്ഷിതമെന്നും, അവ നല്‍കപ്പെട്ട വ്യവസ്ഥക ള്‍ കമ്പനിയുടെയോ അതിന്‍റെ അംഗങ്ങളുടെയോ താത്പര്യങ്ങള്‍ക്ക് കോട്ടം വരുത്തുന്നതാണോ എന്നും;
(b)
വെറുതെ ചേര്‍ത്ത പ്രവേശികക ള്‍ വഴി മാത്രം പ്രതിനിധീകരിക്കുന്ന കമ്പനിയുടെ ഇടപാടുകള്‍ കമ്പനിയുടെ
താത്പര്യങ്ങള്‍ക്ക് കോട്ടം വരുത്തുന്നതാണോ എന്നും;
(c)
ഒരു നിക്ഷേപ കമ്പനിയോ ഒരു
ബാങ്കിംഗ് കമ്പനിയോ അല്ലാത്ത കമ്പനിയുടെ ഓഹരികളും ഡിബെഞ്ചറുകളും മറ്റു
സെക്യുരിറ്റികളും ചേര്‍ന്ന ഏതെങ്കിലും ആസ്തിക ള്‍ അവ വാങ്ങിയ വിലയേക്കാ ള്‍ താഴ്ന്ന വിലയ്ക്ക്
വിറ്റിട്ടുണ്ടോ എന്നും;
(d)
കമ്പനി നല്കിയ കടങ്ങളും
മുന്‍കൂ ര്‍ തുകകളും നിക്ഷേപങ്ങളായി കാട്ടിയിട്ടുണ്ടോ
എന്നും;
(e)
വ്യക്തിഗത ചിലവുകള്‍
കമ്പനിയുടെ വരവുചിലവു കണക്കുകളി ല്‍ ചേര്‍ത്തിട്ടുണ്ടോ
എന്നും;
(f)
കമ്പനിയുടെ ബുക്കുകളിലും
പ്രമാണങ്ങളിലും ഓഹരിക ള്‍ പണത്തിനു അനുവദിച്ചിട്ടുണ്ടെങ്കില്‍ യഥാര്‍ഥത്തി ല്‍ അത്തരം അനുവാദങ്ങള്‍ക്ക് പണം സ്വീകരിച്ചിട്ടുണ്ടോ എന്നും, അങ്ങനെ പണം
സ്വീകരിച്ചിട്ടില്ലെങ്കില്‍ കണക്കുകളിലും ബാലന്‍സ് ഷീറ്റിലും വിവരിച്ചിരിക്കുന്ന
സ്ഥിതി ശരിയാണോ, നിയതമാണോ, തെറ്റിദ്ധരിപ്പിക്കുന്നതല്ലല്ലോ എന്നും;
ഹോള്‍ഡിങ്ങ്
കമ്പനിയായ ഒരു കമ്പനിയുടെ ആഡിറ്റര്‍ക്കും അതിന്‍റെ സാമ്പത്തിക വിവരണങ്ങള്‍ അതിന്‍റെ
സബ്സിഡിയറികളുമായി എകീകരിക്കുന്നതുമായി ബന്ധപ്പെട്ട് അതിന്‍റെ എല്ലാ
സബ്സിഡിയറികളുടെ രേഖകളിലും അഭിഗമ്യതയ്ക്ക് അവകാശമുണ്ടായിരിക്കും.
[വ. 143 (1)]
ആഡിറ്റര്‍, അയാള്‍
പരിശോധിച്ച കണക്കുകളിലും ഈ നിയമത്തിലോ അതിന്‍പ്രകാരമോ കമ്പനിയുടെ പൊതുയോഗത്തിനു
മുന്‍പാകെ വെയ്ക്കേണ്ട ഓരോ സാമ്പത്തിക വിവരണങ്ങളിലും കമ്പനിയുടെ അംഗങ്ങള്‍ക്ക് ഒരു
റിപ്പോര്‍ട്ട് നല്‍കുകയും, റിപ്പോര്‍ട്ട്, ഈ നിയമവ്യവസ്ഥകള്‍, അക്കൗണ്ടിങ്ങ്,
ആഡിറ്റിങ്ങ് സ്റ്റാന്‍ഡേര്‍ഡ്സ്, എന്നിവയും ഈ നിയമവ്യവസ്ഥക ള്‍ അല്ലെങ്കി ല്‍ അതുപ്രകാരം നിര്‍മിച്ച ചട്ടങ്ങള്‍ അല്ലെങ്കി ല്‍ ഉ.വ.(11) പ്രകാരമുള്ള ഉത്തരവ് എന്നിവ അനുസരിച്ച് ആഡിറ്റ് റിപ്പോര്‍ട്ടി ല്‍ ഉ ള്‍പെടുത്തെണ്ട കാര്യങ്ങ ള്‍ എന്നിവയും പരിഗണിച്ച ശേഷം അയാളുടെ ഉത്തമമായ വിവരത്തിലും അറിവിലും,
മേല്പറഞ്ഞ കണക്കുകള്‍, സാമ്പത്തിക വിവരണങ്ങള്‍, വര്‍ഷത്തെ ലാഭ നഷ്ട കണക്കുക ള്‍, ധനഗതി എന്നിവയും നിര്‍ദ്ദേശിച്ച മറ്റു വിവരങ്ങളും കമ്പനിയുടെ
കാര്യങ്ങളുടെ അവസ്ഥയെക്കുറിച്ച് അതിന്‍റെ സാമ്പത്തിക വര്‍ഷാവസാനം നേരായും, ന്യായയുക്തമായും
ഉള്ള കാഴ്ചപ്പാട് നല്‍കുകയും വേണം.
[വ. 143 (2)]
ആഡിറ്ററുടെ
റിപ്പോര്‍ട്ട് ഇതുകൂടാതെ കാണിക്കേണ്ടവ:
(a)
അയാളുടെ ആഡിറ്റിന് അയാളുടെ
ഉത്തമമായ അറിവിലും വിശ്വാസത്തിലും ആവശ്യമായ വിവരങ്ങളും വിശദീകരണങ്ങളും
ചോദിക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ടോ എന്നും, ഇല്ലെങ്കില്‍ വിശദാംശങ്ങളും അത്തരം
വിവരങ്ങ ള്‍ സാമ്പത്തിക വിവരണങ്ങളില്‍ വരുത്തുന്ന ഫലവും;
(b)
അയാളുടെ അഭിപ്രായത്തില്‍,
അയാളുടെ പരിശോധനയി ല്‍ പ്രകടമാകുന്നതി ല്‍നിന്നും നിയമം ആവശ്യപ്പെടുന്ന
വേണ്ടവിധത്തിലുള്ള കണക്കു ബുക്കുകള്‍ കമ്പനി സൂക്ഷിക്കുന്നുണ്ടോ എന്നും അയാളുടെ
ആഡിറ്റിന്‍റെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമായ വേണ്ടവിധത്തിലുള്ള റിട്ടേണുകള്‍ അയാ ള്‍ സന്ദര്‍ശിക്കാത്ത ബ്രാഞ്ചുകളി ല്‍ നിന്നും
കിട്ടിയിട്ടുണ്ടോ എന്നും;
(c)
കമ്പനിആഡിറ്ററല്ലാത്ത ഒരു
വ്യക്തി ഉ.വ.(8) അനുസരിച്ച് ആഡിറ്റ് ചെയ്ത കമ്പനിയുടെ ബ്രാഞ്ച് ഓഫിസിലെ
കണക്കുകളുടെ റിപ്പോര്‍ട്ട് തനിക്ക് ആ ഉപവകുപ്പിന്‍റെ വ്യവസ്ഥയനുസരിച്ച് അയയ്ച്ചു
കിട്ടിയിട്ടുണ്ടോ എന്നും, അയാളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോ ള്‍ അയാള്‍ ആ റിപ്പോര്‍ട്ട് പരിഗണിച്ച വിധവും;
(d)
റിപ്പോര്‍ട്ടി ല്‍ പരിഗണിച്ച കമ്പനിയുടെ ബാലന്‍സ് ഷീറ്റും ലാഭ നഷ്ട കണക്കും കണക്കു
ബുക്കുകളും റിട്ടേണുകളും ആയി പൊരുത്തപ്പെടുന്നുണ്ടോ എന്നും;
(e)
അയാളുടെ അഭിപ്രായത്തില്‍
സാമ്പത്തിക വിവരണങ്ങ ള്‍ അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡ്സ്
പാലിക്കുന്നുണ്ടോ എന്നും;
(f)
സാമ്പത്തിക ഇടപാടുകളില്‍
ആഡിറ്ററുടെ നിരീക്ഷണങ്ങളും അല്ലെങ്കില്‍ അഭിപ്രായങ്ങളും അല്ലെങ്കില്‍ കമ്പനിയുടെ
പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളും;
(g)
വകുപ്പ് 164 (2) അനുസരിച്ച്
ഏതെങ്കിലും ഡയറക്ടര്‍ ഒരു ഡയറക്ടര്‍ ആയി നിയമിക്കപ്പെടാന്‍ അയോഗ്യനാണെങ്കില്‍,
അത്;
(h)
കണക്കു സൂക്ഷിക്കുന്നതുമായി
ബന്ധപ്പെട്ട് അല്ലെങ്കി ല്‍ അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളില്‍ ഏതെങ്കിലും,
വിശേഷപ്പെടുത്തല്‍, കരുതലോടെയുള്ള പ്രസ്താവന, വിമര്‍ശനം;
(i)
കമ്പനിക്കു പര്യാപ്തമായ
ആന്തരിക സാമ്പത്തിക നിയന്ത്രണ ക്രമം നടപ്പിലുണ്ടോ എന്നും അത്തരം നിയന്ത്രണങ്ങളുടെ
പ്രാവര്‍ത്തിക ഫലീകരണവും;
(j)
നിര്‍ദ്ദേശിച്ച മറ്റു
കാര്യങ്ങളും.
[വ. 143 (3)]
ഈ വകുപ്പനുസരിച്ച്
ആഡിറ്റ് റിപ്പോര്‍ട്ടി ല്‍ ഉ ള്‍പെടുത്തേണ്ടതായ
ഏതെങ്കിലും കാര്യങ്ങളില്‍ മറുപടി നിഷേധമോ, വിശേഷപ്പെടുത്തിയതോ ആണെങ്കി ല്‍, റിപ്പോര്‍ട്ട് കാരണങ്ങ ള്‍ പറയണം.
[വ. 143 (4)]
ഒരു ഗവര്‍ന്മേണ്ടു
കമ്പനിയുടെ കാര്യത്തില്‍, കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യ വകുപ്പ് 139 (5), അല്ലെങ്കില്‍ (7)
പ്രകാരം ആഡിറ്ററെ നിയമിക്കുകയും ഗവര്‍ന്മേണ്ടു കമ്പനിയുടെ കണക്കുക ള്‍ ആഡിറ്റ് ചെയ്യേണ്ട വിധം അത്തരം ആഡിറ്റ ര്‍ക്ക് നിര്‍ദ്ദേശിക്കുകയും അപ്പോള്‍ അങ്ങനെ നിയമിച്ച ആഡിറ്റ ര്‍ ആഡിറ്റ് റിപ്പോര്‍ട്ടിന്‍റെ ഒരു പകര്‍പ്പ് കംപ്ട്രോള ര്‍ ആന്‍ഡ് ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യക്ക് സമര്‍പ്പിക്കുകയും അത്തരം റിപ്പോര്‍ട്ടി ല്‍ മറ്റുള്ള കാര്യങ്ങളോടൊപ്പം ഉണ്ടെങ്കില്‍ കംപ്ട്രോള ര്‍ ആന്‍ഡ് ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍,
അതിന്മേലുള്ള നടപടികള്‍, കമ്പനിയുടെ കണക്കുകളിലും സാമ്പത്തിക വിവരണങ്ങളിലും അതിന്‍റെ
പ്രത്യാഘാതം എന്നിവ ഉള്‍പെടും.
[വ. 143 (5)]
കംപ്ട്രോളര്‍ ആന്‍ഡ്
ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യക്ക് ഉ.വ.(5)
അനുസരിച്ച് ആഡിറ്റ് റിപ്പോര്‍ട്ട് കിട്ടി അറുപതു ദിവസത്തിനകം-
(a)
അദ്ദേഹം
അധികാരപ്പെടുത്തുന്ന വ്യക്തി അല്ലെങ്കില്‍ വ്യക്തിക ള്‍ വഴി കമ്പനിയുടെ സാമ്പത്തിക വിവരണങ്ങളുടെ ഒരു അനുബന്ധ ആഡിറ്റ് നടത്താനും
അത്തരം ആഡിറ്റിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി വേണ്ട കാര്യങ്ങളില്‍ അങ്ങനെ
അധികാരപ്പെടുത്തുന്ന വ്യക്തി അല്ലെങ്കില്‍ വ്യക്തികള്‍ക്ക് വിവരങ്ങളോ പുറമേയുള്ള
വിവരങ്ങളോ കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ച വ്യക്തി അല്ലെങ്കി ല്‍ വ്യക്തിക ള്‍ നിര്‍ദ്ദേശിച്ച ഫോമി ല്‍ നല്‍കണമെന്നു ആവശ്യപ്പെടാനും ,
(b)
ആഡിറ്റ് റിപ്പോര്‍ട്ടിന്മേ ല്‍ അഭിപ്രായമോ അനുബന്ധമോ നല്‍കുകയും
ചെയ്യാനും
അവകാശമുണ്ട്.
ആഡിറ്റ് റിപ്പോര്‍ട്ടിന്മേലോ
അതിനനുബന്ധമായോ കംപ്ട്രോള ര്‍ ആന്‍ഡ് ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യ നല്‍കുന്ന ഏതെങ്കിലും
അഭിപ്രായങ്ങ ള്‍ വകുപ്പ് 136 (1) പ്രകാരം ആഡിറ്റു ചെയ്ത
സാമ്പത്തിക വിവരണങ്ങളുടെ പകര്‍പ്പുക ള്‍ക്ക് അവകാശപ്പെട്ട ഓരോ
വ്യക്തിക്കും കമ്പനി അയയ്ച്ചു കൊടുക്കുകയും
ആഡിറ്റ് റിപ്പോര്‍ട്ടിന്‍റെ അതേ വിധത്തി ല്‍ അതേ സമയത്ത് കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിന്‍റെ മുന്‍പാകെ സമര്‍പ്പിക്കുകയും
വേണം.
[വ. 143 (6)]
ഈ അദ്ധ്യായത്തിലെ
വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ, കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യ വകുപ്പ് 139 (5), അല്ലെങ്കില്‍ (7)
ബാധകമാവുന്ന ഏതെങ്കിലും കമ്പനിക്ക്, അദ്ദേഹത്തിനു ആവശ്യമെന്നു ധരിക്കുന്നെങ്കില്‍,
ഉത്തരവ് പ്രകാരം, അത്തരം കമ്പനിയുടെ കണക്കുകളുടെ ടെസ്റ്റ് ആഡിറ്റ് നടത്തുകയും കംപ്ട്രോള ര്‍ ആന്‍ഡ്
ആഡിറ്റ ര്‍ ജനറ ല്‍സ് (ഡ്യുട്ടീസ്, പവേഴ്സ്, ആന്‍ഡ് കണ്ടിഷന്‍സ് ഓഫ് സര്‍വീസ്) ആക്ട്, 1971, വകുപ്പ് 19A യിലെ വ്യവസ്ഥകള്‍ അത്തരം ടെസ്റ്റ് ആഡിറ്റ് റിപ്പോര്‍ട്ടിന് ബാധകമാകുകയും ചെയ്യും.
ആഡിറ്റ ര്‍ ജനറ ല്‍സ് (ഡ്യുട്ടീസ്, പവേഴ്സ്, ആന്‍ഡ് കണ്ടിഷന്‍സ് ഓഫ് സര്‍വീസ്) ആക്ട്, 1971, വകുപ്പ് 19A യിലെ വ്യവസ്ഥകള്‍ അത്തരം ടെസ്റ്റ് ആഡിറ്റ് റിപ്പോര്‍ട്ടിന് ബാധകമാകുകയും ചെയ്യും.
[വ. 143 (7)]
ഒരു കമ്പനിക്ക്
ഒരു ബ്രാഞ്ച് ഓഫിസ് ഉണ്ടെങ്കി ല്‍ ആ ഓഫീസിന്‍റെ കണക്കുകള്‍
കമ്പനിക്കായി ഈ നിയമപ്രകാരം നിയമിച്ച ആഡിറ്ററോ (കമ്പനി ആഡിറ്ററെന്ന് ഇതിനുശേഷം
പറയുന്ന), ഈ നിയമപ്രകാരം കമ്പനിയുടെ ആഡിറ്ററായി നിയമിക്കാന്‍ യോഗ്യതയുള്ള
മറ്റൊരാളോ, വകുപ്പ് 139 പ്രകാരം അങ്ങനെ നിയമിക്കപ്പെടുകയും ചെയ്‌താ ല്‍,
അയാ ള്‍ ആഡിറ്റ് ചെയ്യണം, അല്ലെങ്കില്‍ ബ്രാഞ്ച് ഓഫിസ് ഇന്ത്യക്ക് പുറത്തുള്ള ഒരു രാജ്യത്ത് സ്ഥിതി ചെയ്യുന്നെങ്കില്‍ ബ്രാഞ്ച് ഓഫീസിന്‍റെ കണക്കുകള്‍ കമ്പനി ആഡിറ്ററോ അല്ലെങ്കി ല്‍ ഒരു അക്കൗണ്ടന്റോ അല്ലെങ്കില്‍ ആ രാജ്യത്തെ നിയമം അനുസരിച്ച് ബ്രാഞ്ച് ഓഫീസിന്‍റെ കണക്കുകളുടെ ഒരു ആഡിറ്റര്‍ ആകാന്‍ യോഗ്യതയുള്ള മറ്റൊരാളോ ആഡിറ്റ് ചെയ്യണം. ബ്രാഞ്ച് ആഡിറ്റിനും ബ്രാഞ്ച് ആഡിറ്ററുമായും ബന്ധപ്പെട്ട കമ്പനി ആഡിറ്ററുടെ ചുമതലകളും അധികാരങ്ങളും നിര്‍ദ്ദേശിച്ച പോലെയായിരിക്കും.
അയാ ള്‍ ആഡിറ്റ് ചെയ്യണം, അല്ലെങ്കില്‍ ബ്രാഞ്ച് ഓഫിസ് ഇന്ത്യക്ക് പുറത്തുള്ള ഒരു രാജ്യത്ത് സ്ഥിതി ചെയ്യുന്നെങ്കില്‍ ബ്രാഞ്ച് ഓഫീസിന്‍റെ കണക്കുകള്‍ കമ്പനി ആഡിറ്ററോ അല്ലെങ്കി ല്‍ ഒരു അക്കൗണ്ടന്റോ അല്ലെങ്കില്‍ ആ രാജ്യത്തെ നിയമം അനുസരിച്ച് ബ്രാഞ്ച് ഓഫീസിന്‍റെ കണക്കുകളുടെ ഒരു ആഡിറ്റര്‍ ആകാന്‍ യോഗ്യതയുള്ള മറ്റൊരാളോ ആഡിറ്റ് ചെയ്യണം. ബ്രാഞ്ച് ആഡിറ്റിനും ബ്രാഞ്ച് ആഡിറ്ററുമായും ബന്ധപ്പെട്ട കമ്പനി ആഡിറ്ററുടെ ചുമതലകളും അധികാരങ്ങളും നിര്‍ദ്ദേശിച്ച പോലെയായിരിക്കും.
അയാള്‍ പരിശോധിച്ച
ബ്രാഞ്ചിന്‍റെ കണക്കുകളുടെ ഒരു റിപ്പോര്‍ട്ട് ബ്രാഞ്ച് ആഡിറ്റ ര്‍ തയ്യാറാക്കുകയും കമ്പനിയുടെ ആഡിറ്റര്‍ക്ക് അയയ്ക്കുകയും അവരുടെ റിപ്പോര്‍ട്ടി ല്‍ അത് അവര്‍ക്ക് യുക്തമെന്നു തോന്നുന്ന രീതിയില്‍ പരിഗണിക്കുകയും ചെയ്യും.
[വ. 143 (8)]
ഓരോ ആഡിറ്ററും
ആഡിറ്റിങ്ങ് സ്റ്റാന്‍ഡേര്‍ഡുക ള്‍ പാലിക്കണം.
[വ. 143 (9)]
കേന്ദ്ര ഗവര്‍ന്മേണ്ട്,
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ആക്ട്, 1949, വകുപ്പ് 3 പ്രകാരം സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്യുന്ന ആഡിറ്റിങ്ങ്
സ്റ്റാന്‍ഡേര്‍ഡുക ള്‍ അതിന്റെ ഏതെങ്കിലും അനുബന്ധം ഉള്‍പെടെ, ദേശീയ
സാമ്പത്തിക വിവരണ അതോറിറ്റിയുടെ ശുപാര്‍ശക ള്‍ പരിശോധിച്ച ശേഷം നിര്‍ദ്ദേശിക്കും.
ആഡിറ്റിങ്ങ്
സ്റ്റാന്‍ഡേര്‍ഡുക ള്‍ നോട്ടിഫൈ ചെയ്യുന്നത് വരെ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ വ്യക്തമാക്കിയ ഏതെങ്കിലും സ്റ്റാന്‍ഡേര്‍ഡ്
അല്ലെങ്കി ല്‍ ആഡിറ്റിങ്ങ് സ്റ്റാന്‍ഡേര്‍ഡുക ള്‍ അങ്ങനെ ആഡിറ്റിങ്ങ് സ്റ്റാന്‍ഡേര്‍ഡുകളായി പരിഗണിക്കപ്പെടും.
[വ. 143 (10)]
കേന്ദ്ര ഗവര്‍ന്മേണ്ട്,
ദേശീയ സാമ്പത്തിക വിവരണ അതോറിറ്റിയുമായി ചര്‍ച്ച ചെയ്തു പൊതുവായ അല്ലെങ്കി ല്‍ വിശേഷ ഉത്തരവ് പ്രകാരം പ്രത്യേക ശ്രേണി അല്ലെങ്കില്‍ വിവരിച്ച കമ്പനികള്‍ക്ക്
ഉത്തരവി ല്‍ പറഞ്ഞിരിക്കുന്ന പ്രകാരം വ്യക്തമാക്കപ്പെട്ട
കാര്യങ്ങളെപ്പറ്റി ഒരു പ്രസ്താവന ആഡിറ്ററുടെ റിപ്പോര്‍ട്ടി ല്‍ ഉള്‍പെടുത്താ ന്‍ നിര്‍ദ്ദേശിക്കാം.
[വ. 143 (11)]
† ഈ വകുപ്പി ല്‍ എന്തുതന്നെ ഉ ള്‍ കൊണ്ടിരുന്നാലും ഒരു
കമ്പനിയുടെ ഒരു ആഡിറ്റര്‍ അയാളുടെ ഒരു ആഡിറ്ററായുള്ള ചുമതലക ള്‍ നിര്‍വഹിക്കുന്നതിന് ഇടയി ല്‍, കമ്പനിയുടെ ഓഫീസര്‍മാരോ ജീവനക്കാരോ കമ്പനിക്കെതിരായി
വഞ്ചന ഉള്‍പെടുന്ന ഒരു കുറ്റം ചെയ്യുന്നു എന്നോ ചെയ്തിരുന്നു എന്നോ വിശ്വസിക്കാ ന്‍ തക്ക കാരണമുണ്ടെങ്കി ല്‍ അയാ ള്‍ പെട്ടെന്നു തന്നെ
കേന്ദ്ര ഗവര്‍ന്മേണ്ടിന് നിര്‍ദ്ദേശിച്ച വിധത്തിലും സമയത്തിനുള്ളിലും കാര്യം
റിപ്പോര്‍ട്ടു ചെയ്യണം.
†‘ഈ വകുപ്പി ല്‍ എന്തുതന്നെ ഉ ള്‍കൊണ്ടിരുന്നാലും, ഒരു കമ്പനിയുടെ ഒരു
ആഡിറ്റര്‍ അയാളുടെ ഒരു ആഡിറ്ററായുള്ള ചുമതലക ള്‍ നിര്‍വഹിക്കുന്നതിന് ഇടയി ല്‍ നിര്‍ദ്ദേശിച്ച തരം തുക
അഥവാ തുകക ള്‍ ഉള്‍പ്പെടുന്ന ഒരു വഞ്ചനാക്കുറ്റം കമ്പനിയുടെ
ഓഫീസര്‍മാരോ ജീവനക്കാരോ കമ്പനിയി ല്‍ ചെയ്യുന്നെന്നോ
ചെയ്തിട്ടുണ്ടെന്നോ വിശ്വസിക്കാ ന്‍ തക്ക
കാരണമുണ്ടെങ്കി ല്‍ ആഡിറ്റര്‍ കേന്ദ്ര ഗവര്‍ന്മേണ്ടിന് നിര്‍ദ്ദേശിച്ച
വിധത്തിലും സമയത്തിനുള്ളിലും കാര്യം റിപ്പോര്‍ട്ടു ചെയ്യണം:
എന്നാ ല്‍, വ്യക്തമാക്കിയ തുകയേക്കാള്‍ കുറവായതിനുള്ള ഒരു വഞ്ചന ഉള്‍പ്പെടുന്ന
കാര്യത്തില്‍, ആഡിറ്റര്‍ നിര്‍ദ്ദേശിച്ച വിധത്തിലും സമയത്തിനുള്ളിലും വകുപ്പ് 177
പ്രകാരം രൂപീകരിച്ച ആഡിറ്റ് കമ്മിറ്റി അഥവാ മറ്റു കേസുകളി ല്‍ ബോര്‍ഡിന് കാര്യം റിപ്പോര്‍ട്ടു ചെയ്യണം:
എന്നാല്‍, ഈ
ഉപവകുപ്പ് പ്രകാരം ആഡിറ്റ് കമ്മിറ്റി അഥവാ ബോര്‍ഡിന് കമ്പനിയുടെ ആഡിറ്റ ര്‍മാര്‍ വഞ്ചന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കൂടാതെ കേന്ദ്ര ഗവര്‍ന്മേണ്ടിന്
റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെങ്കിലും കമ്പനിക ള്‍ അത്തരം വഞ്ചനകളുടെ വിവരങ്ങള്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടി ല്‍ വെളിപ്പെടുത്തണം.’
†കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ഒഴിവാക്കിയതും ചേര്‍ത്തതും.
[വ. 143 (12)]
ഉത്തമ
വിശ്വാസത്തോടെ ചെയ്തതാണെങ്കില്‍ ഉ.വ.(12) പറയുന്ന കാര്യം അയാള്‍ റിപ്പോര്‍ട്ട്
ചെയ്യുന്നതു കാരണം ഒരു കമ്പനിയുടെ ഒരു ആഡിറ്ററുടെ മേലുള്ള ഒരു ചുമതലയ്ക്കും
വിരുദ്ധമായി പ്രവര്‍ത്തിച്ചതായി കണക്കാക്കപ്പെടില്ല.
[വ. 143 (13)]
ഈ വകുപ്പിലെ
വ്യവസ്ഥകള്‍ അങ്ങനെ തന്നെ-
(a)
വകുപ്പ് 148 പ്രകാരം കോസ്റ്റ്
ആഡിറ്റ് നടത്തുന്ന പ്രാക്ടീസിലുള്ള കോസ്റ്റ് അക്കൗണ്ടന്റ്, അല്ലെങ്കില്‍
(b)
വകുപ്പ് 204 പ്രകാരം
സെക്രട്ടേറിയ ല്‍ ആഡിറ്റ് ചെയ്യുന്ന പ്രാക്ടീസിലുള്ള കമ്പനി
സെക്രട്ടറി
എന്നിവര്‍ക്ക്
ബാധകമാണ്.
[വ. 143 (14)]
ഏതെങ്കിലും
ആഡിറ്റര്‍, കോസ്റ്റ് അക്കൗണ്ടന്റ് അല്ലെങ്കി ല്‍ കമ്പനി സെക്രട്ടറി ഉ.വ.(12) ലെ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെങ്കി ല്‍ അയാ ള്‍ ഒരു ലക്ഷം രൂപായില്‍ കുറയാതെ എന്നാ ല്‍ ഇരുപത്തഞ്ചു ലക്ഷം രൂപാവരെ പിഴ ശിക്ഷിക്കപ്പെടും.
[വ. 143 (15)]
#CompaniesAct
No comments:
Post a Comment