Thursday, 4 September 2014

കമ്പനി നിയമം: പ്രതിനിധികള്‍


പ്രതിനിധികള്‍

കമ്പനിയുടെ യോഗത്തി ല്‍ പങ്കെടുക്കാനും വോട്ടു ചെയ്യാനും അവകാശമുള്ള കമ്പനിയുടെ എതംഗത്തിനും അയാള്‍ക്ക്‌ പകരം മറ്റൊരാളെ യോഗത്തി ല്‍ പങ്കെടുക്കാനും വോട്ടു ചെയ്യാനും പ്രതിനിധിയായി നിയമിക്കാനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്.

അത്തരം പ്രതിനിധിക്ക് യോഗത്തി ല്‍ സംസാരിക്കാനും ഒരു വോട്ടെടുപ്പിലല്ലാതെ വോട്ടു ചെയ്യാനും അവകാശമില്ല.

ഓഹരി മൂലധനം ഇല്ലാത്ത ഒരു കമ്പനിക്ക്‌ കമ്പനിയുടെ ആര്‍ട്ടിക്കിള്‍സില്‍ മറിച്ചു വ്യക്തമാക്കിയിട്ടില്ലെങ്കില്‍, ഈ ഉപവകുപ്പ് ബാധകമല്ല.

കേന്ദ്ര ഗവര്‍ന്മേണ്ടിനു ഏതെങ്കിലും ശ്രേണിയിലോ ശ്രേണികളിലോ ഉള്ള കമ്പനികളുടെ അംഗങ്ങള്‍ക്ക് പ്രതിനിധിയായി മറ്റൊരാളെ നിയമിക്കാ ന്‍ അവകാശമില്ലെന്ന് നിര്‍ദ്ദേശിക്കാം.

പ്രതിനിധിയായി നിയമിക്കപ്പെട്ട വ്യക്തിക്ക് അംഗത്തിനുവേണ്ടിയും, അന്‍പതി ല്‍ കൂടുതലല്ലാത്ത അംഗങ്ങള്‍ക്ക് വേണ്ടിയും, നിര്‍ദ്ദേശിക്കപ്പെട്ട എണ്ണം ഓഹരികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാം.

[വ. 105 (1) ]

ഓഹരി മൂലധനം ഉള്ള ഒരു കമ്പനിയുടെ യോഗത്തിനു വേണ്ടി വിളിക്കുന്ന എല്ലാ നോട്ടീസിലും;

അല്ലെങ്കി ല്‍ അതിന്റെ ആര്‍ട്ടിക്കിള്‍സ് പ്രതിനിധിക്ക് വോട്ടു ചെയ്യാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കി ല്‍;

പങ്കെടുക്കാനും വോട്ടു ചെയ്യാനും അവകാശമുള്ള ഒരംഗത്തിന്, ഒരു പ്രതിനിധിയെ നിയമിക്കാനും അനുവദിച്ചിട്ടുള്ളപ്പോ ള്‍ ഒന്നിലധികം പ്രതിനിധികളെ നിയമിക്കാനും അയാള്‍ക്ക്‌ പകരം പങ്കെടുക്കാനും വോട്ടു ചെയ്യാനും അവകാശമുണ്ടെന്നും, പ്രതിനിധി അംഗമാവണം എന്ന് നിര്‍ബന്ധമില്ലെന്നും മതിയായ പ്രാധാന്യത്തോടെ ഒരു പ്രസ്താവന പ്രകടമാക്കണം.

[വ. 105 (2) ]

ഉ.വ.(2) അനുസരിക്കുന്നതില്‍ വീഴ്ച വരുത്തിയാ ല്‍ കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും അയ്യായിരം രൂപാവരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 105 (3) ]

കമ്പനിയുടെ യോഗത്തില്‍ പ്രതിനിധിയെ നിയമിച്ചുകൊണ്ടുള്ള ഒരു പ്രമാണം, അല്ലെങ്കി ല്‍ പ്രതിനിധിയെ നിയമിക്കുന്നത് സാധൂകരിക്കുന്നത് സംബന്ധിച്ച് യോഗത്തി ല്‍ അത്തരം നിയമനം ഊര്‍ജ്ജിതമാക്കുന്ന  ഒരു പ്രമാണം, കമ്പനിയുടെ ഒരു യോഗത്തിനു മുന്‍പ് കമ്പനിയുടെയോ മറ്റൊരാളുടെയോ പക്ക ല്‍ നിക്ഷേപിക്കാ ന്‍ നാല്‍പത്തെട്ട് മണിക്കൂറിലധികം സമയം നിര്‍ദ്ദേശിക്കുന്ന അല്ലെങ്കി ല്‍ ആവശ്യപ്പെടുന്ന കമ്പനിയുടെ ആര്‍ട്ടിക്കിള്‍സി ല്‍ ഉള്‍പെടുത്തിയ ഏതു വ്യവസ്ഥയും, അത്തരം വ്യവസ്ഥയില്‍, നിക്ഷേപിക്കാ ന്‍ നാല്പത്തെട്ടു മണിക്കൂ ര്‍ മാത്രം സമയം നിര്‍ദ്ദേശിച്ചതായി അല്ലെങ്കി ല്‍ ആവശ്യപ്പെട്ടതായി നടപ്പി ല്‍ വരും.

[വ. 105 (4) ]

കമ്പനിയുടെ ഏതെങ്കിലും യോഗത്തിന്റെ ആവശ്യത്തിന്‌ വേണ്ടി, യോഗത്തിന്റെ നോട്ടീസ് ലഭിക്കാനും പ്രതിനിധിയെ വച്ച് അവിടെ വോട്ടു ചെയ്യാനും അര്‍ഹതയുള്ള ഒരംഗത്തിന്, പ്രതിനിധിയായി നിയമിക്കാന്‍, അല്ലെങ്കില്‍ ക്ഷണപത്രത്തില്‍ നിര്‍ദ്ദേശിച്ച ഒന്നിലധികം പേരി ല്‍ ഒരാളെ നിയമിക്കാന്‍ ഉള്ള ക്ഷണം കമ്പനിയുടെ ചിലവി ല്‍ ഇറക്കിയാ ല്‍, അറിഞ്ഞുകൊണ്ട് ക്ഷണം ഇറക്കുന്ന അല്ലെങ്കി ല്‍ മനഃപൂര്‍വം അധികാരപ്പെടുത്തുകയോ, ഇറക്കാ ന്‍ അനുവദിക്കുകയോ ചെയ്യുന്ന കമ്പനിയുടെ ഓരോ ഓഫീസറും ഒരു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും:

പ്രതിനിധിയെ വച്ചു യോഗത്തി ല്‍ വോട്ടു ചെയ്യാ ന്‍ അവകാശമുള്ള ഓരോ അംഗത്തിനും എഴുതി അപേക്ഷിച്ചാല്‍ ഫോം അല്ലെങ്കില്‍ ലിസ്റ്റ് ലഭ്യമാണെങ്കില്‍, ഒരംഗത്തിന് അയാളുടെ എഴുതി നല്‍കിയ അപേക്ഷയിന്മേല്‍ പ്രതിനിധിയുടെ പേരുള്ള നിയമനത്തിനുള്ള ഫോം, അല്ലെങ്കി ല്‍ പ്രതിനിധിയായി പ്രവര്‍ത്തിക്കാ ന്‍ സമ്മതമുള്ള വ്യക്തികളുടെ ലിസ്റ്റ് നല്‍കുന്നത് കൊണ്ട് ഉ.വ. പ്രകാരം ഒരു ഓഫീസര്‍ ശിക്ഷിക്കപ്പെടില്ല.

[വ. 105 (5) ]

പ്രതിനിധിയെ നിയമിക്കുന്ന പ്രമാണം;

(a)   എഴുതിയതായിരിക്കണം,

(b)  നിയമിക്കുന്നയാളോ അയാളുടെ എഴുതി അധികാരപ്പെടുത്തിയ അറ്റോര്‍ണിയോ ഒപ്പ് വെയ്ക്കണം, അല്ലെങ്കില്‍ നിയമിക്കുന്നത് ഒരു ബോഡി കോര്‍പ്പറേറ്റ് ആണെങ്കി ല്‍ അതിന്റെ മുദ്രയും അത് അധികാരപ്പെടുത്തിയ ഒരു ഓഫിസറോ ഒരു അറ്റോര്‍ണിയോ ഒപ്പ് വെയ്ക്കുകയും വേണം.

[വ. 105 (6) ]

പ്രതിനിധിയെ നിയമിക്കുന്ന ഒരു പ്രമാണം നിര്‍ദ്ദേശിച്ച ഫോമി ല്‍ ആണെങ്കില്‍ കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് അത്തരം പ്രമാണത്തിന് വേണ്ടി നിര്‍ദ്ദേശിക്കുന്ന വിശേഷ അവശ്യകതക ള്‍ അനുസരിക്കുന്നതി ല്‍ വീഴ്ച വരുത്തിയെന്ന പേരില്‍ ചോദ്യം ചെയ്യപ്പെടില്ല.

[വ. 105 (7) ]

കമ്പനിയുടെ ഒരു യോഗത്തി ല്‍ അല്ലെങ്കി ല്‍ അവിടെ നീക്കാ ന്‍ ഉദ്ദേശിച്ച ഏതെങ്കിലും പ്രമേയത്തില്‍ വോട്ടവകാശം ഉള്ള ഓരോ അംഗത്തിനും, യോഗം തുടങ്ങാന്‍ നിശ്ചയിച്ച സമയത്തിനു ഇരുപത്തിനാല് മണിക്കൂ ര്‍ മുന്‍പ് മുത ല്‍ തുടങ്ങി യോഗം അവസാനിക്കുമ്പോ ള്‍ തീരുന്നത് വരെയുള്ള സമയത്ത്, കമ്പനിയുടെ ഇടപാട് സമയങ്ങളി ല്‍, പരിശോധിക്കാനുള്ള ഉദ്ദേശം മൂന്നു ദിവസത്തി ല്‍ കുറയാതെ നോട്ടീസ് കമ്പനിക്ക്‌ എഴുതി നല്‍കിയിട്ടുണ്ടെങ്കി ല്‍, പ്രതിനിധിരേഖക ള്‍ പരിശോധിക്കാവുന്നതാണ്.

[വ. 105 (8) ]
#CompaniesAct

No comments:

Post a Comment