Sunday, 21 September 2014

കമ്പനി നിയമം: അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ട്‌


അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ട്‌
എപ്പോഴെങ്കിലും ഒരു കമ്പനി ലാഭവീതം പ്രഖ്യാപിക്കുകയും അത് ലാഭവീതം നേടാ ന്‍ അവകാശപ്പെട്ട ഏതെങ്കിലും ഓഹരിഉടമയ്ക്ക് പ്രഖ്യാപന ദിവസത്തിനു ശേഷം മുപ്പതു ദിവസത്തിനുള്ളിലും കൊടുക്കുകയോ അവകാശപ്പെടുകയോ ചെയ്തിട്ടില്ലെങ്കി ല്‍ കമ്പനി മുന്‍പറഞ്ഞ മുപ്പതു ദിവസ കാലാവധി അവസാനിച്ച ദിവസത്തിനുശേഷം ഏഴു ദിവസത്തിനുള്ളില്‍ കൊടുക്കാതെയോ അവകാശപ്പെടാതെയോ കിടക്കുന്ന ആകെ ലാഭവീതത്തുക അതിനു വേണ്ടി ഏതെങ്കിലും ഷെഡ്യുള്‍ഡ് ബാങ്കി ല്‍  അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ട്‌ എന്ന് വിളിക്കപ്പെടുന്നതും കമ്പനി തുറക്കുന്നതുമായ ഒരു പ്രത്യേക അക്കൗണ്ടിലേയ്ക്ക് മാറ്റണം.

[വ. 124 (1) ]
തുക കൊടുക്കേണ്ട ഓരോരുത്തരുടെയും പേരുകളും ഏറ്റവും ഒടുക്കം അറിയാവുന്ന വിലാസങ്ങളും നല്‍കാത്ത ലാഭവീതവും നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും മറ്റു വിവരങ്ങളും ഉള്ള ഒരു പ്രസ്താവന കമ്പനി തയ്യാറാക്കി ഉ.വ.(1) പ്രകാരം അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ടിലേയ്ക്ക് തുക മാറ്റിയ ശേഷം തൊണ്ണൂറു ദിവസത്തിനുള്ളില്‍ ഉണ്ടെങ്കില്‍ കമ്പനിയുടെ വെബ്സൈറ്റിലും കൂടാതെ കേന്ദ്ര ഗവര്‍ന്മേണ്ട് ഇതിനായി അംഗീകരിച്ച ഏതെങ്കിലും വെബ്സൈറ്റിലും നല്‍കണം.

[വ. 124 (2) ]
ഉ.വ.(1) പ്രകാരമുള്ള ആകെത്തുകയോ ഏതെങ്കിലും ഭാഗമോ കമ്പനിയുടെ അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ടിലേയ്ക്ക് മാറ്റുന്നതി ല്‍ വീഴ്ച വരുത്തിയാല്‍ വീഴ്ച വരുത്തുന്ന ദിവസം മുത ല്‍ മുന്‍പറഞ്ഞ അക്കൗണ്ടിലേയ്ക്ക് മാറ്റാത്ത മുഴുവന്‍ തുകയ്ക്കും വര്‍ഷം പന്ത്രണ്ടു ശതമാനം നിരക്കില്‍ പലിശ നല്‍കുകയും അങ്ങനെ തുകയി ല്‍ ഉറയുന്ന പലിശ കമ്പനിയുടെ അംഗങ്ങളുടെ ക്ഷേമത്തിന്, അവര്‍ക്ക് നല്‍കാത്ത തുകയുടെ അതേ അനുപാതത്തില്‍ ചെന്നുചേരുകയും ചെയ്യും.

[വ. 124 (3) ]
കമ്പനിയുടെ അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ടിലേയ്ക്ക് ഉ.വ.(1) പ്രകാരം മാറ്റിയ പണത്തിനു അവകാശം ഉന്നയിക്കുന്ന ഏതെങ്കിലും വ്യക്തിയ്ക്ക് അവകാശപ്പെട്ട പണം നല്‍കാനായി കമ്പനിക്ക്‌ അപേക്ഷ നല്‍കാം.
[വ. 124 (4) ]

ഈ വകുപ്പ് പ്രകാരം ഒരു കമ്പനിയുടെ അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ടിലേയ്ക്ക് മാറ്റിയ ഏതെങ്കിലും തുക അങ്ങനെ മാറ്റിയ ദിവസം മുതല്‍ ഏഴു വര്‍ഷം വരെ കൊടുക്കാതെയും അവകാശപ്പെടാതെയും ഇരിക്കുന്നെങ്കില്‍ അത് പലിശ സഹിതം വകുപ്പ് 125 (1) പ്രകാരം സ്ഥാപിച്ച ഫണ്ടിലേക്ക് കമ്പനി മാറ്റുകയും മാറ്റിയ വിവരങ്ങള്‍ക്ക്  നിര്‍ദ്ദേശിച്ച ഫോമി ല്‍ പ്രസ്താവന പ്രസ്തുത ഫണ്ട്‌ ഭരിക്കുന്ന അതോറിറ്റിക്ക് അയയ്ക്കുകയും അതോറിറ്റി കമ്പനിയ്ക്ക് മാറ്റിയതിനു തെളിവായി ഒരു രസീത് നല്‍കുകയും വേണം.

[വ. 124 (5) ]


ഉ.വ (5) പ്രകാരം ലാഭവീതം നല്‍കാതെ അല്ലെങ്കി ല്‍ അവകാശപ്പെടാതെ മാറ്റിയതുമായി ബന്ധപ്പെട്ട ‘തുടരെ ഏഴു വര്‍ഷമോ അതിലധികമോ ലാഭവീതം നല്‍കാതെ അഥവാ അവകാശപ്പെടാതെയുള്ള’ –
 
എല്ലാ ഓഹരികളും നിര്‍ദ്ദേശിച്ച വിവരങ്ങ ള്‍ അടങ്ങിയ പ്രസ്താവന സഹിതം നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിന്റെ പേരിലേയ്ക്ക് കമ്പനി മാറ്റണം:

അങ്ങനെ മാറ്റിയ ഓഹരികള്‍ അവകാശപ്പെടുന്നയാള്‍ക്ക് നിര്‍ദ്ദേശിച്ച പ്രമാണങ്ങള്‍ നല്‍കിയും നടപടിക്രമങ്ങ ള്‍ പാലിച്ചും നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ടി ല്‍ നിന്നും ഓഹരിക ള്‍ കൈമാറ്റത്തിന് അവകാശപ്പെടാം.

വിശദീകരണം: സംശയ നിവാരണത്തിന് വേണ്ടി ഇവിടെ വ്യക്തമാക്കുന്നതെന്തെന്നാല്‍, മുന്‍പറഞ്ഞ തുടര്‍ച്ചയായ ഏഴു വര്‍ഷം കാലയളവില്‍ ഏതെങ്കിലും വര്‍ഷം എന്തെങ്കിലും ലാഭവീതം കൊടുക്കുകയോ അവകാശപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ഓഹരി, നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക് മാറ്റില്ല.

കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ഒഴിവാക്കിയതും ചേര്‍ത്തതും

[വ. 124 (6) ]
ഈ വകുപ്പിന്റെ ആവശ്യകതകള്‍ പാലിക്കുന്നതി ല്‍ ഒരു കമ്പനി വീഴ്ച വരുത്തിയാല്‍ കമ്പനി അഞ്ചു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാ ല്‍ ഇരുപത്തഞ്ചു ലക്ഷം രൂപാ വരെയും വീഴ്ച വരുത്തിയ ഓരോ ഓഫിസറും ഒരു ലക്ഷം രൂപായില്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെയും പിഴ ശിക്ഷിക്കപ്പെടും.

[വ. 124 (7) ]
#CompaniesAct

No comments:

Post a Comment