Thursday, 4 September 2014

കമ്പനി നിയമം: വോട്ടെടുപ്പാവശ്യപ്പെടുമ്പോ ള്‍


വോട്ടെടുപ്പാവശ്യപ്പെടുമ്പോ ള്‍

കൈകള്‍ ഉയര്‍ത്തി പ്രമേയത്തി ല്‍ വോട്ടു ചെയ്തതിന്റെ ഫല പ്രഖ്യാപനം നടത്തുമ്പോളോ  അതിനു മുന്‍പോ യോഗാദ്ധ്യക്ഷന് തന്റെ തന്നെ തീരുമാനം വഴിയോ, അങ്ങനെ താഴെപ്പറയുന്നവ ര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടോ വോട്ടെടുപ്പിന് ഉത്തരവിടാം.

(a)   ഓഹരി മൂലധനം ഉള്ള ഒരു കമ്പനിയി ല്‍ വോട്ടവകാശത്തിന്റെ പത്തിലൊന്നി ല്‍ കുറയാത്ത, അല്ലെങ്കില്‍ അഞ്ചു ലക്ഷം രൂപയി ല്‍ കുറയാത്ത ആകെത്തുക അല്ലെങ്കില്‍ നിര്‍ദ്ദേശിക്കപ്പെട്ട അധികം തുക അടച്ച ഓഹരി കൈക്കൊള്ളുന്ന നേരിട്ട് ഹാജരായ അംഗങ്ങ ള്‍, അല്ലെങ്കി ല്‍ അനുവദിച്ചിട്ടുണ്ടെങ്കി ല്‍ പ്രതിനിധിക ള്‍,

(b)  മറ്റു കമ്പനിയില്‍  വോട്ടവകാശത്തിന്റെ പത്തിലൊന്നി ല്‍ കുറയാത്ത നേരിട്ട് ഹാജരായ അംഗങ്ങ ള്‍ അല്ലെങ്കി ല്‍ അനുവദിച്ചിട്ടുണ്ടെങ്കി ല്‍ പ്രതിനിധിക ള്‍

[വ. 109 (1) ]

ആവശ്യപ്പെട്ട വ്യക്തികള്‍ക്ക് വോട്ടെടുപ്പാവശ്യം എപ്പോ ള്‍ വേണമെങ്കിലും പിന്‍വലിക്കാം.

[വ. 109 (2) ]

യോഗം മാറ്റിവെയ്ക്കാനോ യോഗത്തിന്റെ അദ്ധ്യക്ഷനെ നിയമിക്കാനോ ഉള്ള വോട്ടെടുപ്പാവശ്യം ഉടനടി നടത്തണം.

 [വ. 109 (3) ]

യോഗം മാറ്റിവെയ്ക്കാനോ യോഗത്തിന്റെ അദ്ധ്യക്ഷനെ നിയമിക്കാനോ അല്ലാത്ത വോട്ടെടുപ്പാവശ്യം ആവശ്യപ്പെട്ട സമയത്തിനു നാല്പത്തെട്ടു മണിക്കൂറില്‍ അപ്പുറം പോകാതെ യോഗാദ്ധ്യക്ഷ ന്‍ നിര്‍ദ്ദേശിക്കുന്ന പോലെ നടത്തണം.

[വ. 109 (4) ]

വോട്ടെടുപ്പ് നടക്കുമ്പോ ള്‍, തിരഞ്ഞെടുപ്പ് നടപടികളും നല്‍കിയ വോട്ടും  സൂക്ഷ്മനിരീക്ഷണം നടത്താനും നിര്‍ദ്ദേശിച്ച വിധത്തി ല്‍  തനിക്കു റിപ്പോര്‍ട്ട്‌ നല്‍കാനും അദ്ദേഹത്തിനു യുക്തമെന്നു തോന്നുന്നത്ര ആളുകളെ യോഗാദ്ധ്യക്ഷനു നിയമിക്കാം.

[വ. 109 (5) ]

ഈ വകുപ്പിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി യോഗാദ്ധ്യക്ഷനു വോട്ടെടുപ്പ് എപ്രകാരം നടത്തണമെന്നത് നിയന്ത്രിക്കാ ന്‍ അധികാരമുണ്ട്‌.

[വ. 109 (6) ]

വോട്ടെടുപ്പുഫലം പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടന്ന യോഗതീരുമാനമായി കണക്കാക്കപ്പെടും.

[വ. 109 (7) ]
#CompaniesAct

No comments:

Post a Comment