നിക്ഷേപക വിദ്യാഭ്യാസ
സംരക്ഷണ ഫണ്ട്
കേന്ദ്ര ഗവര്‍ന്മെണ്ട്,
നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ട് എന്നു
വിളിക്കപ്പെടുന്ന ഒരു ഫണ്ട് സ്ഥാപിക്കും. (ഇനിമുതല്‍ ഫണ്ട് എന്ന് പറയപ്പെടും).
[വ. 125 (1) ]
ഫണ്ടി ല്‍ വരവ് വെയ്ക്കുന്നത്:
(a)
ഫണ്ടിന്റെ ആവശ്യങ്ങള്‍ക്ക്
വേണ്ടി പാര്‍ലമെന്റ്, അതിനായി നിയമത്തിലൂടെ സംഗതമാക്കിയ ശേഷം കേന്ദ്ര ഗവര്‍ന്മേണ്ട്
ഗ്രാന്റ് ആയി നല്‍കുന്ന തുക;
(b)
കേന്ദ്ര, സംസ്ഥാന ഗവര്‍ന്മെണ്ടുകള്‍,
കമ്പനികള്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനം ഫണ്ടിന്റെ ആവശ്യങ്ങള്‍ക്ക്
വേണ്ടി ഫണ്ടിലേക്ക് നല്‍കുന്ന സംഭാവന;
(c)
വകുപ്പ് 124 (5) പ്രകാരം
കമ്പനികളുടെ അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ടില്‍ നിന്നും ഫണ്ടിലേക്ക് മാറ്റിയ തുക;
(d)
കമ്പനി (ഭേദഗതി) നിയമം 1999
തുടങ്ങുന്നതിനു തൊട്ടു മുന്‍പ് കമ്പനി നിയമം 1956 - വകുപ്പ് 205A (5) അനുസരിച്ച്
അക്കൗണ്ടിലേയ്ക്ക് മാറ്റിയതും കേന്ദ്ര ഗവര്‍ന്മേണ്ടിന്റെ ജനറ ല്‍ റെവന്യു അക്കൗണ്ടില്‍ നിലനിന്നതും ഈ നിയമത്തിന്റെ തുടക്കത്തില്‍
കൊടുക്കാതെയും അവകാശപ്പെടാതെയും നില്‍ക്കുന്നതുമായ തുക;
(e)
കമ്പനി നിയമം 1956, വകുപ്പ്
205C പ്രകാരം നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ടി ല്‍ കിടക്കുന്ന തുക;
(f)
ഫണ്ടില്‍ നിന്നും തുടങ്ങിയ
നിക്ഷേപങ്ങളി ല്‍ നിന്നും സ്വീകരിച്ച പലിശയോ മറ്റു വരുമാനമോ;
(g)
വകുപ്പ് 38 (4) പ്രകാരം
സ്വീകരിച്ച തുക;
(h)
സെക്യുരിറ്റികള്‍
അനുവദിക്കാനായി കമ്പനിക ള്‍ സ്വീകരിച്ചതും
ഉട ന്‍ മടക്കി നല്‍കേണ്ടതുമായ അപേക്ഷാ നേരത്തെ തുക;
ഉട ന്‍ മടക്കി നല്‍കേണ്ടതുമായ അപേക്ഷാ നേരത്തെ തുക;
(i)
ബാങ്കിംഗ് കമ്പനികള്‍
അല്ലാത്ത കമ്പനികളി ല്‍ കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങ ള്‍;
(j)
കമ്പനികളില്‍ കാലാവധി പൂര്‍ത്തിയായ
ഡിബെഞ്ചറുക ള്‍;
(k)
(h) മുതല്‍ (j) വരെ പറഞ്ഞ
തുകകളി ല്‍ ഉറവായ പലിശ;
(l)
ഏഴോ അതിലധികമോ വര്‍ഷങ്ങളി ല്‍ ലാഭ ഓഹരിക ള്‍ ഇറക്കുന്നതില്‍ നിന്നോ, ലയനങ്ങളില്‍ നിന്നോ,
സംയോജനങ്ങളില്‍ നിന്നോ ആവിര്‍ഭവിച്ച ഭിന്ന ഓഹരികളുടെ വിറ്റുവരവ്;
(m)
മുന്ഗണനാ ഓഹരികളി ല്‍ ഏഴോ അതിലധികമോ വര്‍ഷങ്ങളായി കൊടുക്കാത്തതോ അവകാശപ്പെടാത്തതോ ആയ പ്രതിദാനത്തുക;
എന്നിവയും
(n)
മറ്റു നിര്‍ദ്ദേശിച്ച തുകകളും
ആയിരിക്കും.
മടക്കി കൊടുക്കേണ്ട
ദിവസത്തിനുശേഷം ഏഴു വര്‍ഷം വരെ കഴിഞ്ഞും
കൊടുക്കാത്തതോ അവകാശപ്പെടാത്തതോ ആയി നിന്ന തുകയല്ലെങ്കില്‍ (h) മുതല്‍ (j)
വരെ പറഞ്ഞ തുകകളില്‍ ഒന്നും തന്നെ ഫണ്ടിന്റെ ഭാഗം ആവുകയില്ല.
[വ. 125 (2) ]
ഫണ്ട്
ഉപയോഗപ്പെടുത്തുന്നത്, നിര്‍ദ്ദേശിച്ച ചട്ടങ്ങ ള്‍ അനുസരിച്ച് -
(a)
മടക്കി നല്‍കേണ്ട അവകാശപ്പെടാത്ത ലാഭവീതം, കാലാവധി പൂര്‍ത്തിയായ
നിക്ഷേപങ്ങള്‍, കാലാവധി പൂര്‍ത്തിയായ ഡിബെഞ്ചറുകള്‍, ഉടന്‍ മടക്കി നല്‍കേണ്ട അപേക്ഷാത്തുകകള്‍, എന്നിവ പലിശ ഉള്‍പെടെ;
(b)
നിക്ഷേപകരുടെ വിദ്യാഭ്യാസം,
തിരിച്ചറിവ്, സംരക്ഷണം എന്നിവയുടെ പ്രോത്സാഹനം;
(c)
വസൂലാക്കാനുള്ള കോടതി
ഉത്തരവ് പ്രകാരം വസൂലാക്കിയ തുക ആരുടെയെങ്കിലും തെറ്റായ ചെയ്തികളാല്‍ നഷ്ടം
സഹിക്കേണ്ടി വന്ന നിക്ഷേപകര്‍, ഡിബെഞ്ചര്‍ ഉടമകള്‍, ഓഹരി ഉടമകള്‍, യോഗ്യരായ
തിരിച്ചറിയാവുന്ന ഓഹരികളുടെയോ ഡിബെഞ്ചറുകളുടെയോ അപേക്ഷകര്‍, എന്നിവര്‍ക്ക് വിതരണം
ചെയ്യാന്‍;
(d)
ട്രിബ്യുണല്‍ അനുവദിച്ച
പ്രകാരം വകുപ്പ് 37, 245 എന്നിവയില്‍ ക്ലാസ് ആക്ഷന്‍ സ്യൂട്ടുകള്‍ നടത്താന്‍
അംഗങ്ങള്‍, ഡിബെഞ്ചര്‍ ഉടമകള്‍, നിക്ഷേപകര്‍, എന്നിവര്‍ക്ക് വരുന്ന കോടതി ചിലവുക ള്‍ വകവെച്ചുകൊടുക്കാന്‍; പിന്നെ,
(e)
ബന്ധപ്പെട്ട മറ്റു
ആവശ്യങ്ങള്‍ക്ക്;
കമ്പനി നിയമം
1956-ലെ വ്യവസ്ഥകള്‍ പ്രകാരം ഏഴു വര്‍ഷത്തിനും ശേഷം നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ
ഫണ്ടിലേയ്ക്ക് മാറ്റിയ വകുപ്പ് 205C (2) (a) മുതല്‍ (d) വരെ പറഞ്ഞ തുകകള്‍ ആരുടെയാണോ
അവര്‍ക്ക് ഈ വകുപ്പ് പ്രകാരം നിര്‍മിച്ച ചട്ടങ്ങ ള്‍ അനുസരിച്ച് അത്തരം അവകാശങ്ങള്‍ ഫണ്ടി ല്‍ നിന്നും മടക്കികിട്ടാ ന്‍ അവകാശമുണ്ട്.
വിശദീകരണം :
വസൂലാക്കിയ തുകയെന്നാല്‍ സെക്യുരിറ്റിക ള്‍ തീറെഴുതിയോ വസൂലാക്കിയോ
കിട്ടിയ തുകകള്‍.
[വ. 125 (3) ]
ഉ.വ.(2)
പറഞ്ഞിരിക്കുന്ന തുക അവകാശപ്പെടുന്ന ഏതൊരു വ്യക്തിക്കും അവകാശപ്പെട്ട പണം നല്‍കാ ന്‍ ഉ.വ.(5) പ്രകാരം സ്ഥാപിച്ച അതോറിറ്റിക്ക് അപേക്ഷ നല്‍കാം.
[വ. 125 (4) ]
ഫണ്ട് ഭരണത്തിനായി
കേന്ദ്ര ഗവര്‍ന്മേണ്ട് നോട്ടിഫിക്കേഷ ന്‍ വഴി അദ്ധ്യക്ഷനും എഴില്‍
കൂടാത്ത അംഗങ്ങളും കേന്ദ്ര ഗവര്‍ന്മേണ്ട് നിയമിക്കുന്ന ഒരു ചീഫ് എക്സിക്യൂട്ടീവ്
ഓഫീസറും ഉള്ള ഒരു അതോറിറ്റി സ്ഥാപിക്കും.
[വ. 125 (5) ]
ഫണ്ട് ഭരണം നിര്‍വഹിക്കുന്ന
വിധം, അദ്ധ്യക്ഷന്റെയും അംഗങ്ങളുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെയും നിയമനം,
അതോറിറ്റിയുടെ യോഗങ്ങള്‍ നടത്തുന്നത് എന്നിവ നിര്‍ദ്ദേശിച്ച ചട്ടങ്ങ ള്‍ പ്രകാരം ആയിരിക്കും.
[വ. 125 (6) ]
കേന്ദ്ര ഗവര്‍ന്മേണ്ട്,
അതോറിറ്റിക്ക് ഓഫീസുകള്‍, ഓഫീസര്‍മാര്‍, ജീവനക്കാര്‍, മറ്റു സാമഗ്രികള്‍ എന്നിവ നിര്‍ദ്ദേശിച്ച ചട്ടങ്ങ ള്‍ പ്രകാരം നല്‍കും.
[വ. 125 (7) ]
അതോറിറ്റി, കംട്രോള ര്‍ ആന്‍ഡ് ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യയുമായി ചര്‍ച്ച
ചെയ്ത ശേഷം ഫണ്ട് ഭരിക്കുകയും ഫണ്ടുമായി ബന്ധപ്പെട്ട പ്രത്യേകം കണക്കുകളും മറ്റു
ഉചിതമായ രേഖകളും നിര്‍ദ്ദേശിച്ച ഫോമില്‍
സൂക്ഷിക്കുകയും ചെയ്യണം.
[വ. 125 (8) ]
ഉ.വ.(3) –ല്‍
പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങ ള്‍ നടപ്പി ല്‍ വരുത്താ ന്‍ വേണ്ടി ഫണ്ടില്‍ നിന്നും പണം ചിലവാക്കാ ന്‍ ഉ.വ.(5) പ്രകാരം സ്ഥാപിച്ച അതോറിറ്റിക്ക് യോഗ്യതയുണ്ട്.
[വ. 125 (9) ]
ഫണ്ടിന്റെ
കണക്കുകള്‍ കംട്രോള ര്‍ ആന്‍ഡ് ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ച ഇടവേളകളി ല്‍ ആഡിറ്റ് ചെയ്യുകയും അങ്ങനെ ആഡിറ്റ് ചെയ്ത കണക്കുകള്‍ ആഡിറ്റ് റിപ്പോര്‍ട്ട്
സഹിതം അതോറിറ്റി വര്‍ഷംതോറും കേന്ദ്ര ഗവര്‍ന്മേണ്ടിനു നല്‍കും.
[വ. 125 (10) ]
ഓരോ സാമ്പത്തിക വര്‍ഷവും
നിര്‍ദ്ദേശിച്ച ഫോമിലും സമയത്തും അതോറിറ്റി, സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ മുഴുവ ന്‍ വിവരങ്ങള്‍ നല്‍കുന്ന അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുകയും
പകര്‍പ്പ് കേന്ദ്ര ഗവര്‍ന്മേണ്ടിനു അയയ്ക്കുകയും കേന്ദ്ര ഗവര്‍ന്മേണ്ട് വാര്‍ഷിക
റിപ്പോര്‍ട്ട്, കംട്രോളര്‍ ആന്‍ഡ് ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യയുടെ ആഡിറ്റ് റിപ്പോര്‍ട്ട് എന്നിവ ഹൌസ് ഓഫ് പാര്‍ല്മെന്റിനു
മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്യണം.
[വ. 125 (11) ]
#CompaniesAct
No comments:
Post a Comment