അദ്ധ്യായം എട്ട്
ലാഭവീതം: പ്രഖ്യാപനവും നല്‍കലും
ലാഭവീതം പ്രഖ്യാപനം
താഴെപ്പറയുന്നവയി ല്‍ നിന്നല്ലാതെ ഒരു കമ്പനിയും ഏതെങ്കിലും സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ലാഭവീതം
പ്രഖ്യാപിക്കുകയോ കൊടുക്കുകയോ ചെയ്യാന്‍ പാടില്ല.
(a)
ഉ.വ.(2) ലെ വ്യവസ്ഥകള്‍
അനുസരിച്ച് തേയ്മാനച്ചിലവുകള്‍ക്ക് തുകവകവെയ്ച്ച
ശേഷം വരുന്ന കമ്പനിയുടെ ആ വര്‍ഷത്തെ ലാഭത്തില്‍ നിന്നും അല്ലെങ്കി ല്‍ കമ്പനിയുടെ മു ന്‍ സാമ്പത്തിക വര്‍ഷം അല്ലെങ്കി ല്‍ വര്‍ഷങ്ങളി ല്‍ നിന്നും അതേ ഉ.വ. വ്യവസ്ഥകള്‍ പ്രകാരം
തേയ്മാനച്ചിലവുകള്‍ക്ക് തുകവകവെയ്ച്ച ശേഷം
വിതരണം ചെയ്യാതെ ബാക്കി നില്‍ക്കുന്ന ലാഭത്തി ല്‍ നിന്നും, അല്ലെങ്കില്‍ രണ്ടി ല്‍ നിന്നും, അഥവാ;
(b)
കേന്ദ്ര അല്ലെങ്കില്‍
സംസ്ഥാന ഗവര്‍ന്മേണ്ട് ലാഭവീതം നല്‍കാനായി അതേ ഗവര്‍ന്മേണ്ട് നല്‍കിയ ഗ്യാരണ്ടി
പ്രകാരം നല്‍കുന്ന ധനത്തില്‍ നിന്ന്.
എന്നാല്‍, ഒരു കമ്പനിക്ക്
ഏതെങ്കിലും സാമ്പത്തിക വര്‍ഷത്തെ ലാഭവീതം പ്രഖ്യാപിക്കുന്നതിനു മുന്‍പായി ആ
സാമ്പത്തിക വര്‍ഷത്തെ അതിന്റെ ലാഭത്തിന്റെ
ഉചിതമായ ഒരു നിശ്ചിത ശതമാനം കമ്പനിയുടെ റിസര്‍വിലേക്ക് മാറ്റിവെയ്ക്കാം.
എന്നാല്‍, ഏതെങ്കിലും
സാമ്പത്തിക വര്‍ഷത്തെ ലാഭമില്ലായ്മയോ മതിയായ്കയോ കൊണ്ട് മുന്‍വര്‍ഷങ്ങളിലെ സഞ്ചിത
ലാഭത്തി ല്‍ നിന്നും റിസര്‍വിലേക്ക് മാറ്റിയതില്‍ നിന്നും
ഏതെങ്കിലും കമ്പനി ലാഭവീതം പ്രഖ്യാപിക്കാ ന്‍ മുതിര്‍ന്നാ ല്‍ അത്തരം ലാഭവീത പ്രഖ്യാപനം അതിനു വേണ്ടി നിര്‍ദ്ദേശിച്ച ചട്ടങ്ങള്‍
അനുസരിച്ചല്ലാതെ നടത്താ ന്‍ പാടില്ല.
എന്നാല്‍, ഒരു കമ്പനി അതിന്റെ
സ്വതന്ത്ര റിസര്‍വി ല്‍ നിന്നല്ലാതെ ഒരു ലാഭവീതവും പ്രഖ്യാപിക്കാനോ
നല്‍കാനോ പാടില്ല.
†എന്നാല്‍, മുന്‍വര്‍ഷങ്ങളി ല്‍ നിന്നും മുമ്പോട്ടുകൊണ്ടുവന്ന നഷ്ടങ്ങളും തേയ്മാനവും കഴിഞ്ഞ വര്‍ഷമോ വര്‍ഷങ്ങളിലോ
കണക്കിലെടുത്തിട്ടില്ലെങ്കി ല്‍ അവ നിലവിലുള്ള വര്‍ഷം കമ്പനിയുടെ
ലാഭത്തില്‍ നിന്നും തട്ടിക്കിഴിക്കാതെ ഒരു കമ്പനിയും ലാഭവീതം പ്രഖ്യാപിക്കാന്‍
പാടില്ല.
† കമ്പനി
(ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ചേര്‍ത്തത്
[വ. 123 (1) ]
ഉ.വ.(1) (a) യുടെ
ആവശ്യത്തിനുവേണ്ടി തേയ്മാന ചിലവുക ള്‍ പട്ടിക II - ലെ
വ്യവസ്ഥക ള്‍ അനുസരിച്ചാണ് വകവയ്ക്കേണ്ടത്.
[വ. 123 (2) ]
എന്നാല്‍ കമ്പനിയുടെ നിലവിലെ സാമ്പത്തിക വര്‍ഷം ഇടക്കാല ലാഭവീതം പ്രഖ്യാപിക്കുന്നതിനു
തൊട്ടുമുന്‍പ് അവസാനിച്ച ത്രൈമാസികത്തില്‍ നഷ്ടം സംഭവിച്ചെങ്കി ല്‍
അത്തരം ഇടക്കാല ലാഭവീതം
പ്രഖ്യാപിക്കുന്നത്, തൊട്ടുമുന്‍പ് മൂന്നു സാമ്പത്തിക വര്‍ഷം കമ്പനി പ്രഖ്യാപിച്ച
ലാഭവീത നിരക്കിന്റെ ശരാശരിയേക്കാ ള്‍ ഉയര്‍ന്നതാവാ ന്‍ പാടില്ല.
[വ. 123 (3) ]
ലാഭവിഹിത പ്രഖ്യാപന
ദിവസത്തിനു ശേഷം അഞ്ചു
ദിവസത്തിനുള്ളി ല്‍ ഒരു ഷെഡ്യുള്‍ഡ് ബാങ്കിലെ ഒരു പ്രത്യേക അക്കൗണ്ടില്‍ ലാഭവീതത്തുക ഇടക്കാല
ലാഭവീതം ഉള്‍പെടെ നിക്ഷേപിക്കണം.
[വ. 123 (4) ]
റെജിസ്റ്റെര്‍
ചെയ്ത ഓഹരി ഉടമക്കോ അയാളുടെ ഉത്തരവ് പ്രകാരമോ അയാളുടെ ബാങ്കിനോ അല്ലാതെ,
പണമായിട്ടല്ലാതെ, ലാഭവീതം നല്‍കാ ന്‍ പാടില്ല.
ഈ ഉപവകുപ്പില്‍
ഉള്ള ഒന്നും തന്നെ ഒരു കമ്പനിയുടെ ലാഭമോ റിസര്‍വുകളോ മുഴുവ ന്‍ പണമടച്ച ലാഭഓഹരിക ള്‍ ഇറക്കാനായുള്ള മൂലധനവല്‍കരണത്തിനോ
കമ്പനിയുടെ അംഗങ്ങ ള്‍ കൈക്കൊള്ളുന്ന ഓഹരികളില്‍ തത്കാലം അടയ്ക്കാത്ത
തുകക ള്‍ അടയ്ക്കുന്നതിനോ എതിരായി പരിഗണിക്കുന്നില്ല:
പണമായി കൊടുക്കേണ്ട
ഏതെങ്കിലും ലാഭവീതം ചെക്കായോ വാറണ്ടായോ ഇലക്ട്രോണിക് മോഡിലോ ലാഭവീതം നല്‍കുന്നതിനു
അര്‍ഹതയുള്ള ഓഹരി ഉടമക്ക് നല്‍കാം.
[വ. 123 (5) ]
വകുപ്പ് 73, 74
എന്നിവയിലെ വ്യവസ്ഥക ള്‍ പാലിക്കുന്നതി ല്‍ വീഴ്ച വരുത്തുന്ന ഒരു കമ്പനി, വീഴ്ച തുടരുന്ന പക്ഷം അതിന്റെ ഇക്വിറ്റി
ഓഹരികളില്‍ ലാഭവീതം പ്രഖ്യാപിക്കാ ന്‍ പാടില്ല.
[വ. 123 (6) ]
#CompaniesAct
No comments:
Post a Comment